Pages

Thursday, February 2, 2012

ഷങ്കര്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മലയാള ചിത്രം

Mohanlal
തമിഴിലെ സൂപ്പര്‍ സംവിധായകനാണ് ഷങ്കര്‍. ഇദ്ദേഹം ചെയ്ത ചിത്രങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. സ്വന്തം നിര്‍മ്മാണ കമ്പനിയായ എസ് പ്രൊഡക്ഷനന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ലോ ബജറ്റ് സിനിമകള്‍ പോലും തീയേറ്ററില്‍ നിന്ന് കോടികള്‍ വാരി.

ഷങ്കര്‍ മലയാളത്തില്‍ ഒരു ചിത്രം ഒരുക്കാന്‍ പോകുന്നുവെന്നതാണ് പുതിയ വാര്‍ത്ത. നായകന്‍ മറ്റാരുമല്ല മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്നെ.

ഷങ്കര്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഈ ചിത്രം ആസ്‌കാര്‍ ഫിലിംസിന്റെ ബാനറില്‍ രവിചന്ദ്രന്‍ നിര്‍മ്മിക്കും. മൂന്ന് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ കമലഹാസനാണ് നായകന്‍.

തലൈവന്‍ ഇരുക്കിന്‍ട്രാന്‍ എന്ന പേരിലാവും ചിത്രം കോളിവുഡിലെത്തുക. തെലുങ്കില്‍ പ്രഭാസിനെ നായകനാക്കിയാവും ചിത്രമൊരുക്കുക. എന്നാല്‍ മൂന്നു ഭാഷകളിലും കൂടി ഒരു നായികയേ ഉളളൂ. അത് ബോളിവുഡ് സുന്ദരി കത്രീന കൈഫാണ്.

ജാക്കിചാനും ചിത്രത്തിലുണ്ടാവുമെന്ന് റിപ്പോര്‍ട്ടുണ്ട്. തമിഴകത്തെ സൂപ്പര്‍ സംവിധായകനും മലയാളത്തിലെ താരരാജാവും ഒന്നിക്കുന്ന ചിത്രം സൂപ്പര്‍ഹിറ്റാവുമോ എന്ന് കാത്തിരുന്ന് കാണാം.

Tuesday, January 31, 2012

വീട്ടിലേക്കുള്ള വഴിയിലെ രാഷ്ട്രീയം



Veettilekkulla Vazhi

സമകാലിക രാഷ്ട്രീയ സാമൂഹ്യ ചുറ്റുപാടുകളെ ഹൃദയസ്പര്‍ശിയായ ദൃശ്യാനുഭവമാക്കുന്ന വീട്ടിലേക്കുള്ള വഴി ഡോക്ടര്‍ ബിജു വിന്റെ ചിത്രങ്ങളില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന താണ്. മികച്ച മലയാളി ചിത്രത്തിനുള്ള ദേശീയ അംഗീകാരം, മികച്ച ഛായാഗ്രഹണം, പ്രോസസിംഗ് ലാബിനുള്ള സംസ്ഥാന അംഗീകാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ സിനിമ കരസ്ഥമാക്കി.

വീട്ടിലേക്കുള്ള വഴി പ്രേക്ഷകന്റെ മുമ്പിലെത്തിക്കാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. നമ്മുടെ കമ്പോളസിനിമ സംസ്‌ക്കാരം അനുവദിക്കുന്ന ദൃശ്യപരിസരം വേറിട്ട കാഴ്ചപ്പാടുകളോടെ ഇറങ്ങുന്ന ചിത്രങ്ങളെ പ്രേക്ഷകരില്‍ നിന്ന് അകറ്റുന്നു.

തീവ്രവാദത്തിലേക്ക് എടുത്തെറിയപ്പെടുന്ന പലരും അറിഞ്ഞോ അറിയാതെയോ ആണ് അല്ലെങ്കില്‍ ചില പ്രത്യേക സാഹചര്യങ്ങളിലാണ് കണ്ണി ചേര്‍ക്കപ്പെടുന്നത്. അവശയായ യുവതി തന്റെ അഞ്ചുവയസ്സുകാരന്‍ മകന്റെയൊപ്പം ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയെത്തുകയും മരണപ്പെടുകയും ചെയ്യുന്നു.

ഊരും പേരുമറിയാത്ത ഇവരുടെ ജീവിത ത്തിലേക്ക് മനുഷ്യ സ്‌നേഹിയായ ഡോക്ടര്‍ക്ക് കടന്നു വരേണ്ടിവരികയാണ്. അനാഥനായ അഞ്ചുവയസ്സുകാരനെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്ന ഡോക്ടര്‍ അവന്റെ അച്ഛനെ കണ്ടു പിടിച്ച് കുട്ടിയെ ഏല്പിക്കാമെന്ന ധൈര്യത്തില്‍ അവനേയും കൊണ്ട് അവന്റെ വീടുതേടി ഇറങ്ങുകയാണ്

അതിസാഹസികമായ ആ യാത്രയിലെ അനുഭവങ്ങള്‍ തീവ്രമായിരുന്നു.യാത്രയ്ക്കിടയില്‍ ചില സത്യങ്ങള്‍ ഡോക്ടര്‍ മനസ്സിലാക്കുന്നു. ഒരു തീവ്രവാദപ്രസ്ഥാനത്തിന്റെ വക്താവാണ് കുട്ടിയുടെ അച്ഛന്‍. എന്നിട്ടും ഡോക്ടര്‍ പിന്‍മാറാതെ പ്രതിസന്ധികളെ നേരിട്ടു കൊണ്ട് ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്.

സൂര്യ സിനിമയുടെ ബാനറില്‍ ബിസി ജോഷി നിര്‍മിച്ച ചിത്രത്തില്‍ പൃഥ്വിരാജ് ആണ് ഡോക്ടറുടെ വേഷത്തില്‍. സംവിധായകന്റെ മകന്‍ മാസ്‌റര്‍ ഗോവര്‍ദ്ധനന്‍ കുട്ടിയുടെ വേഷത്തിലൂടെ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു


പൃഥ്വിയുടെ സംവിധാനത്തിലേക്കുള്ള വഴി?


Veettilekkulla Vazhi

സര്‍ക്കാര്‍ തിയറ്ററുകളില്‍ പോലും പ്രദര്‍ശന സാദ്ധ്യത മങ്ങുന്ന ഈ അവസ്ഥ ഇതിനുമുമ്പും നിരവധി ചിത്രങ്ങള്‍ ക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വീട്ടിലേക്കുള്ള വഴിയില്‍ അഭിനയിച്ച പൃഥ്വിരാജ് സിനിമയില്‍ പ്രതിഫലം വാങ്ങിയിട്ടില്ല.

എന്നാല്‍ ഈ സിനിമയുടെ പ്രമേയം മുന്നോട്ട് വെക്കുന്ന ആഗോള കാഴ്ചപ്പാടും രാഷ്ട്രീയ പരിസരവും തിരിച്ചറിഞ്ഞ പൃഥ്വിരാജ് പ്രമേയം കുറച്ചുകൂടി വിശാലമായ കാഴ്ചപ്പാടില്‍ പറയാനുള്ളതാണെന്ന ബോദ്ധ്യത്തില്‍ റൈറ്റ് എഴുതിവാങ്ങുകയായിരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ചിത്രം പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്യാനും സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ സംവിധാനം ചെയ്യാന്‍ പദ്ധതിയുണ്ടെന്ന് പൃഥ്വി തന്നെ പലഅഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടിയാണ് ഇക്കാര്യത്തില്‍ തന്നെ നിര്‍ബന്ധിയ്ക്കുന്നതെന്നും ബിഗ് സ്റ്റാര്‍ പറയുന്നത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെയാണ് ഇവരുടെ യാത്രയും ചിത്രവും പൂര്‍ത്തിയാവുന്നത്. പാനാവിഷന്‍ ക്യാമറയിലൂടെയാണ് ഇവരുടെ യാത്രയും ചിത്രവും പൂര്‍ത്തിയാവുന്നത്. പാനാവിഷന്‍ ക്യാമറയില്‍ ചിത്രീകരിച്ച ചിത്രത്തില്‍ പലദുര്‍ഘട ലൊക്കേഷനുകളിലും ആവശ്യത്തിന് ലൈറ്റുകള്‍ എത്തിക്കാന്‍ സാധിക്കാത്ത സ്ഥിതി വന്നിരുന്നു.

വിട്ടുവീഴ്ചകളില്ലാതെ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്ന് ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണന്‍ വ്യക്തമാക്കുന്നു. ചിത്രീകരണ സമയത്തുണ്ടായിരുന്ന ടെന്‍ഷന്‍ മറികടന്നത് ചിത്രത്തിന്റെ റഷസ് കണ്ടതിനു ശേഷമാണെന്ന് അദ്ദേഹം പറയുകയുണ്ടായി.

പാനാവിഷന്‍ ക്യാമറ ഉപയോഗിക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ സിനിമയാണ് വീട്ടിലേക്കുള്ള വഴി. സിനിമയില്‍ ചിത്രീകരിച്ച ചില സ്ഥലങ്ങള്‍ ഭൂമികുലുക്കത്തെ തുടര്‍ന്ന് ആകെ തിരിച്ചറിയാന്‍ പോലും കഴിയാത്തവിധം മാറിപോയ കാര്യം പിന്നീട് ഡോ.ബിജു എഴുതിയിട്ടുണ്ട്. ഇര്‍ഷാദ്, ഇന്ദ്രജിത്ത്, കെടിസി അബ്ദുള്ള, ധന്യാമേരി വര്‍ഗ്ഗീസ്, രശ്മി ബോബന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ഇത്രയേറെ ത്യാഗങ്ങള്‍ സഹിച്ച് ഒരു മികച്ച സിനിമ ചെയ്യുമ്പോള്‍ അര്‍ഹിക്കുന്ന രീതിയില്‍ പ്രേക്ഷകന് മുമ്പില്‍ എത്തിക്കാന്‍ കഴിയാത്തത് നമ്മുടെ സിനിമയുടെ രോഗാവസ്ഥയെയാണ് പുറത്തുകൊണ്ടുവരുന്നത്. സൈറ,രാമന്‍, എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഡോ.ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴി മികച്ച സിനിമയാണന്ന് അടയാളപ്പെടുത്താതെ വയ്യ
.

.

ആദ്യദിനം അഗ്നീപഥിന് 23 കോടി;ബോഡിഗാര്‍ഡ് ഇനി പഴങ്കഥ

Agneepath
സംവിധായകന്‍ സിദ്ദിഖിന്‍െ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ബോഡിഗാര്‍ഡിന്റെ ആദ്യദിനെ കളക്ഷന്‍ റെക്കോര്‍ഡ് ഋത്വിക് റോഷന്റെ അഗ്നീപഥ് പഴങ്കഥയാക്കി.

വ്യാഴാഴ്ച റിലീസ് ചെയ്ത അഗ്നീപഥ് ആദ്യ ദിനത്തില്‍ 23 കോടി രൂപ കളക്ഷന്‍ നേടി. സല്‍മാനെയും കരീനയെയും മുഖ്യ കഥാപാത്രങ്ങളാക്കി സിദ്ദീഖ് സംവിധാനം ചെയ്ത് ബോഡീഗാര്‍ഡ് ആദ്യ ദിനം 21 കോടി രൂപയാണ് കളക്ഷനായി നേടിയത്.

ഒരു ബോളിവുഡ് ചിത്രത്തിന് ആദ്യ ദിനം ലഭിച്ച ഏറ്റവും വലിയ കളക്ഷനായിരുന്നു ഇത്. ഇതാണിപ്പോള്‍ അഗ്നീപഥ് മറികടന്നത്. 27,00 പ്രിന്റുകളുമായാണ് 75 കോടി രൂപ ചെലവിട്ട് നിര്‍മിച്ച അഗ്നീപഥ് റിപ്പബഌക് അവധിദിനത്തിന്റെ ആനുകൂല്യം പരമാവധി മുതലെടുത്തുവെന്നാണ് കരുതപ്പെടുന്നത്.

ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം 35 കോടി രൂപയ്ക്കും ഓഡിയോ അവകാശം ഒമ്പത് കോടി രൂപയ്ക്കും ഹോം വീഡിയോ അവകാശം 12 കോടി രൂപയ്ക്കും നേരത്തെ വിറ്റു പോയിരുന്നു.

മികച്ച അഭിപ്രായവും ഒറിജിനല്‍ ചിത്രവുമായി താരതമ്യപ്പെടുത്താന്‍ പ്രേക്ഷകര്‍ തയാറാവാത്തുമാണ് അഗ്നീപഥിന് വമ്പന്‍ ഓപ്പണിങ് നേടിക്കൊടുത്തിരിയ്ക്കുന്നത്. 2012ലെ ആദ്യ ഹിറ്റ് ചിത്രമെന്ന ബഹുമതിയും ഋത്വിക്ക് റോഷന്‍ ചിത്രം നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാസനോവ ബോളിവുഡിലേയ്ക്ക്


 Casanova
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണവുമായി തീയേറ്ററുകളിലെത്തിയ കാസനോവ ഹിന്ദിയിലേയ്ക്ക് റീമേയ്ക്ക് ചെയ്യുന്നു. റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് ബോളിവുഡിലും ചിത്രമൊരുക്കുന്നത്.

മലയാളം കാസനോവയുടെ പ്രധാന ലൊക്കേഷന്‍ ദുബയും ബാങ്കോങ്ങുമായിരുന്നെങ്കില്‍ ബി ടൗണിലെ കാസനോവയുടെ പ്രണയഭൂമി അര്‍ജന്റീനയും ജോഹന്നാസ്ബര്‍ഗുമാണ്.

അമീര്‍ ഖാനാവും കാസിനോവയാവുക എന്ന് സൂചനയുണ്ട്. മലയാളത്തില്‍ തിരക്കഥയൊരുക്കിയ സഞ്ജയ്-ബോബി ടീം തന്നെയാവും ഹിന്ദിയിലും തിരക്കഥയൊരുക്കുക.

ഫെബ്രുവരി ആദ്യവാരത്തോടെ ചിത്രീകരണത്തിനായി റോഷന്‍ ആന്‍ഡ്രൂസും സഞ്ജയും ജോഹന്നാസ്ബര്‍ഗിലേയ്ക്ക് തിരിക്കും. ഇതോടെ പൃഥ്വിരാജിനെ നായകനാകുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം മുംബൈ പൊലീസ് വൈകുമെന്നാണ് അറിയുന്നത്.

സരോജ് കുമാര്‍ ഉന്നം വയ്ക്കുന്നത് ലാലിനെ?



Mohanlal

നവാഗതനായ സജിന്‍ രാഘവന്‍ സംവിധാനം ചെയ്ത പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ കാണികളെ പാടെ നിരാശപ്പെടുത്തിയ ചിത്രം മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ വ്യക്തിഹത്യ നടത്തുന്ന രീതിയിലായിപ്പോയി എന്ന ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞു.

ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരെല്ലാം സരോജായി വന്ന് ശ്രീനിവാസന്‍ കളിയാക്കുന്നത് ആരെയാണെന്ന് ചിന്തിച്ചു പോവും. പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളത്തിലെ രണ്ടു സൂപ്പര്‍സ്റ്റാറുകളുടെ പേരാവും പ്രേക്ഷകമനസ്സില്‍ ഓടിയെത്തുക.

എന്നാല്‍ ചിത്രത്തിലെ പല രംഗങ്ങളും കാണുമ്പോള്‍ സരോജ് ഉന്നം വയ്ക്കുന്നത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ തന്നെയല്ലേ എന്ന് പ്രേക്ഷകര്‍ ചിന്തിച്ചു പോയാല്‍ അവരെ കുറ്റം പറയാനാവില്ല.

ലഫ്റ്റണന്റ് കേണല്‍ പദവി ലഭിയ്ക്കാനായി സരോജ് നടത്തുന്ന അഭ്യാസങ്ങളും നടന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്ന രംഗങ്ങളുമെല്ലാം പ്രേക്ഷകരില്‍ ഈ സംശയം ഉണര്‍ത്താന്‍ പര്യാപ്തമാണ്.

ആദായ നികുതി റെയ്ഡിന് ശേഷം സരോജിന്റെ വീട്ടില്‍ നിന്ന് കാളക്കൊമ്പ് പിടിച്ചെടുക്കുന്നു. അപ്പോള്‍ അത് ആനക്കൊമ്പാണെന്നേ പറയാവൂ അല്ലെങ്കില്‍ എന്റെ മാനം പോവും എന്നാണ് സരോജ് പറയുന്നത്.

ചിത്രത്തിലൂടെ ഗുണപരമായ ഒരു വിമര്‍ശനമാണ് ശ്രീനിവാസന്‍ ഉദ്ദേശിച്ചതെങ്കില്‍ ഇത്തരം രംഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നില്ലേ എന്നാണ് പ്രേക്ഷകരുടെ ചോദ്യം.

ഉദയനാണ് താരം എന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. വീണ്ടും തെങ്ങുമ്മൂട്ടില്‍ രാജപ്പനെന്ന സരോജ് കുമാറിനെ കാണാനായി അവര്‍ ഓടിയെത്തിയത് ഇതുകൊണ്ടു തന്നെയാണ്. എന്നാല്‍ ചിത്രം നിരാശപ്പെടുത്തുന്നതായിരു
ന്നു

അസുരവിത്തുകള്‍ ഇനിയും പിറക്കാതിരിക്കട്ടെ..


Asuravithu

പുതിയവര്‍ഷത്തിലെ സിനിമകളുടെ എഴുന്നള്ളത്ത് പ്രേക്ഷകരെ ദുരിതപൂര്‍ണ്ണമായ പരീക്ഷണകാഴ്ചകള്‍ക്ക് വിധേയമാക്കുകയാണ്. ഈ പോക്കുപോയാല്‍ ഇക്കൊല്ലത്തെകാര്യം വലിയ കഷ്ടമാണ് എന്നു പറയാതിരിക്കാന്‍ വയ്യ.കുഞ്ഞളിയന്റെ നാലാംകിട കോമഡിഷോകണ്ട് ഇറങ്ങിയോടുന്നവരെ തടഞ്ഞുവെച്ച് കരയിപ്പിക്കുന്ന വിധമാണ് അസുരവിത്തിന്റെ വിളയാട്ടം.

കൊച്ചിയെ പറ്റി മലയാളസിനിമയ്ക്ക് ഒന്നേ പറയാനുള്ളൂ. ക്വട്ടേഷന്‍ സംഘങ്ങളും ഗുണ്ടകളും ഡോണുകളും തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം. കേരളത്തിലെ ഈ ഹൈടെക് വ്യവസായിക നഗരത്തിന് മലയാളസിനിമചാര്‍ത്തികൊടുത്ത പുതിയ മുഖം മാറി മാറിവരുന്ന സിനിമക്കാര്‍ കൂടുതല്‍ പരിഹാസ്യവും വികൃതവുമാക്കി കൊണ്ടിരിക്കയാണ്.

കൊച്ചിക്കാരെ മനുഷ്യരായി ജീവിക്കാന്‍ ഇനിയെങ്കിലും മലയാളസിനിമക്കാര്‍ അനുവദിക്കണം. പള്ളിയും പട്ടക്കാരുമൊന്നും സിനിമ കാണാത്തതുകൊണ്ട് വലിയ വിവാദങ്ങള്‍ ഉണ്ടായിട്ടില്ല, അതോ വിവാദമുണ്ടായെങ്കിലും നാലുപേര് കാണട്ടെ എന്ന ഗൂഢതന്ത്രം അസുരവിത്തിനുണ്ടായിരുന്നോ...?

എ.കെ.സാജന്‍ ആസിഫ് അലിക്ക് ചാര്‍ത്തികൊടുക്കാന്‍ തീരുമാനിച്ച പുതിയ വേഷം അയാള്‍ ആര്‍ജ്ജിച്ചെടുത്ത അഭിനയ സപര്യക്ക് കടുത്ത പാരയാണ് പണിതുവെച്ചത് എന്നു തീര്‍ച്ച. ഡോണാവാനൊക്കെ ആര്‍ക്കും മോഹം കാണും സിനിമയിലെങ്കിലും എന്നാലും ഇത്തരം കടുത്ത പരീക്ഷണങ്ങള്‍ക്ക് ആസിഫ് അലി മുതിരരുത്.
 

ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്

മണ്മറഞ്ഞുപോയ അതുല്യപ്രതിഭ ലോഹിതദാസിന്റെ ശിഷ്യര്‍ മനോജും, വിനോദും ചേര്‍ന്ന് മനോജ്‌-വിനോദ് എന്ന പേരില്‍ സംവിധാനം ചെയ്ത് ജോണി സാഗരിക സിനിമ കമ്പനിയുടെ ബാനറില്‍ ജോണി സാഗരിക നിര്‍മ്മിച്ച ഏറ്റവും പുതിയ സിനിമയാണ് ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്. റീമ കല്ലിങ്ങല്‍ നായികയാവുന്ന ഈ സിനിമയില്‍ ലാലു അലക്സിന്റെ മകന്‍ ബെന്‍, സായികുമാറിന്റെ സഹോദരി പുത്രന്‍ അനു മോഹന്‍, പഴയ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഗോപാലകൃഷ്ണന്റെ കൊച്ചുമകന്‍ വിഷ്ണു, സിബി മലയലിന്റെ മകന്‍ ജോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഇവരെ കൂടാതെ ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിക്ക്, കവിയൂര്‍ പൊന്നമ്മ, ശ്രീജിത്ത്‌ രവി, ഹരിശ്രീ അശോകന്‍, ബാലു വര്‍ഗീസ്‌, ദേവന്‍, ദിനേശ് പണിക്കര്‍, ശശി കലിംഗ, മേനക, വനിതാ, ബിന്ദു പണിക്കര്‍, റീന ബഷീര്‍ എന്നിവരാണ് മറ്റു പ്രമുഖ അഭിനേതാക്കള്‍.

നാഗരിക ജീവിതത്തിന്റെ എല്ലാ കൊള്ളരുതായ്മകളും ചെയ്ത് യുവത്വം ആസ്വദിച്ചു നടക്കുന്ന നാല് സുഹൃത്തുക്കളാണ് അഭിയും, സൂരജും, റോമിയും, അരുണും. ഈ നാല്‍വര്‍ സംഘത്തിനെ എല്ലാ ചീത്ത കാര്യങ്ങള്‍ക്കും പ്രേരിപിക്കുന്നത് ഇവരുടെ സുഹൃത്ത്‌ ബിയോനാണ്. ഈ അഞ്ചു സുഹൃത്തുക്കളും എറണാകുളത്തെ ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഇവരുടെയെല്ലാം മാതാപിതാക്കള്‍ വളരെ തിരക്കുള്ള വ്യക്തികളായത് കൊണ്ട് കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പോലും സമയമില്ല. അതുകൊണ്ട് തന്നെ, കുട്ടികളെല്ലാം തന്തോന്നികളായി നടക്കുന്നത്. കൂട്ടത്തിലെ വില്ലന്‍ ബിയോനുമായി നാല്‍വര്‍ സംഘം തെറ്റിപിരിയുകയും, അതിനെ തുടര്‍ന്ന് ബിയോണ്‍ ചില ഗുണ്ടകളെ കൊണ്ട് അവരെ തല്ലിപ്പികുകയും ചെയ്യുന്നു. അങ്ങനെ, നാലുപേരും വീട്ടുതടങ്ങളിലാകുന്നു.

അങ്ങനേയിരിക്കെ...ഒരിക്കല്‍, അരുണ്‍ ഓര്‍ക്കുട്ട് ചാറ്റിങ്ങിലൂടെ ക്രിസ്റ്റല്‍ എന്ന പെണ്‍കുട്ടിയെ പരിച്ചയപെടുന്നു. ചില പ്രത്യേക ലക്ഷ്യങ്ങള്‍ സാധിക്കുവാന്‍ വേണ്ടി ജെര്‍മനിയിലുള്ള ക്രിസ്റ്റല്‍ കേരളത്തിലേക്ക് വരുകയും നാല്‍വര്‍ സംഗവുമായി നല്ല സൌഹൃദത്തിലാകുകയും ചെയുന്നു. തലതെറിച്ച നാല്‍വര്‍ സംഗത്തിന്റെ സ്വഭാവം നന്നാക്കുക എന്ന ദൌത്യം ഏറ്റെടുക്കുന്ന ക്രിസ്റ്റല്‍ അവരുടെ സ്വഭാവത്തില്‍ നല്ലരീതിയിലുള്ള പല മാറ്റങ്ങളും വരുത്തുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ നാല്‍വര്‍ സംഗത്തിന്റെ ശത്രു ബിയോണ്‍ കൊല്ലപെടുകയും ആ കൊലപാതക കുറ്റം അവരുടെ  തലയില്‍ വരുമെന്ന ഘട്ടത്തില്‍ നാലുപേരും ക്രിസ്റ്റലിന്റെ കൂടെ അവളുടെ നാട്ടിലേക്ക് പോകുന്നു. ചില ലക്ഷ്യങ്ങളുള്ള ക്രിസ്റ്റല്‍ പാലക്കാടുള്ള ഒരു പഴയ തറവാട് വീട്ടില്‍ അമ്മണിയമ്മ എന്ന മുത്തശ്ശിയെ തേടി പോകുന്നു. അവളുടെ കൂടെ അഭിയും, സൂരജും, അരുണും, റോമിയും ആ വീട്ടില്‍ എത്തുന്നു. എന്താണ് ക്രിസ്റ്റലിന്റെ ലക്‌ഷ്യം, എന്താണ് നാല്‍വര്‍ സംഗത്തിന് സംഭവിക്കുന്നത്‌ എന്നെല്ലാമാണ് ഈ സിനിമയുടെ പ്രധാന കഥയും സസ്പെന്‍സ്സും.

കഥ-തിരക്കഥ: ഗുഡ്
ഇന്നത്തെ തലമുറയിലുള്ള യുവാക്കള്‍ എങ്ങനയോക്കെ ചിന്തിക്കുന്നു പ്രവര്‍ത്തിക്കുന്നു, നാഗരികതയുടെ തിരക്കില്‍ സ്വന്തം കുട്ടികളെ സ്നേഹിക്കാന്‍ സമയമില്ലാത്ത മാതാപിതാക്കളുടെ ജീവിത രീതികള്‍, അച്ഛനമ്മമാര്‍ അറിയാതെ പോക്കുന്ന കുട്ടികളുടെ ഇഷ്ടങ്ങളും പ്രവര്‍ത്തികളും, ഗ്രാമീണതയുടെ നന്മയും ഗ്രാമത്തില്‍ വളരുന്ന കുട്ടികളുടെ നിഷ്കളംഗതയും എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയുന്ന ഒരു സിനിമ ഉണ്ടാക്കിയതില്‍ മനോജിനും വിനോദിനും എന്നും അഭിമാനിക്കാം. നവാഗത തിരക്കഥ രചയ്താക്കലാണെന്ന് തോന്നിപ്പിക്കാത്ത വിധത്തില്‍ എല്ലാത്തരം പ്രേക്ഷകരെയും ത്രിപ്ത്തിപെടുത്തുന്ന രീതിയില്‍ തിരക്കഥ രചിക്കാന്‍ മനോജും വിനോദും സാധിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം. നാഗരികതയുടെ ചെളിക്കുണ്ടില്‍ വളര്‍ന്ന ഇന്നത്തെ തലമുറയിലെ യുവാക്കള്‍, ഗ്രാമത്തിലെ നന്മയും സ്നേഹവും കണ്ടു പഠിക്കുന്നതും അത് അവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ഈ സിനിമയിലൂടെ ചര്‍ച്ച ചെയ്യപെടുന്ന പ്രധാന വിഷയം. സിനിമയുടെ രണ്ടാം പകുതിയിലുള്ള ചില രംഗങ്ങള്‍ അതിമനോഹരമായി തന്നെ തിരക്കഥയില്‍ ഉള്ള്പെടുത്തിയിട്ടുണ്ട് മനോജും വിനോദും. അതിനുദാഹരണമാണ് മുത്തശ്ശിയുടെ സ്നേഹം തിരിച്ചറിയുന്ന രംഗങ്ങളും, കുട്ടികള്‍ തെറ്റ് തിരുത്തുന്ന രംഗങ്ങളും. അതുപോലെ തന്നെ, മാതാപിതാക്കളെ അന്വേഷിച്ചു നടക്കുന്ന നായിക അവസാനം അവരെ കണ്ടെത്തുന്ന രംഗങ്ങളും മലയാള സിനിമയില്‍ ഇന്നുവരെ കണ്ടിട്ടുള്ള മികച്ച രംഗങ്ങളുടെ പട്ടികയില്‍ പെടുത്താം.

സംവിധാനം: എബവ് ആവറേജ്
കുറെയേറ നല്ല സിനിമകള്‍ക്ക്‌ തിരക്കഥ എഴുതിയ ശേഷമാണ് ലോഹിതദാസ് സ്വന്തമായി സിനിമകള്‍ സംവിധാനം ചെയ്യുവാന്‍ തീരുമാനിക്കുന്നത്. പക്ഷെ, ശിഷ്യരായ മനോജും വിനോദും ആദ്യ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുകയും സംവിധായകര്‍ ആകുകയും ചെയ്തിരിക്കുന്നു. കുറെ കാലത്തിനു ശേഷമാണ് എന്തെകിലും ഒരു സന്ദേശം അടങ്ങുന്ന കഥകളുള്ള സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ട്. ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെ ശക്തമായ ഒരു സന്ദേശം നല്‍ക്കുവാന്‍ സംവിധായകര്‍ക്ക് സാധിച്ചിരിക്കുന്നു. ഇന്നത്തെ തലമുറയുടെ ജീവിത രീതികള്‍ കാണിക്കുന്ന രംഗങ്ങള്‍ കുറച്ചുകൂടി നല്ലതാക്കമായിരുന്നു എന്ന് തോന്നിപോയി. ആദ്യപകുതിയിലും അവസാന പകുതിയിലുമുള്ള 
ചിലരംഗങ്ങള്‍ ഒഴുവാക്കി, സിനിമയുടെ ദൈര്‍ഗ്യം കുറച്ചിരുന്നു എങ്കില്‍ ഇതിലും മികച്ചതാകുമായിരുന്നു ഈ സിനിമ..

സാങ്കേതികം: ഗുഡ്
സിനിമയുടെ സംവിധായകരെ പോലെ ഇതിനു വേണ്ടി സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തവരും പുതുമുഖങ്ങളാണ്. നവാഗതനായ സ്വരൂപ്‌ ഫിലിപ്പ് ഒരുക്കിയ മനോഹരമായ ദ്രിശ്യങ്ങള്‍ കൃത്യമായി കൂട്ടിയോജിപ്പിച്ചത് മെന്റോസ് ആന്റണി എന്ന മറ്റൊരു പുതുമുഖമാണ്. ഇരുവരും മനോഹരമായി അവരവരുടെ ജോലി ചെയ്തിരിക്കുന്നു. കണ്ണിനു കാഴ്ച ശക്തിയില്ലാത്ത ലീല ഗിരീഷ്‌ കുട്ടനാണു ഈ സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ക്ക് സംഗീതം നല്ക്കിയിരിക്കുന്നത്. ആറു പാട്ടുകളുള്ള ഈ സിനിമയില്‍ വിജയ്‌ യേശുദാസ് പാടിയ "സായന്ന മേഘം പോലെ നീ..." എന്ന ഗാനം മികച്ചു നില്‍ക്കുന്നു. ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരോ പുതുമുഖങ്ങള്‍ക്കും അവകാശപെട്ടതാണ് ഈ സിനിമയുടെ വിജയം. 

അഭിനയം: ഗുഡ്
സിനിമ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപിചിരിക്കുന്നത്. ലാല് അലക്സിന്റെ മകന്‍ ബെന്നും, സായികുമാറിന്റെ മരുമകന്‍ അനുവും, സിബി മലയിലിന്റെ പുത്രന്‍ ജോയും, ഗോപാലകൃഷ്ണന്റെ പൌത്രന്‍ വിഷ്ണുവും, ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുനും മികച്ച പ്രകടനം കാഴ്ച്ചവെചിരിക്കുകയാണ്. ഇവരോടൊപ്പം റീമ കല്ലിങ്ങലും, ശ്രീജിത്ത്‌ രവിയും, കവിയൂര്‍ പൊന്നമ്മയും മികച്ച അഭിനയം നടത്തിയിട്ടുണ്ട്. പുതുമുഖങ്ങളെ കൂടാതെ കവിയൂര്‍ പൊന്നമ്മ, റീമ കല്ലിങ്ങല്‍, ശ്രീജിത്ത്‌ രവി, മേനക,
ഹരിശ്രീ അശോകന്‍, സിദ്ദിക്ക്, വനിതാ, ശശി കലിംഗ, ദേവന്‍ എന്നിവരുമുണ്ട് ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ഈ സിനിമയില്‍.  
  
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. മനോജ്‌, വിനോദ് എന്നിവരുടെ തിരക്കഥ രചനയും, സംവിധാനവും
2. പുതുമുഖ നായകന്മാരുടെ അഭിനയം
3. 
ലീല ഗിരീഷ് കുട്ടന്‍ എന്ന പുതുമുഖ സംഗീത സംവിധായകന്‍ ഒരുക്കിയ പാട്ടുകള്‍
4. ക്ലൈമാക്സ് രംഗങ്ങള്‍ 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സിനിമയുടെ ആദ്യപകുതിയിലെ രണ്ടു മൂന്ന് രംഗങ്ങള്‍
2. സിനിമയുടെ ദൈര്‍ഗ്യം  


ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് റിവ്യൂ: ഇന്നത്തെ യുവ തലമുറയ്ക്ക് ഇഷ്ടപെടാന്‍ സാധ്യതയുള്ള ഘടകങ്ങള്‍ ഉള്ളൊരു സിനിമ എന്നതിലുപരി, അവര്‍ എങ്ങനെയൊക്കെ ചിന്തിക്കണം, പ്രവര്‍ത്തിക്കണം എന്നൊരു സന്ദേശവും കൂടി നല്‍ക്കുന്ന ഓര്‍ക്കുട്ട്  ഒരു ഓര്‍മ്മക്കൂട്ട് എന്ന ഈ സിനിമ, കുടുംബങ്ങളെയും പ്രായമുള്ളവരെയും ചിരിപ്പികുകയും ചിന്തിപ്പിക്കുകയും ചെയ്യും.
  

ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് റേറ്റിംഗ്: 6.70 / 10
കഥ-തിരക്കഥ: 7 / 10 [ഗുഡ്]
സംവിധാനം: 6 / 10 [എബവ് ആവറേജ്]
സാങ്കേതികം: 3.5 / 5 [ഗുഡ്]
അഭിനയം: 
3.5 / 5 [ഗുഡ്]
ആകെ മൊത്തം: 20 / 30 [6.7 / 10] 
 

രചന, സംവിധാനം: മനോജ്‌-വിനോദ്
നിര്‍മ്മാണം: ജോണി സാഗരിക
ചായാഗ്രഹണം: സ്വരൂപ്‌ ഫിലിപ്പ്
ചിത്രസന്നിവേശം:മെന്റോസ് ആന്റണി
വരികള്‍:റഫീക്ക് അഹമ്മദ്‌, സന്തോഷ്‌ വര്‍മ, സുദീപ് ജോഷി, ശ്രീ പ്രസാദ്‌ 
സംഗീതം: ലീല ഗിരീഷ് കുട്ടന്‍ 

Monday, September 19, 2011

ഡോക്ടർ ലൗ


ഡോക്ടർ ലൗ
സംവിധാനംകെ. ബിജു
നിർമ്മാണംജോയ് തോമസ് ശക്തികുളങ്ങര
കഥകെ. ബിജു
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
ഭാവന
അനന്യ
സംഗീതംവിനു തോമസ്
ഭാഷമലയാളം
Doctor Love Malayalam Movie.jpg




















പ്രണ്യക്കാത്തവരായി ആരും ഉണ്ടാകില്ല.ഒരു പെണ്ണിന്റെയെങ്കിലും പുരകേ നടക്കത്തവരും ഉണ്ടാകില്ല. 
അങ്ങിനെയുള്ളവർക്ക് ഒരു ഉൽസവമാണ് ഈ സിനിമ. നിങ്ങൾ തീർച്ചയായും കണ്ടിരിക്കണം 


കെ. ബിജു സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായി 2011-ൽ പുറത്തിറങ്ങാനിരിക്കുന്ന 
മലയാള ചലച്ചിത്രമാണ് ഡോക്ടർ ലൗ. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നിർമ്മിക്കുന്ന 
ഈ ചിത്രത്തിൽ ഭാവന, അനന്യ എന്നിവരാണ് നായികമാർ.


  • കുഞ്ചാക്കോ ബോബൻ
  • ഭാവന
  • അനന്യ
  • ഭഗത്
  • ഹേമന്ത്
  • മണിക്കുട്ടൻ
  • പ്രകാശൻ
  • അജു
  • രജത് മേനോൻ
  • ശാരി
  • നിമിഷ
  • വിദ്യ ഉണ്ണി

Wednesday, September 14, 2011

മാര്‍ത്താണ്ഡവര്‍മ്മ അഭ്രപാളികളിലേക്ക്



തിരുവിതാംകൂര്‍ രാജവംശത്തിലെ ഉജ്ജ്വല നക്ഷത്രമായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ജീവിതകഥ അഭ്രപാളിലേക്ക്. തിരുവിതാംകൂര്‍ രാജവംശത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ഐതിഹാസിക ജീവിതത്തിനാണ് ചലച്ചിത്രാവിഷ്‌കാരമൊരുങ്ങുന്നത്. പ്രശസ്ത കവിയും ഗാനരചനയിതാവുമായ കെ. ജയകുമാറാണ് ഇതിഹാസമാനമുള്ള മാര്‍ത്താണ്ഡവര്‍മ്മക്ക് തിരക്കഥയെഴുതിയിരിക്കുന്നത്. മാര്‍ത്താണ്ഡവര്‍മ്മയുടെ മഹാരാജാവ് എന്ന നിലയിലുള്ള ചരിത്രവും വ്യക്തിജീവിതത്തില്‍ നേരിട്ട സംഘര്‍ഷങ്ങളും തനിമ ഒട്ടും ചോര്‍ന്നുപോകാതെയാണ് ജയകുമാര്‍ പകര്‍ത്തിയിരിക്കുന്നത്.

സാങ്കേതികത്തികവില്‍ മാര്‍ത്താണ്ഡവര്‍മ്മ എന്ന അന്താരാഷ്ട്ര ചലച്ചിത്രം ഗ്ലാഡിയേറ്റര്‍, ട്രോയ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ നിലവാരത്തിനൊപ്പമെത്തുന്നതാണ്. വീരമാര്‍ത്താണ്ഡവര്‍മ്മയുടെ ജീവിതകഥ ചരിത്രപരവും വൈകാരികവും ആത്മീയവുമായ ത്രിമാനതലയിലാണ് സിനിമ ഒരുങ്ങുന്നത്. സ്വന്തം രാജ്യത്തിനുവേണ്ടി നേട്ടങ്ങളേറെ ഉണ്ടാക്കികൊടുത്തെങ്കിലും വ്യക്തിജീവിതത്തില്‍ നഷ്ടങ്ങള്‍ കൊണ്ട് വേട്ടയാടപ്പെട്ട മാര്‍ത്താണ്ഡവര്‍മ്മ രാജാവിന്റെ ജീവിതം അഭ്രപാളികളിലേക്ക് പകര്‍ത്തുന്നത് സംവിധായകനായ കെ. ശ്രീകുമാര്‍ (ശ്രീക്കുട്ടന്‍) ആണ്.


തിരക്കഥയ്ക്ക് പുറമേ ചിത്രത്തിന്റെ ഗാനരചനയും ജയകുമാര്‍ നിര്‍വഹിക്കുന്നു. സംഗീതം വിദ്യാസാഗര്‍. ഇംഗ്ലീഷിനു പുറമേ, മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ പ്രാദേശിക ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യുന്ന മാര്‍ത്താണ്ഡവര്‍മ്മയുടെ നിര്‍മ്മാതാക്കള്‍ ദുബൈയിലെ മീഡിയ മാപ്‌സ് സിനി വിഷന്‍ ആണ്. പ്രൊജക്ട് കണ്‍സള്‍ട്ടന്റ് വാര്‍ണര്‍ ബ്രദേഴ്‌സ് വിതരണത്തിനെടുത്ത ഡാം 999 എന്ന ഹോളിവുഡ് ചിത്രത്തിന്റെ പ്രൊജക്ട് മാനേജറായിരുന്ന സുമേഷ് രാമന്‍കുട്ടിയാണ്.

ചരിത്രഗവേഷണം: ഡോ. എം. ജി ശശിഭൂഷണ്‍, ഡോ. എസ് വേണുഗോപാലന്‍. ലൈന്‍ പ്രൊഡ്യൂസര്‍ ബി. രാകേഷ്. പ്രൊമോട്ടേഴ്‌സ് മനോജ് വി ബി, പ്രേംസായി ഹരിദാസ്, ഗ്രാഫിക്‌സ് ആന്റ് ഇഫക്ട്‌സ് ഡിക്കു വി. ആര്‍. അന്താരാഷ്ട്ര സാങ്കേതിക വിദഗ്ധരും ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നു. അടുത്ത ഫെബ്രുവരി ആദ്യവാരം ഷൂട്ടിംഗ് തുടങ്ങുന്ന മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. പ്രധാന കഥാപാത്രമായ മാര്‍ത്താണ്ഡവര്‍മ്മക്ക് ജീവന്‍ പകരുന്ന നടനുവേണ്ടിയുള്ള അന്വേഷണത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

ചലച്ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്:

സുമേഷ് രാമന്‍കുട്ടി 9744538941

ശ്രിയ നഗ്നയാകുന്നു

സ്വന്തം ലേഖകന്‍

പോക്കിരിരാജയെന്ന മമ്മൂട്ടി ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തി മലയാളിക്ക് സുപരിചിതയായ തെന്നിന്ത്യന്‍ ഗ്ലമാര്‍ ക്യൂന്‍ ശ്രിയ ശരണ്‍ പൂര്‍ണ നഗ്നയായി അഭിനയിക്കാനൊരുങ്ങുന്നുവത്രെ. ശിവാജി എന്ന രജനീകാന്ത് ചിത്രത്തിലൂടെ തമിഴില്‍ താരമൂല്യം ഉയര്‍ന്ന ശ്രിയ ബംഗാളി ചിത്രത്തിലാണ് നഗ്നയായി അഭിനയിക്കുന്നത്.

റിതുപര്‍ണ ഘോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയില്‍ ലൈംഗിക തൊഴിലാളിയുടെ വേഷമാണ് ശ്രിയയ്ക്ക്. സിനിമയിലെ വളരെ പ്രധാനപ്പെട്ട ടേണിങ് പോയിന്റായ ഒരു സീനില്‍ ശ്രിയ നഗ്നയാകേണ്ടതുണ്ട്. തിരക്കഥ ആദ്യം വായിച്ചപ്പോള്‍ തുടക്കത്തില്‍ ശ്രിയ ഒന്നുമടിച്ചു. പിന്നീട് ആലോചിച്ച ശേഷം നഗ്നയായി അഭിനയിക്കാന്‍ താരം സമ്മതം മൂളുകയായിരുന്നു. സിനിമയില്‍ രംഗത്തിന്റെ പ്രധാന്യം മനസിലാക്കിയതാണ് ശ്രിയയുടെ ധീരമായ തീരുമാനത്തിന് പിന്നില്‍.

എന്നാല്‍ ഒട്ടും വള്‍ഗറാകാതെ വളരെ കലാപരമായ രീതിയില്‍ ശ്രീയയുടെ നഗ്‌നരംഗങ്ങള്‍ ചിത്രീകരിക്കാനാണ് റിതുപര്‍ണ ഘോഷ് ആലോചിക്കുന്നത്. പൂര്‍ണമായും സൗന്ദര്യാത്മകമായി ചിത്രീകരിക്കും. ഗ്ലാമര്‍ കഥാപാത്രങ്ങളെ ശ്രീയ സരണ്‍ ഏറെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവരിലെ അഭിനയപ്രതിഭയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന വേഷങ്ങള്‍ അധികം ചെയ്തിട്ടില്ല. റിതുപര്‍ണ ഘോഷിന്റെ സിനിമ ശ്രീയയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കാം.

ദീപന്‍ സംവിധാനം ചെയ്യുന്ന ഹീറോ എന്ന മലയാളചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി ശ്രിയ അഭിനയിക്കുന്നുണ്ട്. സിനിമയ്ക്ക് ശേഷമായിരിക്കും ശ്രിയാ സരണ്‍ ബംഗാളി ചിത്രത്തില്‍ അഭിനയിക്കുന്നത്. നേരത്തേ തൃഷയെയാണ് ഹീറോയില്‍ നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡേറ്റ് പ്രശ്‌നത്തെത്തുടര്‍ന്ന് തൃഷയുടെ വരവ് നടക്കില്ലെന്നുറപ്പായതോടെയാണ് ശ്രിയയെ നായികയാക്കിയത്. തമിഴ് സിനിമ രൗദ്രത്തില്‍ ജീവയുടെ നായികയായി അഭിനയിച്ച ശേഷമാണ് ശ്രിയ പൃഥ്വിയുടെ ചിത്രത്തിലെത്താമെന്ന കരാറിലൊപ്പിട്ടത്.

Wednesday, September 7, 2011

അയ്യോ അത് ഞാനല്ലേ




സൗത്ത് ഇന്ത്യയില്‍ നിന്ന് ബോളിവുഡില്‍ അരങ്ങേറിയ കാജല്‍ അഗര്‍വാള്‍ ഇപ്പോള്‍ എന്റര്‍ടെയ്ന്‍മെന്റ് ലോകത്തെങ്ങും സംസാര വിഷയം. ഫാഷന്‍ മാഗസിനായ എഫ്എച്ച്എമ്മിന്റെ മുഖചിത്രത്തില്‍ കൈകള്‍ കൊണ്ട് മാറിടം മറച്ച രീതിയില്‍ പ്രത്യക്ഷപ്പെട്ട കാജല്‍ ആരാധകര്‍ക്ക് ഞെട്ടലേകിയിരുന്നു. തെന്നിന്ത്യയില്‍ ഗ്ലാമര്‍ താരമായി തുടരുമ്പോഴും കാജല്‍ ചെയ്തത് ലേശം കടന്ന കൈയ്യായി പോയില്ലേയെന്നായിരുന്നു അവരുടെ സംശയം.

എന്നാല്‍ എഫ്എച്ച്എമ്മിലെ ടോപ് ലെസ് ചിത്രത്തിലെ വ്യക്തി താനല്ലെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നു കാജല്‍. ഈ ചിത്രം കണ്ട് ആരാധകരെപ്പോലും തങ്ങളും ഞെട്ടിയെന്ന് പറയുന്നു കാജലിന്റെ സഹോദരിയും നടിയുമായ നിഷ അഗര്‍വാള്‍. മാഗസിന്റെ കവര്‍പേജിന് വേണ്ടി കാജല്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇങ്ങനെയൊരു മോര്‍ഫിങ് ചിത്രം അവര്‍ ഉപയോഗിക്കുമെന്ന് കാജല്‍ കരുതിയിരുന്നില്ലെന്നും നിഷ പറയുന്നു.

ടോപ് ലെസായി പോസ് ചെയ്ത ഏതോ ഒരു മോഡലിന്റെ ചിത്രത്തിന് മേല്‍ കാജലിന്റെ മുഖം മോര്‍ഫിങിലൂടെ ചേര്‍ക്കുകയായിരുന്നുവെന്നാണ് നിഷ ആരോപിയ്്ക്കുന്നത്. എന്തായാലും കാജലിന്റേതെന്ന പേരില്‍ പുറത്തുവന്ന അര്‍ദ്ധനഗ്‌നചിത്രം നടിയ്ക്ക് വരുത്തിവെച്ച് ചില്ലറ മാനക്കേടൊന്നുമല്ല. നടിയുടെ കുടുംബാംഗങ്ങളും ഇങ്ങനെയൊരു ചിത്രം പ്രസിദ്ധീകരിച്ചതില്‍ അസ്വസ്ഥരാണ്. തന്റെ വ്യാജചിത്രം പ്രസിദ്ധീകരിച്ച സംഭവത്തില്‍ വാരികയ്‌ക്കെതിരെ കാജല്‍ അഗര്‍വാള്‍ നിയമപരമായ നടപടികള്‍ സ്വീകരിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വന്‍ നഷ്ടപരിഹാരവും മാപ്പപേക്ഷയുമാവും നടിയും കുടുംബവും ആവശ്യപ്പെടുമെന്നാണ് സൂചനകള്‍. മോര്‍ഫിങിന്റെ പുതിയ ഇര മാത്രമാണ് കാജലെന്നതാണ് സത്യം. വിദ്യ ബാലന്‍, സേനാക്ഷി സിന്‍ഹ, അസിന്‍ തുടങ്ങിയവരുടെയെല്ലാം വ്യാജചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഈയിടെ വ്യാപകമായി പ്രചരിച്ചിരുന്നു. ബോളിവുഡില്‍ കൂടുതല്‍ ഉയരങ്ങളിലെത്താനാണ് കാജല്‍ ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നതെന്നായിരുന്നു ബി ടൗണിലെ സംസാരം.

Tuesday, September 6, 2011

എന്തും ചെയ്യും കാജല്‍



ഫോട്ടോഷൂട്ടെന്നാല്‍ ഇങ്ങ് ഇന്ത്യയിലും അങ്ങ് പാശ്ചാത്യ രാജ്യങ്ങളിലും രണ്ടര്‍ഥമാണ്. ഹോളിവുഡ് അടക്കമുള്ള പാശ്ചാത്യ സിനിമാമേഖലയില്‍ ഫോട്ടോഷൂട്ടില്‍ എത്രമാത്രം തുണികുറവാണെന്ന് മാത്രം നോക്കിയാല്‍ മതി. ഇന്ത്യയിലാകട്ടെ സ്ഥിതി നേരേ മറിച്ചും. ഡിസൈനര്‍ വെയറുമണിഞ്ഞ് ആകെ പോഷ് ലുക്കിലാകും ഇന്ത്യയിലെ ഫോട്ടോഷൂട്ടുകള്‍. ഇപ്പോള്‍ ഇതാ ഹോളിവുഡ് സ്‌റ്റൈല്‍ ഫോട്ടോഷൂട്ടുമായി ഇന്ത്യന്‍ സിനിമാരംഗത്തെയാകെ ഞെട്ടിച്ചിരിക്കുന്നു ഒരു താര സുന്ദരി.

മറ്റാരുമല്ല തെലുങ്കില്‍ നിന്നെത്തി തമിഴിലും തമിഴില്‍ നിന്ന് ഹിന്ദിയിലേക്കുമെത്തിയ കാജല്‍ അഗര്‍വാള്‍ എന്ന സുന്ദരി. തെന്നിന്ത്യന്‍ സിനിമകളിലാണ് കൂടുതലായി തിളങ്ങിയതെങ്കിലും ബോളിവുഡ് താരറാണിമാരെ വരെ ഞെട്ടിച്ചിരിക്കുകയാണ് പുതിയ ഫോട്ടോഷൂട്ടിലൂടെ കാജല്‍. കൈകള്‍ മാറില്‍ പിണച്ചുവച്ചുള്ള കാജലിന്റെ പോസ് ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു. ഹോളിവുഡ് നടിമാര്‍ പലരും ഇതേ രീതിയിലും ഇതിന്റെ അപ്പുറത്തേക്കും കടന്ന് ഫോട്ടോഷൂട്ടുകള്‍ക്ക് നിന്നുകൊടുത്തിട്ടുണ്ടെങ്കിലും ഒരു ഇന്ത്യന്‍ സിനിമാനടി ഇത്രയ്‌ക്കൊങ്ങെ അങ്ങ് ചെയ്യുന്നത് ഇതാദ്യം.

എഫ്എച്ച്എം മാഗസിന്റെ പുതിയലക്കത്തിന്റെ കവര്‍ മാഗസിനിലാണ് അര്‍ദ്ധനഗ്‌നയായി കാജല്‍ ആരാധകരുടെ നെഞ്ചില്‍ തീ കോരിയിടുന്നത്. മേല്‍വസ്ത്രമില്ലാതെ കൈകള്‍ പിണച്ചുവെച്ച് നഗ്‌നത മറയ്ക്കുന്ന കാജല്‍ തീര്‍ത്തും സുതാര്യമായ ലെഗ് ഇന്‍ അണിഞ്ഞാണ് ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്. ഗ്ലാമറിന്റെ ഏത് അറ്റംവരെയും പോകാന്‍ താന്‍ തയാറെന്നാണ്് ബോളിവുഡില്‍ പുതിയ ഉയരങ്ങള്‍ തേടുന്ന കാജല്‍ ഈ ഫോട്ടോഷൂട്ടിലൂടെ നല്‍കുന്ന സന്ദേശം. ബി ടൗണിലെ മറ്റു താരസുന്ദരിമാര്‍ക്കെല്ലാം വരുംനാളുകളില്‍ കാജല്‍ ഭീഷണിയാകുമെന്ന കാര്യത്തിലും ഇനി സംശയം വേണ്ട.

തമിഴിലും തെലുങ്കിലും മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച കാജല്‍ അജയ് ദേവ്ഗണ്‍ നായകനായ സിങ്കത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറിയത്. കാര്‍ത്തിക്കൊപ്പവും തെലുങ്കില്‍ ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ തേജയ്‌ക്കൊപ്പവുമുള്ള കാജലിന്റെ സിനിമകള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. മഗധീരയെന്ന ബ്രഹ്മാണ്ഡ ഹിറ്റിലാണ് രാംചരണിനൊപ്പം കാജല്‍ ഒന്നിച്ചത്.

അതിന് ശേഷം സൂര്യ നായകനായ തമിഴ് സിങ്കത്തിന്റ ഹിന്ദി റീമേക്കായ അജയ് ദേവഗന്റെ സിങ്കത്തില്‍ നായികയായി കാജല്‍. ഹിന്ദിയിലെത്തിയതോടെ തന്റെ യഥാര്‍ഥ മുഖം കാജല്‍ പുറത്തെടുത്തു. തന്നെ ഒരിക്കലും ഒരു തെന്നിന്ത്യന്‍ നടിയായി കാണരുതെന്നായിരുന്നു കാജലിന്റെ പ്രസ്താവന. തെന്നിന്ത്യന്‍ സിനിമയെ വിലകുറച്ചുള്ള ഈ അഭിപ്രായപ്രകടനം വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

ബൊമ്മലാട്ടം എന്ന സിനിമയിലൂടെ കാജലിന് അരങ്ങേറാന്‍ അവസരം നല്‍കിയ ഭാരതിരാജയും താരത്തിനെതിരേ ആഞ്ഞടിച്ചു. മുംബൈയിലെ ഒരു കടയില്‍ സെയ്ല്‍സ്‌ഗേളായിരുന്നു കാജലെന്നും അവിടെ നിന്ന് അവസരം നല്‍കി കൈപിടിച്ചുയര്‍ത്തിയ സിനിമാ ഇന്‍ഡസ്ട്രിയെ തള്ളിപ്പറയുന്നത് തെറ്റായിപ്പോയെന്നും ഭാരതിരാജ അഭിപ്രായപ്പെട്ടു.

Thursday, August 18, 2011

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ പ്രിയന്‍ സ്വന്തമാക്കി


സ്വന്തം ലേഖകന്‍ 

Story Dated:Wed, 17 Aug 2011 06:03:55 BST


മനസിനാകെ സമാധാനവും സന്തോഷം തരുന്ന ഒരു സാദാ സിനിമ. ഇതില്‍ കൂടുതലൊന്നും വിശേഷണങ്ങള്‍ അര്‍ഹിക്കുന്നില്ല സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ആഷിഖ് അബുവിന്റെ സിനിമ. പക്ഷേ ഈ സമാധാനവും സന്തോഷവും തന്നെ സോള്‍ട്ട് ആന്‍ഡ് പെപ്പറിനെ സൂപ്പര്‍ ഹിറ്റില്‍ നിന്ന് മെഗാഹിറ്റിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു.

അതിനാല്‍ തന്നെ മലയാളത്തില്‍ ഇറങ്ങുന്ന മികച്ച സിനിമകളുടെ റൈറ്റ് സ്വന്തമാക്കി ഹിന്ദിയില്‍ അത് അവതരിപ്പിക്കുന്നതിന് മടിക്കാത്ത പ്രിയദര്‍ശന്‍ സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നു. ഇത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. മലയാള ചിത്രമായ അറബിയും ഒട്ടകവും പി മാധവന്‍ നായരും, ഹിന്ദി ചിത്രമായ തേസ് എന്നിവയ്ക്ക് ശേഷം പ്രിയദര്‍ശന്‍ സോള്‍ട്ട് ആന്റ് പെപ്പര്‍ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യും. ഈ ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായി വരുന്നതായാണ് സൂചന.

സോയാ അക്തര്‍ സംവിധാനം ചെയ്ത 'സിന്ദഗി ന മിലേഗി ദൊബാര' എന്ന ഫീല്‍ ഗുഡ് മൂവിയുടെ വന്‍ വിജയത്തോടെയാണ് സോള്‍ട്ട് ആന്റ് പെപ്പര്‍ പോലുള്ള ലൈറ്റ് സബ്ജക്ട് സിനിമകള്‍ക്ക് ബോളിവുഡിലുള്ള സാധ്യത പ്രിയദര്‍ശന്‍ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ സംവിധായകന്‍ ആഷിക് അബുവുമായി ബന്ധപ്പെട്ട് സിനിമയുടെ ഹിന്ദി റീമേക്ക് സംബന്ധിച്ച് സംസാരിച്ചു.

ഹിന്ദിയിലേക്ക് മാത്രമല്ല, തമിഴിലേക്കും തെലുങ്കിലേക്കും കന്നഡയിലേക്കും സോള്‍ട്ട് ആന്റ് പെപ്പര്‍ റീമേക്ക് ചെയ്യുകയാണ്. ഇതിന്റെ ചര്‍ച്ചകളും പുരോഗമിക്കുന്നു.ജൂലൈ എട്ടിന് റിലീസായ സോള്‍ട്ട് ആന്റ് പെപ്പര്‍ ഇതിനകം കോടികളുടെ ലാഭമാണ് നേടിയിരിക്കുന്നത്. വേറിട്ട രീതിയില്‍ കഥ പറഞ്ഞ തിരക്കഥാകൃത്തുക്കളായ ശ്യാം പുഷ്‌ക്കരനും ദിലീപ് നായരും സംവിധായകന്‍ ആഷിക് അബുവുമാണ് സിനിമയുടെ വിജയശില്‍പികള്‍.

ചെറിയ ബജറ്റില്‍ തീര്‍ത്ത ചിത്രം ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളിലൊന്നായി ബോക്‌സ് ഓഫീസില്‍ തുടരുകയാണ്. ലാല്‍, ബാബുരാജ്, ശ്വേത, ആസിഫ് അലിയും മൈഥി, വിജയരാഘവന്‍ ഇവരൊക്കെ തട്ടുകടയിലെ കൊതിയൂറും വിഭവങ്ങള്‍ പോലെ പ്രേക്ഷകരുടെ മനം കീഴടക്കി കഴിഞ്ഞു. എന്തിന് അവിയല്‍ ബാന്‍ഡിന്റെ ആനക്കള്ളനെന്ന അടിപൊളി ഗാനം പോലും ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതായി തുടരുകയാണ്.

അനാവശ്യ സെന്റിമെന്റുകളോ ആക്ഷനോ കോമഡിയോ ഒന്നുമില്ലാതെ ലാളിത്യം നിറഞ്ഞ കഥയും അതിന് ചേരുന്ന മിതമായ അഭിനയവും ഒത്തുവന്നത് സോള്‍ട്ട് ആന്‍ഡ് പെപ്പറിന് മുതല്‍ക്കൂട്ടായി. അനാവശ്യമായി ഒരു ഡയലോഗ് പോലും സിനിമയിലില്ല. അതിനാല്‍ തന്നെ ഈ സിംപിള്‍ മൂവി നെഞ്ചോടു ചേര്‍ക്കാന്‍ യുവാക്കളും കുടുംബ പ്രേക്ഷകരുമൊന്നും ഒട്ടും വൈകിയുമില്ല.

Thursday, August 11, 2011

ദിലീപ് സര്‍വാംഗ സുന്ദരിയായെത്തുന്നു...............

സ്വന്തം ലേഖകന്‍ 

കൊച്ചി: ജനപ്രീയ നായകന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ സൂപ്പര്‍സ്റ്റാര്‍ ദിലിപ് പെണ്‍വേഷം കെട്ടുന്നു. നേരത്തെ ചാന്ത് പൊട്ട് എന്ന ചിത്രത്തില്‍ പാതി സ്ത്രീവേഷം കെട്ടിയെങ്കില്‍ ഇത്തവണ സര്‍വാംഗ സുന്ദരിയായാണ് ദിലീപ് എത്തുന്നത്. അതും നായകന്‍ ബിജു മേനോന്റെ ഭാര്യയുടെ വേഷത്തില്‍. ചില പ്രത്യേക സാഹചര്യങ്ങളാല്‍ ഭാര്യയും ഭര്‍ത്താവുമായി ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സുഹൃത്തുക്കളുടെ വേഷത്തിലാണ് ദിലീപും ബിജുമേനോനും പുതിയ സിനിമയില്‍ എത്തുന്നത്. ബിജുമേനോന്റെ ഭാര്യയുടെ വേഷത്തില്‍ ദിലീപ് അഭിനയിച്ചു തകര്‍ക്കുമെന്ന് തന്നെയാണ് വിശ്വാസം. സിബി കെ. തോമസ് ഉദയ് കൃഷ്ണ രചന നിര്‍വഹിച്ചിരുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോസ് തോമസ് ആണ്. മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജുമെല്ലാം താരസിംഹാസാനത്തിനുവേണ്ടി മത്സരിക്കുമ്പോള്‍ നമ്മുടെയെല്ലാം അയല്‍പക്കത്തെ പയ്യന്‍ എന്ന ഇമേജുമായി മിനിമം ഗാരന്റി നല്കുന്ന സിനിമകളുമായി ദിലീപ് മലയാള സിനിമയില്‍ തുടരുകയാണ്.

ആദ്യചിത്രംമുതല്‍ ഇന്നുവരെ ആ നടനോട് സ്‌നേഹം മാത്രമേ നമുക്കുള്ളൂ. ആബാലവൃദ്ധം ജനങ്ങള്‍ക്കും ദിലീപിനെ ഇഷ്ടമാണ്. ദിലീപിന്റെ സിനിമകള്‍ കാണുകയാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദമെന്ന് 98കാരനായ കേരളാ സൈഗാള്‍ പാപ്പുക്കുട്ടി ഭാഗവതര്‍ പോലും പറയുന്നു. അഞ്ചുവയസുള്ള കുട്ടികള്‍ പോലും പറക്കും തളികയിലെയും തെങ്കാശിപ്പട്ടണത്തിലെയും കല്യാണരാമനിലെയും ദിലീപ് തമാശകള്‍ ആസ്വദിക്കുന്നു. സീരിയസ് സിനിമകള്‍ കാണാനിഷ്ടപ്പെടുന്നവര്‍ കഥാവശേഷനും കല്‍ക്കട്ടാ ന്യൂസും കാണുന്നു. അതേ, ദിലീപ് ഏവര്‍ക്കും പ്രിയപ്പെട്ടവനാണ്. അക്ഷരാര്‍ത്ഥത്തില്‍ 'ജനപ്രിയ നായകന്‍'. അങ്ങനെ എല്ലാവരുടേയും ഇഷ്ടതാരമായ ദിലിപിന് ഇപ്പോള്‍ നല്ല കാലമാണെന്ന് തോന്നുന്നു. മെഗാതാരങ്ങള്‍ അത്രകണ്ട് വിജയിക്കാത്ത കാലത്ത് മിനിമം ഗാരണ്ടി അവകാശപ്പെടാനാകുന്ന താരമേതെന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം ദിലീപ് എന്നാണ്. കാര്യസ്ഥന്‍, മേരിക്കുണ്ടൊരു കുഞ്ഞാട്, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, ഫിലിം സ്റ്റാര്‍സ് എന്നീ ചിത്രങ്ങളെല്ലാം ദിലീപിന്റെ മാര്‍ക്കറ്റ് വാല്യൂ വര്‍ധിപ്പിച്ചിരിക്കുന്നു.

ഒരു ആനയും അവറാച്ചന്‍ എന്ന യുവാവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന മൈ നെയിം ഈ അവറാച്ചന്‍ എന്ന സിനിമയായിരുന്നു നേരത്തെ ദിലീപ്-ജോസ് തോമസ് ടീം പ്ലാന്‍ ചെയ്തത്. എന്നാല്‍ കഥയുടെ പൂര്‍ണതയില്ലായ്മ മൂലം അത് ഉപേക്ഷിക്കുകയായിരുന്നു. ഇതിനുമുപ് ജോസ് തോമസ് ദിലീപ് സിബി ഉദയന്‍ ടീം ഒരുമിച്ചത് 'ഉദയപുരം സുല്‍ത്താന്‍' എന്ന സിനിമയ്ക്കു വേണ്ടിയാണ്. ആ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ജോണി ആന്റണി, ലാല്‍ ജോസ് എന്നിവര്‍ക്കും അടുത്ത വര്‍ഷം ദിലീപ് ഡേറ്റ് നല്‍കിയിട്ടുണ്ട്. 18 വര്‍ഷത്തെ സിനിമ ജീവിതത്തിനിടയില്‍ 100 ലധികം സിനിമകളിലാണ് ദിലീപ് വേഷം കെട്ടിയത്. അതില്‍ത്തന്നെ നിരവധി മെഗാഹിറ്റുകളും സൂപ്പര്‍ഹിറ്റുകളും ഹിറ്റുകളും. സല്ലാപത്തിലൂടെ ആദ്യമായി നായകനായ ശേഷം ഈ പുഴയും കടന്ന് മീനത്തില്‍ താലി കെട്ടി പഞ്ചാബി ഹൗസില്‍ എത്തിയപ്പോള്‍ തന്നെ ദിലീപ് മലയാളി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു നടനായി മാറി കഴിഞ്ഞിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ നിന്നും ഉദയപുരം സുല്‍ത്താനായി വന്ന ഈ ജോക്കറിനെ മഞ്ജു വാര്യരുടെ ഭര്‍ത്താവ് എന്ന നിലയില്‍ നിന്നും മലയാള സിനിമയിലെ മുന്‍ നിരയിലേക്ക് എത്തിച്ച സിനിമയായിരുന്നു തെങ്കാശിപ്പട്ടണം. ഈ സിനിമയുടെ വന്‍ വിജയം ദിലീപ് എന്ന നടന്റെ കരിയറില്‍ വന്‍ മുന്നേറ്റമാണു നടത്തിയത്.

ഇഷ്ടം , വര്‍ണക്കാഴ്ച്ചകള്‍, ഈ പറക്കും തളിക എന്നീ സിനിമകള്‍ ഒരു സാദാ നടന്‍ എന്നതില്‍ നിന്നും അയല്പക്കത്തെ പയ്യന്‍ എന്ന ഇമേജ് ദിലീപിനു നേടി കൊടുത്തു. കല്യാണ രാമന്‍, കുഞ്ഞിക്കൂനന്‍ പോലെയുള്ള പ്രേക്ഷകരെ ആര്‍ത്ത് ചിരിപ്പിച്ച ചിത്രങ്ങള്‍ മീശമാധവന്‍ എന്ന എക്കാലത്തെയും വലിയ ഹിറ്റ്. അതെ ദിലീപ് എന്ന ജനപ്രിയ നായകന്‍ സൂപ്പര്‍ താരമായി വളരുകയായിരുന്നു. സിഐഡി ൂസ, തിളക്കം പോലുള്ള സിനിമകള്‍ ദിലീപിന്റെ താരപദവി ഉറപ്പിക്കാന്‍ പോന്നവയായിരുന്നു. ജോഷി സംവിധാനം ചെയ്ത റണ്‍ വേ എന്ന ആക്ഷന്‍ കോമഡി സിനിമയുടെ വിജയത്തിലൂടെ ആക്ഷന്‍ രംഗങ്ങളിലും താന്‍ തിളങ്ങും എന്ന് ദിലീപ് കാണിച്ചു കൊടുത്തു. ചാന്തു പൊട്ടിലെ ദിലീപിന്റെ അഭിനയം വിമര്‍ശകരുടെ പോലും പ്രശംസ നേടിയെടുത്തതാണു. കരിയറില്‍ ഇങ്ങനെ തിളങ്ങി നില്ക്കുമ്പോളാണു ചില തിരിച്ചടികള്‍ ദിലീപിനു നേരിടേണ്ടി വന്നത്. സൂപ്പര്‍ താര പദവി കൈ വന്നതിനു ശേഷം ഒരു ആക്ഷന്‍ ഹീറോ പരിവേഷം നേടിയെടുക്കാന്‍ വേണ്ടി ദിലീപ് നടത്തിയ ഒരു ശ്രമമായിരുന്നു ദി ഡോണ്‍ എന്ന സിനിമ. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ത്രൂ ഔട്ട് ആക്ഷന്‍ സിനിമ ഒരു വന്‍പരാജയമായി മാറുകയാണുണ്ടായത്.

ദിലീപ് സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏത് തരത്തിലുള്ള ദിലീപ് സിനിമകളാണു തങ്ങള്‍ക്ക് വേണ്ടത് എന്നതിന്റെ വ്യക്തമായ സൂചനയാണു ഡോണിന്റെ പരാജയം നല്കിയത്. മോഹന്‍ലാല്‍ ബാക്കി വെച്ചു പോയ ലാളിത്യമുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിവുള്ള നടന്‍ എന്നതാണു തന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്നത് ദിലീപ് പെട്ടെന്നു തന്നെ മനസ്സിലാക്കി. ഇതിനിടയില്‍ അമ്മയ്ക്ക് വേണ്ടി നിര്‍മ്മിച്ച ട്വന്റി ട്വന്റി എന്ന സിനിമ ബ്ലോക്ക് ബസ്റ്റര്‍ ആയത് ദിലീപിലെ നിര്‍മ്മാതാവിനു നേട്ടമായി. ട്വന്റി ട്വന്റിയുടെ വിജയം ഒഴിച്ചു നിര്‍ത്തിയാല്‍ 2008 2009 കാല ഘട്ടം ദിലീപിനെ സംബന്ധിച്ചു മോശം സമയമായിരുന്നു. ക്രേസി ഗോപാലന്‍, പാസഞ്ചര്‍ എന്നീ ഹിറ്റ് സിനിമകള്‍ ഉണ്ടായെങ്കിലും ലാല്‍ ജോസിന്റെ മുല്ലയും ഫാസിലിന്റെ മോസ് ി ക്യാറ്റുമെല്ലാം ബോക്‌സ് ഓഫീസ് ദുരന്തങ്ങളായത് ദിലീപിന്റെ താരപദവിക്ക് മങ്ങലേപ്പിച്ചു. കല്ക്കട്ട ന്യൂസ് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരുന്നതും സ്വലേ ആദ്യ വാരം തന്നെ തിയറ്ററുകളില്‍ ഹോള്‍ഡ് ഓവര്‍ ആയതും ദിലീപ് എന്ന നടന്റെ സൂപ്പര്‍ സ്റ്റാര്‍ പദവിയുടെ അവസാനമാണെന്നു ചിലര്‍ വിധിയെഴുതി.

2010ല്‍ ഏറെ പ്രതീക്ഷയോടെ പുറത്തു വന്ന സിദിഖിന്റെ ബോഡി ഗാര്‍ഡ് തരക്കേടില്ലാത്ത അഭിപ്രായവും മോശമില്ലാത്ത കളക്ഷനും നേടിയെങ്കിലും മുന്‍ കാല സിദിഖ് ലാല്‍ സിനിമകളുടെ വിജയം ആവര്‍ത്തിക്കാതിരുന്നത് ദിലീപിനു ക്ഷീണമായി. ബോഡി ഗാര്‍ഡിനു ശേഷം വന്ന ആഗതനും ബോക്‌സ് ഓഫീസില്‍ നേട്ടമാവാതിരുന്നതോടെ ദിലീപ് യുഗം അവസാനിച്ചുവെന്ന് തന്നെ എല്ലാവരും കരുതി. എന്നാല്‍ പാപ്പി അപ്പച്ച എന്ന അപ്രതീക്ഷിത സൂപ്പര്‍ ഹിറ്റിലൂടെ ദിലീപ് വീണ്ടും തിരിച്ചു വന്നു.പാപി അപ്പച്ചക്ക് ശേഷം ഒരു നീണ്ടകാലയളവില്‍ ദിലീപ് സിനിമകള്‍ ഒന്നും പുറത്തിറങ്ങിയിരുന്നില്ല. ദിലീപ് നിര്‍മ്മിച്ച മലര്‍വാടി ആര്‍ട്‌സ് ക്ലുബ് ഇതിനിടയില്‍ റിലീസ് ആവുകയും സൂപ്പര്‍ ഹിറ്റ് ആവുകയും ചെയ്തു. തന്റെ 100 മത് ചിത്രം എന്ന പേരില്‍ പുറത്തിറങ്ങിയ കാര്യസ്ഥന്‍ ദിലീപിനു നിര്‍ണായകമായ ഒന്നായിരുന്നു. അതില്‍ ദിലീപ് പരിപൂര്‍ണ വിജയം കണ്ടു എന്നാണു കാര്യസ്ഥന്റെ കളക്ഷന്‍ റിക്കാര്‍ഡുകള്‍ തെളിയിക്കുന്നത്. തന്റെ വീഴ്ച്ചക്ക് വേണ്ടി കാത്തിരുന്നവര്‍ക്ക് ഒരു മെഗാഹിറ്റിലൂടെ ദിലീപ് മറുപടി കൊടുക്കുകയായിരുന്നു