Pages

Thursday, February 2, 2012

ഷങ്കര്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മലയാള ചിത്രം

Mohanlal
തമിഴിലെ സൂപ്പര്‍ സംവിധായകനാണ് ഷങ്കര്‍. ഇദ്ദേഹം ചെയ്ത ചിത്രങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. സ്വന്തം നിര്‍മ്മാണ കമ്പനിയായ എസ് പ്രൊഡക്ഷനന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ലോ ബജറ്റ് സിനിമകള്‍ പോലും തീയേറ്ററില്‍ നിന്ന് കോടികള്‍ വാരി.

ഷങ്കര്‍ മലയാളത്തില്‍ ഒരു ചിത്രം ഒരുക്കാന്‍ പോകുന്നുവെന്നതാണ് പുതിയ വാര്‍ത്ത. നായകന്‍ മറ്റാരുമല്ല മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്നെ.

ഷങ്കര്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഈ ചിത്രം ആസ്‌കാര്‍ ഫിലിംസിന്റെ ബാനറില്‍ രവിചന്ദ്രന്‍ നിര്‍മ്മിക്കും. മൂന്ന് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ കമലഹാസനാണ് നായകന്‍.

തലൈവന്‍ ഇരുക്കിന്‍ട്രാന്‍ എന്ന പേരിലാവും ചിത്രം കോളിവുഡിലെത്തുക. തെലുങ്കില്‍ പ്രഭാസിനെ നായകനാക്കിയാവും ചിത്രമൊരുക്കുക. എന്നാല്‍ മൂന്നു ഭാഷകളിലും കൂടി ഒരു നായികയേ ഉളളൂ. അത് ബോളിവുഡ് സുന്ദരി കത്രീന കൈഫാണ്.

ജാക്കിചാനും ചിത്രത്തിലുണ്ടാവുമെന്ന് റിപ്പോര്‍ട്ടുണ്ട്. തമിഴകത്തെ സൂപ്പര്‍ സംവിധായകനും മലയാളത്തിലെ താരരാജാവും ഒന്നിക്കുന്ന ചിത്രം സൂപ്പര്‍ഹിറ്റാവുമോ എന്ന് കാത്തിരുന്ന് കാണാം.