Pages

Monday, April 18, 2011

മീരാ ജാസ്മിനും പൃഥ്വിരാജിനുമെതിരെ കേസ്

മീരാ ജാസ്മിനും പൃഥ്വിരാജിനുമെതിരെ കേസ്
പണംവാങ്ങി അഭിനയിക്കാനെത്തിയില്ല
കോഴിക്കോട്: സിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ നടന്‍ പൃഥ്വിരാജിനും നടി മീരാ ജാസ്മിനുമെതിരെ കേസ്. കോഴിക്കോട്ടെ കരിമ്പില്‍ ഫിലിംസാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.പി. ജോണ്‍ മുമ്പാകെ പരാതി നല്‍കിയത്. ഇതുപ്രകാരം വീണ്ടും കേസ് പരിഗണിക്കുന്ന മേയ് 16ന് മീരാ ജാസ്മിനും പൃഥ്വിരാജും ഹാജരാകണമെന്നാവശ്യപ്പെട്ട് സമന്‍സയക്കാന്‍  കോടതി നിര്‍ദേശിച്ചു.
കരിമ്പില്‍ ഫിലിംസിന്റെ 'സ്വപ്‌നമാളിക' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ നാലുകൊല്ലം മുമ്പ് ഇരുവര്‍ക്കും അഞ്ചുലക്ഷം രൂപ വീതം നല്‍കിയെന്നാണ് കേസ്. 2007 മാര്‍ച്ച് 29ന് ഐ.ഡി.ബി.ഐ ബാങ്കിന്റെ ഡി.ഡികളാണ്  നല്‍കിയത്. എന്നാല്‍, അഭിനയിക്കാന്‍ തയാറായില്ല. തുടര്‍ന്ന് വേറെ നടന്മാരെ വെച്ചാണ് സിനിമ ഷൂട്ടുചെയ്തത്. ഇരുവര്‍ക്കുമെതിരെ രണ്ട് കേസുകളാണ് കൊടുത്തിരിക്കുന്നത്. അഡ്വാന്‍സായാണ് ഇവര്‍ തുക കൈപ്പറ്റിയത് എന്ന് പരാതിയില്‍ പറയുന്നു. താരങ്ങള്‍ക്കെതിരെ നോട്ടീസയച്ചിട്ടും താരസംഘടനയായ 'അമ്മ'യില്‍ പരാതിനല്‍കിയിട്ടും പണം തിരിച്ചുനല്‍കാത്തതിനാലാണ് കോടതിയെ സമീപിച്ചത്.

സിനിമയല്ല ജീവിതം: ഉര്‍വശി

സിനിമയല്ല ജീവിതം: ഉര്‍വശി
മലയാളത്തില്‍ ഏറ്റവും ഫഌക്‌സിബിള്‍ ആയ നടന്‍ ആരെന്നു ചോദിച്ചാല്‍ മോഹന്‍ലാല്‍ എന്നായിരിക്കും ഉത്തരം, എന്നാല്‍ ഫഌക്‌സിബിള്‍ ആയ നടിയോ? സംശയമില്ലാതെ തന്നെ പറയാം. അത് ഉര്‍വശിതന്നെ. ഉര്‍വശിക്ക് നായകന്റെ റൊമാന്റിക് സങ്കല്‍പങ്ങള്‍ക്കകത്തുനില്‍ക്കുന്ന നായികയാകാനും അതിനപ്പുറത്തേക്ക് കടന്ന് ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടിയ കഥാപാത്രങ്ങള്‍ ചെയ്യാനും അനായാസമായി കഴിഞ്ഞിരുന്നു. നിരവധി തവണ മികച്ച നടിക്കുള്ള അവാര്‍ഡും ഒരു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും (2006) നേടിയ ഉര്‍വശി മലയാളത്തില്‍ എന്നെന്നും ഓര്‍മിക്കപ്പെടുന്ന നടി തന്നെയാണ്.
'കാക്കത്തൊള്ളായിരം' എന്ന ചിത്രത്തില്‍ ബുദ്ധിസ്ഥിരതയില്ലാത്ത കുട്ടി മുതല്‍ 'മധുചന്ദ്രലേഖ'യിലെ ഭര്‍ത്താവിനെക്കൊണ്ട് മറ്റൊരു സ്ത്രിയെ വിവാഹം കഴിപ്പിക്കാന്‍ നടക്കുന്ന നായിക വരെ ഉര്‍വശി അവിസ്മരണീയമാക്കിയ കഥാപാ്രതങ്ങള്‍ അനവധിയാണ്. സിനിമയിലും ജീവിതത്തിലും താന്‍ നേരിട്ട ്രപതിസന്ധികളും താങ്ങായി നിന്ന വ്യക്തികളെയും കുറിച്ചുള്ള നനവാര്‍ന്ന ഓര്‍മകളാണ് 'സിനിമയല്ല ജീവിതം' എന്നഉര്‍വശിയുടെ പുസ്തകം. 1983, തന്റെ 13ാം വയസ്സില്‍ 'മുന്താണെ മുടിച്ച്', എന്ന തമിഴ് ചി്രതത്തിലൂടെ അഭിനയ രംഗത്തെത്തിയ ഉര്‍വശിയുടെ ഓര്‍മകളില്‍ ഉണ്ണിമേരി, സില്‍ക് സ്മിത, ലോഹിത ദാസ്, പത്മരാജന്‍, രേവതി തുടങ്ങി എല്ലാവരും നിറയുന്നുണ്ട്.
മോനിഷയുടെ മരവിച്ച ശരീരം കണ്ടപ്പോള്‍ തനിക്കുണ്ടായ ഉള്‍ക്കിടലത്തോടൊപ്പം കാണികളില്‍ ഒരു സിനിമാ നടിയുടെ മൃതദേഹം കാണുമ്പോള്‍ ഉണ്ടാവുന്ന അദ്ഭുതത്തെക്കുറിച്ച് വ്യസനത്തോടെയാണ് ഉര്‍വശി പറയുന്നത്. സില്‍ക് സ്മിതയുടെ മൃതദേഹത്തെ പോലും അശ്ലീലത്തോടെ കാണുന്ന മലയാളിയുടെ മനസ്സിനെ ഉര്‍വശി വിമര്‍ശിക്കുന്നു.  മരിച്ച വീട്ടിലെ നിലവിളികള്‍ ലൈവായി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ സംസ്‌കാരത്തെ ഈ പുസ്തകത്തില്‍ വിമര്‍ശന വിധേയമാക്കുന്നുണ്ട്. മരണത്തിന് അതര്‍ഹിക്കുന്ന സ്വകാര്യത ആവശ്യമാണെന്നാണ് ഉര്‍വശിയുടെപക്ഷം.
ജ്യേഷ്~ന്റെ മരണവാര്‍ത്ത ആരെയും അറിയിക്കാതെ ഹൃദയത്തിലൊതുക്കി നടക്കുന്ന അനുജന് ധൈര്യം നല്‍കുന്ന ഉര്‍വശിയുടെ 'ഭരത'ത്തിലെ കഥാപാ്രതത്തെ നമുക്കോര്‍മയുണ്ടാകും. ഇതുപോലെ സ്വന്തം അനുജന്റെ മരണം അമ്മയെ അറിയിക്കാതെ, ദുഃഖം ഉള്ളിലൊതുക്കിയ ഉര്‍വശി ഈ പുസ്തകത്തിലുണ്ട്. ചലച്ചി്രത മേഖലയില്‍ സുപരിചിതമുഖങ്ങളായ പല നായികാനായകന്മാരുടെയും വെള്ളിവെളിച്ചത്തിന് പിന്നാമ്പുറത്ത് തനിക്ക് തണലായി നിന്നവരെയും ഉര്‍വശി അനുസ്മരിക്കുന്നുണ്ട്.
ലളിതമായ ഭാഷയില്‍ എഴുതിയിരിക്കുന്ന ഈ പുസ്തകം ്രപസിദ്ധീകരിക്കുന്നത് ഡിസി ബുക്‌സാണ്. വില 60 രൂപ.

കൊച്ചി ടസ്കേഴ്സിന് ആവേശം പകര്‍ന്ന് സംഗീത ആല്‍ബം

 കൊച്ചി  ടസ്കേഴ്സിന് ആവേശം പകര്‍ന്ന് സംഗീത ആല്‍ബം
തിരുവനന്തപുരം: കൊച്ചി ടസ്കേഴ്സ് കേരള ഐ.പി.എല്‍ ടീമിന് ആവേശം പകര്‍ന്ന്  സംഗീത ആല്‍ബം പുറത്തിറക്കി. അമിഗൊസ് പ്രൊഡക്ഷന്‍സ് നിര്‍മിച്ച് സിനിമാ പിന്നണി ഗായിക അനിതഷേക്ക് രചിച്ച് സംഗീതം ചെയ്ത് ആലപിച്ചിരിക്കുന്ന ആല്‍ബത്തില്‍ ഗായകനും സംഗീത സംവിധായകനുമായ  ജാസി ഗിഫ്റ്റും പാടിയിട്ടുണ്ട്.
സംഗീത സംവിധായകന്‍ ഷാനാണ് ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ചത്. പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ ആല്‍ബം പ്രകാശനം ചെയ്തു. ഇതിന്റെ വീഡിയോ സംവിധാനം പ്രശാന്ത്കൃഷ്ണനും എഡിറ്റിങ് സോഭിനും നൃത്ത സംവിധാനം നിഷാമും വിതരണം സത്യം ഓഡിയോസുമാണ് നിര്‍വഹിച്ചത്. ജോയ് തമലമാണ് പി.ആര്‍.ഒ.എന്‍ഡോസള്‍ഫാനെതിരെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍

ആലപ്പുഴ: എന്‍ഡോസള്‍ഫാനെതിരെ സമൂഹ മനഃസാക്ഷി ഉണര്‍ത്താന്‍ ബോധവത്കരണ യാത്രയുമായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഒരുകൂട്ടം വിദ്യാര്‍ഥികളാണ് എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കുന്ന ആരോഗ്യ -പാരിസ്ഥിതിക പ്രശ്‌നങ്ങളെപ്പറ്റി ബോധവത്കരിക്കാന്‍ ആലപ്പുഴയില്‍നിന്ന് തുടങ്ങി കാസര്‍കോട് സമാപിക്കുന്ന യാത്ര സംഘടിപ്പിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍ നിരോധിക്കാനുള്ള തീരുമാനം എടുക്കാന്‍ കഴിയുന്ന സ്‌റ്റോക്‌ഹോം അന്താരാഷ്ട്ര സമ്മേളനം പടിവാതില്‍ക്കല്‍ എത്തിയിട്ടും ഇന്ത്യ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ ഇത്തരത്തിലൊരു പരിപാടിയുമായി രംഗത്തിറങ്ങുന്നതെന്ന് ടി.ഡി മെഡിക്കല്‍ കോളജ് സ്റ്റുഡന്റ്‌സ് യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മെഡിക്കല്‍ രംഗത്തെ ശാസ്ത്രീയ വിവരങ്ങളുമായാണ് വിദ്യാര്‍ഥികള്‍ ബോധവത്കരണം നടത്തുന്നത്.


രണ്ട് രൂപ അരി: കബളിപ്പിക്കല്‍ തുടരുന്നു
തിരുവന്തപുരം: തിങ്കളാഴ്ച മുതല്‍ ബി.പി. എല്‍, എ.പി.എല്‍ വ്യത്യാസമില്ലാതെ റേഷന്‍ കടയില്‍നിന്ന് രണ്ടു രൂപ നിരക്കില്‍ അരി ലഭിക്കുമെന്ന് വിശ്വസിച്ച് റേഷന്‍ കടകളിലെത്തിയവര്‍ കടയുടമകളുമായി വഴക്കിട്ട് പിരിഞ്ഞു. എ.പി.എല്‍ വിഭാഗക്കാര്‍ക്കും രണ്ടു രൂപക്ക് അരി നല്‍കാനുള്ള ഉത്തരവ് തിങ്കളാഴ്ച ഉച്ചയോടെ റേഷന്‍ കടകളിലെത്തിയെങ്കിലും അരി മാത്രം എത്തിയില്ല. റേഷന്‍ കടക്കാര്‍ കൂടിയ വില നല്‍കി, 8.90നും 12.70നും വില്‍ക്കാന്‍ വെച്ച അരിയെടുത്ത് രണ്ടുരൂപക്ക് നല്‍കാനാണ് അധികൃതര്‍ വാക്കാല്‍ നല്‍കിയ നിര്‍ദേശം. കുറഞ്ഞ വിലക്ക് അരി കിട്ടിയാല്‍ മാത്രമേ വിതരണം ചെയ്യാനാകൂവെന്ന നിലപാടിലാണ് ഷാപ്പുടമകള്‍.
അതേസമയം, മന്ത്രിയുടെ ഓഫിസില്‍നിന്നടക്കം പുറത്തുവരുന്ന പ്രഖ്യാപനങ്ങളിലും നിര്‍ദേശങ്ങളിലും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. അരിവിതരണം നിരോധിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് പിന്‍വലിച്ചെന്ന അറിയിപ്പ് വരും മുമ്പുതന്നെ അരി വിതരണത്തിന് എല്ലാ ഒരുക്കങ്ങളും നടത്തിയെന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. 71,281 കുടുംബങ്ങള്‍ക്ക് ഇതിനകം രണ്ടു രൂപ അരി വിതരണം ചെയ്‌തെന്നും ബാക്കിയുള്ളവര്‍ക്ക് നല്‍കാനുള്ള അരി റേഷന്‍ കടകളില്‍ സ്‌റ്റോക്കുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
റേഷന്‍കടകളില്‍ നിലവില്‍ സ്‌റ്റോക്കുള്ള കൂടിയ വിലക്കുള്ള അരി കിലോ രണ്ടുരൂപക്ക് വിതരണം ചെയ്യാനായിരുന്നു നിര്‍ദേശം. പ്രതിമാസം 25,000 രൂപയില്‍ കുറഞ്ഞ വരുമാനമോ രണ്ടരയേക്കറില്‍ കുറവ് ഭൂമിയോ ഉള്ളവര്‍ക്ക് പത്തുകിലോ വരെ അരി രണ്ടുരൂപ നിരക്കില്‍ നല്‍കണമെന്നാണ് ഉത്തരവ്.
അരി റേഷന്‍കടകളില്‍ സ്‌റ്റോക്കുണ്ടെന്ന അറിയിപ്പ് ഉപഭോക്താക്കളെയും റേഷന്‍കടക്കാരെയും വെട്ടിലാക്കി. ഇപ്പോള്‍ റേഷന്‍കടകള്‍ക്ക് നല്‍കുന്ന 8.90 രൂപയുടെ അരി രണ്ടു രൂപക്ക് നല്‍കിയാല്‍ മാസം 40 കോടിയോളം രൂപ റേഷന്‍ അധിക ബാധ്യതയുണ്ടാക്കും. നിലവില്‍ 26 കോടിയോളം രൂപ കടയുടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുണ്ട്. സബ്‌സിഡി നിരക്കില്‍ അരി നല്‍കുമ്പോഴുള്ള ബാധ്യത തീര്‍ക്കാന്‍ ബജറ്റില്‍ പണം വകയിരുത്തിയിട്ടില്ല. ഇതുവരെ എഫ്.സി.ഐയില്‍ പണം കെട്ടിവെച്ചതുമില്ല. ഈ സാഹചര്യത്തില്‍ റേഷന്‍കടകളില്‍ ആവശ്യത്തിന് അരി സ്‌റ്റോക്കുണ്ടെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നാണ് വ്യാപാരികള്‍ ചോദിക്കുന്നത്. രണ്ടുരൂപക്ക് അരി ലഭിക്കുന്നതിനുള്ള അപേക്ഷകളില്‍ ഭൂരിഭാഗവും ഇപ്പോഴും റേഷന്‍കടകളില്‍ കെട്ടിയിരിപ്പാണ്. ഇത് സപ്ലൈ ഓഫിസുകളില്‍ സ്വീകരിക്കുന്നതിനുപോലും സംവിധാനമേര്‍പ്പെടുത്തിയില്ല.
നിരോധം പിന്‍വലിച്ചത് അക്ഷരാര്‍ഥത്തില്‍ സര്‍ക്കാറിനെ വെട്ടിലാക്കിയിരിക്കുകയാണ്. മുന്നൊരുക്കങ്ങളൊന്നും നടത്താതെയായിരുന്നു പ്രഖ്യാപനം. അടുത്തമാസം എഫ്.സി.ഐയില്‍ പണം കെട്ടിവെച്ച് പ്രഖ്യാപനം പ്രാവര്‍ത്തികമാക്കുമെന്നാണ് ഇപ്പോള്‍ മന്ത്രി പറയുന്നത്. എന്നാല്‍, അന്ന് മന്ത്രി ആരായിരിക്കുമെന്ന കാര്യത്തിലാണ് മറ്റൊരു കൗതുകം.

36 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം


36 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം
ടൈപ്പിസ്റ്റ്, സ്‌റ്റെനോഗ്രാഫര്‍, എ.ഡി ക്ലര്‍ക്ക്, ഫാര്‍മസിസ്റ്റ്, പ്യൂണ്‍ അറ്റന്‍ഡര്‍, ഉറദു ടീച്ചര്‍, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് എന്നിവയടക്കം 36 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു.
യോഗ്യത: നാലാം ക്ലാസു മുതല്‍ എസ്.എസ്.എല്‍.സി തലം വരെയുളളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുക. വിലാസം www.keralapsc.org