പണംവാങ്ങി അഭിനയിക്കാനെത്തിയില്ല
കോഴിക്കോട്: സിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ നടന്‍ പൃഥ്വിരാജിനും നടി മീരാ ജാസ്മിനുമെതിരെ കേസ്. കോഴിക്കോട്ടെ കരിമ്പില്‍ ഫിലിംസാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.പി. ജോണ്‍ മുമ്പാകെ പരാതി നല്‍കിയത്. ഇതുപ്രകാരം വീണ്ടും കേസ് പരിഗണിക്കുന്ന മേയ് 16ന് മീരാ ജാസ്മിനും പൃഥ്വിരാജും ഹാജരാകണമെന്നാവശ്യപ്പെട്ട് സമന്‍സയക്കാന്‍ കോടതി നിര്‍ദേശിച്ചു.കരിമ്പില്‍ ഫിലിംസിന്റെ 'സ്വപ്‌നമാളിക' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ നാലുകൊല്ലം മുമ്പ് ഇരുവര്‍ക്കും അഞ്ചുലക്ഷം രൂപ വീതം നല്‍കിയെന്നാണ് കേസ്. 2007 മാര്‍ച്ച് 29ന് ഐ.ഡി.ബി.ഐ ബാങ്കിന്റെ ഡി.ഡികളാണ് നല്‍കിയത്. എന്നാല്‍, അഭിനയിക്കാന്‍ തയാറായില്ല. തുടര്‍ന്ന് വേറെ നടന്മാരെ വെച്ചാണ് സിനിമ ഷൂട്ടുചെയ്തത്. ഇരുവര്‍ക്കുമെതിരെ രണ്ട് കേസുകളാണ് കൊടുത്തിരിക്കുന്നത്. അഡ്വാന്‍സായാണ് ഇവര്‍ തുക കൈപ്പറ്റിയത് എന്ന് പരാതിയില്‍ പറയുന്നു. താരങ്ങള്‍ക്കെതിരെ നോട്ടീസയച്ചിട്ടും താരസംഘടനയായ 'അമ്മ'യില്‍ പരാതിനല്‍കിയിട്ടും പണം തിരിച്ചുനല്‍കാത്തതിനാലാണ് കോടതിയെ സമീപിച്ചത്.
സിനിമയല്ല ജീവിതം: ഉര്‍വശി
മലയാളത്തില്‍ ഏറ്റവും ഫഌക്‌സിബിള്‍ ആയ നടന്‍ ആരെന്നു ചോദിച്ചാല്‍ മോഹന്‍ലാല്‍ എന്നായിരിക്കും ഉത്തരം, എന്നാല്‍ ഫഌക്‌സിബിള്‍ ആയ നടിയോ? സംശയമില്ലാതെ തന്നെ പറയാം. അത് ഉര്‍വശിതന്നെ. ഉര്‍വശിക്ക് നായകന്റെ റൊമാന്റിക് സങ്കല്‍പങ്ങള്‍ക്കകത്തുനില്‍ക്കുന്ന നായികയാകാനും അതിനപ്പുറത്തേക്ക് കടന്ന് ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടിയ കഥാപാത്രങ്ങള്‍ ചെയ്യാനും അനായാസമായി കഴിഞ്ഞിരുന്നു. നിരവധി തവണ മികച്ച നടിക്കുള്ള അവാര്‍ഡും ഒരു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും (2006) നേടിയ ഉര്‍വശി മലയാളത്തില്‍ എന്നെന്നും ഓര്‍മിക്കപ്പെടുന്ന നടി തന്നെയാണ്.
'കാക്കത്തൊള്ളായിരം' എന്ന ചിത്രത്തില്‍ ബുദ്ധിസ്ഥിരതയില്ലാത്ത കുട്ടി മുതല്‍ 'മധുചന്ദ്രലേഖ'യിലെ ഭര്‍ത്താവിനെക്കൊണ്ട് മറ്റൊരു സ്ത്രിയെ വിവാഹം കഴിപ്പിക്കാന്‍ നടക്കുന്ന നായിക വരെ ഉര്‍വശി അവിസ്മരണീയമാക്കിയ കഥാപാ്രതങ്ങള്‍ അനവധിയാണ്. സിനിമയിലും ജീവിതത്തിലും താന്‍ നേരിട്ട ്രപതിസന്ധികളും താങ്ങായി നിന്ന വ്യക്തികളെയും കുറിച്ചുള്ള നനവാര്‍ന്ന ഓര്‍മകളാണ് 'സിനിമയല്ല ജീവിതം' എന്നഉര്‍വശിയുടെ പുസ്തകം. 1983, തന്റെ 13ാം വയസ്സില്‍ 'മുന്താണെ മുടിച്ച്', എന്ന തമിഴ് ചി്രതത്തിലൂടെ അഭിനയ രംഗത്തെത്തിയ ഉര്‍വശിയുടെ ഓര്‍മകളില്‍ ഉണ്ണിമേരി, സില്‍ക് സ്മിത, ലോഹിത ദാസ്, പത്മരാജന്‍, രേവതി തുടങ്ങി എല്ലാവരും നിറയുന്നുണ്ട്.
മോനിഷയുടെ മരവിച്ച ശരീരം കണ്ടപ്പോള്‍ തനിക്കുണ്ടായ ഉള്‍ക്കിടലത്തോടൊപ്പം കാണികളില്‍ ഒരു സിനിമാ നടിയുടെ മൃതദേഹം കാണുമ്പോള്‍ ഉണ്ടാവുന്ന അദ്ഭുതത്തെക്കുറിച്ച് വ്യസനത്തോടെയാണ് ഉര്‍വശി പറയുന്നത്. സില്‍ക് സ്മിതയുടെ മൃതദേഹത്തെ പോലും അശ്ലീലത്തോടെ കാണുന്ന മലയാളിയുടെ മനസ്സിനെ ഉര്‍വശി വിമര്‍ശിക്കുന്നു. മരിച്ച വീട്ടിലെ നിലവിളികള്‍ ലൈവായി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ സംസ്‌കാരത്തെ ഈ പുസ്തകത്തില്‍ വിമര്‍ശന വിധേയമാക്കുന്നുണ്ട്. മരണത്തിന് അതര്‍ഹിക്കുന്ന സ്വകാര്യത ആവശ്യമാണെന്നാണ് ഉര്‍വശിയുടെപക്ഷം.
ജ്യേഷ്~ന്റെ മരണവാര്‍ത്ത ആരെയും അറിയിക്കാതെ ഹൃദയത്തിലൊതുക്കി നടക്കുന്ന അനുജന് ധൈര്യം നല്‍കുന്ന ഉര്‍വശിയുടെ 'ഭരത'ത്തിലെ കഥാപാ്രതത്തെ നമുക്കോര്‍മയുണ്ടാകും. ഇതുപോലെ സ്വന്തം അനുജന്റെ മരണം അമ്മയെ അറിയിക്കാതെ, ദുഃഖം ഉള്ളിലൊതുക്കിയ ഉര്‍വശി ഈ പുസ്തകത്തിലുണ്ട്. ചലച്ചി്രത മേഖലയില്‍ സുപരിചിതമുഖങ്ങളായ പല നായികാനായകന്മാരുടെയും വെള്ളിവെളിച്ചത്തിന് പിന്നാമ്പുറത്ത് തനിക്ക് തണലായി നിന്നവരെയും ഉര്‍വശി അനുസ്മരിക്കുന്നുണ്ട്.
ലളിതമായ ഭാഷയില്‍ എഴുതിയിരിക്കുന്ന ഈ പുസ്തകം ്രപസിദ്ധീകരിക്കുന്നത് ഡിസി ബുക്‌സാണ്. വില 60 രൂപ.

കൊച്ചി ടസ്കേഴ്സിന് ആവേശം പകര്‍ന്ന് സംഗീത ആല്‍ബം
തിരുവനന്തപുരം: കൊച്ചി ടസ്കേഴ്സ് കേരള ഐ.പി.എല്‍ ടീമിന് ആവേശം പകര്‍ന്ന് സംഗീത ആല്‍ബം പുറത്തിറക്കി. അമിഗൊസ് പ്രൊഡക്ഷന്‍സ് നിര്‍മിച്ച് സിനിമാ പിന്നണി ഗായിക അനിതഷേക്ക് രചിച്ച് സംഗീതം ചെയ്ത് ആലപിച്ചിരിക്കുന്ന ആല്‍ബത്തില്‍ ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റും പാടിയിട്ടുണ്ട്.
സംഗീത സംവിധായകന്‍ ഷാനാണ് ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ചത്. പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ ആല്‍ബം പ്രകാശനം ചെയ്തു. ഇതിന്റെ വീഡിയോ സംവിധാനം പ്രശാന്ത്കൃഷ്ണനും എഡിറ്റിങ് സോഭിനും നൃത്ത സംവിധാനം നിഷാമും വിതരണം സത്യം ഓഡിയോസുമാണ് നിര്‍വഹിച്ചത്. ജോയ് തമലമാണ് പി.ആര്‍.ഒ.

No comments:
Post a Comment
Note: Only a member of this blog may post a comment.