Pages

Monday, September 19, 2011

ഡോക്ടർ ലൗ


ഡോക്ടർ ലൗ
സംവിധാനംകെ. ബിജു
നിർമ്മാണംജോയ് തോമസ് ശക്തികുളങ്ങര
കഥകെ. ബിജു
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
ഭാവന
അനന്യ
സംഗീതംവിനു തോമസ്
ഭാഷമലയാളം
Doctor Love Malayalam Movie.jpg
പ്രണ്യക്കാത്തവരായി ആരും ഉണ്ടാകില്ല.ഒരു പെണ്ണിന്റെയെങ്കിലും പുരകേ നടക്കത്തവരും ഉണ്ടാകില്ല. 
അങ്ങിനെയുള്ളവർക്ക് ഒരു ഉൽസവമാണ് ഈ സിനിമ. നിങ്ങൾ തീർച്ചയായും കണ്ടിരിക്കണം 


കെ. ബിജു സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായി 2011-ൽ പുറത്തിറങ്ങാനിരിക്കുന്ന 
മലയാള ചലച്ചിത്രമാണ് ഡോക്ടർ ലൗ. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നിർമ്മിക്കുന്ന 
ഈ ചിത്രത്തിൽ ഭാവന, അനന്യ എന്നിവരാണ് നായികമാർ.


 • കുഞ്ചാക്കോ ബോബൻ
 • ഭാവന
 • അനന്യ
 • ഭഗത്
 • ഹേമന്ത്
 • മണിക്കുട്ടൻ
 • പ്രകാശൻ
 • അജു
 • രജത് മേനോൻ
 • ശാരി
 • നിമിഷ
 • വിദ്യ ഉണ്ണി

Wednesday, September 14, 2011

മാര്‍ത്താണ്ഡവര്‍മ്മ അഭ്രപാളികളിലേക്ക്തിരുവിതാംകൂര്‍ രാജവംശത്തിലെ ഉജ്ജ്വല നക്ഷത്രമായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ജീവിതകഥ അഭ്രപാളിലേക്ക്. തിരുവിതാംകൂര്‍ രാജവംശത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ഐതിഹാസിക ജീവിതത്തിനാണ് ചലച്ചിത്രാവിഷ്‌കാരമൊരുങ്ങുന്നത്. പ്രശസ്ത കവിയും ഗാനരചനയിതാവുമായ കെ. ജയകുമാറാണ് ഇതിഹാസമാനമുള്ള മാര്‍ത്താണ്ഡവര്‍മ്മക്ക് തിരക്കഥയെഴുതിയിരിക്കുന്നത്. മാര്‍ത്താണ്ഡവര്‍മ്മയുടെ മഹാരാജാവ് എന്ന നിലയിലുള്ള ചരിത്രവും വ്യക്തിജീവിതത്തില്‍ നേരിട്ട സംഘര്‍ഷങ്ങളും തനിമ ഒട്ടും ചോര്‍ന്നുപോകാതെയാണ് ജയകുമാര്‍ പകര്‍ത്തിയിരിക്കുന്നത്.

സാങ്കേതികത്തികവില്‍ മാര്‍ത്താണ്ഡവര്‍മ്മ എന്ന അന്താരാഷ്ട്ര ചലച്ചിത്രം ഗ്ലാഡിയേറ്റര്‍, ട്രോയ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ നിലവാരത്തിനൊപ്പമെത്തുന്നതാണ്. വീരമാര്‍ത്താണ്ഡവര്‍മ്മയുടെ ജീവിതകഥ ചരിത്രപരവും വൈകാരികവും ആത്മീയവുമായ ത്രിമാനതലയിലാണ് സിനിമ ഒരുങ്ങുന്നത്. സ്വന്തം രാജ്യത്തിനുവേണ്ടി നേട്ടങ്ങളേറെ ഉണ്ടാക്കികൊടുത്തെങ്കിലും വ്യക്തിജീവിതത്തില്‍ നഷ്ടങ്ങള്‍ കൊണ്ട് വേട്ടയാടപ്പെട്ട മാര്‍ത്താണ്ഡവര്‍മ്മ രാജാവിന്റെ ജീവിതം അഭ്രപാളികളിലേക്ക് പകര്‍ത്തുന്നത് സംവിധായകനായ കെ. ശ്രീകുമാര്‍ (ശ്രീക്കുട്ടന്‍) ആണ്.


തിരക്കഥയ്ക്ക് പുറമേ ചിത്രത്തിന്റെ ഗാനരചനയും ജയകുമാര്‍ നിര്‍വഹിക്കുന്നു. സംഗീതം വിദ്യാസാഗര്‍. ഇംഗ്ലീഷിനു പുറമേ, മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ പ്രാദേശിക ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യുന്ന മാര്‍ത്താണ്ഡവര്‍മ്മയുടെ നിര്‍മ്മാതാക്കള്‍ ദുബൈയിലെ മീഡിയ മാപ്‌സ് സിനി വിഷന്‍ ആണ്. പ്രൊജക്ട് കണ്‍സള്‍ട്ടന്റ് വാര്‍ണര്‍ ബ്രദേഴ്‌സ് വിതരണത്തിനെടുത്ത ഡാം 999 എന്ന ഹോളിവുഡ് ചിത്രത്തിന്റെ പ്രൊജക്ട് മാനേജറായിരുന്ന സുമേഷ് രാമന്‍കുട്ടിയാണ്.

ചരിത്രഗവേഷണം: ഡോ. എം. ജി ശശിഭൂഷണ്‍, ഡോ. എസ് വേണുഗോപാലന്‍. ലൈന്‍ പ്രൊഡ്യൂസര്‍ ബി. രാകേഷ്. പ്രൊമോട്ടേഴ്‌സ് മനോജ് വി ബി, പ്രേംസായി ഹരിദാസ്, ഗ്രാഫിക്‌സ് ആന്റ് ഇഫക്ട്‌സ് ഡിക്കു വി. ആര്‍. അന്താരാഷ്ട്ര സാങ്കേതിക വിദഗ്ധരും ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നു. അടുത്ത ഫെബ്രുവരി ആദ്യവാരം ഷൂട്ടിംഗ് തുടങ്ങുന്ന മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. പ്രധാന കഥാപാത്രമായ മാര്‍ത്താണ്ഡവര്‍മ്മക്ക് ജീവന്‍ പകരുന്ന നടനുവേണ്ടിയുള്ള അന്വേഷണത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

ചലച്ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്:

സുമേഷ് രാമന്‍കുട്ടി 9744538941

ശ്രിയ നഗ്നയാകുന്നു

സ്വന്തം ലേഖകന്‍

പോക്കിരിരാജയെന്ന മമ്മൂട്ടി ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തി മലയാളിക്ക് സുപരിചിതയായ തെന്നിന്ത്യന്‍ ഗ്ലമാര്‍ ക്യൂന്‍ ശ്രിയ ശരണ്‍ പൂര്‍ണ നഗ്നയായി അഭിനയിക്കാനൊരുങ്ങുന്നുവത്രെ. ശിവാജി എന്ന രജനീകാന്ത് ചിത്രത്തിലൂടെ തമിഴില്‍ താരമൂല്യം ഉയര്‍ന്ന ശ്രിയ ബംഗാളി ചിത്രത്തിലാണ് നഗ്നയായി അഭിനയിക്കുന്നത്.

റിതുപര്‍ണ ഘോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയില്‍ ലൈംഗിക തൊഴിലാളിയുടെ വേഷമാണ് ശ്രിയയ്ക്ക്. സിനിമയിലെ വളരെ പ്രധാനപ്പെട്ട ടേണിങ് പോയിന്റായ ഒരു സീനില്‍ ശ്രിയ നഗ്നയാകേണ്ടതുണ്ട്. തിരക്കഥ ആദ്യം വായിച്ചപ്പോള്‍ തുടക്കത്തില്‍ ശ്രിയ ഒന്നുമടിച്ചു. പിന്നീട് ആലോചിച്ച ശേഷം നഗ്നയായി അഭിനയിക്കാന്‍ താരം സമ്മതം മൂളുകയായിരുന്നു. സിനിമയില്‍ രംഗത്തിന്റെ പ്രധാന്യം മനസിലാക്കിയതാണ് ശ്രിയയുടെ ധീരമായ തീരുമാനത്തിന് പിന്നില്‍.

എന്നാല്‍ ഒട്ടും വള്‍ഗറാകാതെ വളരെ കലാപരമായ രീതിയില്‍ ശ്രീയയുടെ നഗ്‌നരംഗങ്ങള്‍ ചിത്രീകരിക്കാനാണ് റിതുപര്‍ണ ഘോഷ് ആലോചിക്കുന്നത്. പൂര്‍ണമായും സൗന്ദര്യാത്മകമായി ചിത്രീകരിക്കും. ഗ്ലാമര്‍ കഥാപാത്രങ്ങളെ ശ്രീയ സരണ്‍ ഏറെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവരിലെ അഭിനയപ്രതിഭയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന വേഷങ്ങള്‍ അധികം ചെയ്തിട്ടില്ല. റിതുപര്‍ണ ഘോഷിന്റെ സിനിമ ശ്രീയയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കാം.

ദീപന്‍ സംവിധാനം ചെയ്യുന്ന ഹീറോ എന്ന മലയാളചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി ശ്രിയ അഭിനയിക്കുന്നുണ്ട്. സിനിമയ്ക്ക് ശേഷമായിരിക്കും ശ്രിയാ സരണ്‍ ബംഗാളി ചിത്രത്തില്‍ അഭിനയിക്കുന്നത്. നേരത്തേ തൃഷയെയാണ് ഹീറോയില്‍ നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡേറ്റ് പ്രശ്‌നത്തെത്തുടര്‍ന്ന് തൃഷയുടെ വരവ് നടക്കില്ലെന്നുറപ്പായതോടെയാണ് ശ്രിയയെ നായികയാക്കിയത്. തമിഴ് സിനിമ രൗദ്രത്തില്‍ ജീവയുടെ നായികയായി അഭിനയിച്ച ശേഷമാണ് ശ്രിയ പൃഥ്വിയുടെ ചിത്രത്തിലെത്താമെന്ന കരാറിലൊപ്പിട്ടത്.

Wednesday, September 7, 2011

അയ്യോ അത് ഞാനല്ലേ
സൗത്ത് ഇന്ത്യയില്‍ നിന്ന് ബോളിവുഡില്‍ അരങ്ങേറിയ കാജല്‍ അഗര്‍വാള്‍ ഇപ്പോള്‍ എന്റര്‍ടെയ്ന്‍മെന്റ് ലോകത്തെങ്ങും സംസാര വിഷയം. ഫാഷന്‍ മാഗസിനായ എഫ്എച്ച്എമ്മിന്റെ മുഖചിത്രത്തില്‍ കൈകള്‍ കൊണ്ട് മാറിടം മറച്ച രീതിയില്‍ പ്രത്യക്ഷപ്പെട്ട കാജല്‍ ആരാധകര്‍ക്ക് ഞെട്ടലേകിയിരുന്നു. തെന്നിന്ത്യയില്‍ ഗ്ലാമര്‍ താരമായി തുടരുമ്പോഴും കാജല്‍ ചെയ്തത് ലേശം കടന്ന കൈയ്യായി പോയില്ലേയെന്നായിരുന്നു അവരുടെ സംശയം.

എന്നാല്‍ എഫ്എച്ച്എമ്മിലെ ടോപ് ലെസ് ചിത്രത്തിലെ വ്യക്തി താനല്ലെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നു കാജല്‍. ഈ ചിത്രം കണ്ട് ആരാധകരെപ്പോലും തങ്ങളും ഞെട്ടിയെന്ന് പറയുന്നു കാജലിന്റെ സഹോദരിയും നടിയുമായ നിഷ അഗര്‍വാള്‍. മാഗസിന്റെ കവര്‍പേജിന് വേണ്ടി കാജല്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇങ്ങനെയൊരു മോര്‍ഫിങ് ചിത്രം അവര്‍ ഉപയോഗിക്കുമെന്ന് കാജല്‍ കരുതിയിരുന്നില്ലെന്നും നിഷ പറയുന്നു.

ടോപ് ലെസായി പോസ് ചെയ്ത ഏതോ ഒരു മോഡലിന്റെ ചിത്രത്തിന് മേല്‍ കാജലിന്റെ മുഖം മോര്‍ഫിങിലൂടെ ചേര്‍ക്കുകയായിരുന്നുവെന്നാണ് നിഷ ആരോപിയ്്ക്കുന്നത്. എന്തായാലും കാജലിന്റേതെന്ന പേരില്‍ പുറത്തുവന്ന അര്‍ദ്ധനഗ്‌നചിത്രം നടിയ്ക്ക് വരുത്തിവെച്ച് ചില്ലറ മാനക്കേടൊന്നുമല്ല. നടിയുടെ കുടുംബാംഗങ്ങളും ഇങ്ങനെയൊരു ചിത്രം പ്രസിദ്ധീകരിച്ചതില്‍ അസ്വസ്ഥരാണ്. തന്റെ വ്യാജചിത്രം പ്രസിദ്ധീകരിച്ച സംഭവത്തില്‍ വാരികയ്‌ക്കെതിരെ കാജല്‍ അഗര്‍വാള്‍ നിയമപരമായ നടപടികള്‍ സ്വീകരിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വന്‍ നഷ്ടപരിഹാരവും മാപ്പപേക്ഷയുമാവും നടിയും കുടുംബവും ആവശ്യപ്പെടുമെന്നാണ് സൂചനകള്‍. മോര്‍ഫിങിന്റെ പുതിയ ഇര മാത്രമാണ് കാജലെന്നതാണ് സത്യം. വിദ്യ ബാലന്‍, സേനാക്ഷി സിന്‍ഹ, അസിന്‍ തുടങ്ങിയവരുടെയെല്ലാം വ്യാജചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഈയിടെ വ്യാപകമായി പ്രചരിച്ചിരുന്നു. ബോളിവുഡില്‍ കൂടുതല്‍ ഉയരങ്ങളിലെത്താനാണ് കാജല്‍ ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നതെന്നായിരുന്നു ബി ടൗണിലെ സംസാരം.

Tuesday, September 6, 2011

എന്തും ചെയ്യും കാജല്‍ഫോട്ടോഷൂട്ടെന്നാല്‍ ഇങ്ങ് ഇന്ത്യയിലും അങ്ങ് പാശ്ചാത്യ രാജ്യങ്ങളിലും രണ്ടര്‍ഥമാണ്. ഹോളിവുഡ് അടക്കമുള്ള പാശ്ചാത്യ സിനിമാമേഖലയില്‍ ഫോട്ടോഷൂട്ടില്‍ എത്രമാത്രം തുണികുറവാണെന്ന് മാത്രം നോക്കിയാല്‍ മതി. ഇന്ത്യയിലാകട്ടെ സ്ഥിതി നേരേ മറിച്ചും. ഡിസൈനര്‍ വെയറുമണിഞ്ഞ് ആകെ പോഷ് ലുക്കിലാകും ഇന്ത്യയിലെ ഫോട്ടോഷൂട്ടുകള്‍. ഇപ്പോള്‍ ഇതാ ഹോളിവുഡ് സ്‌റ്റൈല്‍ ഫോട്ടോഷൂട്ടുമായി ഇന്ത്യന്‍ സിനിമാരംഗത്തെയാകെ ഞെട്ടിച്ചിരിക്കുന്നു ഒരു താര സുന്ദരി.

മറ്റാരുമല്ല തെലുങ്കില്‍ നിന്നെത്തി തമിഴിലും തമിഴില്‍ നിന്ന് ഹിന്ദിയിലേക്കുമെത്തിയ കാജല്‍ അഗര്‍വാള്‍ എന്ന സുന്ദരി. തെന്നിന്ത്യന്‍ സിനിമകളിലാണ് കൂടുതലായി തിളങ്ങിയതെങ്കിലും ബോളിവുഡ് താരറാണിമാരെ വരെ ഞെട്ടിച്ചിരിക്കുകയാണ് പുതിയ ഫോട്ടോഷൂട്ടിലൂടെ കാജല്‍. കൈകള്‍ മാറില്‍ പിണച്ചുവച്ചുള്ള കാജലിന്റെ പോസ് ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു. ഹോളിവുഡ് നടിമാര്‍ പലരും ഇതേ രീതിയിലും ഇതിന്റെ അപ്പുറത്തേക്കും കടന്ന് ഫോട്ടോഷൂട്ടുകള്‍ക്ക് നിന്നുകൊടുത്തിട്ടുണ്ടെങ്കിലും ഒരു ഇന്ത്യന്‍ സിനിമാനടി ഇത്രയ്‌ക്കൊങ്ങെ അങ്ങ് ചെയ്യുന്നത് ഇതാദ്യം.

എഫ്എച്ച്എം മാഗസിന്റെ പുതിയലക്കത്തിന്റെ കവര്‍ മാഗസിനിലാണ് അര്‍ദ്ധനഗ്‌നയായി കാജല്‍ ആരാധകരുടെ നെഞ്ചില്‍ തീ കോരിയിടുന്നത്. മേല്‍വസ്ത്രമില്ലാതെ കൈകള്‍ പിണച്ചുവെച്ച് നഗ്‌നത മറയ്ക്കുന്ന കാജല്‍ തീര്‍ത്തും സുതാര്യമായ ലെഗ് ഇന്‍ അണിഞ്ഞാണ് ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്. ഗ്ലാമറിന്റെ ഏത് അറ്റംവരെയും പോകാന്‍ താന്‍ തയാറെന്നാണ്് ബോളിവുഡില്‍ പുതിയ ഉയരങ്ങള്‍ തേടുന്ന കാജല്‍ ഈ ഫോട്ടോഷൂട്ടിലൂടെ നല്‍കുന്ന സന്ദേശം. ബി ടൗണിലെ മറ്റു താരസുന്ദരിമാര്‍ക്കെല്ലാം വരുംനാളുകളില്‍ കാജല്‍ ഭീഷണിയാകുമെന്ന കാര്യത്തിലും ഇനി സംശയം വേണ്ട.

തമിഴിലും തെലുങ്കിലും മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച കാജല്‍ അജയ് ദേവ്ഗണ്‍ നായകനായ സിങ്കത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറിയത്. കാര്‍ത്തിക്കൊപ്പവും തെലുങ്കില്‍ ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ തേജയ്‌ക്കൊപ്പവുമുള്ള കാജലിന്റെ സിനിമകള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. മഗധീരയെന്ന ബ്രഹ്മാണ്ഡ ഹിറ്റിലാണ് രാംചരണിനൊപ്പം കാജല്‍ ഒന്നിച്ചത്.

അതിന് ശേഷം സൂര്യ നായകനായ തമിഴ് സിങ്കത്തിന്റ ഹിന്ദി റീമേക്കായ അജയ് ദേവഗന്റെ സിങ്കത്തില്‍ നായികയായി കാജല്‍. ഹിന്ദിയിലെത്തിയതോടെ തന്റെ യഥാര്‍ഥ മുഖം കാജല്‍ പുറത്തെടുത്തു. തന്നെ ഒരിക്കലും ഒരു തെന്നിന്ത്യന്‍ നടിയായി കാണരുതെന്നായിരുന്നു കാജലിന്റെ പ്രസ്താവന. തെന്നിന്ത്യന്‍ സിനിമയെ വിലകുറച്ചുള്ള ഈ അഭിപ്രായപ്രകടനം വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

ബൊമ്മലാട്ടം എന്ന സിനിമയിലൂടെ കാജലിന് അരങ്ങേറാന്‍ അവസരം നല്‍കിയ ഭാരതിരാജയും താരത്തിനെതിരേ ആഞ്ഞടിച്ചു. മുംബൈയിലെ ഒരു കടയില്‍ സെയ്ല്‍സ്‌ഗേളായിരുന്നു കാജലെന്നും അവിടെ നിന്ന് അവസരം നല്‍കി കൈപിടിച്ചുയര്‍ത്തിയ സിനിമാ ഇന്‍ഡസ്ട്രിയെ തള്ളിപ്പറയുന്നത് തെറ്റായിപ്പോയെന്നും ഭാരതിരാജ അഭിപ്രായപ്പെട്ടു.