Pages

Tuesday, September 6, 2011

എന്തും ചെയ്യും കാജല്‍



ഫോട്ടോഷൂട്ടെന്നാല്‍ ഇങ്ങ് ഇന്ത്യയിലും അങ്ങ് പാശ്ചാത്യ രാജ്യങ്ങളിലും രണ്ടര്‍ഥമാണ്. ഹോളിവുഡ് അടക്കമുള്ള പാശ്ചാത്യ സിനിമാമേഖലയില്‍ ഫോട്ടോഷൂട്ടില്‍ എത്രമാത്രം തുണികുറവാണെന്ന് മാത്രം നോക്കിയാല്‍ മതി. ഇന്ത്യയിലാകട്ടെ സ്ഥിതി നേരേ മറിച്ചും. ഡിസൈനര്‍ വെയറുമണിഞ്ഞ് ആകെ പോഷ് ലുക്കിലാകും ഇന്ത്യയിലെ ഫോട്ടോഷൂട്ടുകള്‍. ഇപ്പോള്‍ ഇതാ ഹോളിവുഡ് സ്‌റ്റൈല്‍ ഫോട്ടോഷൂട്ടുമായി ഇന്ത്യന്‍ സിനിമാരംഗത്തെയാകെ ഞെട്ടിച്ചിരിക്കുന്നു ഒരു താര സുന്ദരി.

മറ്റാരുമല്ല തെലുങ്കില്‍ നിന്നെത്തി തമിഴിലും തമിഴില്‍ നിന്ന് ഹിന്ദിയിലേക്കുമെത്തിയ കാജല്‍ അഗര്‍വാള്‍ എന്ന സുന്ദരി. തെന്നിന്ത്യന്‍ സിനിമകളിലാണ് കൂടുതലായി തിളങ്ങിയതെങ്കിലും ബോളിവുഡ് താരറാണിമാരെ വരെ ഞെട്ടിച്ചിരിക്കുകയാണ് പുതിയ ഫോട്ടോഷൂട്ടിലൂടെ കാജല്‍. കൈകള്‍ മാറില്‍ പിണച്ചുവച്ചുള്ള കാജലിന്റെ പോസ് ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു. ഹോളിവുഡ് നടിമാര്‍ പലരും ഇതേ രീതിയിലും ഇതിന്റെ അപ്പുറത്തേക്കും കടന്ന് ഫോട്ടോഷൂട്ടുകള്‍ക്ക് നിന്നുകൊടുത്തിട്ടുണ്ടെങ്കിലും ഒരു ഇന്ത്യന്‍ സിനിമാനടി ഇത്രയ്‌ക്കൊങ്ങെ അങ്ങ് ചെയ്യുന്നത് ഇതാദ്യം.

എഫ്എച്ച്എം മാഗസിന്റെ പുതിയലക്കത്തിന്റെ കവര്‍ മാഗസിനിലാണ് അര്‍ദ്ധനഗ്‌നയായി കാജല്‍ ആരാധകരുടെ നെഞ്ചില്‍ തീ കോരിയിടുന്നത്. മേല്‍വസ്ത്രമില്ലാതെ കൈകള്‍ പിണച്ചുവെച്ച് നഗ്‌നത മറയ്ക്കുന്ന കാജല്‍ തീര്‍ത്തും സുതാര്യമായ ലെഗ് ഇന്‍ അണിഞ്ഞാണ് ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്. ഗ്ലാമറിന്റെ ഏത് അറ്റംവരെയും പോകാന്‍ താന്‍ തയാറെന്നാണ്് ബോളിവുഡില്‍ പുതിയ ഉയരങ്ങള്‍ തേടുന്ന കാജല്‍ ഈ ഫോട്ടോഷൂട്ടിലൂടെ നല്‍കുന്ന സന്ദേശം. ബി ടൗണിലെ മറ്റു താരസുന്ദരിമാര്‍ക്കെല്ലാം വരുംനാളുകളില്‍ കാജല്‍ ഭീഷണിയാകുമെന്ന കാര്യത്തിലും ഇനി സംശയം വേണ്ട.

തമിഴിലും തെലുങ്കിലും മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച കാജല്‍ അജയ് ദേവ്ഗണ്‍ നായകനായ സിങ്കത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറിയത്. കാര്‍ത്തിക്കൊപ്പവും തെലുങ്കില്‍ ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ തേജയ്‌ക്കൊപ്പവുമുള്ള കാജലിന്റെ സിനിമകള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. മഗധീരയെന്ന ബ്രഹ്മാണ്ഡ ഹിറ്റിലാണ് രാംചരണിനൊപ്പം കാജല്‍ ഒന്നിച്ചത്.

അതിന് ശേഷം സൂര്യ നായകനായ തമിഴ് സിങ്കത്തിന്റ ഹിന്ദി റീമേക്കായ അജയ് ദേവഗന്റെ സിങ്കത്തില്‍ നായികയായി കാജല്‍. ഹിന്ദിയിലെത്തിയതോടെ തന്റെ യഥാര്‍ഥ മുഖം കാജല്‍ പുറത്തെടുത്തു. തന്നെ ഒരിക്കലും ഒരു തെന്നിന്ത്യന്‍ നടിയായി കാണരുതെന്നായിരുന്നു കാജലിന്റെ പ്രസ്താവന. തെന്നിന്ത്യന്‍ സിനിമയെ വിലകുറച്ചുള്ള ഈ അഭിപ്രായപ്രകടനം വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

ബൊമ്മലാട്ടം എന്ന സിനിമയിലൂടെ കാജലിന് അരങ്ങേറാന്‍ അവസരം നല്‍കിയ ഭാരതിരാജയും താരത്തിനെതിരേ ആഞ്ഞടിച്ചു. മുംബൈയിലെ ഒരു കടയില്‍ സെയ്ല്‍സ്‌ഗേളായിരുന്നു കാജലെന്നും അവിടെ നിന്ന് അവസരം നല്‍കി കൈപിടിച്ചുയര്‍ത്തിയ സിനിമാ ഇന്‍ഡസ്ട്രിയെ തള്ളിപ്പറയുന്നത് തെറ്റായിപ്പോയെന്നും ഭാരതിരാജ അഭിപ്രായപ്പെട്ടു.

No comments:

Post a Comment

Note: Only a member of this blog may post a comment.