Pages

Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Monday, July 9, 2012

വീണ്ടും 'ചട്ടക്കാരി'



വീണ്ടും 'ചട്ടക്കാരി'
മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ജൂലി വീണ്ടും എത്തുകയാണ്. ചട്ടക്കാരിയിലൂടെ അന്ന് നടി ലക്ഷ്മി അനശ്വരമാക്കിയ ആംഗ്ളോ ഇന്ത്യന്‍ യുവതിയെ പുതിയ സിനിമയില്‍ അവതരിപ്പിക്കുന്നത് ഷംനകാസിം ആണ്.
പ്രമുഖ സംവിധായകന്‍ കെ.എസ് സേതുമാധവന്‍െറ മകന്‍ സന്തോഷ് സേതുമാധവനാണ് 1974ല്‍ തോപ്പില്‍ ഭാസി തിരക്കഥയെഴുതിയ ചിത്രത്തിന്‍െറ പുതിയ പതിപ്പ് സംവിധാനം ചെയ്യുന്നത്. കെ.എസ് സേതുമാധവന്‍ തന്നെയായിരുന്നു ആദ്യത്തെ ചട്ടക്കാരി ഒരുക്കിയത്.ലക്ഷ്മി ചെയ്ത വേഷം ഷംന കാസിം ചെയ്യുമ്പോള്‍ മോഹന്‍ ചെയ്ത വേഷം അവതരിപ്പിക്കുന്നത് ഹേമന്ദാണ്. ആദ്യത്തെ ചട്ടക്കാരിയില്‍ ഉണ്ടായിരുന്ന അഭിനേതാക്കളില്‍ സുകുമാരി മാത്രമാണ് പുതിയ ചട്ടക്കാരിക്കൊപ്പമുള്ളത്.
എഞ്ചിന്‍ ഡ്രൈവറായ മോറീസിന്റെ(ഇന്നസെന്‍്റ്) മകളാണ് ജൂലി (ഷംന കാസിം). ജൂലിയുടെ കൂട്ടുകാരി ഉഷയുടെ സഹോദരനാണ് മോഹന്‍ (ഹേമന്ദ്). ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെപ്രമേയം.
രേവതി കലാമന്ദിറിന്റെബാനറില്‍ സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആറു ഗാനങ്ങളുണ്ട്. വിനു എബ്രഹാമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംഗീതം എം.ജയചന്ദ്രന്‍. വിനോദ് ഇല്ലംപ്പള്ളിയുടേതാണ് ക്യാമറ.

Thursday, August 11, 2011

ദിലീപ് സര്‍വാംഗ സുന്ദരിയായെത്തുന്നു...............

സ്വന്തം ലേഖകന്‍ 

കൊച്ചി: ജനപ്രീയ നായകന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ സൂപ്പര്‍സ്റ്റാര്‍ ദിലിപ് പെണ്‍വേഷം കെട്ടുന്നു. നേരത്തെ ചാന്ത് പൊട്ട് എന്ന ചിത്രത്തില്‍ പാതി സ്ത്രീവേഷം കെട്ടിയെങ്കില്‍ ഇത്തവണ സര്‍വാംഗ സുന്ദരിയായാണ് ദിലീപ് എത്തുന്നത്. അതും നായകന്‍ ബിജു മേനോന്റെ ഭാര്യയുടെ വേഷത്തില്‍. ചില പ്രത്യേക സാഹചര്യങ്ങളാല്‍ ഭാര്യയും ഭര്‍ത്താവുമായി ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സുഹൃത്തുക്കളുടെ വേഷത്തിലാണ് ദിലീപും ബിജുമേനോനും പുതിയ സിനിമയില്‍ എത്തുന്നത്. ബിജുമേനോന്റെ ഭാര്യയുടെ വേഷത്തില്‍ ദിലീപ് അഭിനയിച്ചു തകര്‍ക്കുമെന്ന് തന്നെയാണ് വിശ്വാസം. സിബി കെ. തോമസ് ഉദയ് കൃഷ്ണ രചന നിര്‍വഹിച്ചിരുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോസ് തോമസ് ആണ്. മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജുമെല്ലാം താരസിംഹാസാനത്തിനുവേണ്ടി മത്സരിക്കുമ്പോള്‍ നമ്മുടെയെല്ലാം അയല്‍പക്കത്തെ പയ്യന്‍ എന്ന ഇമേജുമായി മിനിമം ഗാരന്റി നല്കുന്ന സിനിമകളുമായി ദിലീപ് മലയാള സിനിമയില്‍ തുടരുകയാണ്.

ആദ്യചിത്രംമുതല്‍ ഇന്നുവരെ ആ നടനോട് സ്‌നേഹം മാത്രമേ നമുക്കുള്ളൂ. ആബാലവൃദ്ധം ജനങ്ങള്‍ക്കും ദിലീപിനെ ഇഷ്ടമാണ്. ദിലീപിന്റെ സിനിമകള്‍ കാണുകയാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദമെന്ന് 98കാരനായ കേരളാ സൈഗാള്‍ പാപ്പുക്കുട്ടി ഭാഗവതര്‍ പോലും പറയുന്നു. അഞ്ചുവയസുള്ള കുട്ടികള്‍ പോലും പറക്കും തളികയിലെയും തെങ്കാശിപ്പട്ടണത്തിലെയും കല്യാണരാമനിലെയും ദിലീപ് തമാശകള്‍ ആസ്വദിക്കുന്നു. സീരിയസ് സിനിമകള്‍ കാണാനിഷ്ടപ്പെടുന്നവര്‍ കഥാവശേഷനും കല്‍ക്കട്ടാ ന്യൂസും കാണുന്നു. അതേ, ദിലീപ് ഏവര്‍ക്കും പ്രിയപ്പെട്ടവനാണ്. അക്ഷരാര്‍ത്ഥത്തില്‍ 'ജനപ്രിയ നായകന്‍'. അങ്ങനെ എല്ലാവരുടേയും ഇഷ്ടതാരമായ ദിലിപിന് ഇപ്പോള്‍ നല്ല കാലമാണെന്ന് തോന്നുന്നു. മെഗാതാരങ്ങള്‍ അത്രകണ്ട് വിജയിക്കാത്ത കാലത്ത് മിനിമം ഗാരണ്ടി അവകാശപ്പെടാനാകുന്ന താരമേതെന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം ദിലീപ് എന്നാണ്. കാര്യസ്ഥന്‍, മേരിക്കുണ്ടൊരു കുഞ്ഞാട്, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, ഫിലിം സ്റ്റാര്‍സ് എന്നീ ചിത്രങ്ങളെല്ലാം ദിലീപിന്റെ മാര്‍ക്കറ്റ് വാല്യൂ വര്‍ധിപ്പിച്ചിരിക്കുന്നു.

ഒരു ആനയും അവറാച്ചന്‍ എന്ന യുവാവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന മൈ നെയിം ഈ അവറാച്ചന്‍ എന്ന സിനിമയായിരുന്നു നേരത്തെ ദിലീപ്-ജോസ് തോമസ് ടീം പ്ലാന്‍ ചെയ്തത്. എന്നാല്‍ കഥയുടെ പൂര്‍ണതയില്ലായ്മ മൂലം അത് ഉപേക്ഷിക്കുകയായിരുന്നു. ഇതിനുമുപ് ജോസ് തോമസ് ദിലീപ് സിബി ഉദയന്‍ ടീം ഒരുമിച്ചത് 'ഉദയപുരം സുല്‍ത്താന്‍' എന്ന സിനിമയ്ക്കു വേണ്ടിയാണ്. ആ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ജോണി ആന്റണി, ലാല്‍ ജോസ് എന്നിവര്‍ക്കും അടുത്ത വര്‍ഷം ദിലീപ് ഡേറ്റ് നല്‍കിയിട്ടുണ്ട്. 18 വര്‍ഷത്തെ സിനിമ ജീവിതത്തിനിടയില്‍ 100 ലധികം സിനിമകളിലാണ് ദിലീപ് വേഷം കെട്ടിയത്. അതില്‍ത്തന്നെ നിരവധി മെഗാഹിറ്റുകളും സൂപ്പര്‍ഹിറ്റുകളും ഹിറ്റുകളും. സല്ലാപത്തിലൂടെ ആദ്യമായി നായകനായ ശേഷം ഈ പുഴയും കടന്ന് മീനത്തില്‍ താലി കെട്ടി പഞ്ചാബി ഹൗസില്‍ എത്തിയപ്പോള്‍ തന്നെ ദിലീപ് മലയാളി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു നടനായി മാറി കഴിഞ്ഞിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ നിന്നും ഉദയപുരം സുല്‍ത്താനായി വന്ന ഈ ജോക്കറിനെ മഞ്ജു വാര്യരുടെ ഭര്‍ത്താവ് എന്ന നിലയില്‍ നിന്നും മലയാള സിനിമയിലെ മുന്‍ നിരയിലേക്ക് എത്തിച്ച സിനിമയായിരുന്നു തെങ്കാശിപ്പട്ടണം. ഈ സിനിമയുടെ വന്‍ വിജയം ദിലീപ് എന്ന നടന്റെ കരിയറില്‍ വന്‍ മുന്നേറ്റമാണു നടത്തിയത്.

ഇഷ്ടം , വര്‍ണക്കാഴ്ച്ചകള്‍, ഈ പറക്കും തളിക എന്നീ സിനിമകള്‍ ഒരു സാദാ നടന്‍ എന്നതില്‍ നിന്നും അയല്പക്കത്തെ പയ്യന്‍ എന്ന ഇമേജ് ദിലീപിനു നേടി കൊടുത്തു. കല്യാണ രാമന്‍, കുഞ്ഞിക്കൂനന്‍ പോലെയുള്ള പ്രേക്ഷകരെ ആര്‍ത്ത് ചിരിപ്പിച്ച ചിത്രങ്ങള്‍ മീശമാധവന്‍ എന്ന എക്കാലത്തെയും വലിയ ഹിറ്റ്. അതെ ദിലീപ് എന്ന ജനപ്രിയ നായകന്‍ സൂപ്പര്‍ താരമായി വളരുകയായിരുന്നു. സിഐഡി ൂസ, തിളക്കം പോലുള്ള സിനിമകള്‍ ദിലീപിന്റെ താരപദവി ഉറപ്പിക്കാന്‍ പോന്നവയായിരുന്നു. ജോഷി സംവിധാനം ചെയ്ത റണ്‍ വേ എന്ന ആക്ഷന്‍ കോമഡി സിനിമയുടെ വിജയത്തിലൂടെ ആക്ഷന്‍ രംഗങ്ങളിലും താന്‍ തിളങ്ങും എന്ന് ദിലീപ് കാണിച്ചു കൊടുത്തു. ചാന്തു പൊട്ടിലെ ദിലീപിന്റെ അഭിനയം വിമര്‍ശകരുടെ പോലും പ്രശംസ നേടിയെടുത്തതാണു. കരിയറില്‍ ഇങ്ങനെ തിളങ്ങി നില്ക്കുമ്പോളാണു ചില തിരിച്ചടികള്‍ ദിലീപിനു നേരിടേണ്ടി വന്നത്. സൂപ്പര്‍ താര പദവി കൈ വന്നതിനു ശേഷം ഒരു ആക്ഷന്‍ ഹീറോ പരിവേഷം നേടിയെടുക്കാന്‍ വേണ്ടി ദിലീപ് നടത്തിയ ഒരു ശ്രമമായിരുന്നു ദി ഡോണ്‍ എന്ന സിനിമ. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ത്രൂ ഔട്ട് ആക്ഷന്‍ സിനിമ ഒരു വന്‍പരാജയമായി മാറുകയാണുണ്ടായത്.

ദിലീപ് സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏത് തരത്തിലുള്ള ദിലീപ് സിനിമകളാണു തങ്ങള്‍ക്ക് വേണ്ടത് എന്നതിന്റെ വ്യക്തമായ സൂചനയാണു ഡോണിന്റെ പരാജയം നല്കിയത്. മോഹന്‍ലാല്‍ ബാക്കി വെച്ചു പോയ ലാളിത്യമുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിവുള്ള നടന്‍ എന്നതാണു തന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്നത് ദിലീപ് പെട്ടെന്നു തന്നെ മനസ്സിലാക്കി. ഇതിനിടയില്‍ അമ്മയ്ക്ക് വേണ്ടി നിര്‍മ്മിച്ച ട്വന്റി ട്വന്റി എന്ന സിനിമ ബ്ലോക്ക് ബസ്റ്റര്‍ ആയത് ദിലീപിലെ നിര്‍മ്മാതാവിനു നേട്ടമായി. ട്വന്റി ട്വന്റിയുടെ വിജയം ഒഴിച്ചു നിര്‍ത്തിയാല്‍ 2008 2009 കാല ഘട്ടം ദിലീപിനെ സംബന്ധിച്ചു മോശം സമയമായിരുന്നു. ക്രേസി ഗോപാലന്‍, പാസഞ്ചര്‍ എന്നീ ഹിറ്റ് സിനിമകള്‍ ഉണ്ടായെങ്കിലും ലാല്‍ ജോസിന്റെ മുല്ലയും ഫാസിലിന്റെ മോസ് ി ക്യാറ്റുമെല്ലാം ബോക്‌സ് ഓഫീസ് ദുരന്തങ്ങളായത് ദിലീപിന്റെ താരപദവിക്ക് മങ്ങലേപ്പിച്ചു. കല്ക്കട്ട ന്യൂസ് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരുന്നതും സ്വലേ ആദ്യ വാരം തന്നെ തിയറ്ററുകളില്‍ ഹോള്‍ഡ് ഓവര്‍ ആയതും ദിലീപ് എന്ന നടന്റെ സൂപ്പര്‍ സ്റ്റാര്‍ പദവിയുടെ അവസാനമാണെന്നു ചിലര്‍ വിധിയെഴുതി.

2010ല്‍ ഏറെ പ്രതീക്ഷയോടെ പുറത്തു വന്ന സിദിഖിന്റെ ബോഡി ഗാര്‍ഡ് തരക്കേടില്ലാത്ത അഭിപ്രായവും മോശമില്ലാത്ത കളക്ഷനും നേടിയെങ്കിലും മുന്‍ കാല സിദിഖ് ലാല്‍ സിനിമകളുടെ വിജയം ആവര്‍ത്തിക്കാതിരുന്നത് ദിലീപിനു ക്ഷീണമായി. ബോഡി ഗാര്‍ഡിനു ശേഷം വന്ന ആഗതനും ബോക്‌സ് ഓഫീസില്‍ നേട്ടമാവാതിരുന്നതോടെ ദിലീപ് യുഗം അവസാനിച്ചുവെന്ന് തന്നെ എല്ലാവരും കരുതി. എന്നാല്‍ പാപ്പി അപ്പച്ച എന്ന അപ്രതീക്ഷിത സൂപ്പര്‍ ഹിറ്റിലൂടെ ദിലീപ് വീണ്ടും തിരിച്ചു വന്നു.പാപി അപ്പച്ചക്ക് ശേഷം ഒരു നീണ്ടകാലയളവില്‍ ദിലീപ് സിനിമകള്‍ ഒന്നും പുറത്തിറങ്ങിയിരുന്നില്ല. ദിലീപ് നിര്‍മ്മിച്ച മലര്‍വാടി ആര്‍ട്‌സ് ക്ലുബ് ഇതിനിടയില്‍ റിലീസ് ആവുകയും സൂപ്പര്‍ ഹിറ്റ് ആവുകയും ചെയ്തു. തന്റെ 100 മത് ചിത്രം എന്ന പേരില്‍ പുറത്തിറങ്ങിയ കാര്യസ്ഥന്‍ ദിലീപിനു നിര്‍ണായകമായ ഒന്നായിരുന്നു. അതില്‍ ദിലീപ് പരിപൂര്‍ണ വിജയം കണ്ടു എന്നാണു കാര്യസ്ഥന്റെ കളക്ഷന്‍ റിക്കാര്‍ഡുകള്‍ തെളിയിക്കുന്നത്. തന്റെ വീഴ്ച്ചക്ക് വേണ്ടി കാത്തിരുന്നവര്‍ക്ക് ഒരു മെഗാഹിറ്റിലൂടെ ദിലീപ് മറുപടി കൊടുക്കുകയായിരുന്നു

Thursday, July 28, 2011

ഇംഗ്ലീഷില്‍ പാടിയെത്തുന്നു ലാലേട്ടന്‍

അനു ഗോപാല്‍ 


തെന്നിന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന നായകന്‍മാര്‍ തുലോം കുറവാണെന്ന് ഒരു യങ്‌സ്റ്റാറിന്റെ ഭാര്യ അഭിപ്രായപ്പെട്ടിട്ട് നാളുകള്‍ അധികമായില്ല. ആ താരഭാര്യയെ ഒന്ന് ഞെട്ടിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

പറയാനല്ല, ഇംഗ്ലീഷില്‍ പാടാനും തനിക്ക് കഴിയുമെന്ന് വ്യക്തമാക്കിയിരിക്കുന്നു താരം. പ്രണയം എന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാലിന്റെ ഇംഗ്ലീഷ് പാട്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഭ്രമരം എന്ന ചിത്രത്തിലെ 'അണ്ണാറക്കണ്ണാ വാ...' എന്ന ഹിറ്റ് ഗാനം മോഹന്‍ലാലിനെക്കൊണ്ട് പാടിച്ച ബ്ലെസി തന്നെയാണ് അദ്ദേഹത്തിന് ഇംഗ്ലീഷ് പാട്ട് പാടാനുള്ള അവസരവും നല്‍കിയത് എന്നതാണ് കൌതുകം. ഐ ആം യുവര്‍ മാന്‍... എന്നാരംഭിക്കുന്ന ഇംഗ്ലീഷ് ഗാനമാണ് മോഹന്‍ലാല്‍ ആലപിച്ചത്. എം ജയചന്ദ്രന്‍ ഈണമിട്ട പാട്ടിന്റെ വരികള്‍ രചിച്ചത് ലിയോണ്‍ കൊഹെന്‍.

ബ്ലെസി മോഹന്‍ലാല്‍ ടീമിന്റെ തന്‍മാത്ര യിലും മോഹന്‍ലാല്‍ ഒരു ഗാനം പാടിയിരുന്നു. ഇതളൂര്‍ന്നുവീണ പനിനീര്‍ദളങ്ങള്‍ തിരികേ ചേരും പോലെ.. എന്ന ആ ഗാനവും ഹിറ്റായിരുന്നു. വിഷ്ണുലോകം എന്ന സിനിമയിലെ ആവാരാഹും, ഏയ് ഓട്ടോയിലെ സുധീ..മീനുക്കുട്ടീ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ കൈതപ്പൂവില്‍ കന്നിക്കുറുമ്പില്‍... ബാലേട്ടനിലെ കറുകറെ കറുത്തൊരു പെണ്ണാണ്.. ചിത്രത്തിലെ കാടുമീ നാടുമെല്ലാം..., സ്ഫടികത്തിലെ ഏഴിമല പൂഞ്ചോലാ... ഒരുനാള്‍ വരുമിലെ നാത്തൂനേ നാത്തൂനേ... തുടങ്ങിയവയാണ് മോഹന്‍ലാലിന്റെ ശബ്ദത്തില്‍ ഹിറ്റായ മറ്റ് പാട്ടുകള്‍.

Thursday, July 21, 2011

സല്‍മാനു വേണ്ടി കത്രീനയുടെ ഐറ്റം നമ്പര്‍

Katrina Kaif-Salman Khan

സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ ബോഡിഗാര്‍ഡില്‍ കത്രീന കൈഫ് ഗസ്റ്റ് റോളില്‍ എത്തുന്നു. ചിത്രത്തിന്റ തുടക്കത്തിലുള്ള ഐറ്റം നമ്പര്‍ ഗാനത്തിലായിരിക്കും ക്യാറ്റ് പ്രത്യക്ഷപ്പെടുക.

ബോഡിഗാര്‍ഡില്‍ ഗസ്റ്റ് റോളില്‍ അഭിനയിക്കാനുണ്ടോ എന്ന് സല്‍മാന്‍ ചോദിച്ചപ്പോള്‍ തന്നെ കത്രീന റെഡിയാണെന്നറിയിച്ചെങ്കിലും പിന്നീട് മനസ്സുമാറി. കരീനയാണ് ഹീറോയിന്‍ എന്നതായിരുന്നു കാരണം. എന്നാല്‍ കരീനയെ താന്‍ കൈകാര്യം ചെയ്‌തോളാമെന്ന് സല്‍മാന്‍ ഉറപ്പു കൊടുത്തപ്പോള്‍ കത്രീന ഡബിള്‍ ഓകെ.

ഗണേഷ് ആചാര്യ ചുവടുകളോരുക്കുന്ന ഐറ്റം നമ്പറിനു സംഗീതം നല്‍കുന്നത് ഹിമേഷാണ്. ജയിംസ് ബോണ്ട് ചിത്രങ്ങളുടെ മാതൃകയിലായിരിക്കും ഈ ഐറ്റം നമ്പര്‍ ചിത്രീകരിക്കുക എന്നതിനാല്‍ കത്രീന ഇപ്പോള്‍ ജയിംസ് ബോണ്ട് പടങ്ങള്‍ കാണുന്ന തിരക്കിലാണത്രേ.

എന്നാല്‍ ഇതൊന്നും കരീനയ്ക്കത്ര പിടിച്ച മട്ടില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഒരു നായിക മാത്രമുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തു ചെയ്യുകയായിരുന്നു കരീന. ഗസ്റ്റ് റോളിലാണെങ്കിലും കത്രീനയുടെ വരവ് കരീനയെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണു കേള്‍വി. എന്നാല്‍ കരീന പിണങ്ങിയതു കൊണ്ടൊന്നും നിര്‍മ്മാതാവ് കുലുങ്ങിയിട്ടില്ലെന്നാണ് അണിയറ സംസാരം. ഐറ്റം നമ്പര്‍ കത്രീന തന്നെ ചെയ്യുമെന്നാണത്രേ നിര്‍മ്മാതാവിന്റെ തീരുമാനം.