Pages

Monday, July 9, 2012

വീണ്ടും 'ചട്ടക്കാരി'



വീണ്ടും 'ചട്ടക്കാരി'
മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ജൂലി വീണ്ടും എത്തുകയാണ്. ചട്ടക്കാരിയിലൂടെ അന്ന് നടി ലക്ഷ്മി അനശ്വരമാക്കിയ ആംഗ്ളോ ഇന്ത്യന്‍ യുവതിയെ പുതിയ സിനിമയില്‍ അവതരിപ്പിക്കുന്നത് ഷംനകാസിം ആണ്.
പ്രമുഖ സംവിധായകന്‍ കെ.എസ് സേതുമാധവന്‍െറ മകന്‍ സന്തോഷ് സേതുമാധവനാണ് 1974ല്‍ തോപ്പില്‍ ഭാസി തിരക്കഥയെഴുതിയ ചിത്രത്തിന്‍െറ പുതിയ പതിപ്പ് സംവിധാനം ചെയ്യുന്നത്. കെ.എസ് സേതുമാധവന്‍ തന്നെയായിരുന്നു ആദ്യത്തെ ചട്ടക്കാരി ഒരുക്കിയത്.ലക്ഷ്മി ചെയ്ത വേഷം ഷംന കാസിം ചെയ്യുമ്പോള്‍ മോഹന്‍ ചെയ്ത വേഷം അവതരിപ്പിക്കുന്നത് ഹേമന്ദാണ്. ആദ്യത്തെ ചട്ടക്കാരിയില്‍ ഉണ്ടായിരുന്ന അഭിനേതാക്കളില്‍ സുകുമാരി മാത്രമാണ് പുതിയ ചട്ടക്കാരിക്കൊപ്പമുള്ളത്.
എഞ്ചിന്‍ ഡ്രൈവറായ മോറീസിന്റെ(ഇന്നസെന്‍്റ്) മകളാണ് ജൂലി (ഷംന കാസിം). ജൂലിയുടെ കൂട്ടുകാരി ഉഷയുടെ സഹോദരനാണ് മോഹന്‍ (ഹേമന്ദ്). ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെപ്രമേയം.
രേവതി കലാമന്ദിറിന്റെബാനറില്‍ സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആറു ഗാനങ്ങളുണ്ട്. വിനു എബ്രഹാമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംഗീതം എം.ജയചന്ദ്രന്‍. വിനോദ് ഇല്ലംപ്പള്ളിയുടേതാണ് ക്യാമറ.

No comments:

Post a Comment

Note: Only a member of this blog may post a comment.