Tuesday, July 17, 2012
ആമേന്‍
ദൃശ്യമനോഹാരിത കൊണ്ട് പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനായി മാറിയ കിം കി ഡുക്കിന്റെ ആമേന്‍. യൂറോപ്പില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച ആമേന്‍ ഒരു യുവതിയുടെ നിഗൂഢയാത്രകളുടെ കാഴ്ച്ചകളുടെ കഥയാണ് പറയുന്നത്. പ്രതികാരഭാവത്തോടെ അവള്‍ നടത്തുന്ന യാത്രകളാണ് ചിത്രത്തിന്റെ പ്രമേയം. ദൃശ്യവിന്യാസത്തിലും സന്നിവേശത്തിലും കാവ്യാത്മകത പുലര്‍ത്തുന്ന മറ്റൊരു കിം കി ഡുക്ക് ചിത്രമാകും ഇതെന്നാണ് നല്ല സിനിമയെ സ്‌നേഹിക്കുന്ന ലോകം പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ ഏറെ ആരാധകരുള്ള കിം കി ഡുക്കിന്റെ പുതിയ ചിത്രം എപ്പോള്‍ കാണാന്‍ കഴിയും എന്ന ചോദ്യമാണ് അവരില്‍ നിന്നുണ്ടാകുന്നത്. സ്പ്രിങ് സമ്മള്‍ ഫാള്‍ വിന്റര്‍ ആന്റ് സ്പ്രിങ്, ദ ബോ, ടൈം, സമരിറ്റിന്‍ ഗേള്‍, ഡ്രീം...തുടങ്ങി മികവുറ്റ ചിത്രങ്ങള്‍ ഒരുക്കിയ ഈ കൊറിയന്‍ സംവിധായകന്‍ പുതുതലമുറയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനായാണ് അറിയപ്പെടുന്നത്. 72 മിനിറ്റ് മാത്രമുള്ള ആമേന്‍ സ്‌പെയിനിലെ സാന്‍ സെബാസ്റ്റിയന്‍ മേളയെ ഇളക്കിമറിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
Labels:
Amen,
Kim ki duk,
WORLD CINEMA,
ആമേന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: Only a member of this blog may post a comment.