തിരുവനന്തപുരം: 2011-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയാണ് മികച്ച ചിത്രം. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിന് ദിലീപ് മികച്ച നടനും സാള്‍ട്ട് ആന്റ് പെപ്പറിലെ പ്രകടനത്തിന് ശ്വേതാമേനോന്‍ മികച്ച നടിയ്ക്കുമുള്ള പുരസ്‌കാരം നേടി. പ്രണയം എന്ന ചിത്രം ഒരുക്കിയ ബ്ലസിയാണ് മികച്ച സംവിധായകന്‍. ആഷിക് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്റ് പെപ്പര്‍ ആണ് കലാമൂല്യമുള്ള മികച്ച ജനപ്രിയചിത്രം.
പി.ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപനാണ് മികച്ച രണ്ടാമത്തെ ചിത്രം. ആദിമധ്യാന്തം സംവിധാനം ചെയ്ത ഷെറിയാണ് മികച്ച നവാഗതസംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ.ഭാഗ്യരാജ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്. ചാപ്പാകുരിശ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലെ പ്രകടനത്തിന് ഫഹദ് ഫാസില്‍ മികച്ച രണ്ടാമത്തെ നടനായപ്പോള്‍ ഊമക്കുയില്‍ പാടുന്നുവെന്ന ചിത്രത്തിലെ അഭിനയത്തിന് നിലമ്പൂര്‍ ആയിഷ മികച്ച രണ്ടാമത്തെ നടിയായി. മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
41 കഥാചിത്രങ്ങളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. ഒരു ഹൃസ്വചിത്രവും ആറ് ഡോക്യുമെന്ററികളും അവാര്‍ഡിനെത്തി. മികച്ച സിനിമാലേഖനത്തിലുള്ള പുരസ്‌കാരം ജി.പി.രാമചന്ദ്രനാണ്. സി.എസ്.വെങ്കിടേശ്വന്‍ മികച്ച സിനിമാഗ്രന്ഥത്തിനും അവാര്‍ഡ് നേടി. മലയാളസിനിമയെ സംബന്ധിച്ച് 2011 ഒരു വഴിത്തിരിവിന്റ കാലയളവായിരുന്നു. വ്യത്യസ്തമായ കഥാപശ്ചാത്തലവും ആഖ്യാനവുമുള്ള ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയത്. അത് അംഗീകരിച്ചുകൊണ്ടാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചതെന്ന് മന്ത്രി ഗണേഷ്‌കുമാറും ഭാഗ്യരാജും പറഞ്ഞു.
പുരസ്‌കാരങ്ങള്‍ താഴെ;
ചിത്രം: ഇന്ത്യന്‍ റുപ്പി (രഞ്ജിത്ത്)
രണ്ടാമത്തെ ചിത്രം: ഇവന്‍ മേഘരൂപന്‍ (പി.ബാലചന്ദ്രന്‍)
സംവിധായകന്‍ ബ്ലസി (പ്രണയം)
നടന്‍: ദിലീപ് (വെള്ളരിപ്രാവിന്റെ ചങ്ങാതി)
നടി ശ്വേതാ മേനോന്‍
രണ്ടാമത്തെ നടന്‍ ഫഹദ് ഫാസില്‍ (ചാപ്പാക്കുരിശ്, അകം)
രണ്ടാമത്തെ നടി നിലമ്പൂര്‍ ആയിഷ (ഊമക്കുയില്‍ പാടുന്നു)
കഥാകൃത്ത് എം.മോഹനന്‍ (മാണിക്യക്കല്ല്)
എഡിറ്റിങ് വിനോദ് സുകുമാരന്‍ (ഇവന്‍ മേഘരൂപന്‍)
കലാമൂല്യമുള്ള ജനപ്രിയചിത്രം: സാള്‍ട്ട് ആന്റ് പെപ്പര്‍ (ആഷിക് അബു)
നവാഗതസംവിധായകന്‍: ഷെറി (ആദിമധ്യാന്തം)
ഛായാഗ്രാഹകന്‍: എം.ജെ.രാധാകൃഷ്ണന്‍ (ആകാശത്തിന്റെ നിറം)
തിരക്കഥ: സഞ്ജയ് ബോബി (ട്രാഫിക്)
ബാലതാരം: മാളവിക (ഊമക്കുയില്‍)
സംഗീതസംവിധായകന്‍: ശരത് (ഇവന്‍ മേഘരൂപന്‍)
ഗാനരചയിതാവ്: ശ്രീകുമാരന്‍ തമ്പി
ഗായകന്‍: സുദീപ്, ഗായിക: ശ്രേയ ഘോഷാല്‍ (രതിനിര്‍വേദം)
ഹാസ്യനടന്‍: ജഗതി ശ്രീകുമാര്‍ (സ്വപ്‌നസഞ്ചാരി)
പശ്ചാത്തലസംഗീതം: ദീപക് ദേവ് (ഉറുമി)
ലേഖനം: നീലന്‍
സിനിമാഗ്രന്ഥം: ജി.പി.രാമചന്ദ്രന്‍
ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: സി.എസ്.വെങ്കിടേശ്വരന്‍
No comments:
Post a Comment
Note: Only a member of this blog may post a comment.