സൗത്ത് ഇന്ത്യയില്‍ നിന്ന് ബോളിവുഡില്‍ അരങ്ങേറിയ കാജല്‍ അഗര്‍വാള്‍ ഇപ്പോള്‍ എന്റര്‍ടെയ്ന്‍മെന്റ് ലോകത്തെങ്ങും സംസാര വിഷയം. ഫാഷന്‍ മാഗസിനായ എഫ്എച്ച്എമ്മിന്റെ മുഖചിത്രത്തില്‍ കൈകള്‍ കൊണ്ട് മാറിടം മറച്ച രീതിയില്‍ പ്രത്യക്ഷപ്പെട്ട കാജല്‍ ആരാധകര്‍ക്ക് ഞെട്ടലേകിയിരുന്നു. തെന്നിന്ത്യയില്‍ ഗ്ലാമര്‍ താരമായി തുടരുമ്പോഴും കാജല്‍ ചെയ്തത് ലേശം കടന്ന കൈയ്യായി പോയില്ലേയെന്നായിരുന്നു അവരുടെ സംശയം.
എന്നാല്‍ എഫ്എച്ച്എമ്മിലെ ടോപ് ലെസ് ചിത്രത്തിലെ വ്യക്തി താനല്ലെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നു കാജല്‍. ഈ ചിത്രം കണ്ട് ആരാധകരെപ്പോലും തങ്ങളും ഞെട്ടിയെന്ന് പറയുന്നു കാജലിന്റെ സഹോദരിയും നടിയുമായ നിഷ അഗര്‍വാള്‍. മാഗസിന്റെ കവര്‍പേജിന് വേണ്ടി കാജല്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇങ്ങനെയൊരു മോര്‍ഫിങ് ചിത്രം അവര്‍ ഉപയോഗിക്കുമെന്ന് കാജല്‍ കരുതിയിരുന്നില്ലെന്നും നിഷ പറയുന്നു.
ടോപ് ലെസായി പോസ് ചെയ്ത ഏതോ ഒരു മോഡലിന്റെ ചിത്രത്തിന് മേല്‍ കാജലിന്റെ മുഖം മോര്‍ഫിങിലൂടെ ചേര്‍ക്കുകയായിരുന്നുവെന്നാണ് നിഷ ആരോപിയ്്ക്കുന്നത്. എന്തായാലും കാജലിന്റേതെന്ന പേരില്‍ പുറത്തുവന്ന അര്‍ദ്ധനഗ്‌നചിത്രം നടിയ്ക്ക് വരുത്തിവെച്ച് ചില്ലറ മാനക്കേടൊന്നുമല്ല. നടിയുടെ കുടുംബാംഗങ്ങളും ഇങ്ങനെയൊരു ചിത്രം പ്രസിദ്ധീകരിച്ചതില്‍ അസ്വസ്ഥരാണ്. തന്റെ വ്യാജചിത്രം പ്രസിദ്ധീകരിച്ച സംഭവത്തില്‍ വാരികയ്‌ക്കെതിരെ കാജല്‍ അഗര്‍വാള്‍ നിയമപരമായ നടപടികള്‍ സ്വീകരിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വന്‍ നഷ്ടപരിഹാരവും മാപ്പപേക്ഷയുമാവും നടിയും കുടുംബവും ആവശ്യപ്പെടുമെന്നാണ് സൂചനകള്‍. മോര്‍ഫിങിന്റെ പുതിയ ഇര മാത്രമാണ് കാജലെന്നതാണ് സത്യം. വിദ്യ ബാലന്‍, സേനാക്ഷി സിന്‍ഹ, അസിന്‍ തുടങ്ങിയവരുടെയെല്ലാം വ്യാജചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഈയിടെ വ്യാപകമായി പ്രചരിച്ചിരുന്നു. ബോളിവുഡില്‍ കൂടുതല്‍ ഉയരങ്ങളിലെത്താനാണ് കാജല്‍ ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നതെന്നായിരുന്നു ബി ടൗണിലെ സംസാരം.
No comments:
Post a Comment
Note: Only a member of this blog may post a comment.