ജോഷിയുടെ പുതിയ ചിത്രമായ റൺ ബേബി റൺ കാണിച്ചു തരുന്നത് ടി വി ചാനലുകളുടെ മത്സരവും അവർ നേരിടുന്ന വെല്ലുവിളികളുമാണ്.
പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഗോള്‍ഡ് മെഡലോടെ കോഴ്‌സ് പൂര്‍ത്തിയാക്കിയ വേണുവിന് (മോഹൻലാൽ) സിനിമയല്ല, വാർത്തയുടെ ലോകമാണ് താത്‌പര്യം. ഏതെങ്കിലും ഒരു മാധ്യമസ്‌ഥാപനത്തിൽ ഒതുങ്ങിക്കൂടാൻ താത്‌പര്യമില്ലാത്ത വേണു ഫ്രീ ലാന്‍സ് ക്യാമറാമാനായി പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ വിഷ്വലുകൾ സ്വന്തമാക്കാൻ ചാനലുകൾ തമ്മിൽ മത്സരമാണ്. ഒരു പ്രമുഖ മലയാളം ന്യൂസ് ചാനലിലെ സീനിയർ റിപ്പോർട്ടർ ആണ് രേണുക (അമല പോൾ). സ്വന്തം പ്രഫഷനിൽ സമർഥ. രേണുകയും വേണുവും തമ്മിൽ സ്വരചേർച്ചയില്ല. എന്നാൽ ഒരു ദിവസം ഇവർക്ക് ഒരുമിച്ച് ഒരു വാർത്ത തേടി പോകേണ്ടി വന്നു. തുടർന്നുള്ള സംഭവങ്ങളാണ് റൺ ബേബി റൺ പറയുന്നത്.
സ്വന്തമായി ചാനൽ തുടങ്ങാനായി ന്യൂസ് ചാനൽ വിടുന്ന ഹൃഷികേശ് (ബിജു മേനോൻ) ആണ് ഈ സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം. സിദ്ദിഖ്, സായ്‌കുമാർ, ഷമ്മി തിലകൻ, കൃഷ്‌ണകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ. സച്ചിയുടേതാണ് തിരക്കഥ. ഛായാഗ്രഹണം ആർ ഡി രാജശേഖർ.രതീഷ് വേഗയാണ് സംഗീതസംവിധായകൻ. ഗാലക്സി ഫിലിംസിന്റെ ബാനറിൽ മിലാൻ ജലീൽ ആണ് ചിത്രം നിർമിക്കുന്നത്.
CREDITS
Director : Joshy
Script : Sachi
Cast : Mohanlal, Amala Paul, Biju Menon, Siddique, Sai Kumar, Shammi Thilakan, Krishnakumar etc
Camera : R. D. Rajasekhar
Music: Ratheesh Vegha
Producer : Milan Jaleel
Banner : Galaxy Films
Director : Joshy
Script : Sachi
Cast : Mohanlal, Amala Paul, Biju Menon, Siddique, Sai Kumar, Shammi Thilakan, Krishnakumar etc
Camera : R. D. Rajasekhar
Music: Ratheesh Vegha
Producer : Milan Jaleel
Banner : Galaxy Films