ചൈനീസ് ഭാഷയില്‍ പുറത്തിറങ്ങുന്ന ലോകത്തെ ആദ്യത്തെ ത്രീ ഡി രതി സിനിമയായ 'സെക്‌സ് ആന്റ് സെന്‍ എക്‌സ്ട്രീം എക്സ്റ്റസി' ലോകമെമ്പാടും റിലീസിനൊരുങ്ങുന്നു. ഏപ്രില്‍ 14 നാണ് ആദ്യഘട്ട റിലീസ്. ഹോങ്‌കോങ്, ദക്ഷിണ കൊറിയ, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവടങ്ങളിലാണ് ഏപ്രില്‍ 14 ന് റിലീസ് ചെയ്യുന്നത്. തൊട്ടടുത്ത ദിവസം അതായത് ഏപ്രില്‍ 15 ന് തായ്‌വാനിലും ഏപ്രില്‍ 28 ന് സിങ്കപ്പൂരിലും റഷ്യ, ഇറ്റലി, ഫ്രാന്‍സ്. പെറു എന്നിവിടങ്ങളില്‍ വരുന്ന ജൂണ്‍ 16 നും റിലീസ് ചെയ്യുന്ന സെക്‌സ് ആന്റ് സെന്‍ വാര്‍ത്താപ്രാധാന്യം കൊണ്ടുതന്നെ ഇതിനകം സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു.
ചൈനയില്‍ ചിത്രം കര്‍ശന സെന്‍സര്‍ഷിപ്പോടെ മാത്രമേ പുറത്തുവരികയുള്ളൂവെന്ന് ഉറപ്പായതോടെ സിങ്കപ്പൂരിലും ഹോങ്‌കോങിലും സിനിമാ കാണാനായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ചൈനീസ് യുവാക്കളുടെ എണ്ണം വന്‍തോതിലാണെന്നും വാര്‍ത്തയുണ്ട്. ചൈനയിലേതിനെ അപേക്ഷിച്ച് സെന്‍സര്‍ നിയമങ്ങള്‍ ഈ രാജ്യങ്ങളില്‍ ഉദാരമായതാണ് ഈ ബുക്കിങ് തിരക്കിന് കാരണം.
അതേസമയം ചൈനയില്‍ ആറോളം ബുക്കിങ് സെന്ററുകള്‍ തുറന്നുകഴിഞ്ഞിട്ടുണ്ട്. സ്റ്റീഫന്‍ സിയു ആണ് 3.2 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സെക്‌സ് ആന്റ് സെന്‍ എന്ന 90 കളില്‍ സൂപ്പര്‍ ഹിറ്റായ ഒരു സെക്‌സ് അതിപ്രസര ചിത്രത്തിന്റെ റീമേക്കാണ് ഇപ്പോള്‍ ത്രീഡി സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതല്‍ മിഴിവോടെ പുറത്തിറങ്ങുന്നത്. 128 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
യൂണിവേഴ്‌സ് ഇന്റര്‍നാഷണലാണ് ചിത്രം ലോകമെമ്പാടും വിതരണം ചെയ്യുന്നത്. ക്രിസ്റ്റഫര്‍ സ്യൂന്‍ ആണ് സംവിധായകന്‍. ഒരു കിടപ്പറയുടെ തൊട്ടരികില്‍ ഇരിക്കുന്ന അനുഭൂതിയാണ് പ്രേക്ഷകര്‍ക്ക് ചിത്രം സമ്മാനിക്കുകയെന്നാണ് ക്രിസ്റ്റഫറിന്റെ പക്ഷം. അശ്ലീലത്തിന്റെ അതിപ്രസരമുള്ള, പതിനേഴാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടത് എന്ന് കരുതുന്ന ചൈനീസ് ക്ലാസിക് സാഹിത്യമായ 'ദ കാര്‍ണല്‍ പ്രേയര്‍ മാറ്റി'നെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്.
സവോരി ഹര, ഹയാമോ വോ എന്നിവരാണ് മുഖ്യവേഷത്തില്‍. ജപ്പാനിലെ സെക്‌സ് ബോംബായി അറിയപ്പെടുന്ന യുകിയോ സുവോയാണ് നായികാവേഷത്തില്‍ പ്രേക്ഷകരെ ഹരം കൊള്ളിക്കാന്‍ എത്തുന്നത്. നെഞ്ചിടിപ്പിക്കുന്ന ആ കാഴ്ച്ചകള്‍ക്കായി ചൈനീസ് ജനതയ്‌ക്കൊപ്പം കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള യുവാക്കള്‍.
No comments:
Post a Comment
Note: Only a member of this blog may post a comment.
No comments:
Post a Comment
Note: Only a member of this blog may post a comment.