Pages

Monday, June 18, 2012

തടിയന്‍ വരുന്നു



പേരുകൊണ്ടും പ്രമേയംകൊണ്ടും ശ്രദ്ധിക്കപ്പെട്ട സോള്‍ട്ട് ആന്‍റ് പെപ്പര്‍, 22 എഫ്‌കെ എന്നിവയ്ക്കു ശേഷം കാഴ്ചയുടെ പുതിയ തംരഗമുണര്‍ത്താന്‍ ആഷിക് അബു വീണ്ടുമെത്തുന്നു. ടാ... തടിയാ... എന്നാണ് ചിത്രത്തിന്‍റെ പേര്. പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പുതിയ ചിത്രത്തെക്കുറിച്ച് ആഷിക് പറയുന്നതിങ്ങനെ: ‘‘എല്ലാവരും മെലിഞ്ഞി രിക്കണം എന്നു പറയുന്ന സമൂഹത്തിലോട്ടാണ് ‘തടിയനുമായി എന്‍റെ വരവ്. ഒരു വശത്തു ജങ്ക് ഫുഡ് അടിച്ചു കയറ്റാന്‍ പ്രോത്സാഹിപ്പിക്കുകയും മറുവശത്തു തടി കുറയ്ക്കാനുള്ള മരുന്നുകളുമായി നില്‍ക്കുകയും ചെയ്‌യുന്ന ഉപഭോഗ സംസ്കാര ത്തിനെതിരെയുള്ള ഒരു വെല്ലുവിളിയാണ് ഇൗ ചിത്രം.

ആഷികിന്‍റെ ഭാഗ്യ തിരക്കഥാകൃത്തുക്കളുടെ സംഗമംകൂടിയാണ് ടാ... തടിയാ. സോള്‍ട്ട് ആന്‍റ് പെപ്പര്‍ ഒരുക്കിയ ശ്യാം പുഷ്കര്‍- ദിലീഷ് നായരും 22എഫ്‌കെയുടെ തിരക്കഥാകൃത്തിലൊരാളായ അഭിലാഷ് കുമാറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത്. തിരക്കഥ ജോലികള്‍ പുരോഗമിക്കുന്നു. ആഷികിന്‍റെ തന്നെ നിര്‍മ്മാണ കന്പനിയായ ഒാപ്പണ്‍ മൗത്ത് സിനിമാസിന്‍റെ കന്നി നിര്‍മാണ സംരംഭംമാണ് ടാ... തടിയാ. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

No comments:

Post a Comment

Note: Only a member of this blog may post a comment.