സ്വന്തം ലേഖകന്‍
പോക്കിരിരാജയെന്ന മമ്മൂട്ടി ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തി മലയാളിക്ക് സുപരിചിതയായ തെന്നിന്ത്യന്‍ ഗ്ലമാര്‍ ക്യൂന്‍ ശ്രിയ ശരണ്‍ പൂര്‍ണ നഗ്നയായി അഭിനയിക്കാനൊരുങ്ങുന്നുവത്രെ. ശിവാജി എന്ന രജനീകാന്ത് ചിത്രത്തിലൂടെ തമിഴില്‍ താരമൂല്യം ഉയര്‍ന്ന ശ്രിയ ബംഗാളി ചിത്രത്തിലാണ് നഗ്നയായി അഭിനയിക്കുന്നത്.
റിതുപര്‍ണ ഘോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയില്‍ ലൈംഗിക തൊഴിലാളിയുടെ വേഷമാണ് ശ്രിയയ്ക്ക്. സിനിമയിലെ വളരെ പ്രധാനപ്പെട്ട ടേണിങ് പോയിന്റായ ഒരു സീനില്‍ ശ്രിയ നഗ്നയാകേണ്ടതുണ്ട്. തിരക്കഥ ആദ്യം വായിച്ചപ്പോള്‍ തുടക്കത്തില്‍ ശ്രിയ ഒന്നുമടിച്ചു. പിന്നീട് ആലോചിച്ച ശേഷം നഗ്നയായി അഭിനയിക്കാന്‍ താരം സമ്മതം മൂളുകയായിരുന്നു. സിനിമയില്‍ രംഗത്തിന്റെ പ്രധാന്യം മനസിലാക്കിയതാണ് ശ്രിയയുടെ ഈ ധീരമായ തീരുമാനത്തിന് പിന്നില്‍.
എന്നാല്‍ ഒട്ടും വള്‍ഗറാകാതെ വളരെ കലാപരമായ രീതിയില്‍ ശ്രീയയുടെ നഗ്‌നരംഗങ്ങള്‍ ചിത്രീകരിക്കാനാണ് റിതുപര്‍ണ ഘോഷ് ആലോചിക്കുന്നത്. പൂര്‍ണമായും സൗന്ദര്യാത്മകമായി ചിത്രീകരിക്കും. ഗ്ലാമര്‍ കഥാപാത്രങ്ങളെ ശ്രീയ സരണ്‍ ഏറെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവരിലെ അഭിനയപ്രതിഭയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന വേഷങ്ങള്‍ അധികം ചെയ്തിട്ടില്ല. റിതുപര്‍ണ ഘോഷിന്റെ സിനിമ ശ്രീയയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കാം.
ദീപന്‍ സംവിധാനം ചെയ്യുന്ന ഹീറോ എന്ന മലയാളചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി ശ്രിയ അഭിനയിക്കുന്നുണ്ട്. ഈ സിനിമയ്ക്ക് ശേഷമായിരിക്കും ശ്രിയാ സരണ്‍ ബംഗാളി ചിത്രത്തില്‍ അഭിനയിക്കുന്നത്. നേരത്തേ തൃഷയെയാണ് ഹീറോയില്‍ നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡേറ്റ് പ്രശ്‌നത്തെത്തുടര്‍ന്ന് തൃഷയുടെ വരവ് നടക്കില്ലെന്നുറപ്പായതോടെയാണ് ശ്രിയയെ നായികയാക്കിയത്. തമിഴ് സിനിമ രൗദ്രത്തില്‍ ജീവയുടെ നായികയായി അഭിനയിച്ച ശേഷമാണ് ശ്രിയ പൃഥ്വിയുടെ ചിത്രത്തിലെത്താമെന്ന കരാറിലൊപ്പിട്ടത്.