Sl. No. | Movie | Director | Cast | Release Date | Gross Collection (INR) | Box Office |
1 | Orkut Oru Ormakoot | Manoj-Vinod | Rima Kallingal, Ben Lalu Alex, Joe Siby Malayil | 05 Jan 2012 | 20,00,000 | Disaster |
2 | Asuravithu | A. K. Sajan | Asif Ali, Samvrutha Sunil | 06 Jan 2012 | 50,00,000 | Disaster |
3 | Kunjaliyan | Saji Surendran | Jayasurya, Ananya | 06 Jan 2012 | 70,00,000 | Disaster |
4 | Padmasree Bharat Dr. Saroj Kumar | Sajin Raaghavan | Sreenivasan, Mamta Mohandas, Vineeth Sreenivasan, Fahad Fazil | 14 Jan 2012 | 3,25,00,000 | Disaster |
5 | Spanish Masala | Lal Jose | Dileep, Kunchacko Boban | 20 Jan 2012 | 5,00,00,000 | Flop |
6 | Casanova | Rosshan Andrrews | Mohanlal | 26 Jan 2012 | 9,50,00,000 | Disaster |
7 | Second Show | Srinath Rajendran | Dulquer Salman, Gauthamy Nair | 03 Feb 2012 | 7,00,00,000 | Super Hit |
8 | Njanum Ente Familiyum | K. K. Rajeev | Jayaram, Mamta Mohandas | 04 Feb 2012 | 1,85,00,000 | Disaster |
9 | Mullassery Madhavan Kutty Nemom P. O. | Kumar Nanda | Anoop Menon | 10 Feb 2012 | 50,00,000 | Disaster |
10 | Unnam | Sibi Malayil | Asif Ali, Rima Kallingal | 10 Feb 2012 | 75,00,000 | Disaster |
11 | Themmadikkoottam | K Sujith | Jagathy Sreekumar | 10 Feb 2012 | 2,00,000 | Disaster |
12 | Kochi | S. Kishor | 10 Feb 2012 | 1,00,000 | Disaster | |
13 | Ee Thirakkinidayil | Anil Kaarakkulam | Vinu Mohan, Muktha | 17 Feb 2012 | 5,00,000 | Disaster |
14 | Father’s Day | Kalavoor Ravikumar | Indu Thampi, Lal, Revathi, Resul Pookutty | 17 Feb 2012 | 30,00,000 | Flop |
15 | Oomakkuyil Padumbol | Siddhique Chennamangalloor | Malavika Nair | 17 Feb 2012 | 1,00,000 | Disaster |
16 | Ee Adutha Kalathu | Arun Kumar | Indrajith, Anoop Menon, Mythili, Tanusree Ghosh | 24 Feb 2012 | 2,15,00,000 | Flop |
17 | Nidra | Siddharth | Siddharth, Jishnu, Rima Kallingal | 24 Feb 2012 | 75,00,000 | Disaster |
18 | Ideal Couple | Ali Akbar | Vineeth, Lakshmi Menon | 24 Feb 2012 | 10,00,000 | Disaster |
19 | Achante Aanmakkal | Chandrasekharan | Sarath Kumar, Meghna Raj | 02 Mar 2012 | 25,00,000 | Disaster |
20 | Thalsamayam Oru Penkutty | T. K. Rajeev Kumar | Unni Mukundan, Nithya Menon, Shweta Menon | 02 Mar 2012 | 1,30,00,000 | Flop |
21 | Crime Story | Anil Thomas | Rahul Madhavan, Vishupriya | 09 Mar 2012 | 25,00,000 | Disaster |
22 | Shikari | Abhay Simha | Mammootty, Poonam Bajwa | 09 Mar 2012 | 75,00,000 | Disaster |
23 | Pakarnnattam | Jayaraj | Jayaram, Sabitha Jayaraj | 09 Mar 2012 | 5,00,000 | Disaster |
24 | Karmayogi | V. K. Prakash | Indrajith, Nithya Menon | 16 Mar 2012 | 35,00,000 | Disaster |
25 | Orange | Biju Varkey | Kalabhavan Mani, Biju Menon, Lena | 16 Mar 2012 | 15,00,000 | Disaster |
26 | Dhanyam | Jayalal | Pratheesh Nandan, Pooja | 16 Mar 2012 | 2,00,000 | Disaster |
27 | Ordinary | Sugeeth | Kunchacko Boban, Biju Menon, Asif Ali, Shritha Sivadas | 17 Mar 2012 | 15,40,00,000 | Blockbuster |
28 | The King & The Commissioner | Shaji Kailas | Mammootty, Suresh Gopi | 23 Mar 2012 | 7,50,00,000 | Flop |
29 | Lt. Colonel Satheesh Pandit | Shanavas | Shanavas | 23 Mar 2012 | 1,00,000 | Disaster |
30 | Masters | Johny Antony | Prithviraj, Sasikumar, Ananya, Pia Bajpai | 30 Mar 2012 | 3,15,00,000 | Flop |
31 | Outsider | Premlal | Indrajith, Sreenivasan | 30 Mar 2012 | 20,00,000 | Flop |
32 | Track | K. P. Venu – Abraham Lincoln | Rahul Madhav, Anoop Menon | 06 Apr 2012 | 10,00,000 | Diaster |
33 | Pulival Pattanam | Santhosh | Jagadish, Jagathy Sreekumar | 06 Apr 2012 | 10,00,000 | Diaster |
34 | Mayamohini | Jose Thomas | Dileep, Biju Menon, Lakshmi Rai, Mythili, Baburaj | 07 Apr 2012 | 19,20,00,000 | All Time Blockbuster |
35 | Cobra | Lal | Mammootty, Lal, Padmapriya, Kanika | 12 Apr 2012 | 5,25,00,000 | Flop |
36 | 22 Female Kottayam | Aashiq Abu | Fahad Fazil, Rima Kallingal | 13 Apr 2012 | 4,75,00,000 | Hit |
37 | Josettante Hero | K K Haridas | Anoop Menon, Kirti Kapoor | 20 Apr 2012 | 25,00,000 | Disaster |
38 | MLA Mani Patham Classum Gusthiyum | Sreejith Paleri | Kalabhavan Mani, Lena | 20 Apr 2012 | 35,00,000 | Disaster |
39 | Doctor Innocent Aanu | Ajmal | Innocent, Sona Nair | 27 Apr 2012 | 41,00,000 | Disaster |
40 | Lumiere Brothers | Madhu Thattampalli | Ramesh Krishna, Hari, Supriya Krishna | 27 Apr 2012 | 3,00,000 | Disaster |
41 | Grand Master | B. Unnikrishnan | Mohanlal, Priyamani, Narain | 3 May 2012 | 6,50,00,000 | Profitable |
42 | Mallu Singh | Vysakh | Unni Mukundan, Kunchako Boban, Samvrutha Sunil | 4 May 2012 | 11,50,00,000 | Super Hit |
43 | Diamond Necklace | Lal Jose | Fahad Fazil, Samvrutha Sunil | 4 May 2012 | 7,20,00,000 | Super Hit |
44 | Arike | Shyamaprasad | Dileep, Mamta Mohandas, Samvrutha Sunil | 18 May 2012 | 30,00,000 | Disaster |
45 | Manjadikuru | Anjali Menon | Prithviraj, Urvashi | 18 May 2012 | 25,00,000 | Disaster |
46 | Gruhanathan | Mohan Kupleri | Mukesh, Sonia Agarwal | 18 May 2012 | 15,00,000 | Disaster |
47 | Lakshmi Vilasam Renuka Makan Raghuraman | M Basheer | Urvashi | 18 May 2012 | 15,00,000 | Disaster |
48 | Hero | Diphan | Prithviraj, Yami Gautam | 25 May 2012 | 2,65,00,000 | Flop |
49 | Thiruvambadi Thamban | M. Padmakumar | Jayaram, Haripriya | 25 May 2012 | 1,25,00,000 | Disaster |
50 | Ezham Suryan | Njanasheelan | Unni Mukundan, Mahalakshmi | 25 May 2012 | 25,00,000 | Disaster |
51 | Veendum Kannur | Haridas Kesavan | Anoop Menon, Sandhya | 1 Jun 2012 | 25,00,000 | Disaster |
52 | Vaadhyar | Nidheesh Sakthi | Jayasurya, Ann Augustine, Menaka | 8 Jun 2012 | 72,00,000 | Disaster |
53 | Navagatharkku Swagatham | Jayakrishna Karnavar | Mukesh, Jyothirmayi | 8 Jun 2012 | 23,00,000 | Disaster |
54 | Snake & Ladder | V Menon | Kalabhavan Mani, Neha Pendse | 8 Jun 2012 | 27,00,000 | Disaster |
55 | Spirit | Ranjith | Mohanlal, Kaniha, Shankar Ramakrishnan | 14 Jun 2012 | 7,25,00,000 | Super Hit |
56 | Bachelor Party | Amal Neerad | Prithviraj, Asif Ali, Nithya Menon, Remya Nambeesan | 15 Jun 2012 | 3,80,00,000 | Flop |
57 | Kalikalam | Reji Nair | Sharada, Lakshmi Sharma | 15 Jun 2012 | 5,00,000 | Disaster |
58 | Silent Valley | Syed Usman | Roopasree, Nidheesh | 15 Jun 2012 | 7,00,000 | Disaster |
59 | Ustad Hotel | Anwar Rasheed | Dulquer Salman, Nithya Menon, Thilakan | 29 Jun 2012 | 9,71,00,000 | Super Hit |
60 | Namukku Parkkan | Aji John | Anoop Menon, Meghna Raj | 29 Jun 2012 | 45,00,000 | Disaster |
61 | No 66 Madhura Bus | M A Nishad | Pasupathi, Padmapriya | 29 Jun 2012 | 31,00,000 | Disaster |
62 | Naughty Prfessor | Hari Narayanan | Baburaj, Lakshmi Gopalaswamy, Lena | 5 Jul 2012 | 39,00,000 | Disaster |
63 | Thattathin Marayathu | Vineeth Sreenivasan | Nivin Pauly, Isha Talwar | 6 Jul 2012 | 15,40,00,000 | Blockbuster |
64 | Bodhi | G. Ajayan | Pooja Vijayan | 6 Jul 2012 | 1,00,000 | Disaster |
65 | Mullamottum Munthiricharum | Aneesh Anwar | Indrajith, Meghna Raj | 12 Jul 2012 | 25,00,000 | Disaster |
66 | Little Master | L Rajendran | Lal, Master Shamal | 13 Jul 2012 | 13,00,000 | Disaster |
67 | Ajantha | Rajppa Ravishanker | Vinu Mohan, Honey Rose | 19 Jul 2012 | 6,00,000 | Disaster |
68 | Akasathinte Niram | Dr. Biju | Indrajith, Prithviraj, Amala Paul | 20 Jul 2012 | 10,00,000 | Disaster |
69 | Perinoru Makan | Vinu Anand | Guinness Pakru, Bhagath Manuel, Saranya Mohan | 20 Jul 2012 | 15,00,000 | Disaster |
70 | Cinema Company | Mamas | Basil, Sanjeev, Shruthi | 27 Jul 2012 | 55,00,000 | Disaster |
71 | Ivan Megharoopan | P Balachandran | Prakash Bare, Remya Nambeesan | 27 Jul 2012 | 5,00,000 | Disaster |
72 | Last Bench | Jiju Ashok | Mahesh, Sukanya | 3 Aug 2012 | 45,00,000 | Disaster |
73 | Super Star Santosh Pandit | Santosh Pandit | Santosh Pandit | 3 Aug 2012 | 15,00,000 | Flop |
74 | Nadabrahmam | Dr. Biju Lal | Kaushik Babu | 3 Aug 2012 | 5,00,000 | Disaster |
75 | Simhasanam | Shaji Kailas | Prithviraj, Vandana, Aishwarya Devan | 10 Aug 2012 | 1,60,00,000 | Disaster |
76 | Gramam | Mohan | Samvrutha Sunil | 10 Aug 2012 | 5,00,000 | Disaster |
77 | Koodaram | Tharadas | Thilakan | 10 Aug 2012 | 1,00,000 | Disaster |
78 | Neeranjanam | V K Unnikrishnan | Kuzhalmandam Ramakrishnan | 17 Aug 2012 | 1,00,000 | Disaster |
79 | Mr Marumakan | Sandhya Mohan | Dileep, Sanusha | 18 Aug 2012 | 8,00,00,000 | Hit |
80 | Friday | Lijin Jose | Fahad Fazil, Ann Augustine | 18 Aug 2012 | 1,65,00,000 | Flop |
81 | Thappana | Jhony Antony | Mammootty, Charmy Kaur | 19 Aug 2012 | 8,25,00,000 | Hit |
82 | Red Alert | A K Jayan | Mukesh, Lena | 19 Aug 2012 | 15,00,000 | Disaster |
83 | Run Baby Run | Joshiy | Mohanlal, Amala Paul | 29 Aug 2012 | 14,50,00,000 | Blockbuster |
84 | Ozhimuri | Madhupal | Asif Ali, Bhavana | 7 Sep 2012 | 65,00,000 | Flop |
85 | Rasaleela | Majeed Manjeri | Dharshan, Pratishta | 7 Sep 2012 | 20,00,000 | Disaster |
86 | Chattakaari | Santosh Sethumadhavan | Shamna Kasim, Hemanth Menon | 13 Sep 2012 | 40,00,000 | Disaster |
87 | Molly Aunty Rocks! | Ranjith Sankar | Prithviraj, Revathi | 14 Sep 2012 | 1,45,00,000 | Disaster |
88 | Bhoopadathil Illatha Oridam | Joe Chalissery | Sreenivasan, Nivin Pauly, Rajsree Nair, Iniya | 14 Sep 2012 | 55,00,000 | Disaster |
89 | Ithra Mathram | K. Gopinathan | Biju Menon, Swetha Menon | 14 Sep 2012 | 25,00,000 | Disaster |
90 | Husbands in Goa | Saji Surendran | Jayasurya, Indrajith, Lal, Asif Ali, Rima Kallingal, Bhama, Remya Nambeesan | 21 Sep 2012 | 4,55,00,000 | Profitable |
91 | Trivandrum Lodge | V. K. Prakash | Jayasurya, Honey Rose, Anoop Menon, Bhavana | 21 Sep 2012 | 4,65,00,000 | Profitable |
92 | Chuzhalikkattu | Gireesh Kunnummel | Jayakrishnan, Anjana Menon | 21 Sep 2012 | 3,00,000 | Disaster |
93 | Puthiya Theerangal | Sathyan Anthikkad | Nivin Pauly, Namitha Pramod | 27 Sep 2012 | 55,00,000 | Disaster |
94 | Ennennum Ormakkay | Robin Joseph | Sreejith Vijay, Dhanya Mary Varghese | 28 Sep 2012 | 2,00,000 | Disaster |
95 | Theruvu Nakshathrangal | Jose Mavely | Tini Tom, Lakshmi Viswanath | 28 Sep 2012 | 1,00,000 | Disaster |
96 | Banking Hours 10 to 4 | K. Madhu | Anoop Menon, Meghna Raj | 5 Oct 2012 | 55,00,000 | Disaster |
97 | Manthrikan | Anilkumar | Jayaram, Poonam Bajwa | 5 Oct 2012 | 45,00,000 | Disaster |
98 | Karpooradeepam | George Kithu | Siddique, Santhi Krishna | 12 Oct 2012 | 1,00,000 | Disaster |
99 | Vaidooryam | Saseendra K.Shankar | Kailash, Nakshathra | 12 Oct 2012 | 1,00,000 | Disaster |
100 | Ayalum Njanum Thammil | Lal Jose | Prithviraj, Samvrutha Sunil, Narain, Remya Nambeesan, Rima Kallingal | 19 Oct 2012 | 5,85,00,000 | Hit |
101 | Jawan of Vellimala | Anoop Kannan | Mammootty, Mamta Mohandas, Asif Ali, Sreenivasan | 19 Oct 2012 | 2,30,00,000 | Disaster |
102 | Kaashh | Sujith-Sajith | Rajeev Pillai | 26 Oct 2012 | 10,00,000 | Disaster |
103 | Kochi to Kodambakkam | Venu Pradeep | Jayaram | 26 Oct 2012 | 25,00,000 | Disaster |
104 | Padmavyooham | Bijoy P. I. | 26 Oct 2012 | 5,00,000 | Disaster | |
105 | Parudeesa | R. Sarath | Sreenivasan, Swetha Menon | 26 Oct 2012 | 15,00,000 | Disaster |
106 | Prabhuvinte Makkal | Sajeevan Anthikad | Madhu | 26 Oct 2012 | 15,00,000 | Disaster |
107 | My Boss | Jeethu Joseph | Dileep, Mamta Mohandas | 10 Nov 2012 | 8,15,00,000 | Hit |
108 | 916 | M. Mohanan | Asif Ali, Anoop Menon, Meera Vasudev | 10 Nov 2012 | 45,00,000 | Disaster |
109 | Theevram | Roopesh Peethambaran | Dulquer Salman, Shikha Nair | 16 Nov 2012 | 1,15,00,000 | Disaster |
110 | 101 Weddings | Shafi | Jayasurya, Kunchacko Boban, Biju Menon, Samvrutha Sunil | 23 Nov 2012 | 1,15,00,000 | Disaster |
111 | Ardhanaari | Santhosh Souparnika | Manoj K Jayan, Thilakan | 23 Nov 2012 | 20,00,000 | Disaster |
112 | Idiots | K. S. Bava | Asif Ali, Sanusha | 23 Nov 2012 | 25,00,000 | Disaster |
113 | Scene Onnu Nammude Veedu | Shaiju Anthikkad | Lal, Navya Nair | 23 Nov 2012 | 25,00,000 | Disaster |
114 | Chettayees | Shajoon Kariyal | Lal, Biju Menon | 30 Nov 2012 | 1,85,00,000 | Flop |
115 | Face to Face | V. M. Vinu | Mammootty, Roma, Ragini Dwivedi,Siddique | 30 Nov 2012 | 1,25,00,000 | Disaster |
116 | Poppins | V. K. Prakash | Jayasurya, Indrajith, Kunchacko Boban, Meghana Raj, Padmapriya, Nithya Menen | 30 Nov 2012 | 55,00,000 | Disaster |
117 | Madirasi | Shaji Kailas | Jayaram, Meera Nandan, Meghana Raj | 7 Dec 2012 | 75,00,000 | Disaster |
118 | Chapters | Sunil Ibrahim | Nivin Pauly, Sreenivasan, Gauthami Nair | 7 Dec 2012 | 55,00,000 | Disaster |
119 | The Hit List | Bala | Bala, Sandhya, Aishwarya Devan | 7 Dec 2012 | 35,00,000 | Disaster |
120 | Hide N’ Seek | Anil | Divya Darshan, Mukesh | 7 Dec 2012 | 5,00,000 | Disaster |
121 | Oru Kudumba Chithram | Ramesh Tambi | Kalabhavan Mani, Lakshmi Sharma | 7 Dec 2012 | 1,00,000 | Disaster |
122 | Matinee | Aneesh Upasana | Maqbool Salmaan, Mythili | 13 Dec 2012 | 45,00,000 | Disaster |
123 | Yakshi – Faithfully Yours | Abhiram Unnithan | Avanthikka Mohan | 14 Dec 2012 | 10,00,000 | Disaster |
124 | Bavuttiyude Namathil | G. S. Vijayan | Mammootty, Kavya Madhavan | 21 Dec 2012 | 2,20,00,000 | |
125 | Karma Yodha | Major Ravi | Mohanlal | 21 Dec 2012 | 3,75,00,000 | |
126 | Da Thadiya | Aashiq Abu | Shekhar Menon, Ann Augustine | 21 Dec 2012 | 2,20,00,000 | |
127 | I Love Me | B. Unnikrishnan | Asif Ali, Unni Mukundan, Anoop Menon, Isha Talwar | 21 Dec 2012 | 1,00,00,000 | Disaster |
Monday, January 21, 2013
Movies Released in 2012 review
Movies Released in 2012 review
Thursday, January 17, 2013
ആഷിക് അബുവിന്റെ ഡാ തടിയാ
ഗുണഗണങ്ങളുടെ രാശിപ്പൊരുത്തം കണക്കാക്കി സിനിമ കാണുന്ന പ്രേക്ഷകന് മധ്യമത്തിനും മുകളില്‍ പൊരുത്തം പറയാന്‍ കഴിയുന്ന സിനിമ- അതാണ് ആഷിക് അബുവിന്റെ ഡാ തടിയാ. ഇതില്‍ പ്രത്യേകിച്ച് എന്തങ്കിലും ഉണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല. മറിച്ച് ചോദിച്ചാല്‍ ഉണ്ട് താനും. രണ്ടുമണിക്കൂര്‍ പ്രേക്ഷകന് ചിന്തയുടെ ഭാരമൊന്നും പേറാതെ കണ്ടിരിക്കാവുന്ന പടം. ഒരാളുടെ വ്യക്തിപരമായ ബലഹീനതയില്‍ പിടിച്ചുകയറി പൊതുവായി ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയത്തില്‍ എത്തിച്ചേരുന്ന പ്രമേയം. ആവശ്യത്തിന് മാത്രം വന്നുപോവുന്ന കഥാപാത്രങ്ങള്‍. ഒതുക്കമുളള തിരക്കഥ. കോമാളിത്തത്തിലേയ്ക്ക് വഴുതി വീഴാതെ നേരമ്പോക്കായി പറഞ്ഞു ഫലിപ്പിക്കുന്ന ഫലിതങ്ങള്‍. ആയുര്‍വേദത്തിനെ വില്പനചരക്കാക്കുന്നതിനെതിരേ ഒരു സന്ദേശം ഇതൊക്കെ തന്നയാണ് ടാ തടിയാ.
ശരീരം നോക്കാതെ വളരുന്ന ലൂക്ക് ജോണ്‍ പ്രകാശ് (ശേഖര്‍ മേനോന്‍) അവന്റെ എല്ലാമെല്ലാമായ വകയിലെ സ്വന്തം അനിയന്‍ വി. ജെ. കം മ്യൂസിക് കംപോസര്‍ സണ്ണി (ഷെഡ്ഡി- ശ്രീനാഥ് ഭാസി)- ഇവരെ കേന്ദ്രീകരിച്ചാണ് കഥ (സംഭവങ്ങള്‍) മുന്നേറുന്നത്്. തീറ്റമാത്രം ശീലമാക്കിയ ലൂക്കിന് പിന്തുണയുമായി അവനെ ഈ നിലയില്‍ എത്തിച്ച അമ്മമ്മ നൈറ്റ് റൈഡര്‍ (അരുന്ധതി നാഗ്) ഇപ്പോഴുമുണ്ട്. ലൂക്കിന്റെ ജീവിതത്തിനെ മാറ്റിമറിച്ച ഒരു പ്രത്യേക സംഭവം സണ്ണിയിലൂടെ വിവരണാത്മകമായി പുറത്ത് വരുന്നിടത്തു നിന്നാണ് സിനിമ പുരോഗമിക്കുന്നത്. സ്‌കൂള്‍ കാലം മുതല്‍ തടിയാ ഇര്ട്ട പേര് വീണ ലൂക്കിന് കാലാന്തരത്തില്‍ ആ പേര് യഥാര്‍ത്ഥ നാമത്തിനെ മുക്കി കളയുന്നിടം വരെ എത്തിക്കുന്നു. അവന് അതില്‍ യാതൊരു പരിഭവവുമില്ല.
നിഷ്‌കളങ്കനാണ് അവന്‍. ക്രിസ്ത്മസ് പപ്പയായും ഉപകാരിയായും വക്കീല്‍ പഠനം പാതിയില്‍ നിര്‍ത്തിയും മറ്റും കാലം കഴിക്കുന്ന ലൂക്കിനേ തേടി ബാല്യകാലസഖി തടിച്ചിയായിരുന്ന ആന്‍ മേരി താടിക്കാരന്‍ (ആന്‍ അഗസ്റ്റിന്‍ )എത്തുന്നു. അതോടെ അവന്റെ മനസ്സില്‍ കരിഞ്ഞ പ്രണയം വീണ്ടും തളിരിടുന്നു. ഇപ്പോള്‍ നന്നായി മെലിഞ്ഞ അവള്‍ ലൂക്കിന്റെ തടി കുറയ്ക്കുവാനായ് പ്രേരിപ്പിക്കുന്നു. ആരു പറഞ്ഞിട്ടും കേള്‍ക്കാത്ത തടിയന്‍ സണ്ണിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഫ്ലാറ്റായി. വണ്ണം കുറയ്ക്കുവാനായ് ലൂക്ക് ആനിന്റെ സമ്മര്‍ദ്ദത്താല്‍ എത്തപ്പെടുന്നത് രാഹുല്‍ വൈദ്യരുടെ ( നിവിന്‍ പോളി ) മുമ്പാകെയാണ്. സഹതടിയിന്‍മാരായി കുറേ പേര്‍ അവിടെ ഉണ്ട്. എല്ലാവരും ആരുടെയെങ്കിലുംഒക്കെ പ്രേരണയില്‍ അവിടെ എത്തിപ്പെട്ടവരാണ്. അവിടെ മുതലാണ് ലൂക്ക് ജീവിതം അറിയാന്‍ തുടങ്ങുന്നത്. അതവനെ പുതിയ മനുഷ്യനാക്കുന്നു. കൊണ്ടും കൊടുത്തും തടിയന്‍ മുന്നേറാന്‍ തുടങ്ങുകയാണ്. സൗന്ദര്യവര്‍ധകഉല്പന്നങ്ങള്‍ മുതല്‍ ലൈംഗിക ഉത്തേജക മരുന്നുകള്‍ വരെ ആയുര്‍വേദത്തിന്റെ ലേബലില്‍ വില്ക്കപ്പെടുന്ന സത്യം ഓര്‍മ്മപ്പെടുത്തുവാന്‍ സിനിമയില്‍ ശ്രമിക്കുന്നു.
സാള്‍ട്ട് ആന്‍ഡ് പെപ്പറും 22 ഫീമെയില്‍ കോട്ടയവും ആഷിക് അബുവിന്റെ ധീരതയായിരുന്നു.ആ ജനുസ്സില്‍ തന്നെയാണ് തടിയന്റെയും സ്ഥാനം. പുതുമുഖങ്ങളായ ശേഖറിന്റെയും ശ്രീനാഥിന്റെയും കയ്യില്‍ പ്രധാന റോളുകള്‍ നല്കി സപ്പോര്‍ട്ടിംഗ് കഥാപാത്രങ്ങളുടെ പരിചയസമ്പത്ത് വിദഗ്ധമായി ഉപയോഗിക്കാന്‍ ആഷികിന് കഴിഞ്ഞു. ശേഖറിന് അഭിമാനിക്കാം. ശ്രീനാഥിനും.'ഞാനിങ്ങനെയാണ് ഭായ്., അതിനെന്താണ് ഭായ്്്..' അയഞ്ഞ ശബ്്്ദത്തില്‍ സണ്ണി കത്തികയറുന്നുണ്ട്്്. നായകനെ പ്രതിനായകനാക്കി ഫീമെയില്‍ കോട്ടയമൊരുക്കിയെങ്കില്‍ മറ്റൊരു നായകനെയും ആ സ്ഥാനത്ത് ഇവിടെ ഉപയോഗിക്കുകയാണ്. എല്ലാം ശുഭമാവുന്നു എന്ന പറഞ്ഞു പഴകിയ സാമ്പ്രദായിക രീതിയ്ക്ക് വീണ്ടും ഇവിടെ തിരുത്തല്‍ വരുത്തുകയാണ്.
അന്നയും റസൂലും
പറഞ്ഞു വരുമ്പോള്‍ കഥയൊക്കെ പഴയ ഷേക്‌സ്പീരിയന്‍ റോമിയോ ജൂലിയറ്റ് ഒക്കെ തന്നെ, ഇവിടെ പ്രണയത്തില്‍ വീഴുന്നത് ടാക്‌സി െ്രെഡവര്‍ ആയ റസൂലും (ഫഹദ് ഫാസില്‍) സെയ്ല്‍സ് ഗേള്‍ ആയ അന്നയും (ആന്‍ഡ്രിയ ജെര്‍മിയ) ആണ്. എന്നാല്‍ ഇതൊരു പ്രണയ ചിത്രം മാത്രമല്ല, അന്നയുടെയും റസൂലിന്റെയും ജീവിതത്തോടൊപ്പം പറഞ്ഞു പോവുന്ന വേറെയും കഥകളുണ്ടിതില്‍. വിശദാംശങ്ങളിലേക്ക് (detailing) ആഴ്ന്നിറങ്ങുന്നു എന്നുള്ളതാണ് ഈ സിനിമയുടെ വലിയ ഒരു സവിശേഷത. ചെറിയ വേഷങ്ങള്‍ ചെയ്തവര്‍ പോലും (പുതുമുഖങ്ങളായ പലരുടെയും പേര് പോലും അറിയില്ലെങ്കിലും) സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ നമ്മുടെ കൂടെ വരുന്നുണ്ട്. കൊച്ചി backdrop ആയി വരുന്ന 'സ്ലോ മോഷന്‍' സിനിമകളിലെ പോലെ അല്ല മട്ടാഞ്ചേരി ഇതില്‍, ആ landscape എങ്ങനെയാണ് അവിടെ വസിക്കുന്നവരുടെ mindscapeനെ, അവരെ മറ്റുള്ളവര്‍ കാണുന്നതിനെ സ്വാധീനിക്കുന്നത് എന്ന് കൂടി പറഞ്ഞു വയ്ക്കുന്നുണ്ട്.
ഹൈദറിന്റെ (ആഷിക് അബു) പ്രശ്‌നം അയാള്‍ മട്ടാഞ്ചേരി നിവാസിയാണ് എന്നുള്ളതാണ്, വ്യക്തമായ ഒരു രാഷ്ട്രീയവും ഇല്ലെങ്കിലും, ഒരു ചേരിയിലും ഭാഗമല്ലെങ്കിലും, ഒരു പ്രത്യേക മത വിഭാഗത്തില്‍ പെടുന്നത് കൊണ്ട്, ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ അയാളുടെ എറ്റവും വലിയ സ്വപ്നം നിഷേധിക്കപ്പെടുകയാണ്, ജങ്കാറില്‍ ആളുകളെ അക്കരെ എത്തിക്കുന്ന ഹൈദറിനു ഒരിക്കലും അക്കരെ പറ്റാനാവുന്നില്ല. പ്രണയിച്ചു കൂടെ പോന്ന പെണ്ണും കുടുംബവും ഉണ്ടായിട്ടും അബുവിന്റെ (ഷൈന്‍ ടോം) ജീവിതം ''ആവശ്യത്തിനും അനാവശ്യത്തിനും ഒരു ശരാശരി മട്ടാഞ്ചേരിക്കാരന്‍ കാണിക്കുന്ന സാഹസികത' ആണ്.
പ്രണയത്തിന്റെ ഓര്‍മകളുമായി ലീവില്‍ വരുന്ന ആഷ്‌ലിയുടെ (സണ്ണി വെയ്ന്‍) ഓര്‍മകളിലൂടെയാണ് റസൂലിന്റെ കഥ പറയപ്പെടുന്നത്. അദൃശ്യമായ ക്യാമറയ്ക്ക് മുന്നില്‍ ജീവിക്കുന്ന സാധാരണ മനുഷ്യരാണ് ഇതിലെ കഥാപാത്രങ്ങള്‍. നാടകീയത തീരെയില്ലാത്ത സംഭാഷണങ്ങള്‍, (കൊച്ചി നാട്ടു ഭാഷ മാധുര്യത്തില്‍), തല്‍സമയ ശബ്ദ ലേഖനത്തിലൂടെ പുനരാവിഷക്കരിക്കപ്പെടുമ്പോള്‍ അത് സിനിമയുടെ മൊത്തം സ്വഭാവികതയെ കൂടുതല്‍ മികവുറ്റതാക്കുന്നുണ്ട്.
കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ കാസ്‌റിംഗ് ആണ് മറ്റൊരു പ്രത്യേകത. ഒന്നിച്ചുള്ള ഒരു ബസ് യാത്രയില്‍ കാറ്റില്‍ പറക്കുന്ന അന്നയുടെ മുടിയിഴകള്‍ തൊടുന്ന റസൂലിന്റെ വിരല്‍ തുമ്പില്‍ പോലും പ്രണയം വിരിയിക്കാന്‍ ഫഹദിനു കഴിഞ്ഞിട്ടുണ്ട് . തികച്ചും യാഥാസ്ഥിതിക കുടുംബത്തില്‍ നിന്ന് വരുന്ന അന്നയുടെ ശരീര ഭാഷയിലുണ്ട് അവളുടെ അരക്ഷിതത്വം. റസൂലിന്റെ അടുത്ത് പോലും അവള്‍ക്കു വാക്കുകള്‍ ഇല്ല. ആന്‍ഡ്രിയയുടെ കൈയില്‍ അന്ന ഭദ്രം, അത് പോലെ തന്നെയാണ് മറ്റു കഥാപാത്രങ്ങള്‍ എല്ലാം. ആഷിക് അബു പ്രതീക്ഷ നല്‍കുന്ന സംവിധായകന്‍ മാത്രമല്ല നല്ല ഒരു നടനും കൂടിയാണ് എന്ന് ഹൈദര്‍ തെളിയിക്കുന്നുണ്ട് ഇതില്‍.
പ്രണയത്തെ സാന്ദ്രമാക്കുന്ന സംഗീതം പോലെ തന്നെയോ അതിലധികമോ പ്രാധാന്യവും തീവ്രതയും ഉണ്ട് ചിത്രത്തില്‍ സന്നിവേശിപ്പിചിരിക്കുന്ന മൗനത്തിന്റെ നിമിഷങ്ങള്‍ക്ക്. ബാബുരാജിന്റെ പഴയൊരീണം (കണ്ടു രണ്ടു കണ്ണ് ചുഴി 1973) ഗിറ്റാറിന്‍ തന്ത്രിയില്‍ കോര്‍ത്ത് പാടുമ്പോള്‍ പുതിയൊരു ഭാവുകത്വം കൈവരുന്നു. തുടക്കത്തിലേ പാട്ട് മുതല്‍ക്കു തന്നെ കൊച്ചി ഒരു കഥാപാത്രമായി നിറയുന്നുണ്ട് ഈ സിനിമയില്‍.. സമ്മിലൂനി (രചന റഫീക്ക് തിരുവള്ളൂര്‍) യില്‍ പ്രണയത്തിന്റെ തീവ്രതയും വേദനയും ഷഹബാസ് അമന്റെ ശബ്ദത്തില്‍ പെയ്തിറങ്ങുന്നു. അന്നയും റസൂലും വ്യതസ്തമാക്കുന്നതില്‍ കെ എന്ന മ്യൂസിക് കമ്പോസറുടെ പങ്കു വളരെ വലുതാണ്. മലയാളി അല്ലാത്ത ഈര ഇരുപത്താറുകാരന്‍ 'യുദ്ധം സെയ്', 'മുഖംമൂടി' എന്നെ മിഷ്‌കിന്‍ ചിത്രങ്ങളിലൂടെ സിനിമാലോകത്ത് തന്റെ സാന്നിധ്യം അറിയിച്ച ശേഷം മലയാളത്തില്‍ ഇത് ആദ്യമായാണ്.
സിനിമ ആത്യന്തികമായി സംവിധായകന്റെ കലയാണെന്ന് നല്ലൊരു ഛായഗ്രാഹകന്‍ കൂടിയായ രാജിവ് രവി (ചാന്ദ്‌നി ബാര്‍, ദേവ് ഡി , ഗാങ്ങ്‌സ് ഓഫ് വാസ്സെപുര്‍, ക്ലാസ്‌മേറ്റ്‌സ് ) ഈ സിനിമയിലൂടെ അടിവരയിടുന്നുണ്ട് . ഡിജിറ്റല്‍ ക്യാമറയുടെ സാദ്ധ്യതകള്‍ വളരെ സമര്‍ത്ഥമായി ഇതില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സ്വാഭാവിക വെളിച്ചത്തില്‍/ കൃത്രിമ പ്രകാശ വിന്യാസങ്ങള്‍ ഇല്ലാതെ പറഞ്ഞു വയ്ക്കുന്ന ഈ കഥ അത് കൊണ്ട് തന്നെ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. മധു നീലകണ്ഠന്റെ ക്യാമറ ദൃശ്യശബ്ദ സാധ്യതകളെ അത്രമേല്‍ സ്വാഭാവികമായി പകര്‍ത്തിയിരിക്കുന്നു.
'ബാച്ചിലര്‍ പാര്‍ട്ടി'യുടെ പഴി സന്തോഷ് എച്ചിക്കാനം ഇതില്‍ തിരുത്തിയിട്ടുണ്ട്. sync sound ന്റെ പോരായ്മ ചിത്രത്തിന്റെ തുടക്കത്തില്‍ ഇത്തിരി കല്ലുകടി സൃഷ്ടിക്കുമെങ്കിലും സിനിമയുടെ പതിഞ്ഞ താളത്തോട് ചേര്‍ന്ന് കഴിയുമ്പോള്‍ ഈ പ്രണയ ചിത്രം അത്രമേല്‍ മനോഹരമാവുന്നുണ്ട് . (ആ പതിഞ്ഞ താളത്തോട് സംവദിക്കാന്‍ കഴിയാത്തവരാണ് സിനിമ ഇഴയുന്നു എന്ന് പറയുന്നതും കൂവി വിളിക്കുന്നതും, ആണും പെണ്ണും ചേര്‍ന്ന് നില്‍ക്കുന്ന രംഗങ്ങളില്‍ അശ്ലീല കമന്റുകള്‍ പറയുകയും ചെയ്യുന്നത്.)
വ്യത്യസ്ത മതത്തില്‍ പെട്ടവരുടെ പ്രണയ കഥ പറഞ്ഞ കഴിഞ്ഞ കൊല്ലത്തെ ഹിറ്റ് സിനിമയില്‍ നിന്നും ഈ പ്രണയ ചിത്രത്തെ വ്യത്യസ്തമാക്കുന്നത് ഇത് കാല്‍പനികവല്ക്കരിക്കാത്ത, യാഥാര്‍ത്ഥ്യത്തില്‍ വേരോടിയ സിനിമയാണ് എന്നതാണ്. ഫ്രെയിമിന്റെ ഭംഗി കൂട്ടാനായി ചെഗുവേരയും ചെങ്കൊടിയും ഒന്നും ഇതില്‍ കടന്നു വരുന്നില്ല. അവിടെ മട്ടാഞ്ചേരിയുടെ രാഷ്ട്രീയം ഉണ്ട്, അതിലൂടെ കടന്നു പോകുന്ന സാധാരണക്കാരായ ആളുകളുടെ വ്യഥയും സഹനവും ഉണ്ട്. ജാതി മത വിചാരങ്ങള്‍ പിടി മുറുക്കുന്ന ഒരു സമൂഹത്തില്‍ അതിനോട് സമരസപ്പെടാന്‍ തയ്യാറല്ലാത്ത, അതിനെതിരെ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ തയ്യാറാവുന്ന രണ്ടുപേരുണ്ട്, പല തലങ്ങളില്‍ വിന്യസിക്കപ്പെട്ടതാണ് അന്നയും റസൂലും എന്ന സിനിമ.
പ്രണയത്തില്‍ 'വീണു' പോകുന്ന തീര്‍ത്തും സാധാരണക്കാരായ ഒരു ആണിന്റെയും പെണ്ണിന്റെയും അസാധാരണമായി ഒന്നുമില്ലാത്ത കഥ. ക്ലാസിക്കല്‍ പ്രണയ നാടകങ്ങളെ പോലെ ട്രാജഡിയിലേക്ക് പരിണമിക്കുന്ന കഥാഗതി ആണെങ്കിലും കഥ പറയുന്ന കാലത്തെ സത്യസന്ധമായും വിപ്ലവത്മകമായും പ്രതിനിധാനും ചെയ്യുന്നു അന്നയും റസൂലും. കുടുംബം, ജാതി സമുദായം തുടങ്ങിയ മാമൂലുകളെ പ്രീണിപ്പിച്ചും, അവ നിഷ്‌കര്‍ഷിക്കുന്ന സമ്പ്രദായങ്ങളെ മഹത്വവല്കരിച്ചും അതിനെ സൂചിപ്പിക്കുന്ന അടയാളങ്ങളെ ആഘോഷിച്ചും നല്ല പിള്ള ചമഞ്ഞു 'സ്വീകാര്യം' ആകാനുള്ള ശ്രമം ഒന്നുമില്ല എന്നതിലാണ് ഈ സിനിമയുടെ മികവും സത്യസന്ധതയും . വെറും കച്ചവട കണ്ണിനും അപ്പുറം തന്റെ മാധ്യമം കൊണ്ട്, കാലത്തെയും സമൂഹത്തെയും മറയില്ലാതെ നോക്കിക്കാണുന്ന ഉള്‍ക്കാഴ്ചയുള്ള ഒരു സംവിധായകന്റെ സാന്നിധ്യം ഉണ്ട് ഈ സിനിമയില്‍ .
വ്യത്യസ്ത മതത്തില്‍ പെട്ടവരുടെ പ്രണയ കഥ പറഞ്ഞ കഴിഞ്ഞ കൊല്ലത്തെ ഹിറ്റ് സിനിമയില്‍ നിന്നും ഈ പ്രണയ ചിത്രത്തെ വ്യത്യസ്തമാക്കുന്നത് ഇത് കാല്‍പനികവല്ക്കരിക്കാത്ത, യാഥാര്‍ത്ഥ്യത്തില്‍ വേരോടിയ സിനിമയാണ് എന്നതാണ്. ഫ്രെയിമിന്റെ ഭംഗി കൂട്ടാനായി ചെഗുവേരയും ചെങ്കൊടിയും ഒന്നും ഇതില്‍ കടന്നു വരുന്നില്ല. അവിടെ മട്ടാഞ്ചേരിയുടെ രാഷ്ട്രീയം ഉണ്ട്, അതിലൂടെ കടന്നു പോകുന്ന സാധാരണക്കാരായ ആളുകളുടെ വ്യഥയും സഹനവും ഉണ്ട്. ജാതി മത വിചാരങ്ങള്‍ പിടി മുറുക്കുന്ന ഒരു സമൂഹത്തില്‍ അതിനോട് സമരസപ്പെടാന്‍ തയ്യാറല്ലാത്ത, അതിനെതിരെ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ തയ്യാറാവുന്ന രണ്ടുപേരുണ്ട്, പല തലങ്ങളില്‍ വിന്യസിക്കപ്പെട്ടതാണ് അന്നയും റസൂലും എന്ന സിനിമ.
പ്രണയത്തില്‍ 'വീണു' പോകുന്ന തീര്‍ത്തും സാധാരണക്കാരായ ഒരു ആണിന്റെയും പെണ്ണിന്റെയും അസാധാരണമായി ഒന്നുമില്ലാത്ത കഥ. ക്ലാസിക്കല്‍ പ്രണയ നാടകങ്ങളെ പോലെ ട്രാജഡിയിലേക്ക് പരിണമിക്കുന്ന കഥാഗതി ആണെങ്കിലും കഥ പറയുന്ന കാലത്തെ സത്യസന്ധമായും വിപ്ലവത്മകമായും പ്രതിനിധാനും ചെയ്യുന്നു അന്നയും റസൂലും. കുടുംബം, ജാതി സമുദായം തുടങ്ങിയ മാമൂലുകളെ പ്രീണിപ്പിച്ചും, അവ നിഷ്‌കര്‍ഷിക്കുന്ന സമ്പ്രദായങ്ങളെ മഹത്വവല്കരിച്ചും അതിനെ സൂചിപ്പിക്കുന്ന അടയാളങ്ങളെ ആഘോഷിച്ചും നല്ല പിള്ള ചമഞ്ഞു 'സ്വീകാര്യം' ആകാനുള്ള ശ്രമം ഒന്നുമില്ല എന്നതിലാണ് ഈ സിനിമയുടെ മികവും സത്യസന്ധതയും . വെറും കച്ചവട കണ്ണിനും അപ്പുറം തന്റെ മാധ്യമം കൊണ്ട്, കാലത്തെയും സമൂഹത്തെയും മറയില്ലാതെ നോക്കിക്കാണുന്ന ഉള്‍ക്കാഴ്ചയുള്ള ഒരു സംവിധായകന്റെ സാന്നിധ്യം ഉണ്ട് ഈ സിനിമയില്‍ .
Subscribe to:
Posts (Atom)