കൊച്ചി: മമ്മൂട്ടി നായകനായി തിളങ്ങിയ ഹിറ്റ് ചിത്രം സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു. തിരുപ്പാച്ചി, ശിവകാശി, തിരുപ്പതി തുടങ്ങി ആക്ഷന്‍ ചിത്രങ്ങളിലൂടെ തമിഴ് സിനിമ ലോകത്ത് മേല്‍വിലാസമുണ്ടാക്കിയ പേരരശാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുക. 'സാമ്രാജ്യം2, സണ്‍ ഓഫ് അലക്‌സാണ്ടര്‍' എന്നാണ് ചിത്രത്തിന് പേര്. എന്നാല്‍ ഇതുവരെയും നായകനായി എത്തുക ആരെന്ന സസ്‌പെന്‍സ് തുടരുകയാണ്. ദുല്‍കര്‍ സല്‍മാന്‍, പൃഥ്വിരാജ്, അല്ലു അര്‍ജ്ജുന്‍, ആര്യ തുടങ്ങിയവരുടെ ഒക്കെ പേരുകള്‍ പ്രചരിച്ചു. ഏതായാലും ഒക്‌ടോബര്‍ അഞ്ചിന് ദുബായില്‍ നടക്കുന്ന ചടങ്ങിലാകും നായകനും നായികയും ആരൊക്കെയെന്ന ചോദ്യത്തിന് ഉത്തരമാകുക.
ആദ്യ ചിത്രത്തിന്റെ നിര്‍മ്മാതാവായ അജ്മല്‍ ഹസ്സനും, വ്യവസായിയായ ബൈജു ആദിത്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സാമ്രാജ്യം രണ്ട് വമ്പന്‍ ബജറ്റിലാകും ഒരുക്കുക. ആദ്യ ചിത്രത്തില്‍ ഉണ്ടായിരുന്ന മധു ഈ ചിത്രത്തിലും ഉണ്ടാകും. പ്രകാശ് രാജ്, അര്‍ജുന്‍, മനോജ്.കെ.ജയന്‍, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട്, ബാബുരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
22 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അധോലോകത്തിന്റെ കഥയുമായി സാമ്രാജ്യം പ്രദര്‍ശനത്തിനെത്തിയത്. ജോമോനായിരുന്നു സംവിധായകന്‍. ഒന്നാം ഭാഗത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിന്റെ മകന്റെ വരവാണ് രണ്ടാം ഭാഗത്തിലെ ഹൈലൈറ്റ്.
വയലാര്‍ ശരത്തിന്റെ വരികള്‍ക്ക് ആര്‍.എ ഷഫീറാണ് സംഗീതം ഒരുക്കുക. ഇളയരാജ വ്യത്യസ്ഥമായ രീതിയില്‍ സംഗീത സംവിധാനം ചെയ്ത ചിത്രമായിരുന്നു സാമ്രാജ്യം. പുതിയ ചിത്രത്തില്‍ അദ്ദേഹം പാശ്ചാത്തല സംഗീതം നിര്‍വഹിക്കും.ഛായാഗ്രഹണം ശേഖര്‍ വി ജോസഫ്. ക്രിസ്മസിന് റിലീസായി സാമ്രാജ്യം2, സണ്‍ ഓഫ് അലക്‌സാണ്ടര്‍ തിയ്യേറ്ററുകളിലെത്തിക്കുവാനാണ് തീരുമാനം.
No comments:
Post a Comment
Note: Only a member of this blog may post a comment.