ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേന്‍-വിനു എം.തോമസ് എന്നിവര്‍ നിര്‍മിച്ച് നവാഗതനായ ഗിരീഷ് സംവിധാനം ചെയ്യുന്ന നികൊഞാചാ.... നിന്നേം കൊല്ലും ഞാനും ചാകും എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ലാല്‍ജോസ്, ശ്യാമപ്രസാദ് എന്നിവരുടെ സഹസംവിധായകനായിരുന്ന ഗിരീഷ് ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാവുകയാണ്.
സണ്ണി (സെക്കന്‍ഡ് ഷോ ഫെയിം), പ്രവീണ്‍, സഞ്ജു, ഷാനി, സൂരജ് രാമകൃഷ്ണന്‍, സിജാറോസ്, രോഹിണി ഇടിക്കുള, പാര്‍വതി നായര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. സംവിധായകന്‍തന്നെ തിരക്കഥയും രചിക്കുന്നു. ഗാനരചന: സന്തോഷ്. സംഗീതം: പ്രശാന്ത്പിള്ള. പി.ആര്‍.ഒ: വാഴൂര്‍ ജോസ്.
No comments:
Post a Comment
Note: Only a member of this blog may post a comment.