Pages

Thursday, July 28, 2011

ഇംഗ്ലീഷില്‍ പാടിയെത്തുന്നു ലാലേട്ടന്‍

അനു ഗോപാല്‍ 


തെന്നിന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന നായകന്‍മാര്‍ തുലോം കുറവാണെന്ന് ഒരു യങ്‌സ്റ്റാറിന്റെ ഭാര്യ അഭിപ്രായപ്പെട്ടിട്ട് നാളുകള്‍ അധികമായില്ല. ആ താരഭാര്യയെ ഒന്ന് ഞെട്ടിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

പറയാനല്ല, ഇംഗ്ലീഷില്‍ പാടാനും തനിക്ക് കഴിയുമെന്ന് വ്യക്തമാക്കിയിരിക്കുന്നു താരം. പ്രണയം എന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാലിന്റെ ഇംഗ്ലീഷ് പാട്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഭ്രമരം എന്ന ചിത്രത്തിലെ 'അണ്ണാറക്കണ്ണാ വാ...' എന്ന ഹിറ്റ് ഗാനം മോഹന്‍ലാലിനെക്കൊണ്ട് പാടിച്ച ബ്ലെസി തന്നെയാണ് അദ്ദേഹത്തിന് ഇംഗ്ലീഷ് പാട്ട് പാടാനുള്ള അവസരവും നല്‍കിയത് എന്നതാണ് കൌതുകം. ഐ ആം യുവര്‍ മാന്‍... എന്നാരംഭിക്കുന്ന ഇംഗ്ലീഷ് ഗാനമാണ് മോഹന്‍ലാല്‍ ആലപിച്ചത്. എം ജയചന്ദ്രന്‍ ഈണമിട്ട പാട്ടിന്റെ വരികള്‍ രചിച്ചത് ലിയോണ്‍ കൊഹെന്‍.

ബ്ലെസി മോഹന്‍ലാല്‍ ടീമിന്റെ തന്‍മാത്ര യിലും മോഹന്‍ലാല്‍ ഒരു ഗാനം പാടിയിരുന്നു. ഇതളൂര്‍ന്നുവീണ പനിനീര്‍ദളങ്ങള്‍ തിരികേ ചേരും പോലെ.. എന്ന ആ ഗാനവും ഹിറ്റായിരുന്നു. വിഷ്ണുലോകം എന്ന സിനിമയിലെ ആവാരാഹും, ഏയ് ഓട്ടോയിലെ സുധീ..മീനുക്കുട്ടീ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ കൈതപ്പൂവില്‍ കന്നിക്കുറുമ്പില്‍... ബാലേട്ടനിലെ കറുകറെ കറുത്തൊരു പെണ്ണാണ്.. ചിത്രത്തിലെ കാടുമീ നാടുമെല്ലാം..., സ്ഫടികത്തിലെ ഏഴിമല പൂഞ്ചോലാ... ഒരുനാള്‍ വരുമിലെ നാത്തൂനേ നാത്തൂനേ... തുടങ്ങിയവയാണ് മോഹന്‍ലാലിന്റെ ശബ്ദത്തില്‍ ഹിറ്റായ മറ്റ് പാട്ടുകള്‍.

Tuesday, July 26, 2011

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമ സ്വാദിഷ്ടമാവുന്നത്

03096_310015[1].jpg

രാത്രിനഗരങ്ങളെക്കുറിച്ചുള്ള ഏറ്റവും സുഖമുള്ള ഓര്മ്മ അരണ്ടവെട്ടത്തില്അവിടവിടെ പൂത്തുനില്ക്കുന്ന തട്ടുകടകളെക്കുറിച്ചുള്ളതാണ്.ചുട്ടപാടെ പാത്രത്തിലേക്ക് പകരുന്ന ആവിപറക്കുന്ന ദോശയ്ക്കായി അവിടെ അഞ്ചുപത്തുപേര്വട്ടമിട്ടുനില്ക്കുന്നുണ്ടാവും.തട്ടുകടകള്നല്കുന്ന സ്വാതന്ത്ര്യവും തട്ടുദോശയുടെ ആറാത്ത ചൂടുമാണ് എല്ലാനഗരത്തിന്റെയും രാത്രിമണം.നല്ല മുളകുചമ്മന്തിയും കൂട്ടി ഇതുപോലൊരു തട്ടുദോശ തിന്നുന്നൊരു സുഖമാണ് സാള്ട്ട് ആന്ഡ് പെപ്പര്എന്ന സിനിമയും സമ്മാനിക്കുന്നത്.ഒരു ദോശയുണ്ടാക്കിയ കഥ എന്ന വേറിട്ട പരസ്യവുമായി തിയറ്ററിലെത്തിയ സാള്ട്ട് ആന്ഡ് പെപ്പര്എന്ന സിനിമ സ്വാദിഷ്ടമാവുന്നത് നമ്മുടെ രുചിക്കൂട്ടുകള്കൂടി കൊതിപ്പിക്കും വിധം ചേര്ത്തുവെച്ചതുകൊണ്ടാണ്.ഭക്ഷണശീലങ്ങളെയും മനോഭാവങ്ങളെയും സമന്വയിപ്പിച്ചാണ് ഒരു റൊമാന്റിക് കോമഡി ചിത്രമെന്നു വിളിക്കാവുന്ന സാള്ട്ട് ആന്ഡ് പെപ്പര്ഒരുക്കിയിരിക്കുന്നത്.അരുചിയില്ലാതെ അത് അവസാനം വരെ കൊണ്ടുപോകാന്സംവിധായകന്ആഷിക് അബുവിനായി.
നമ്മള്ജീവിക്കുന്നത് ഭക്ഷണം കഴിക്കാനാണെന്ന് ക്ലാസ്മുറിയില്പ്രഖ്യാപിക്കുകയും അതു തെളിയിക്കാന്പോക്കറ്റില്നിന്ന് വാളന്പുളിയെടുത്ത് ആസ്വദിച്ചുകഴിക്കുകയും ചെയ്യുന്ന പയ്യനായ കാളിദാസനാണ് സിനിമയിലെ നായകനായി വളരുന്നത്.കാളിദാസന്പുളി തിന്നുമ്പോള്ക്ലാസിലെ സാറിനടക്കം വായില്കപ്പലോടിക്കാന്വെള്ളം പൊട്ടുന്നുണ്ട്.ജീവിക്കാന്വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നതെന്ന സാറിന്റെ വേദാന്തവും അതില്ഒഴുകിപ്പോവുന്നു.ഇതേ കാളിദാസന്വളര്ന്നുവലുതായശേഷവും ഭക്ഷണത്തിനുവേണ്ടിയാണ് ജീവിക്കുന്നത്.രുചികരമായ ഭക്ഷണം തേടിയുള്ള ആര്ക്കിയോളജിസ്റ്റ് കാളിദാസന്റെ യാത്രകളാണ് ചിത്രത്തെമുന്നോട്ടുകൊണ്ടുപോവുന്നത്. പെണ്ണുകാണാന്പോയ വീട്ടില്നിന്നു കിട്ടിയ ഉണ്ണിയപ്പത്തില്മയങ്ങി അവിടുത്തെ പാചകക്കാരനെ കൂടെക്കൂട്ടിയ ആളാണ് കാളിദാസന്‍. കാളിദാസന്ലാലിന്റെ കൈയില്ഭദ്രമായപ്പോള്പാചകക്കാരന്ബാബുവായി ബാബുരാജിന് സ്ഥിരം തല്ലുകൊള്ളി വേഷങ്ങളില്നിന്നു മോചനംകിട്ടുകയും ചെയ്തു.
കാളിദാസിന് മരുമകന്മനു നല്കിയ മൊബൈല്ഫോണിലേക്ക് വഴിതെറ്റിയെത്തുന്ന ഒരുകോളാണ് കഥയിലെ ഉപ്പും മുളകുമാവുന്നത്. തട്ടില്കുട്ടിയ ദോശ ഓര്ഡര്ചെയ്ത ഡബ്ബിങ്ങ് ആര്ട്ടിസ്റ്റ് മായയായിരുന്നു ഫോണിന്റെ മറുതലക്കല്‍.തുടക്കത്തില്ദേഷ്യം തോന്നിയെങ്കിലും ദോശയുടെ കാര്യമായതിനാല്കാളിദാസന്ക്ഷമിച്ചു.തുടര്ന്ന് ഇരുവര്ക്കുമിടയില്വളരുന്ന പ്രണയവും അതിന്റെ ചുവടുപിടിച്ചുള്ള സംഭവങ്ങളുമാണ് ചിത്രത്തെനയിക്കുന്നത്.ഇതിനു സമാന്തരമായി മനുവിനും മായയുടെ കൂട്ടുകാരി മീനാക്ഷിയ്ക്കുമിടയിലും പ്രണയം വളരുന്നുണ്ട്.നാലുപേര്ക്കിടയില്സംഭവിക്കുന്ന നര്മ്മരസപ്രധാനമായമുഹൂര്ത്തങ്ങള്പ്രേക്ഷകനുമുന്കൂട്ടി പ്രവചിക്കാവുന്ന രീതിയില്തന്നെയാണ് മുന്നോട്ടുപോവുന്നത്.പക്ഷേ രസച്ചരടുപൊട്ടാതെ അതുകൊണ്ടുപോവാന്കഴിഞ്ഞുവെന്നത് സംവിധായകന്റെ വിജയമായി.

Thursday, July 21, 2011

സല്‍മാനു വേണ്ടി കത്രീനയുടെ ഐറ്റം നമ്പര്‍

Katrina Kaif-Salman Khan

സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ ബോഡിഗാര്‍ഡില്‍ കത്രീന കൈഫ് ഗസ്റ്റ് റോളില്‍ എത്തുന്നു. ചിത്രത്തിന്റ തുടക്കത്തിലുള്ള ഐറ്റം നമ്പര്‍ ഗാനത്തിലായിരിക്കും ക്യാറ്റ് പ്രത്യക്ഷപ്പെടുക.

ബോഡിഗാര്‍ഡില്‍ ഗസ്റ്റ് റോളില്‍ അഭിനയിക്കാനുണ്ടോ എന്ന് സല്‍മാന്‍ ചോദിച്ചപ്പോള്‍ തന്നെ കത്രീന റെഡിയാണെന്നറിയിച്ചെങ്കിലും പിന്നീട് മനസ്സുമാറി. കരീനയാണ് ഹീറോയിന്‍ എന്നതായിരുന്നു കാരണം. എന്നാല്‍ കരീനയെ താന്‍ കൈകാര്യം ചെയ്‌തോളാമെന്ന് സല്‍മാന്‍ ഉറപ്പു കൊടുത്തപ്പോള്‍ കത്രീന ഡബിള്‍ ഓകെ.

ഗണേഷ് ആചാര്യ ചുവടുകളോരുക്കുന്ന ഐറ്റം നമ്പറിനു സംഗീതം നല്‍കുന്നത് ഹിമേഷാണ്. ജയിംസ് ബോണ്ട് ചിത്രങ്ങളുടെ മാതൃകയിലായിരിക്കും ഈ ഐറ്റം നമ്പര്‍ ചിത്രീകരിക്കുക എന്നതിനാല്‍ കത്രീന ഇപ്പോള്‍ ജയിംസ് ബോണ്ട് പടങ്ങള്‍ കാണുന്ന തിരക്കിലാണത്രേ.

എന്നാല്‍ ഇതൊന്നും കരീനയ്ക്കത്ര പിടിച്ച മട്ടില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഒരു നായിക മാത്രമുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തു ചെയ്യുകയായിരുന്നു കരീന. ഗസ്റ്റ് റോളിലാണെങ്കിലും കത്രീനയുടെ വരവ് കരീനയെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണു കേള്‍വി. എന്നാല്‍ കരീന പിണങ്ങിയതു കൊണ്ടൊന്നും നിര്‍മ്മാതാവ് കുലുങ്ങിയിട്ടില്ലെന്നാണ് അണിയറ സംസാരം. ഐറ്റം നമ്പര്‍ കത്രീന തന്നെ ചെയ്യുമെന്നാണത്രേ നിര്‍മ്മാതാവിന്റെ തീരുമാനം.

Wednesday, July 20, 2011

മമ്മൂട്ടിയുടെ മകനു വധു ഉറുദുസുന്ദരി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ സല്‍മാന്‍ വിവാഹിതനാവുന്നു. മലയാളത്തിന്റെ പ്രിയതാരത്തിന്റെ മകന്റെ വിവാഹ നിശ്ചയം ഈ വരുന്ന 21 -ാം തീയതി മദ്രാസിലെ മമ്മൂട്ടിയുടെ അഡയാറിലുളള സല്‍മഹാത്തില്‍ നടക്കും. കേരളത്തിന് പുറത്തു നിന്നാണ് വധു. ഉറുദ്ദു പശ്ചാത്തലമുളള ഉന്നത മുസ്‌ലിം പാരമ്പര്യമുളള കുടുംബത്തില്‍ നിന്നുളള പെണ്‍കുട്ടിയാണ് സല്‍മാന്റെ വധു. സാധാരണ താരങ്ങളുടെ മക്കള്‍ പിന്‍തുടര്‍ച്ചപോലെ അഭിനയ രംഗത്തേക്ക് കടന്നുവരാറുണ്ട്. എന്നാല്‍ മമ്മൂട്ടിയുടെ മകന്‍ ഇതിനൊരു അപവാദമാണ്. ഇടക്കാലത്ത് സല്‍മാന്‍ അഭിനയ രംഗത്ത് എത്തിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. തമിഴകത്തെ പ്രമുഖ സംവിധായകന്റെ ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ പതിവിന് വിരുദ്ധമായി ചലച്ചിത്ര നിര്‍മ്മാണ വിതരണ രംഗത്താണ് സല്‍മാന്‍ ശ്രദ്ധപതിപ്പിച്ചത്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുളള പ്‌ളേഹൗസിന്റെ നിയന്ത്രണം സല്‍മാന്റെ നേതൃത്വത്തിലായിരുന്നു. നേരത്തെ തന്നെ തെന്നിന്ത്യയില്‍ സോഫ്റ്റ്‌വെയര്‍ ബിസിനസ്‌സ് രംഗത്ത് നിലയുറപ്പിച്ചിട്ടുളള മമ്മൂട്ടിയുടെ ഇതര ബിസിനസ്‌സുകളും നിയന്ത്രിക്കുന്നത് സല്‍മാനാണ്. ബാല്യം മുതല്‍ സിനിമാ സാമ്രാജ്യം കണ്ടു വളര്‍ന്ന സല്‍മാന് സിനിമാരംഗത്തെ മിക്കവരെയും നന്നായി അറിയാം. മമ്മൂട്ടിയുടെ ചലച്ചിത്ര രംഗത്തെ വളര്‍ച്ചയുടെ ഭാഗമായി കൊച്ചിയില്‍ നിന്നും മദ്രാസിലേക്ക് താമസം മാറിയതൊടെ സല്‍മാന്റെ പഠനം മദ്രാസിലായിരുന്നു. സ്‌കൂള്‍ തലത്തിലെ വിദ്യാഭ്യാസം മദ്രാസില്‍ പൂര്‍ത്തിയാക്കിയതിനു ശേഷം അമേരിക്കയിലായിരുന്നു സല്‍മാന്‍ ബിസിനസ്‌സ് മാനേജ്‌മെന്റ് പഠനം നടത്തിയത്.

മമ്മൂട്ടിയുടെ മകള്‍ വിവാഹം കഴിച്ചിരിക്കുന്നതും കേരളത്തിന് പുറത്താണ്. ഇന്ത്യയിലെ പുരാതന പാരമ്പര്യമുളള മുസ്‌ലിം കുടുംബത്തില്‍ നിന്നാണ് സുറുമിക്ക് വരനെ കണ്ടെത്തിയത്. മകന്റെ വിവാഹം ഉറപ്പിച്ചെങ്കിലും മമ്മൂട്ടി തിരക്കോടു തിരക്കിലാണ്. സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കു സൂപ്പതാരത്തിന്റെ പ്രയാണം തുടരുകയാണ്. പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദിന്റെ ചിത്രത്തിലും തൊട്ടുപിന്നാലെ ജോണി ആന്റണിയുടെ സിനിമയ്ക്കുമാണ് മമ്മൂട്ടി ദിനങ്ങല്‍ മാറ്റിവച്ചിരിക്കുന്നത്. ഇലക്ട്ര'യ്ക്ക് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകവേഷത്തില്‍. വിന്ധ്യനാണ് നിര്‍മ്മാണം. ശ്യാമപ്രസാദിന്റെ സിനിമ വിന്ധ്യന്‍ നിര്‍മ്മിക്കുന്നത് ഇത് മൂന്നാം തവണയാണ്. മമ്മൂട്ടിച്ചിത്രത്തിന് തിരക്കഥയെഴുതുന്നതും ശ്യാമപ്രസാദ് തന്നെയാണ്. ഏറെ പ്രത്യേകതകളുള്ള ഒരു കഥാപാത്രത്തെയാണ് ശ്യാം ഈ ചിത്രത്തില്‍ മെഗാസ്റ്റാറിനുവേണ്ടി തയ്യാറാക്കുന്നത്. ഒരു െ്രെകമിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ഈ സിനിമയുടേതെന്ന് സൂചനയുണ്ട്. നേരത്തെ ശ്യാമപ്രസാദിന്‍രെ ഒരേ കടല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി വേഷമിട്ടിരുന്നു. 2007ലാണ് 'ഒരേ കടല്‍' റിലീസ് ചെയ്തത്. സുനില്‍ ഗംഗോപാദ്ധ്യായയുടെ ഹീരക് ദീപ്തി എന്ന നോവലില്‍ നിന്നും ആശയം ഉള്‍ക്കൊണ്ടതായിരുന്നു ആ ചിത്രം. മമ്മൂട്ടി അവതരിപ്പിച്ച നാഥന്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ്. മികച്ച പ്രാദേശിക ചിത്രത്തിനും സംഗീത സംവിധാനത്തിനുമുള്ള ദേശീയ പുരസ്‌കാരം ഒരേ കടല്‍ സ്വന്തമാക്കിയിരുന്നു. ഏഷ്യാനെറ്റ്, ഫൊക്കാന, വനിത, അമൃത, ദുബായ് 'അമ്മ' തുടങ്ങിയവയുടെ മികച്ച നടനുള്ള പുരസ്‌കാരം ഒരേ കടലിലൂടെ മമ്മൂട്ടി സ്വന്തമാക്കി. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം മീരാ ജാസ്മിനും ഒരേ കടല്‍ നേടിക്കൊടുത്തു. എന്തായാലും മമ്മൂട്ടിയും ശ്യാമപ്രസാദും വീണ്ടും ഒന്നിക്കുന്നത് കലാമൂല്യമുള്ള സിനിമകളെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് ആഹ്ലാദം പകരുന്ന വാര്‍ത്തയാണ്. ശ്യാമപ്രസാദിന്റെ സിനിമയ്ക്കുശേഷം കോമഡി ചിത്രങ്ങളുടെ ഉസ്താദായ ജോണി ആന്റണിയുടെ ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഏറെ പ്രതീക്ഷകളോടെ വന്‍ ബജറ്റില്‍ ഒരുക്കിയ പട്ടണത്തില്‍ ഭൂതത്തിന്റെ പരാജയത്തിന് ശേഷമാണ് ജോണിയ്ക്ക് വീണ്ടും മമ്മൂട്ടി ഡേറ്റ് നല്‍കുന്നത്.

സിബി കെ തോമസ് ഉദയ് കൃഷ്ണ ടീമിന്റെ തിരക്കഥയും ഭൂതവും മമ്മൂട്ടിയുടെ കോമഡിയും ചേരുമ്പോള്‍ പട്ടണത്തില്‍ ഭൂതം മറ്റൊരു തുറുപ്പുഗുലാനായി മാറുമെന്നായിരുന്നു സംവിധായകന്റെ പ്രതീക്ഷ. എന്നാല്‍ ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീഴാനായിരുന്നു സിനിമയുടെ വിധി. പാളിപ്പോയ തിരക്കഥയും മമ്മൂട്ടി അവതരിപ്പിച്ച ഭൂതത്തിന്റെ സൗണ്ട് ട്രാക്കുമായിരുന്നു സിനിമയുടെ പ്രധാനപരാജയകാരണം. ഇതിനെല്ലാം പുറമെ കാലം തെറ്റിയ റിലീസും സിനിമയുടെ പരാജയത്തിന് ആക്കം കൂട്ടി. എന്തായാലും ജോണിയെ കൈവിടാന്‍ മമ്മൂട്ടി തയാറായില്ലെന്നാണ് പുതിയ നീക്കം തെളിയിക്കുന്നത്. അതേ സമയം മമ്മൂട്ടി പ്രൊജക്ടില്‍ ജോണിയുടെ പ്രിയസുഹൃത്തുക്കളായ സിബി കെ തോമസ് ഉദയ് കൃഷ്ണയുമില്ല. പകരം പുതിയ മുഖം എല്‍സമ്മ എന്നീ ഹിറ്റുകളുടെ തിരക്കഥയൊരുക്കിയ എം സിന്ധുരാജാണ് മമ്മൂട്ടി ചിത്രത്തിന് തൂലിക ചലിപ്പിയ്ക്കുന്നത്. ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മിയ്ക്കുന്ന ചിത്രം 2012ലെ വിഷുച്ചിത്രമായി തിയറ്ററുകളിലെത്തുമെന്നാണ് സൂചന.

Friday, July 15, 2011

തിരക്കുമൂലം ലാല്‍ വേണ്ടെന്നുവച്ച ചലചിത്രഅക്കാദമി അധ്യക്ഷസ്ഥാനം അതിനേക്കാള്‍ തിരക്കുള്ള പ്രീയന്‍ ഏറ്റെടുത്തു

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാന ചലചിത്ര അക്കാദമിയുടെ അമരക്കാരന്‍ ഹിന്ദു ചലചിത്രലോകത്തെ തിരക്കിന് അവധിനല്കി ഓഫീസിലെത്തി. ഹിന്ദി ചലച്ചിത്രലോകം കീഴടക്കിയ സംവിധായകന്‍ പ്രിയദര്‍ശന്‍, മലയാള സിനിമയുടെ അമരക്കാരനാകാന്‍ ഇന്നലെയാണ് തിരുവനന്തപുരത്തെത്തിയത്. നേരത്തെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനോട് ചലചിത്ര അക്കാദമി അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നു സാംസ്‌കാരിക മന്ത്രി ഗണേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിരിക്കാണെന്നു പറഞ്ഞ് അദ്ദേഹം ഒഴിയുകയായിരുന്നു. എന്നാല്‍ ലാലിന്റെ പത്തിരട്ടി തിരക്കുള്ള പ്രീയന്‍ ഇന്നലെ തിരുവനന്തപുരത്തെത്തി സ്ഥാനമമേറ്റു.

ആദ്യദിനം തന്നെ സൂപ്പര്‍സംവിധായകന് തിരക്കിന്റെ ദിനമായിരുന്നു. രാവിലത്തെ വിമാനത്തില്‍ ചെന്നൈയില്‍ നിന്നെത്തിയ അദ്ദേഹം നേരെ നിയമസഭയിലേക്കു പോയി. അവിടെ വകുപ്പു മന്ത്രിയും സഹപ്രവര്‍ത്തകനുമായ കെ.ബി. ഗണേഷ്‌കുമാറുമായി ഹ്രസ്വ ചര്‍ച്ച. തുടര്‍ന്നു രാഹുകാലത്തിനു മുന്‍പു സ്ഥാനമേല്‍ക്കാനായി ശാസ്തമംഗലത്തെ ചലച്ചിത്ര അക്കാദമി ഓഫിസിലേക്കു പുറപ്പെട്ടു. അവിടെ പ്രിയന്റെ വരവും പ്രതീക്ഷിച്ചു മാധ്യമപ്രവര്‍ത്തകര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.

ഒരു മണിക്കു മുന്‍പേ അദ്ദേഹം ഒപ്പുവച്ചു ചുമതലയേറ്റു.  അക്കാദമി സെക്രട്ടറി ഡോ. കെ.എസ്. ശ്രീകുമാര്‍, രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന്റെ ചുമതലയുള്ള ബീന പോള്‍ എന്നിവരെയും അക്കാദമിയിലെ ജീവനക്കാരെയും പുതിയ ചെയര്‍മാന്‍ പരിചയപ്പെട്ടു. ഇത്തരമൊരു ഭരണപരമായ പദവി എന്നെങ്കിലും തന്നെ തേടിയെത്തുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇത്തരം ജോലികള്‍ക്കു താന്‍ പറ്റുമെന്നു തോന്നിയിട്ടില്ലെന്നും പ്രിയദര്‍ശന്‍ തുറന്നുപറഞ്ഞു. തനിക്കു താല്‍പര്യമുള്ള ദൗത്യമാണിത്. അതിനാല്‍ വെല്ലുവിളിയായിക്കണ്ട് ഏറ്റെടുക്കുന്നു. സിനിമയുടെ തിരക്കുണ്ടെങ്കിലും അക്കാദമിയുടെ പ്രവര്‍ത്തനത്തിനായി സമയം കണ്ടെത്തും. മുഴുവന്‍ സമയവും ഇവിടെ ചെലവഴിക്കാന്‍ തനിക്കു സാധിക്കില്ല.

പക്ഷേ ചെയര്‍മാന്‍ എന്ന നിലയില്‍ തന്റെ സാന്നിധ്യം ആവശ്യമുള്ളപ്പോഴെല്ലാം ഇവിടെയുണ്ടാകും. ഈ പുതിയ ജോലി ഭംഗിയായി ചെയ്യുന്നതിനു മറ്റുള്ളവരുടെ സഹായം ലഭിക്കുമെന്ന് ഉറപ്പാണ്. അതിനാല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു. ജോലികള്‍ എന്തൊക്കെയാണെന്ന് ഇനി പഠിക്കണം. മലയാള സിനിമയുടെ വളര്‍ച്ചയ്ക്കും നന്മയ്ക്കുമായി പരമാവധി ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 'അറബിയും ഒട്ടകവും പിന്നെ പി. മാധവന്‍ നായരും എന്ന പുതിയ സിനിമയുടെ നിര്‍മാണ ജോലികളുടെ തിരക്കിലാണു പ്രിയദര്‍ശന്‍. മറ്റൊരു മലയാള സിനിമയെക്കുറിച്ച് ഉടനെ ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു സംസ്ഥാന ടിവി അവാര്‍ഡ് ജേതാക്കളുടെ സര്‍ട്ടിഫിക്കറ്റുകളില്‍ അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ പ്രിയദര്‍ശന്‍ ഒപ്പുവച്ചു. സുഹൃത്തും നിര്‍മാതാവുമായ ജി. സുരേഷ്‌കുമാര്‍, സംവിധായകന്‍ ഗിരീഷ്, നടന്‍ പൂജപ്പുര രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രിയനോടൊപ്പം ഉണ്ടായിരുന്നു.

ഔദ്യോഗിക ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം വീണ്ടും നിയമസഭയിലേക്കു പുറപ്പെട്ടു.  അവിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച. പ്രിയദര്‍ശന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി ആഹ്ലാദത്തിലായിരുന്നു. ഇതിനിടെ പ്രിയന്‍ എത്തിയെന്നറിഞ്ഞു വി.ഡി. സതീശന്‍, ടി.എന്‍. പ്രതാപന്‍ തുടങ്ങിയ യുഡിഎഫ് എംഎല്‍എമാര്‍ അദ്ദേഹത്തിനു ചുറ്റും കൂടി. പുതിയ സ്ഥാനലബ്ധിയില്‍ അനുമോദനങ്ങള്‍ അറിയിച്ച എംഎല്‍എമാര്‍ സന്തോഷം പങ്കുവച്ചു. തുടര്‍ന്നു മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനൊപ്പം അദ്ദേഹത്തിന്റെ വണ്ടിയില്‍ പ്രിയദര്‍ശന്‍ വേട്ടമുക്കിലുള്ള തറവാട്ടുവീട്ടിലേക്കു പുറപ്പെട്ടു. അവിടെ അദ്ദേഹത്തെ കാത്ത് മാതാപിതാക്കള്‍ ഉണ്ടായിരുന്നു. തിരക്കിനിടെ ഓടിയെത്താറുള്ള പ്രിയനെ കാത്തിരിക്കുകയായിരുന്നു അവര്‍. വൈകുന്നേരം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയിലുള്ള ആദ്യ പൊതുപരിപാടി. സംസ്ഥാന ടിവി അവാര്‍ഡ് വിതരണച്ചടങ്ങില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമൊപ്പം പ്രിയദര്‍ശനും മുന്‍നിരയില്‍ സ്ഥാനംപിടിച്ചതോടെ ഇനിയുള്ള ദിനങ്ങളില്‍ മലയാള സിനിമയെ നയിക്കാന്‍ പ്രിയന്‍ മുന്‍നിരയില്‍ തന്നെ ഉണ്ടാകുമെന്ന് ഉറപ്പായി.

നേരത്തെ സൂപ്പര്‍താരം മോഹന്‍ലാലിനെ ചലചിത്രഅക്കാദമിയുടെ അമരക്കാരനാക്കാനായിരുന്നു ഗണേഷിന്റെ താല്‍പര്യം. ഇതിനു മോഹന്‍ലാല്‍ തയ്യാറാണോ എന്ന് അന്വേഷിച്ച മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിരാശനാവുകയും ചെയ്തിരുന്നു. തനിക്കു താല്‍പര്യമില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. കാരണമായി പറഞ്ഞത് സമയക്കുറവാണെങ്കിലും തന്നേക്കാള്‍ ജൂണിയര്‍ നടനായ ഗണേഷ്‌കുമാറിനു കീഴിലെ അക്കാദമിയില്‍ ചെയര്‍മാനാകാനുള്ള മടിയാണ് യഥാര്‍ത്ഥ കാരണം. പ്രോട്ടോക്കോള്‍ പ്രകാരം അക്കാദമി ചെയര്‍മാനു മുകളിലുള്ള മന്ത്രിയുമായി ഒന്നിച്ചു യോഗങ്ങളിലും മറ്റും പങ്കെടുക്കേണ്ടി വരുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളും മറ്റും അടുത്ത സുഹൃത്തുക്കളോട് ലാല്‍ ചൂണ്ടിക്കാണിച്ചതായി അറിയുന്നു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനാകുന്നതിനെ മുതിര്‍ന്ന സഹപ്രവര്‍ത്തകരും വിലക്കി. പകരം പ്രമുഖ സംവിധായന്‍ പ്രിയദര്‍ശനെയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പിന്നീട് പരിഗണിച്ചത്.  മോഹന്‍ലാലിന്റെ പത്തിരിട്ടി തിരക്കുള്ള പ്രീയന്‍ ചുമതല ഏല്‍ക്കുകയും ചെയ്തു.

മുഖ്യധാരാ സിനിമയില്‍ സജീവമായ ഏതെങ്കിലും പ്രമുഖനെ ചെയര്‍മാനാക്കാനാണ് മന്ത്രി ഗണേഷ്‌കുമാര്‍ തുടക്കം മുതല്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് മോഹന്‍ലാലിനെ മന്ത്രിതന്നെ നേരിട്ടു സമീപിച്ചത്. മോഹന്‍ലാല്‍ ചെയര്‍മാനാകുന്നതോടെ ആഗോളതലത്തില്‍ തന്നെ സംസ്ഥാന ചലച്ചിത്ര അക്കാദമിക്കു കിട്ടാനിടയുള്ള ശ്രദ്ധയും പരിഗണനയും മറ്റും കണക്കിലെടുത്തായിരുന്നു ഇത്. പ്രിയദര്‍ശന്‍ ചെയര്‍മാനായതോടെ ലോക സിനിമാ രംഗത്തു നിന്നുള്ള ശ്രദ്ധ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. പ്രത്യേകിച്ചും ചലച്ചിത്ര അക്കാദമിയുടെ ഏറ്റവും പ്രധാന പരിപാടിയായ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഒഫ് കേരള ( ഐഎഫ്എഫ്‌കെ)യുടെ നടത്തിപ്പിലും മറ്റും, പ്രിയദര്‍ശന്റെ സാന്നിധ്യം ഗുണം ചെയ്യും.

അതേസമയം, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അക്കാദമി ചെയര്‍മാനായിരുന്ന സംവിധായകന്‍ ടി കെ രാജീവ്കുമാറിനെ ചെയര്‍മാനാക്കാന്‍ സിനിമാ നിര്‍മാതാക്കളുടെ സംഘടനാ നേതൃത്വം സമ്മര്‍ദം ചെലുത്തിയിരുന്നു. പ്രമുഖ നിര്‍മാതാവ് സുരേഷ്‌കുമാറാണ് പ്രധാനമായും ഇതിനു ചരടു വലിച്ചത്. മറ്റൊരുവശത്ത് കോണ്‍ഗ്രസ് നേതാവ് പാലോടു രവി മുഖേന സംവിധായകന്‍ രാജീവ്‌നാഥും ശ്രമം നടത്തിയിരുന്നു. കെപിസിസിയുടെ സാംസ്‌കാരിക വിഭാഗം ചെയര്‍മാന്‍ കൂടിയായ പാലോടു രവി എംഎല്‍എ ഇക്കാര്യം ഗണേഷ്‌കുമാറുമായി സംസാരിക്കുകയും ചെയ്തു. എന്നാല്‍ രാജീവ്കുമാറിന്റെയും രാജീവ്‌നാഥിന്റെയും കാര്യത്തില്‍ ഗണേഷ്‌കുമാര്‍ കാര്യമായ താല്‍പര്യം കാണിച്ചിട്ടില്ലെന്നുമാത്രമല്ല പ്രീയനുവേണ്ടി ശക്തമായി വാദിക്കുകയും ചെയ്തു. ഒടുവില്‍ ഗണേഷന്റെ പിടിവാശി ഫലിക്കുകയുമായിരുന്നു.

പൃഥ്വിയെ വേണ്ടെന്നുവച്ച അമല ജീവയ്‌ക്കൊപ്പം

സ്വന്തം ലേഖകന്‍

മലയാളത്തിന്റെ ബിഗ്സ്റ്റാര്‍ പൃഥ്വിരാജിനോ തമിഴിലെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുപോലും എത്താത്ത ജീവയ്ക്കാണോ സ്റ്റാര്‍ വാല്യൂ കൂടുതല്‍. കുഴപ്പിക്കുന്ന ചോദ്യമാണിത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അഭിനയിക്കുന്ന നടനാണ് പൃഥ്വിരാജ്. ജീവയാകട്ടെ തമിഴകത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന നടന്‍.

എന്തായാലും, അമല പോള്‍ എന്ന യുവ നടി ജീവയ്ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. 'ഇന്ത്യന്‍ റുപ്പീ' എന്ന ചിത്രത്തിലേക്ക് പൃഥ്വിരാജിന്റെ നായികയാകാന്‍ അമല പോളിനെ സംവിധായകന്‍ രഞ്ജിത് ക്ഷണിച്ചിരുന്നു. എന്നാല്‍ 'ഡേറ്റില്ല' എന്ന ഒറ്റവാക്കില്‍ ആ ഓഫര്‍ നിരസിക്കുകയാണ് അമല ചെയ്തത്. എന്നാല്‍ മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന ജീവ ചിത്രം 'മുഖംമൂടി'യില്‍ അമല പോളിനെ നായികയായി നിശ്ചയിച്ചിരിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത.

കോ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയില്‍ നായകനായി തിളങ്ങിയ ജീവയ്ക്ക് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. ജീവയുടെ ഡേറ്റിനായി കാത്ത് നില്‍ക്കുകയാണ് തമിഴകത്തെ പല പ്രമുഖ സംവിധായകരും. ഇതിനിടയിലാണ് ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമായ 'മുഖംമൂടി' യു ടി വി മോഷന്‍ പിക്‌ചേഴ്‌സാണ് നിര്‍മ്മിക്കുന്നത്. ആ ചിത്രത്തിലേക്ക് ക്ഷണമെത്തിയത് അമല പോളിനെ ആവേശം കൊള്ളിച്ചിരിക്കുകയാണ്.

മുഖംമൂടിയില്‍ അഭിനയിക്കുന്നതിന്റെ അവസാന തീരുമാനം ആയിട്ടില്ല. യു ടി വിയുടെ ദൈവതിരുമകള്‍ ഈയാഴ്ച റിലീസ് ചെയ്യുകയാണ്. അടുത്തയാഴ്ചയോടെ ഞാന്‍ അഭിനയിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകും' വിക്രം നായകനാകുന്ന ദൈവത്തിരുമകളിലെ ഒരു നായിക അമല പോളാണ്. എന്നേത്തേടി ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ വരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ഞാന്‍ നന്ദി പറയുന്നു' മലയാളിയും കോഴിക്കോട് സ്വദേശിയുമായ അമല പോള്‍ പറയുന്നു.

മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ രഞ്ജിത്തും ബിഗ് സ്റ്റാര്‍ പൃഥ്വിരാജും ഒരുമിക്കുന്ന സിനിമ വേണ്ടെന്നുവച്ച അമല ഉടനെയൊന്നും മലയാളത്തിലേക്കില്ല എന്ന തീരുമാനത്തിലാണ്. തനിക്ക് ഇപ്പോള്‍ കൈനിറയെ അവസരങ്ങളുള്ള തമിഴകത്തെ ഒന്നാം നമ്പര്‍ നായികയാകുകയാണ് അമല പോളിന്റെ ലക്ഷ്യം

Tuesday, July 12, 2011

4ഡി സിനിമ ചില പ്രേക്ഷകരെയെങ്കിലും തളര്‍ത്തുന്നു, അസ്വസ്ഥരാക്കുന്നു

സ്വന്തം ലേഖകന്‍

4ഡി സിനിമ ചില പ്രേക്ഷകരെയെങ്കിലും തളര്‍ത്തുന്നു, അസ്വസ്ഥരാക്കുന്നു അടിയും ഇടിയും വെടിയും പടയും നേരിട്ട്‌ അനുഭവിക്കാന്‍ കഴിയുന്നുവെന്നതാണ്‌ 4ഡി സിനിമകളുടെ പ്രത്യേകത. കുങ്‌ ഫൂ പാണ്ട അടികൂടുമ്പോള്‍ ഓരോ പ്രേക്ഷകനും ഇടിയുടെ ഫീല്‍ സ്വന്തം ശരീരത്തില്‍ അനുഭവിച്ചറിയും. പൈറേറ്റ്‌സ്‌ ഓഫ്‌ കരീബിയന്‍ കാണുമ്പോള്‍ കടല്‍വെള്ളത്തിന്റെ ചൊരുക്കറിയും. വെടിമരുന്നിന്റെ ഗന്ധം മൂക്കിലെത്തും. ഇതിനായുളള സര്‍വസജ്ജീകരണങ്ങളുള്ള തീയേറ്ററുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉയര്‍ന്നു വരികയാണ്‌. അതുകൊണ്ടുതന്നെ പല ഹോളിവുഡ്‌ ബ്ലോക്ക്‌ബസ്‌റ്ററുകളും 4ഡി ആയി രൂപമാറ്റം ചെയ്യുകയാണ്‌.

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും 4ഡി സിനിമ കാണുന്നത്‌ പ്രേക്ഷകര്‍ക്ക്‌ അത്ര സുഖകരമായ അനുഭവമല്ലെന്ന്‌ പലരും പറയുന്നു. സങ്കടവും സന്തോഷവുമെല്ലാം നേരിട്ട്‌ അനുഭവിക്കുമ്പോള്‍ ശാരീരികമായും മാനസികമായും ക്ഷീണവും പ്രയാസവും അനുഭവപ്പെടുന്നുവെന്നാണ്‌ പലരുടെയും പരാതി. ചില രംഗങ്ങള്‍ കാണുമ്പോള്‍ ചിലര്‍ക്ക്‌ ഛര്‍ദ്ദിക്കാന്‍ വരുന്നുവത്രേ. കടലും വെടിമരുന്നും നേരിട്ട്‌ ഗന്ധമായും ശബ്ദമായും അനുഭവിക്കുന്നത്‌ പലര്‍ക്കും അസ്വസ്ഥ ഉളവാക്കുന്നു. തീപിടിക്കുന്നതിന്റെയും വെടിപൊട്ടുന്നതിന്റെയുമെല്ലാം കാറ്റുവീശുന്നതിന്റെയും നേരനുഭവമാണ്‌ തീയേറ്ററുകളില്‍ പ്രേക്ഷകര്‍ അനുഭവിക്കുന്നത്‌.

ജോണ്‍ എബ്രാഹവും ജെനീലിയയും പിടിച്ച പുലിവാല്‍ കല്യാണം

സ്വന്തം ലേഖകന്‍

സിനിമാ ഷൂട്ടിങ്ങിനിടയില്‍ നടന്ന കല്യാണം യഥാര്‍ത്ഥത്തിലുള്ളതാണെന്ന് പറഞ്ഞ് പൂജാരി ഇറങ്ങിയതോടെ ജോണ്‍ എബ്രാഹവും ജെനീലിയയും പുലിവാല്‍ പിടിച്ചിരിക്കുകയാണ്. സാധാരണ ഗതിയില്‍ നടിമാര്‍ മറ്റ് സെലിബ്രറ്റികളോടൊപ്പം കറങ്ങി നടക്കുമ്പോഴാണ് ഗോസിപ്പുകളും പാപ്പരാസികളുമെല്ലാം പിന്നാലെ വരുന്നത്. ബോളിവുഡ് നടി ജെനീലിയയാണ് ഒരു പുലിവാല്‍ കല്യാണത്തിലൂടെ ശ്രദ്ധ നേടിയിരിക്കുന്നത്. 'ഫോഴ്‌സ്' എന്ന ബോളിവുഡ് ചിത്രത്തില്‍ ജോണ്‍ അബ്രഹാം ജെനീലിയയെ താലി കെട്ടുന്ന രംഗമുണ്ടായിരുന്നു. ഈ രംഗത്തിന് കൂടുതല്‍ സ്വാഭാവികത ലഭിക്കുന്നതിനായി, പൂജാരിയായി അഭിനയിക്കാന്‍ സംവിധായകന്‍ ഒരു യഥാര്‍ത്ഥ പൂജാരിയെ തന്നെ രംഗത്ത് ഇറക്കി.

പൂജാരിയാകട്ടെ യഥാര്‍ത്ഥ കല്യാണത്തിന്റെ എല്ലാ ചടങ്ങുകളും ജോണിനേയും ജെനീലിയയേയും കൊണ്ട് ചെയ്യിച്ചു. അതായിത് ഒരു ജോണ്‍- ജനീലിയ വിവാഹം തന്നെ പൂജാരി നടത്തി. ഇതിന് ശേഷമാണ് ജെനീലിയ പുലിവാലുപിടിച്ചത്. ഷൂട്ടിങാണെങ്കിലും കല്യാണം ശരിയ്ക്കും നടന്നെന്നാണ് പൂജാരി ഇപ്പോള്‍ പറഞ്ഞ് നടക്കുന്നത്. അതായത് സിനിമയിലാണെങ്കിലും ജോണിനെ ജെനീലിയ വിവാഹം കഴിച്ചത്രേ. ഇക്കാര്യം ജെനീലിയയെ പറഞ്ഞു മനസ്സിലാക്കാന്‍ തനിയ്‌ക്കൊരു അവസരം തരണമെന്ന്‌ പറഞ്ഞ് ‌ പൂജാരി നിര്‍മ്മാതാവിന്റെ പുറകേ നടക്കുകയാണ്‌.

ഇതോടെ ബോളിവുഡില്‍ പാട്ടായിരുന്ന റിതേഷ് ദേശ്മുഖ്-ജനീലിയ ബന്ധത്തിനെന്ത്‌ സംഭവിയ്ക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജോണിന്റേയും ജെനീലിയയുടേയും വിവാഹ വാര്‍ത്ത കത്തിനില്‍ക്കുന്ന ഈ സമയത്തേതായാലും കല്യാണം വേണ്ടന്നാണ് ജെനീലിയയുടെ തീരുമാനം. അടുത്ത വര്‍ഷം തന്റെ കല്യാണം ഉണ്ടായേക്കുമെന്ന് നേരത്തെ ജെനീലിയ സൂചന നല്‍കുന്നു.

Sunday, July 10, 2011

തുണിയുരിഞ്ഞുകിട്ടുന്ന 7.5 കോടി രൂപ വേണ്ടെന്നു ദീപിക

സ്വന്തം ലേഖകന്‍

മുംബൈ:ലോകപ്രശസ്തമായ പ്ലേബോയ് മാഗസിന്‍ ഇന്ത്യന്‍ സുന്ദരി ദീപിക പാദുക്കോണിനെ സമീപിച്ചു. പൂര്‍ണമായും നഗ്‌നമായ സ്തനങ്ങള്‍ കൈകള്‍കൊണ്ട് പൊത്തിപ്പിടിക്കുന്ന തരത്തിലുള്ള മൂന്നുനാലു ചിത്രങ്ങള്‍ എടുക്കാന്‍ സമ്മതിച്ചാല്‍ 7.5 കോടി രൂപ നല്‍കാമെന്ന വാഗ്ദാനവും മാഗസിന്‍ ഉടമകള്‍ നല്കി. പക്ഷെ ബോളിവുഡിന്റെ ഈ സ്വപ്‌നസുന്ദരി ഈ ഓഫര്‍ തള്ളി. കോടികളുടെ അഴിമതിക്കഥകളും കോടികളുടെ സ്വന്തുക്കള്‍ കണ്ടെത്തിയതുമായ വാര്‍ത്തകളും നിറഞ്ഞുനില്‍ക്കുമ്പോള്‍ത്തന്നെയാണ് ദീപിക കോടികള്‍ തള്ളിയ വാര്‍ത്തയും പുറത്തുവരുന്നത്. പുരുഷന്മാര്‍ക്കുവേണ്ടിയുള്ള അത്യാവശം ചൂടന്‍സംഭവങ്ങളുമായി വരുന്ന പ്ലേബോയ് മാസികയുടെ കവറില്‍ പ്രത്യക്ഷപ്പെടുന്നതിനായുള്ള പ്രതിഫലമായാണ് മാസിക 7.5 കോടിയുടെ ഓഫര്‍ വച്ചത്.

ഏഷ്യന്‍ സുന്ദരികളോട് പ്രത്യേക താത്പര്യം പുലര്‍ത്തുന്ന മാഗസിനുവേണ്ടി ബോളിവുഡില്‍ നിന്നും നിരവധി താരങ്ങള്‍ ബിക്കിനിയണിഞ്ഞും മറ്റും നേരത്തെ പോസുചെയ്തിട്ടുണ്ട്. ഹോളിവുഡ് താരങ്ങളാണെങ്കില്‍ അതിലേറെ ഗ്ലാമറായും എത്തിയിട്ടുണ്ട്. വളരെ ഹോട്ടായ രീതിയില്‍ പോസുചെയ്യണമെന്നുള്ളതുകൊണ്ടാണ് വാഗ്ദാനം നിരസിച്ചതെന്ന് ദീപിക പറയുന്നു. എന്നാല്‍ 7.5 കോടി തന്റെ കുടുംബത്തിന്റെയും തന്റേയും ഇപ്പോഴുള്ള സ്റ്റാറ്റസ് വിട്ടുകളഞ്ഞ് വേണ്ടെന്നാണ് ദീപികയുടെ അഭിപ്രായം. കോടിശ്വരപുത്രനായ സിദ്ധാര്‍ത്ഥ് മല്യ സുഹൃത്തായുള്ളപ്പോള്‍ 7.5 കോടി ദീപികയ്‌ക്കെന്തിനാ എന്നാണ് ആരാധകരുടെ സംശയം. ദീപികയുടെ സൌന്ദര്യത്തില്‍ മയങ്ങിയ സിദ്ധാര്‍ത്ഥ് 16 കോടി രൂപ വില വരുന്ന ഒരു ഫഌറ്റ് അടുത്തിടെയാണ് അവര്‍ക്ക് സമ്മാനമായി നല്‍കിയത്. എന്നാല്‍, ദീപികയ്ക്ക് വേണ്ടി ഇത്രയൊന്നും ചെയ്താല്‍ പോര എന്നാണത്രേ സിദ്ധാര്‍ത്ഥിന്റെ ഇപ്പോഴത്തെ നിലപാട്.

ദീപികയുടെ കൂട്ടുകെട്ട് നല്‍കിയ ഒരു പുത്തനാശയം സിദ്ധാര്‍ത്ഥ് പ്രാവര്‍ത്തികമാക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപികയുടെ പ്രോത്സാഹനത്തില്‍ സിദ്ധാര്‍ത്ഥ് ഒരു സിനിമ നിര്‍മ്മാണ കമ്പനി ആരംഭിക്കാന്‍ പോവുകയാണത്രേ. പുതിയ കമ്പനി നിര്‍മ്മിക്കുന്ന ആദ്യ സിനിമയില്‍ ദീപിക തന്നെയായിരിക്കും നായിക. ആദ്യ പദ്ധതിയുടെ ബജറ്റ് 60 കോടി രൂപയാണെന്നാണ് സൂചന. ഒരു ആക്ഷന്‍ സിനിമയിലൂടെ നിര്‍മ്മാണ രംഗത്ത് ചുവടുറപ്പിക്കാനാണ് സിദ്ധാര്‍ത്ഥിന്റെ പദ്ധതി. സിനിമയില്‍ ദീപിക ആക്ഷന്‍ റോളിലായിരിക്കും എത്തുക. എന്നാല്‍, സിദ്ധാര്‍ത്ഥോ ദീപികയോ ഇതു സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. അതേസമയം പ്രണയത്തിലാണ് തങ്ങളെന്ന് ഇതുവരെ ഇരുവരും സമ്മതിച്ചിട്ടില്ല. ദീപിക പറയും സിദ്ധാര്‍ത്ഥ് നല്ല സുഹൃത്താണെന്ന്.

ഇത് ഹൈ പ്രൊഫൈല്‍ ബന്ധങ്ങളുടെ പതിവുരീതിയാണ്. കാര്യം ഇതിനൊന്നുമല്ലെന്ന് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. ദീപികയുടെയും സിദ്ധാര്‍ഥിന്റെയും കാര്യത്തിലാണെങ്കില്‍ ഇവര്‍ തമ്മില്‍ വെറും സൗഹൃദമല്ലെന്ന് സ്ഥാപിക്കുന്ന ഒട്ടേരെ കാര്യങ്ങളാണ് ഒന്നിനുപുറകേ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെയിലും ഈ സുന്ദരിയുടെ വലയിലാക്കി തുണിയുരിയാന്‍ പ്ലേബോയി വിഫലശ്രമം നടത്തുകയായിരുന്നു. വര്‍ധിച്ചുവരുന്ന താരറാണിപ്പട്ടം തന്നെയാണ് ഓഫര്‍ നിരസിച്ചതിലൂടെ ദീപിക് ലക്ഷ്യമിടുന്നത്. ബോളിവുഡിന്റെ അടുത്ത പ്രതീക്ഷയാണ് അവരെന്നാണ് ആരാധകര്‍ പറയുന്നത്. അത്രയ്ക്ക് ആവേശോജ്ജ്വലമായിരുന്നു ദീപികയുടെ ബോളിവുഡിലെ അരങ്ങേറ്റം. 'ഓം ശാന്തി ഓം' എന്ന ഒറ്റച്ചിത്രം മാത്രമേ പുറത്തിങ്ങിയപ്പോഴേക്കും ഈ സുന്ദരി ലോക ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു.

ഇതിനുപിന്നാലെ സെലിബ്രിറ്റി മാസികയായ മാക്‌സിയുടെ പ്രശസ്തമായ ലോകത്തിലെ 100 ഹോട്ട് വനിതകളുടെ പട്ടികയില്‍ ദീപിക പദുക്കോണും സ്ഥാനം നേടി. തന്റെ രണ്ടാമത്തെ ചിത്രമായ 'ബച്‌ന യേ ഹസീനോ' എന്ന ചിത്രം പുറത്തിറങ്ങുന്നതിനു തൊട്ടുമുമ്പായിരുന്നു ഈ നേട്ടം. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു സുന്ദരി ഈ പട്ടികയില്‍ ഇടം നേടുന്നത് എന്നത് ദീപികയുടെ നേട്ടത്തിന് പവന്‍ മാറ്റ് നല്‍കുന്നു. ഐശ്വര്യാ റായുടെ പിന്‍ഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന ദീപികയെ തേടി ഇനിയും നേട്ടങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെന്നാണ് ആരാധക മതം. പ്ലേബോയ് മാഗസിനില്‍ കാണാന്‍ കഴിയില്ലെങ്കിലും അടുത്തുതന്നെ തമിഴ് പറയുന്ന ഐശ്വര്യയെ കാണാന്‍ പറ്റിയേക്കും. അതും സൂപ്പര്‍സ്റ്റാര്‍ സ്റ്റൈല്‍മന്നനൊപ്പം. അസുഖകാലത്തെ തരണം ചെയ്ത് സ്‌റ്റൈല്‍ മന്നന്‍ രജനീ കാന്ത് തിരിച്ചു വരവുമ്പോള്‍ ഒപ്പം ദീപികയും ഉണ്ടാകും.

അസുഖമോചിതനായ വാര്‍ത്ത വന്നു തുടങ്ങിയതു മുതല്‍ മെഗാസ്റ്റാറിന്റെ വരാന്‍ പോവുന്ന ബിഗ് ബജറ്റ് ചിത്രം റാണയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്. ഇടയ്ക്ക് റാണയില്‍ നിന്നും രജനി പിന്‍മാറിയേക്കും എന്നുവരെ വാര്‍ത്തകളുണ്ടായിരുന്നു. കുറച്ചു ദിവസത്തെ വിശ്രമത്തിനു ശേഷം താന്‍ തന്നെ റാണയില്‍ അഭിനയിക്കുമെന്ന് രജനി സ്വന്തം കൈപ്പടയിലെഴുതിയ കത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നരമാസം മുമ്പ് ഷൂട്ടിങ്ങിനിടയിലാണ് രജനിയുടെ ആരോഗ്യസ്ഥിതി വഷളായതും സിംഗപ്പൂരിലുള്ള മൗണ്ട് എലിസബത്ത് സെന്റര്‍ ആശുപത്രിയിലും തുടര്‍ന്ന് തുടര്‍പരിശോധകള്‍ക്കായി ലണ്ടന്‍ ആശുപത്രിയിലും അഡ്മിറ്റ് ചെയ്തത്.

യെന്തിരന്റെ തകര്‍പ്പന്‍ വിജയത്തിനു ശേഷം, രജനിയുടെ ബിഗ് ബജറ്റ് ചിത്രമാണ് റാണ. കെ എസ് രവികുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്. വന്‍ പ്രതീക്ഷകളോടെയാണ് ലക്ഷക്കണക്കിനു വരുന്ന രജനി ആരാധകര്‍ റാണ പൂര്‍ത്തിയാവുന്നതും കാത്തിരിക്കുന്നത്. 100 കോടിയാണ് ബജറ്റ്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് രജനി ഇതില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ ദീപിക പദുക്കോണും അനുഷ്‌കയുമാണ് നായികമാര്‍. നേരത്തെ രേഖയും വിദ്യാ ബാലനും നായികമാരാവാനുള്ള ഓഫര്‍ നിരസിച്ചിരുന്നു. രേഖയ്ക്കു പകരം ബോളിവുഡിലെ ഡ്രീം ഗേളായ സാക്ഷാല്‍ ഹേമ മാലിനി തന്നെ എത്തുമെന്നും പറയപ്പെടുന്നു. ഇതിനിടെ വിദ്യാ ബാലനു പകരം ദീപിക പദുക്കോണും തെലുങ്കിലെ സൂപ്പര്‍ നായിക ഇല്യാനയും എത്തുമെന്നും സംസാരമുണ്ട്.

Monday, July 4, 2011

വിവാഹമോചിതനായി ഇനി പ്രഭു നയന് സ്വന്തം

സ്വന്തം ലേഖകന്‍

അങ്ങനെ പ്രഭുദേവ- നയന്‍ താര പ്രണയ ജോടികളുടെ കാത്തിരിപ്പിന് ശുഭാന്ത്യം. പതിനഞ്ച് വര്‍ഷമായി നല്ലപാതിയായി ജീവിച്ച റംലത്തില്‍ നിന്ന് പ്രഭുദേവ വിവാഹ മോചിതനായതോടെയാണിത്. ശനിയാഴ്ച നാടകീയമായി ചെന്നൈ കുടുംബകോടതിയിലെത്തിയാണ് പ്രഭുദേവയും റംലത്തും വിവാഹമോചനം നേടിയത്. കഴിഞ്ഞ ഡിസംബര്‍ 29നാണ് റംലത്തും പ്രഭുദേവയും വിവാഹമോചനത്തിന് സംയുക്ത ഹര്‍ജി നനല്‍കിയത്.

കോടതിയ്ക്ക് പുറത്തുള്ള ഒത്തുതീര്‍പ്പുകളനുസരിച്ച് റംലത്തിനും കുട്ടികള്‍ക്കും കോടിക്കണക്കിന് രൂപ നല്‍കി പ്രഭു കേസ് ഒതുക്കിയതോടെ കേസ് എളുപ്പത്തില്‍ തീര്‍പ്പാവുകയായിരുന്നു. എന്നാല്‍ റംലത്തിനെ ഒഴിവാക്കിയാലും ഈ മാസം തന്നെ പ്രഭു- നയന്‍ വിവാഹം നടക്കുമെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. പ്രഭുവിന് നയനെ സ്വന്തമാക്കണമെങ്കില്‍ മതം മാറി ക്രിസ്ത്യാനിയാകണമെന്ന് നയന്‍ താരയുടെ കുടുംബം ആവശ്യപ്പെട്ടതായാണ് സൂചന. നേരത്തേ റംലത്തിനെ ഹിന്ദുമതത്തിലേക്ക് മാറ്റിയായിരുന്നു പ്രഭു വിവാഹിതനായത്.

ആറ് മാസം നീണ്ട വാദം കേള്‍ക്കലിന് ശേഷം ജൂണ്‍ 30ന് വിധിയുണ്ടാവുമെന്ന് കരുതിയിരുന്നെങ്കിലും പ്രഭുവും റംലത്തും കോടതിയില്‍ ഹാജരാവാതെ മാറിനിന്നു. ഇവരുടെ അവധിയപേക്ഷ പരിഗണിച്ച കോടതി കേസ് ജൂലൈ പത്തിലേക്ക് മാറ്റിവെയ്ക്കുകയും ചെയ്തു. എന്നാല്‍ സിനിമാ സ്‌റ്റൈലില്‍ ഒരു ട്വിസ്റ്റുമായി പ്രഭുവും റംലത്തും കോടതിയിലെത്തുകയായിരുന്നു. മജിസ്‌ട്രേറ്റ് ഇവര്‍ക്ക് വിവാഹമോചനം അനുവദിയ്ക്കുകയും ചെയ്തു. മാധ്യമങ്ങളെ ഒഴിവാക്കുന്നതിനാണ് ജൂലൈ 30ന് കോടതിയിലെത്താതെ പ്രഭു മാറിനിന്നത്. അന്നത് വിജയിക്കുകയും ചെയ്തു.

ശനിയാഴ്ച ആരുമറിയാതെയാണ് കോടതിയിലെത്തിയെങ്കിലും വാര്‍ത്ത ചെന്നൈയില്‍ കാട്ടുതീ പോലെ പടര്‍ന്നതോടെ മാധ്യമപ്രവര്‍ത്തകരുടെ വന്‍സംഘം കോടതിയ്ക്ക് മുമ്പിലെത്തി. വിധി വന്നതിന് ശേഷം പുറത്തിറങ്ങിയ പ്രഭു ശാന്തനായിരുന്നെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിയ്ക്കാന്‍ തയാറായില്ല. മകന്‍ ക്യാന്‍സര്‍ ബാധിതനായി മരിക്കുന്നതോടെയാണ് ഒരു കാലത്ത് പ്രേമിച്ച് വിവാഹിതനായ പ്രഭു റംലത്തില്‍ നിന്ന അകലുന്നത്. ഷൂട്ടിങ് സെറ്റുകളില്‍ നിരാശനായി കാണപ്പെട്ട പ്രഭുവിന് ആശ്വാസമായിത്തീരുകയായിരുന്നു നയന്‍ താര.

ആ ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു. തുടക്കത്തില്‍ ഇരുവരും ഈ ബന്ധം നിഷേധിച്ചെങ്കിലും പിന്നീട് തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും അതിന് ശേഷം ഇപ്പോള്‍ പ്രണയത്തിലാണെന്നും മറ്റും ഇരുവരും വ്യക്തമാക്കി. ഇതോടെ റംലത്ത് നയന്‍ താരയോട് പ്രഭുവിനെ വിട്ടുപോകണമെന്ന് ആപേക്ഷിച്ചു. ഇത് തമിഴിലെ വനിതാ സംഘടനകള്‍ ഏറ്റെടുക്കുകയും നയന്‍ താരയ്‌ക്കെതിരേ വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുകയും ചെയ്തു.

എന്നാല്‍ നയന്‍ മാത്രമാണ് ഇനി തന്റെ ജീവിതത്തില്‍ എന്ന് വ്യക്തമാക്കിയ പ്രഭുദേവ വിവാഹമോചനത്തിന് അപേക്ഷ നല്‍കി. തുടക്കത്തില്‍ ഇതിനെ എതിര്‍ത്തെങ്കിലും നഷ്ടപരിഹാരമായി കോടിക്കണക്കിന് രൂപ നല്‍കാമെന്നറിയിച്ചതോടെ റംലത്തും വിവാഹമോചനത്തിന് തയാറാകുകയായിരുന്നു.

Sunday, July 3, 2011

ജയറാം രണ്ടുംകല്‍പ്പിച്ച്

സ്വന്തം ലേഖകന്‍

ഒരിക്കല്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ തിയറ്ററുകളില്‍ നിരന്തരം പരാജയമേറ്റുവാങ്ങിയപ്പോള്‍ മലയാള സിനിമയെ പിടിച്ചുനിര്‍ത്തിയത് ജനപ്രിയ നായകനെന്ന വിശേഷമുള്ള ജയറാമിന്റെ സിനിമകളായിരുന്നു. മുടക്കുമുതല്‍ തിരിച്ചുപിടിക്കും ജയറാമിന്റെ സിനിമകളെന്നത് പ്രൊഡ്യൂസര്‍മാരെ ഈ താരത്തെ വച്ച് പടം പിടിക്കാന്‍ ഏറെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാലം വേഗം മാറി.

ജയറാം സിനിമകളില്ലാതെ വനവാസത്തിലായപ്പോള്‍ ലാലും മമ്മൂട്ടിയും ദിലീപും പൃഥ്വിരാജും ജയസൂര്യയുമൊക്കെ മലയാളത്തില്‍ ഹിറ്റുകള്‍ സൃഷ്ടിച്ച് ചലനം സൃഷ്ടിച്ചുതുടങ്ങി. ഈയിടെയാണ് ജയറാം രണ്ടാം വരവ് നടത്തിയത്. ഈ തിരിച്ചുവരവ് പൂര്‍ണ വിജയവുമായിരുന്നു. അതിനാല്‍ തന്നെ ഈ മേല്‍പ്പറഞ്ഞ സൂപ്പര്‍ താരങ്ങളോട് ഏറ്റുമുട്ടി വിജയം കൈവരിക്കാന്‍ തന്നെയാണ് ഇപ്പോള്‍ ജയറാമിന്റെ നീക്കം.

ആ ഏറ്റുമുട്ടല്‍ ഓണത്തിനാകുമുണ്ടാകുകയെന്നും സൂചന. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് എന്നിവര്‍ക്ക് ഓണച്ചിത്രങ്ങളുണ്ടാകുമെന്ന് നേരത്തെ ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇപ്പോഴിതാ ജയറാമും ഓണമത്സരത്തിനിറങ്ങുന്നുവെന്ന വാര്‍ത്ത വന്നിരിക്കുന്നു. ഉലകംചുറ്റും വാലിബന്‍ എന്ന ചിത്രം ജയറാമിന്റേതായി ഓണത്തിനെത്തിക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ചിത്രത്തിന്റെ ഓണം റിലീസിനായി ജയറാമും നിര്‍മ്മാതാവ് മിലനും തീയേറ്റര്‍ ഉടമകളെ സമീപിച്ചിട്ടുണ്ട്. ഉലകംചുറ്റും വാലിബന്‍ ഓണത്തിനെത്തുമോ എന്ന് ഉറപ്പുപറയാറായിട്ടില്ലെന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്.

പക്ഷേ സൂപ്പര്‍താരച്ചിത്രങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ തന്നെയാണ് ജയറാമിന്റെ തീരുമാനം. നര്‍മ്മമുഹൂര്‍ത്തങ്ങള്‍ ഏറെയുള്ള ചിത്രമായതിനാല്‍ ഓണക്കാലത്ത് കുടുംബപ്രേക്ഷകര്‍ തീയേറ്ററിലെത്തുമെന്ന പ്രതീക്ഷയിലാണ് ജയറാമും സിനിമയുടെ അണിയറപ്രവര്‍ത്തകരും. അതുകൊണ്ടാണ് ഓണക്കാലത്ത് തന്നെ ചിത്രം തീയേറ്ററിലെത്തിക്കാനുള്ള ശ്രമം നടത്തുന്നത്. വന്ദന, മിത്ര കുര്യന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കഥ ഗോപു ബാബു രാജ്ബാബു സംവിധാനം ചെയ്യുന്ന 'ഉലകംചുറ്റും വാലിബന്റെ തിരക്കഥ, സംഭാഷണം കൃഷ്ണ പൂജപ്പുര എഴുതുന്നു.

ബിജു മേനോന്‍, ജനാര്‍ദനന്‍, സുരാജ് വെഞ്ഞാറമൂട്, സലിംകുമാര്‍, ബിജു കുട്ടന്‍, സുരേഷ്‌കൃഷ്ണ, സാദിഖ്, മാമുക്കോയ, ശോഭാ മോഹന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഛായാഗ്രഹണം ആനന്ദക്കുട്ടന്‍. ഗാനരചന കൈതപ്രം, വയലാര്‍ ശരത്ചന്ദ്രവര്‍മ, ചന്ദ്രശേഖര്‍ എങ്ങണ്ടിയൂര്‍. സംഗീതം മോഹന്‍ സിത്താര.

Friday, July 1, 2011

ബ്രിട്ടണിലെ അടിവസ്ത്ര മോഡല്‍ ഇനി ദിലീപിനൊപ്പം

സ്വന്തം ലേഖകന്‍

മദ്രാസി പട്ടണമെന്ന തമിഴ്‌സിനിമയിലെ ആ ബ്രിട്ടിഷ് സുന്ദരിയെ ഓര്‍മയുണ്ടോ. മദ്രാസി പട്ടണത്തിലെ നായകനെ അവതരിപ്പിച്ച ആര്യ വികാരവിവശനായി അവള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണെന്ന് സിനിമയ്ക്ക് ശേഷം പറഞ്ഞത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ആര്യയെക്കൊണ്ട് ഇങ്ങനെ പറയിച്ച ആ സുന്ദരിയെ ഇനി മലയാളത്തില്‍ ദിലീപിനൊപ്പം കാണാം.

ലാല്‍ ജോസ് ചിത്രമായ സ്പാനിഷ് മസാലയിലെ നായികയായി മദ്രാസി പട്ടണത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച എമി ജാക്‌സണെ തെരഞ്ഞെടുത്തു കഴിഞ്ഞു. ചിത്രത്തില്‍ നായികയായി ഒരു സ്പാനിഷ് സുന്ദരിയെ തേടിനടന്ന ലാല്‍ ജോസിന്റെ അന്വേഷണം ഈ ബ്രിട്ടിഷുകാരിയില്‍ അവസാനിക്കുകയായിരുന്നു. ചാങ് ഷു മിന്‍ എന്ന ചൈനക്കാരിയെ അറബിക്കഥയിലൂടെ നായികയായി അവതരിപ്പിച്ച സംവിധായകനാണ് ലാല്‍ ജോസ്. സ്പാനിഷ് മസാലയുടെ ചിത്രീകരണം പൂര്‍ണമായും സ്‌പെയിനിലായിരിക്കും നടക്കുക.



മുന്‍ 'മിസ് ടീന്‍ വേള്‍ഡ്‌' ജേതാവാണ് എമി. കൂടാതെ കഴിഞ്ഞ വര്‍ഷം മിസ് ലിവര്‍പൂള്‍ ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മോഡലിങില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നടക്കുമ്പോഴാണ് മദ്രാസി പട്ടണത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്.

മദ്രാസി പട്ടണം വന്‍ ഹിറ്റായതോടെ എമിക്ക് തമിഴ് സിനിമയില്‍ നിന്ന് അവസരങ്ങളുടെ പ്രവാഹമായി. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന 'വിണ്ണൈത്താണ്ടി വരുവായ' ഹിന്ദി റീമേക്ക് 'പ്രേംകഥ'യില്‍ അഭിനയിച്ചു വരികയാണ് ഇപ്പോള്‍ എമി. ലാല്‍ ജോസ് ചിത്രമാണെന്നറിഞ്ഞതോടെ മലയാളത്തില്‍ അഭിനയിക്കാന്‍ എമി സമ്മതം മൂളുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മലയാളി യുവാവും സ്പാനിഷ് യുവതിയുമായുണ്ടാകുന്ന പ്രണയബന്ധമാണ് സ്പാനിഷ് മസാലയുടെ പ്രമേയം.



ഒട്ടേറെ സ്പാനിഷ് സുന്ദരിമാരുടെ ഫോട്ടോ സെഷന്‍ നടത്തിയെങ്കിലും ഒടുവില്‍, നായികയായി ബ്രിട്ടീഷ് മോഡല്‍ കൂടിയായ എമി ജാക്‌സണ്‍ മതി എന്ന് ലാല്‍ ജോസ് തീരുമാനിക്കുകയായിരുന്നു. ബെന്നി പി നായരമ്പലമാണ് സ്പാനിഷ് മസാലയ്ക്ക് തിരക്കഥയെഴുതുന്നത്. ദിലീപ് ബെന്നി ലാല്‍ ജോസ് ടീമിന്റെ 'ചാന്തുപൊട്ട്' മെഗാഹിറ്റായിരുന്നല്ലോ. ആ വിജയം ആവര്‍ത്തിക്കാനാകുമെന്നാണ് ലാല്‍ ജോസിന്റെ പ്രതീക്ഷ.

നൌഷാദ് നിര്‍മ്മിക്കുന്ന സ്പാനിഷ് മസാലയില്‍ കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം വിദ്യാസാഗര്‍. ജൂലൈ പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവന്‍, രസികന്‍, ചാന്തുപൊട്ട്, മുല്ല എന്നിവയാണ് ദിലീപും ലാല്‍ജോസും ഒന്നിച്ച സിനിമകള്‍.