സ്വന്തം ലേഖകന്‍
അങ്ങനെ പ്രഭുദേവ- നയന്‍ താര പ്രണയ ജോടികളുടെ കാത്തിരിപ്പിന് ശുഭാന്ത്യം. പതിനഞ്ച് വര്‍ഷമായി നല്ലപാതിയായി ജീവിച്ച റംലത്തില്‍ നിന്ന് പ്രഭുദേവ വിവാഹ മോചിതനായതോടെയാണിത്. ശനിയാഴ്ച നാടകീയമായി ചെന്നൈ കുടുംബകോടതിയിലെത്തിയാണ് പ്രഭുദേവയും റംലത്തും വിവാഹമോചനം നേടിയത്. കഴിഞ്ഞ ഡിസംബര്‍ 29നാണ് റംലത്തും പ്രഭുദേവയും വിവാഹമോചനത്തിന് സംയുക്ത ഹര്‍ജി നനല്‍കിയത്.
കോടതിയ്ക്ക് പുറത്തുള്ള ഒത്തുതീര്‍പ്പുകളനുസരിച്ച് റംലത്തിനും കുട്ടികള്‍ക്കും കോടിക്കണക്കിന് രൂപ നല്‍കി പ്രഭു കേസ് ഒതുക്കിയതോടെ കേസ് എളുപ്പത്തില്‍ തീര്‍പ്പാവുകയായിരുന്നു. എന്നാല്‍ റംലത്തിനെ ഒഴിവാക്കിയാലും ഈ മാസം തന്നെ പ്രഭു- നയന്‍ വിവാഹം നടക്കുമെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. പ്രഭുവിന് നയനെ സ്വന്തമാക്കണമെങ്കില്‍ മതം മാറി ക്രിസ്ത്യാനിയാകണമെന്ന് നയന്‍ താരയുടെ കുടുംബം ആവശ്യപ്പെട്ടതായാണ് സൂചന. നേരത്തേ റംലത്തിനെ ഹിന്ദുമതത്തിലേക്ക് മാറ്റിയായിരുന്നു പ്രഭു വിവാഹിതനായത്.
ആറ് മാസം നീണ്ട വാദം കേള്‍ക്കലിന് ശേഷം ജൂണ്‍ 30ന് വിധിയുണ്ടാവുമെന്ന് കരുതിയിരുന്നെങ്കിലും പ്രഭുവും റംലത്തും കോടതിയില്‍ ഹാജരാവാതെ മാറിനിന്നു. ഇവരുടെ അവധിയപേക്ഷ പരിഗണിച്ച കോടതി കേസ് ജൂലൈ പത്തിലേക്ക് മാറ്റിവെയ്ക്കുകയും ചെയ്തു. എന്നാല്‍ സിനിമാ സ്‌റ്റൈലില്‍ ഒരു ട്വിസ്റ്റുമായി പ്രഭുവും റംലത്തും കോടതിയിലെത്തുകയായിരുന്നു. മജിസ്‌ട്രേറ്റ് ഇവര്‍ക്ക് വിവാഹമോചനം അനുവദിയ്ക്കുകയും ചെയ്തു. മാധ്യമങ്ങളെ ഒഴിവാക്കുന്നതിനാണ് ജൂലൈ 30ന് കോടതിയിലെത്താതെ പ്രഭു മാറിനിന്നത്. അന്നത് വിജയിക്കുകയും ചെയ്തു.
ശനിയാഴ്ച ആരുമറിയാതെയാണ് കോടതിയിലെത്തിയെങ്കിലും വാര്‍ത്ത ചെന്നൈയില്‍ കാട്ടുതീ പോലെ പടര്‍ന്നതോടെ മാധ്യമപ്രവര്‍ത്തകരുടെ വന്‍സംഘം കോടതിയ്ക്ക് മുമ്പിലെത്തി. വിധി വന്നതിന് ശേഷം പുറത്തിറങ്ങിയ പ്രഭു ശാന്തനായിരുന്നെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിയ്ക്കാന്‍ തയാറായില്ല. മകന്‍ ക്യാന്‍സര്‍ ബാധിതനായി മരിക്കുന്നതോടെയാണ് ഒരു കാലത്ത് പ്രേമിച്ച് വിവാഹിതനായ പ്രഭു റംലത്തില്‍ നിന്ന അകലുന്നത്. ഷൂട്ടിങ് സെറ്റുകളില്‍ നിരാശനായി കാണപ്പെട്ട പ്രഭുവിന് ആശ്വാസമായിത്തീരുകയായിരുന്നു നയന്‍ താര.
ആ ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു. തുടക്കത്തില്‍ ഇരുവരും ഈ ബന്ധം നിഷേധിച്ചെങ്കിലും പിന്നീട് തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും അതിന് ശേഷം ഇപ്പോള്‍ പ്രണയത്തിലാണെന്നും മറ്റും ഇരുവരും വ്യക്തമാക്കി. ഇതോടെ റംലത്ത് നയന്‍ താരയോട് പ്രഭുവിനെ വിട്ടുപോകണമെന്ന് ആപേക്ഷിച്ചു. ഇത് തമിഴിലെ വനിതാ സംഘടനകള്‍ ഏറ്റെടുക്കുകയും നയന്‍ താരയ്‌ക്കെതിരേ വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുകയും ചെയ്തു.
എന്നാല്‍ നയന്‍ മാത്രമാണ് ഇനി തന്റെ ജീവിതത്തില്‍ എന്ന് വ്യക്തമാക്കിയ പ്രഭുദേവ വിവാഹമോചനത്തിന് അപേക്ഷ നല്‍കി. തുടക്കത്തില്‍ ഇതിനെ എതിര്‍ത്തെങ്കിലും നഷ്ടപരിഹാരമായി കോടിക്കണക്കിന് രൂപ നല്‍കാമെന്നറിയിച്ചതോടെ റംലത്തും വിവാഹമോചനത്തിന് തയാറാകുകയായിരുന്നു.
No comments:
Post a Comment
Note: Only a member of this blog may post a comment.