Pages

Tuesday, July 12, 2011

ജോണ്‍ എബ്രാഹവും ജെനീലിയയും പിടിച്ച പുലിവാല്‍ കല്യാണം

സ്വന്തം ലേഖകന്‍

സിനിമാ ഷൂട്ടിങ്ങിനിടയില്‍ നടന്ന കല്യാണം യഥാര്‍ത്ഥത്തിലുള്ളതാണെന്ന് പറഞ്ഞ് പൂജാരി ഇറങ്ങിയതോടെ ജോണ്‍ എബ്രാഹവും ജെനീലിയയും പുലിവാല്‍ പിടിച്ചിരിക്കുകയാണ്. സാധാരണ ഗതിയില്‍ നടിമാര്‍ മറ്റ് സെലിബ്രറ്റികളോടൊപ്പം കറങ്ങി നടക്കുമ്പോഴാണ് ഗോസിപ്പുകളും പാപ്പരാസികളുമെല്ലാം പിന്നാലെ വരുന്നത്. ബോളിവുഡ് നടി ജെനീലിയയാണ് ഒരു പുലിവാല്‍ കല്യാണത്തിലൂടെ ശ്രദ്ധ നേടിയിരിക്കുന്നത്. 'ഫോഴ്‌സ്' എന്ന ബോളിവുഡ് ചിത്രത്തില്‍ ജോണ്‍ അബ്രഹാം ജെനീലിയയെ താലി കെട്ടുന്ന രംഗമുണ്ടായിരുന്നു. ഈ രംഗത്തിന് കൂടുതല്‍ സ്വാഭാവികത ലഭിക്കുന്നതിനായി, പൂജാരിയായി അഭിനയിക്കാന്‍ സംവിധായകന്‍ ഒരു യഥാര്‍ത്ഥ പൂജാരിയെ തന്നെ രംഗത്ത് ഇറക്കി.

പൂജാരിയാകട്ടെ യഥാര്‍ത്ഥ കല്യാണത്തിന്റെ എല്ലാ ചടങ്ങുകളും ജോണിനേയും ജെനീലിയയേയും കൊണ്ട് ചെയ്യിച്ചു. അതായിത് ഒരു ജോണ്‍- ജനീലിയ വിവാഹം തന്നെ പൂജാരി നടത്തി. ഇതിന് ശേഷമാണ് ജെനീലിയ പുലിവാലുപിടിച്ചത്. ഷൂട്ടിങാണെങ്കിലും കല്യാണം ശരിയ്ക്കും നടന്നെന്നാണ് പൂജാരി ഇപ്പോള്‍ പറഞ്ഞ് നടക്കുന്നത്. അതായത് സിനിമയിലാണെങ്കിലും ജോണിനെ ജെനീലിയ വിവാഹം കഴിച്ചത്രേ. ഇക്കാര്യം ജെനീലിയയെ പറഞ്ഞു മനസ്സിലാക്കാന്‍ തനിയ്‌ക്കൊരു അവസരം തരണമെന്ന്‌ പറഞ്ഞ് ‌ പൂജാരി നിര്‍മ്മാതാവിന്റെ പുറകേ നടക്കുകയാണ്‌.

ഇതോടെ ബോളിവുഡില്‍ പാട്ടായിരുന്ന റിതേഷ് ദേശ്മുഖ്-ജനീലിയ ബന്ധത്തിനെന്ത്‌ സംഭവിയ്ക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജോണിന്റേയും ജെനീലിയയുടേയും വിവാഹ വാര്‍ത്ത കത്തിനില്‍ക്കുന്ന ഈ സമയത്തേതായാലും കല്യാണം വേണ്ടന്നാണ് ജെനീലിയയുടെ തീരുമാനം. അടുത്ത വര്‍ഷം തന്റെ കല്യാണം ഉണ്ടായേക്കുമെന്ന് നേരത്തെ ജെനീലിയ സൂചന നല്‍കുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.