സ്വന്തം ലേഖകന്‍
4ഡി സിനിമ ചില പ്രേക്ഷകരെയെങ്കിലും തളര്‍ത്തുന്നു, അസ്വസ്ഥരാക്കുന്നു അടിയും ഇടിയും വെടിയും പടയും നേരിട്ട് അനുഭവിക്കാന്‍ കഴിയുന്നുവെന്നതാണ് 4ഡി സിനിമകളുടെ പ്രത്യേകത. കുങ് ഫൂ പാണ്ട അടികൂടുമ്പോള്‍ ഓരോ പ്രേക്ഷകനും ഇടിയുടെ ഫീല്‍ സ്വന്തം ശരീരത്തില്‍ അനുഭവിച്ചറിയും. പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ കാണുമ്പോള്‍ കടല്‍വെള്ളത്തിന്റെ ചൊരുക്കറിയും. വെടിമരുന്നിന്റെ ഗന്ധം മൂക്കിലെത്തും. ഇതിനായുളള സര്‍വസജ്ജീകരണങ്ങളുള്ള തീയേറ്ററുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉയര്‍ന്നു വരികയാണ്. അതുകൊണ്ടുതന്നെ പല ഹോളിവുഡ് ബ്ലോക്ക്‌ബസ്‌റ്ററുകളും 4ഡി ആയി രൂപമാറ്റം ചെയ്യുകയാണ്.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും 4ഡി സിനിമ കാണുന്നത് പ്രേക്ഷകര്‍ക്ക് അത്ര സുഖകരമായ അനുഭവമല്ലെന്ന് പലരും പറയുന്നു. സങ്കടവും സന്തോഷവുമെല്ലാം നേരിട്ട് അനുഭവിക്കുമ്പോള്‍ ശാരീരികമായും മാനസികമായും ക്ഷീണവും പ്രയാസവും അനുഭവപ്പെടുന്നുവെന്നാണ് പലരുടെയും പരാതി. ചില രംഗങ്ങള്‍ കാണുമ്പോള്‍ ചിലര്‍ക്ക് ഛര്‍ദ്ദിക്കാന്‍ വരുന്നുവത്രേ. കടലും വെടിമരുന്നും നേരിട്ട് ഗന്ധമായും ശബ്ദമായും അനുഭവിക്കുന്നത് പലര്‍ക്കും അസ്വസ്ഥ ഉളവാക്കുന്നു. തീപിടിക്കുന്നതിന്റെയും വെടിപൊട്ടുന്നതിന്റെയുമെല്ലാം കാറ്റുവീശുന്നതിന്റെയും നേരനുഭവമാണ് തീയേറ്ററുകളില്‍ പ്രേക്ഷകര്‍ അനുഭവിക്കുന്നത്.
No comments:
Post a Comment
Note: Only a member of this blog may post a comment.