Pages

Wednesday, July 20, 2011

മമ്മൂട്ടിയുടെ മകനു വധു ഉറുദുസുന്ദരി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ സല്‍മാന്‍ വിവാഹിതനാവുന്നു. മലയാളത്തിന്റെ പ്രിയതാരത്തിന്റെ മകന്റെ വിവാഹ നിശ്ചയം ഈ വരുന്ന 21 -ാം തീയതി മദ്രാസിലെ മമ്മൂട്ടിയുടെ അഡയാറിലുളള സല്‍മഹാത്തില്‍ നടക്കും. കേരളത്തിന് പുറത്തു നിന്നാണ് വധു. ഉറുദ്ദു പശ്ചാത്തലമുളള ഉന്നത മുസ്‌ലിം പാരമ്പര്യമുളള കുടുംബത്തില്‍ നിന്നുളള പെണ്‍കുട്ടിയാണ് സല്‍മാന്റെ വധു. സാധാരണ താരങ്ങളുടെ മക്കള്‍ പിന്‍തുടര്‍ച്ചപോലെ അഭിനയ രംഗത്തേക്ക് കടന്നുവരാറുണ്ട്. എന്നാല്‍ മമ്മൂട്ടിയുടെ മകന്‍ ഇതിനൊരു അപവാദമാണ്. ഇടക്കാലത്ത് സല്‍മാന്‍ അഭിനയ രംഗത്ത് എത്തിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. തമിഴകത്തെ പ്രമുഖ സംവിധായകന്റെ ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ പതിവിന് വിരുദ്ധമായി ചലച്ചിത്ര നിര്‍മ്മാണ വിതരണ രംഗത്താണ് സല്‍മാന്‍ ശ്രദ്ധപതിപ്പിച്ചത്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുളള പ്‌ളേഹൗസിന്റെ നിയന്ത്രണം സല്‍മാന്റെ നേതൃത്വത്തിലായിരുന്നു. നേരത്തെ തന്നെ തെന്നിന്ത്യയില്‍ സോഫ്റ്റ്‌വെയര്‍ ബിസിനസ്‌സ് രംഗത്ത് നിലയുറപ്പിച്ചിട്ടുളള മമ്മൂട്ടിയുടെ ഇതര ബിസിനസ്‌സുകളും നിയന്ത്രിക്കുന്നത് സല്‍മാനാണ്. ബാല്യം മുതല്‍ സിനിമാ സാമ്രാജ്യം കണ്ടു വളര്‍ന്ന സല്‍മാന് സിനിമാരംഗത്തെ മിക്കവരെയും നന്നായി അറിയാം. മമ്മൂട്ടിയുടെ ചലച്ചിത്ര രംഗത്തെ വളര്‍ച്ചയുടെ ഭാഗമായി കൊച്ചിയില്‍ നിന്നും മദ്രാസിലേക്ക് താമസം മാറിയതൊടെ സല്‍മാന്റെ പഠനം മദ്രാസിലായിരുന്നു. സ്‌കൂള്‍ തലത്തിലെ വിദ്യാഭ്യാസം മദ്രാസില്‍ പൂര്‍ത്തിയാക്കിയതിനു ശേഷം അമേരിക്കയിലായിരുന്നു സല്‍മാന്‍ ബിസിനസ്‌സ് മാനേജ്‌മെന്റ് പഠനം നടത്തിയത്.

മമ്മൂട്ടിയുടെ മകള്‍ വിവാഹം കഴിച്ചിരിക്കുന്നതും കേരളത്തിന് പുറത്താണ്. ഇന്ത്യയിലെ പുരാതന പാരമ്പര്യമുളള മുസ്‌ലിം കുടുംബത്തില്‍ നിന്നാണ് സുറുമിക്ക് വരനെ കണ്ടെത്തിയത്. മകന്റെ വിവാഹം ഉറപ്പിച്ചെങ്കിലും മമ്മൂട്ടി തിരക്കോടു തിരക്കിലാണ്. സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കു സൂപ്പതാരത്തിന്റെ പ്രയാണം തുടരുകയാണ്. പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദിന്റെ ചിത്രത്തിലും തൊട്ടുപിന്നാലെ ജോണി ആന്റണിയുടെ സിനിമയ്ക്കുമാണ് മമ്മൂട്ടി ദിനങ്ങല്‍ മാറ്റിവച്ചിരിക്കുന്നത്. ഇലക്ട്ര'യ്ക്ക് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകവേഷത്തില്‍. വിന്ധ്യനാണ് നിര്‍മ്മാണം. ശ്യാമപ്രസാദിന്റെ സിനിമ വിന്ധ്യന്‍ നിര്‍മ്മിക്കുന്നത് ഇത് മൂന്നാം തവണയാണ്. മമ്മൂട്ടിച്ചിത്രത്തിന് തിരക്കഥയെഴുതുന്നതും ശ്യാമപ്രസാദ് തന്നെയാണ്. ഏറെ പ്രത്യേകതകളുള്ള ഒരു കഥാപാത്രത്തെയാണ് ശ്യാം ഈ ചിത്രത്തില്‍ മെഗാസ്റ്റാറിനുവേണ്ടി തയ്യാറാക്കുന്നത്. ഒരു െ്രെകമിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ഈ സിനിമയുടേതെന്ന് സൂചനയുണ്ട്. നേരത്തെ ശ്യാമപ്രസാദിന്‍രെ ഒരേ കടല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി വേഷമിട്ടിരുന്നു. 2007ലാണ് 'ഒരേ കടല്‍' റിലീസ് ചെയ്തത്. സുനില്‍ ഗംഗോപാദ്ധ്യായയുടെ ഹീരക് ദീപ്തി എന്ന നോവലില്‍ നിന്നും ആശയം ഉള്‍ക്കൊണ്ടതായിരുന്നു ആ ചിത്രം. മമ്മൂട്ടി അവതരിപ്പിച്ച നാഥന്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ്. മികച്ച പ്രാദേശിക ചിത്രത്തിനും സംഗീത സംവിധാനത്തിനുമുള്ള ദേശീയ പുരസ്‌കാരം ഒരേ കടല്‍ സ്വന്തമാക്കിയിരുന്നു. ഏഷ്യാനെറ്റ്, ഫൊക്കാന, വനിത, അമൃത, ദുബായ് 'അമ്മ' തുടങ്ങിയവയുടെ മികച്ച നടനുള്ള പുരസ്‌കാരം ഒരേ കടലിലൂടെ മമ്മൂട്ടി സ്വന്തമാക്കി. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം മീരാ ജാസ്മിനും ഒരേ കടല്‍ നേടിക്കൊടുത്തു. എന്തായാലും മമ്മൂട്ടിയും ശ്യാമപ്രസാദും വീണ്ടും ഒന്നിക്കുന്നത് കലാമൂല്യമുള്ള സിനിമകളെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് ആഹ്ലാദം പകരുന്ന വാര്‍ത്തയാണ്. ശ്യാമപ്രസാദിന്റെ സിനിമയ്ക്കുശേഷം കോമഡി ചിത്രങ്ങളുടെ ഉസ്താദായ ജോണി ആന്റണിയുടെ ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഏറെ പ്രതീക്ഷകളോടെ വന്‍ ബജറ്റില്‍ ഒരുക്കിയ പട്ടണത്തില്‍ ഭൂതത്തിന്റെ പരാജയത്തിന് ശേഷമാണ് ജോണിയ്ക്ക് വീണ്ടും മമ്മൂട്ടി ഡേറ്റ് നല്‍കുന്നത്.

സിബി കെ തോമസ് ഉദയ് കൃഷ്ണ ടീമിന്റെ തിരക്കഥയും ഭൂതവും മമ്മൂട്ടിയുടെ കോമഡിയും ചേരുമ്പോള്‍ പട്ടണത്തില്‍ ഭൂതം മറ്റൊരു തുറുപ്പുഗുലാനായി മാറുമെന്നായിരുന്നു സംവിധായകന്റെ പ്രതീക്ഷ. എന്നാല്‍ ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീഴാനായിരുന്നു സിനിമയുടെ വിധി. പാളിപ്പോയ തിരക്കഥയും മമ്മൂട്ടി അവതരിപ്പിച്ച ഭൂതത്തിന്റെ സൗണ്ട് ട്രാക്കുമായിരുന്നു സിനിമയുടെ പ്രധാനപരാജയകാരണം. ഇതിനെല്ലാം പുറമെ കാലം തെറ്റിയ റിലീസും സിനിമയുടെ പരാജയത്തിന് ആക്കം കൂട്ടി. എന്തായാലും ജോണിയെ കൈവിടാന്‍ മമ്മൂട്ടി തയാറായില്ലെന്നാണ് പുതിയ നീക്കം തെളിയിക്കുന്നത്. അതേ സമയം മമ്മൂട്ടി പ്രൊജക്ടില്‍ ജോണിയുടെ പ്രിയസുഹൃത്തുക്കളായ സിബി കെ തോമസ് ഉദയ് കൃഷ്ണയുമില്ല. പകരം പുതിയ മുഖം എല്‍സമ്മ എന്നീ ഹിറ്റുകളുടെ തിരക്കഥയൊരുക്കിയ എം സിന്ധുരാജാണ് മമ്മൂട്ടി ചിത്രത്തിന് തൂലിക ചലിപ്പിയ്ക്കുന്നത്. ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മിയ്ക്കുന്ന ചിത്രം 2012ലെ വിഷുച്ചിത്രമായി തിയറ്ററുകളിലെത്തുമെന്നാണ് സൂചന.

No comments:

Post a Comment

Note: Only a member of this blog may post a comment.