സീനിയേഴ്‌സ് ബ്രിട്ടണിലെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ആവേശമായി മാറുന്നു. നാട്ടില്‍ സൂപ്പര്‍ ഹിറ്റ് എന്ന നിലയിലേയ്ക്ക് ജനപ്രീതി നേടി നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന സീനിയേഴ്‌സ് ബ്രിട്ടണിലും ഈ ആഴ്‌ച്ച സ്റ്റോക്ക് ഓണ്‍ ട്രന്റിലും ലണ്ടനിലും പ്രദര്‍ശിപ്പിക്കുന്നു. നാട്ടില്‍ റിലീസ് ചെയ്ത ദിവസം തന്നെ ബ്രിട്ടണിലും റിലീസ് ചെയ്ത ആദ്യ സിനിമയാണ് സീനിയേഴ്‌സ്. സീനിയേഴ്‌സ് ബ്രിട്ടണില്‍ പ്രദര്‍ശിപ്പിക്കുന്ന മുഴുവന്‍ തിയേറ്ററുകളിലും കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുന്നതാണെന്ന് ബ്രിട്ടണില്‍ സീനിയേഴ്‌സ് പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്ന പി.ജെ എന്റര്‍ടെയ്‌ന്മെന്റ്‌സ് അറിയിച്ചു.
പൂര്‍വ വിദ്യാര്‍ത്ഥികളായ അവര്‍ വീണ്ടും മഹാരാജാസ് ക്യാമ്പസ്സിലെത്തുന്നു. ഒരിക്കല്‍ കൂടി അവര്‍ അവിടെ പി ജി വിദ്യാര്‍ഥികളാകും. പഴയ സഹപാഠി ലക്ചററായി അവിടെയുള്ളതൊന്നും അവര്‍ക്ക് പ്രശ്നമല്ല. ക്ലാസ്സില്‍ അനുസരണയുള്ള വിദ്യാര്‍ഥികളാകാന്‍ മാത്രം കിട്ടില്ലെന്ന് മാത്രം. അല്‍പ്പം തല്ലുകൊള്ളിത്തരം ഉണ്ടെന്ന് ചുരുക്കം. പോക്കിരിരാജയുടെ വന്‍ വിജയത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന സീനിയേഴ്സിനെ നായകരാണ് അവര്‍.
ലണ്ടന്‍ ഈസ്റ്റ് ഹാം, സ്റ്റോക്ക് ഓണ്‍ ട്രന്റ് എന്നിവിടങ്ങളിലാണ് ഈ വീക്കെന്റില്‍ സീനിയേഴ്‌സ് പ്രദര്‍ശിപ്പിക്കുന്നത്. നോര്‍വിച്ച്, ഫെല്‍ത്താം, ഗ്ലാസ്ക്കോ, ന്യൂകാസില്‍, ഇപ്‌സ്വിച്ച്, പോര്‍ട്ട്‌സ്മൗത്ത്, ചാത്‌ഹം (കെന്റ്), നോട്ടിങ്‌ഹാം, കാര്‍ഡിഫ് എന്നിവിടങ്ങളില്‍ വരുന്ന ആഴ്‌ച്ചകളില്‍ സിനിമ പ്രദര്‍ശനത്തിനെത്തും. പ്രദര്‍ശന സ്ഥലങ്ങളും സമയവും സംബന്ധിച്ച വിശദമായ വിരങ്ങള്‍ ഈ വാര്‍ത്തയ്ക്ക് താഴെ നല്‍കിയിട്ടുണ്ട്.
പത്മനാഭന്‍, ഫിലിപ്പ് ഇടിക്കുള, റഷീദ് മുന്ന, റെക്‌സ് മാനുവല്‍ എന്നിവരാണ് വീണ്ടും കോളേജില്‍ ചേരുന്നത്. പഠനത്തിന് ശേഷം പല ജോലികള്‍ കണ്ടെതി ജീവിതം നയിക്കുകയായിരുന്ന ഇവര്‍ വീണ്ടും ക്യാമ്പസ്സിലെത്തുമ്പോഴുള്ള രസകരമായ സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. കോളേജില്‍ ഇവര്‍ക്കൊപ്പം അടിച്ചുപൊളിക്കാന്‍ ജെനി എന്ന പെണ്‍കുട്ടിയും ചേരുന്നു. പണ്ട് ഇവര്‍ക്കൊപ്പം ഇതേ കോളജില്‍ പഠിച്ച ഇന്ദുലേഖ ഇപ്പോള്‍ അവിടെ അധ്യാപികയാണെന്നതും കൌതുകം പകരും. പത്മനാഭന്‍, ഫിലിപ്പ് ഇടിക്കുള, റഷീദ് മുന്ന, റെക്‌സ് മാനുവല്‍ എന്നിവരെ യഥാക്രമം ജയറാം, ബിജുമേനോന്‍, മനോജ് കെ ജയന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ അവതരിപ്പിക്കുന്നു. ജെനിയെ അനന്യയും ഇന്ദുലേഖയെ പത്മപ്രിയയും അവതരിപ്പിക്കും. ഇവര്‍ക്ക് പുറമെ സിദ്ധിഖ്, വിജയരാഘവന്‍, ജഗതി, സുരാജ് വെഞ്ഞാറമ്മൂട്, ശ്രീജിത് രവി, മധുപാല്‍, ലാലു അലക്‌സ്, നാരായണന്‍കുട്ടി, ഡോക്‌ടര്‍ റോണി, ജ്യോതിര്‍മയി, രാധാവര്‍മ, ഹിമ, ലക്ഷ്‌മിപ്രിയ എന്നിവരും ചിത്രത്തില്‍ ഉണ്ട്.
ഇവര്‍ക്കൊപ്പം ബ്രിട്ടണിലെ മലയാളികളില്‍ നിന്നും ഒരാള്‍ കൂടി അഭിനേതാക്കള്‍ക്കിടയില്‍ ഉണ്ടെന്നതാണ് പ്രധാനമായൊരു കാര്യം. എസക്സ് റോംഫോഡില്‍ താമസിക്കുന്ന പിറവം സ്വദേശി റെജി വാട്ടമ്പാറയിലാണ് സീനിയേഴ്‌സിലൂടെ സിനിമയിലെത്തുന്ന ബ്രിട്ടണില്‍ നിന്നുള്ള മലയാളി തരം. ഈ സിനിമയെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഇപ്പോള്‍ ബ്രിട്ടണിലുള്ള റെജി ഡെയ്‌ലി മലയാളത്തോട് പറഞ്ഞു. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന രണ്ട് ചിത്രങ്ങളില്‍ കൂടി അഭിനയിക്കുന്നതിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും റെജി പറഞ്ഞു. കഴിഞ്ഞ ആഴ്‌ച്ച സിനിമ കണ്ട നിരവധി ആളുകള്‍ തന്നെ വിളിച്ച് അഭിനന്ദിച്ചതായും റെജി പറഞ്ഞു.
വാണിജ്യസിനിമയുടെ എല്ലാ ചേരുവകളും ഉപയോഗിച്ചാണ് വൈശാഖ് ചിത്രം ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം രഹസ്യയുടെ ഐറ്റം ഡാന്‍സ് യുവപ്രേക്ഷകര്‍ക്ക് ഹരംപകരും. സച്ചി-സേതു തിരക്കഥ ഒരുക്കിയ ചിത്രം നിര്‍മ്മിക്കുന്നത് വൈശാഖാ ഫിലിംസിന്റെ ബാനറില്‍ പി രാജനാണ്. അനില്‍ പനച്ചൂരാന്‍, വയലാര്‍ ശരത്‌ചന്ദ്രവര്‍മ, സന്തോഷ് വര്‍മ എന്നിവര്‍ ഓരോ ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. അല്‍ഫോന്‍സ്, ജാസിഗിഫ്‌റ്റ്, അലക്‌സ് പോള്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഷാജിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
No comments:
Post a Comment
Note: Only a member of this blog may post a comment.