സ്വന്തം ലേഖകന്‍
സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് സിംഗപ്പൂരിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നായിരിക്കും രജനീകാന്തിനെ സിംഗപ്പൂരിലേക്ക് കൊണ്ടുപോവുക. ശിവാജി റാവു എന്ന പാസ്‌പോര്‍ട്ട് പേരില്‍ ഒരു വീല്‍ച്ചെയര്‍ പാസഞ്ചറായിട്ടായിരിക്കും രജനീകാന്ത് യാത്ര ചെയ്യുക എന്ന് താരവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
രജനിയുടെ ആംബുലന്‍സ് വിമാനത്താവളത്തിലെ ടാര്‍മാര്‍ക്ക് വരെ എത്തിക്കാനുള്ള അനുമതി വാങ്ങാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. രജനീകാന്തിനൊപ്പം ഭാര്യ ലതയും മകള്‍ ഐശ്വര്യയും സിംഗപ്പൂരിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ കഴിഞ്ഞ ദിവസം രാത്രി രജനിയെ പരിശോധിക്കുന്ന ഡോക്ടര്‍മാരുമായി ദീര്‍ഘനേരം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് മെയ് 13 ന് ആണ് അറുപത്തൊന്നുകാരനായ രജനിയെ പോരൂരിലുള്ള ശ്രീ രാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്.
അതിന് മുന്‍പ് ന്യുമോണിയ ബാധിച്ച് ഒരാഴ്ചയോളം ആശുപത്രിയിലായിരുന്നു രജനീകാന്ത്. അദ്ദേഹത്തിന്റെ നെഞ്ചില്‍ കെട്ടിക്കിടന്ന് 'ഫ്‌ലൂയിഡ്' ശ്രീരാമചന്ദ്ര ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ നീക്കം ചെയ്യുകയും കൂടുതല്‍ പരിചരണത്തിനായി ഐസിയുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഇതിനിടെ, അദ്ദേഹത്തിന്റെ വൃക്കകള്‍ തകരാറിലായി എന്നും പലതവണ ഡയാലിസിസിന് വിധേയനായി എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ സ്വകാര്യ വാര്‍ഡിലേക്ക് മാറ്റിയിരിക്കുന്ന താരത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ല എന്നും അദ്ദേഹം കുടുംബാംഗങ്ങള്‍ക്കൊപ്പം സന്തോഷത്തോടെ ഇരിക്കുന്നു എന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ആരോഗ്യം വീണ്ടെടുത്തതിനാലാണ് രജനി യാത്ര തയാറാകുന്നതെന്നാണ് സൂചന. രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത വന്നയുടന്‍ അദ്ദേഹത്തിന്റെ ആയിരക്കണക്കിന് ആരാധകരാണ് പ്രാര്‍ഥനയും വഴിപാടുമായി കഴിയുന്നത്.
ഇതിനിടെ രജനിയുടെ മകള്‍ ഐശ്വര്യയുടെ ഭര്‍ത്താവും സൂപ്പര്‍ താരവുമായ ധനുഷ് ട്വിറ്ററില്‍ രജനിയുടെ ചിത്രം പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. ശ്രീരാമചന്ദ്ര ഹോസ്പിറ്റലില്‍ പൂര്‍ണ ആരോഗ്യവാനായിരിക്കുന്ന രജനിയുടെ ചിത്രമാണെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്ത ചിത്രം ന്യുമോണിയ ബാധിച്ചപ്പോള്‍ പ്രവേശിക്കപ്പെട്ട ഹോസ്പിറ്റലില്‍ വച്ചെടുത്തതാണെന്ന് തെളിഞ്ഞിരുന്നു. ധനുഷ് തനിക്ക് തെറ്റ് പറ്റിയെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തു.
റാണ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനിരിക്കെയായിരുന്നു രജനിയുടെ ആശുപത്രി പ്രവേശം. ഇതോടെ ദീപിക പദുക്കോണ്‍ നായികയാകുന്ന ഈ സിനിമയുടെ ഷൂട്ടിങ് വൈകിയേക്കുമെന്നാണ് സൂചന. രജനി ഉള്‍പ്പെടാത്ത സീനുകള്‍ ഷൂട്ട് ചെയ്യാനും പദ്ധതിയുണ്ടെന്ന് അറിവ്.
No comments:
Post a Comment
Note: Only a member of this blog may post a comment.