സ്വന്തം ലേഖകന്‍
ബോളിവുഡിലെ റോബറി മൂവികളില്‍ സൂപ്പര്‍ ഹിറ്റുകളായ ധൂം, ധൂം2 സിനിമകളുടെ മൂന്നാം പാര്‍ട്ടായ ധൂം 3 ത്രീഡിയില്‍. ജെയിംസ് കാമറൂണിന്റെ അവതാര്‍ എന്ന വമ്പന്‍ ഹിറ്റിന് ശേഷം ഹോളിവുഡില്‍ ഇറങ്ങിയ മിക്ക ബിഗ് ഹൗസ് പ്രൊഡക്ഷന്‍ ചിത്രങ്ങളും 3ഡിയായിരുന്നു. ഹോളിവുഡിന്റെ അതേ പാത പിന്തുടരുന്ന ബോളിവുഡിലും 3ഡി തരംഗത്തോടുള്ള ഭ്രമം ആരംഭിച്ചിരിക്കുന്നതാണ് ഈ പുതിയ നീക്കത്തിന് പിന്നില്‍.
ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ 'രാ വണ്‍' ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ട എല്ലാ വിഷ്വല്‍ ഇഫക്ടിസിനെയും കടത്തിവെട്ടുന്ന രീതിയിലാണ് ഒരുങ്ങുന്നത്. അതിനാല്‍ തന്നെ കാത്ത് കാത്തിരുന്ന് അമീര്‍ ഖാന്‍ വില്ലനായെത്തുന്ന ധൂം 3 ത്രിഡി ഫോര്‍മാറ്റില്‍ ചിത്രീകരിയ്ക്കാനാണ് നിര്‍മ്മാതാവായ ആദിത്യ ചോപ്രയുടെ പ്ലാന്‍. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഇതൊരു മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം കരുതുന്നു. 3ഡി ഇതിനോടകം തന്നെ ബോളിവുഡിനെ ആവേശിച്ചിട്ടുണ്ട്. വിക്രം ഭട്ടിന്റെ പുതിയചിത്രമായ ഹോണ്ടഡ് ഒരുക്കിയത് 3ഡി സാങ്കേതിക വിദ്യയില്‍.
ചിത്രം മികച്ച അഭിപ്രായവും വന്‍ കളക്ഷനും നേടുന്നു. കൂടുതല്‍ 3ഡി പരീക്ഷണങ്ങള്‍ക്ക് ബോളിവുഡിനെ പ്രേരിപ്പിയ്ക്കുന്നതും ഇതുതന്നെയാണ്. ധൂമിന്റെ മൂന്നാംഭാഗത്തില്‍ പ്രിയങ്ക ചോപ്ര നായികയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധൂമിലെ കള്ളനും പൊലീസും കളിയില്‍ കള്ളന്റെ നായികയായി പ്രിയങ്ക എത്തുമെന്നാണ് സൂചന. അമീര്‍ വില്ലനാവുമ്പോള്‍ നായകന്‍മാരാവുന്നത് അഭിഷേകും ഉദയ് ചോപ്രയുമാണ്. ആക്ഷന്‍ റോളുകളില്‍ എപ്പോഴും തിളങ്ങുന്നതാണ് പ്രിയങ്കയെ തിരഞ്ഞെടുക്കാന്‍ നിര്‍മാതാക്കളായ യാഷ് രാജ് ഫിലിംസിനെ പ്രേരിപ്പിയ്ക്കുന്നത്.
അമീറിനൊപ്പം പ്രിയങ്ക ഒന്നിയ്ക്കുന്നത് ഒരു പുതുമയാവുമെന്ന കണക്കുക്കൂട്ടലും നിര്‍മാതാവ് ആദിത്യ ചോപ്രയ്ക്കുണ്ട്. ബോളിവുഡിലെ മറ്റു ഹോട്ട് ഗേള്‍സായ ദീപിക പദുകോണ്‍, കത്രീന കെയ്ഫ് എന്നിവരെയും ധൂം 3ലേക്ക് പരിഗണിയ്ക്കുന്നുണ്ടെങ്കിലും നറുക്ക് പ്രിയങ്കയ്ക്ക് തന്നെ വീഴുമെന്നാണ് കരുതപ്പെടുന്നത്. നേരത്തേ മാസങ്ങള്‍ക്ക് നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ധൂം 3യില്‍ വില്ലനായി അഭിനയിക്കാന്‍ അമീര്‍ സമ്മതം മൂളുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രമായ ഫനായ്ക്ക് ശേഷം ഒരിയ്ക്കല്‍ കൂടി യാഷ് ചോപ്രയ്ക്കും ആദിത്യ ചോപ്രയ്ക്കും ഒപ്പം കൈകോര്‍ക്കുന്നത് സന്തോഷം പകരുന്ന കാര്യമായാണ് അമീര്‍ കണക്കാക്കുന്നത്.
പഴയ ധൂം ചിത്രങ്ങളില്‍ ജോണ്‍ എബ്രഹാമും ഋത്വിക്കും അവതരിപ്പിച്ച വില്ലനിസം നിറയുന്ന ഹീറോയുടെ റോളിലാണ് അമീര്‍ എത്തുന്നത്. ധൂം 3 സംവിധാനം ചെയ്യുന്നത് വിജയ് കൃഷ്ണ ആചാര്യയാണ്. ആദ്യ രണ്ട് ധൂം ചിത്രങ്ങളുടെയും തിരക്കഥ ഒരുക്കിയ തഷാന്‍ എന്ന സിനിമയും സംവിധാനം ചെയ്തിരുന്നു. ഈ വര്‍ഷാവസാനം ഷൂട്ടിങ് ആരംഭിയ്ക്കുന്ന ധൂം 3 2012 ക്രിസ്മസിന് തിയറ്ററുകളിലെത്തും.
No comments:
Post a Comment
Note: Only a member of this blog may post a comment.