സ്വന്തം ലേഖകന്‍
മോഹന്‍ലാലിന്റെ പ്രെസ്റ്റീജ് ചിത്രമായ കാസനോവയുടെ റിലീസിങ് എന്നതില്‍ തീരുമാനമായി. ആഗസ്റ്റ് 31ന് ഓണച്ചിത്രമായി കാസനോവ റിലീസ് ചെയ്യും. ഇതിന് മുന്‍പ് അനിശ്ചിതത്വങ്ങളുടെ പേരിലാണ് മോഹന്‍ലാല്‍ ആന്‍ഡ്രൂസ് ടീമിന്റെ കാസനോവ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഉയര്‍ന്ന ബജറ്റുള്ള ഈ വാണിജ്യചിത്രം ഒട്ടേറെ കടമ്പകള്‍ പിന്നിട്ടാണ് തുടങ്ങിയത്.
ദുബായിലും ബാങ്കോക്കിലുമായി പൂര്‍ത്തിയാവുന്ന ചിത്രം ഓണം റിലീസായി എത്തിക്കാന്‍ നിര്‍മാതാവ് സി ജെ റോയിയും വിതരണം നടത്തുന്ന മാക്‌സ് ലാബും(മോഹന്‍ലാലിന്റെ ഉടമസ്ഥതയില്‍ ഉള്ള) ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ഈ വന്‍ ബഡ്ജറ്റ് ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിംഗ് അടുത്തിടെ ദുബായില്‍ പൂര്‍ത്തിയായിരുന്നു. അവശേഷിച്ച ഭാഗങ്ങള്‍ ബാങ്കോക്കില്‍ പൂര്‍ത്തിയാവുന്നു. ജൂലൈയിലാണ് കാസനോവ റിലീസ് ചെയ്യാന്‍ ആദ്യം നിശ്ചയിച്ചത്. എന്നാല്‍ മോഹന്‍ലാലിന് ഓണച്ചിത്രം ഇല്ലാത്തത് മൂലം റിലീസ് നീട്ടുകയായിരുന്നു.
മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ആക്ഷന്‍ രംഗങ്ങളും ഗാനസീനുകളും ലോക്കെഷനുകളും കാസനോവയുടെ ഹൈലൈറ്റാണ്. ആക്ഷന്‍ ഒരുക്കുന്നത് ഹോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തരായ വില്യം ഫ്രാന്‍സ് സ്പില്‍ഹോസ് ടീമാണ്. അഞ്ച് ഗാനരംഗങ്ങളാണ് കാസനോവയിലുള്ളത്. ഗോപി സുന്ദര്‍, അല്‍ഫോണ്‍സ്, ഗൗരി എന്നിവര്‍ ചേര്‍ന്ന് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു.
ഇന്റര്‍നാഷണല്‍ ഫ്‌ലവര്‍ സെല്ലറാണ് കാസനോവ. ഇയാള്‍ക്ക് പൂക്കളെ പോലെ തന്നെയാണ് പ്രണയിനിമാരും. എവിടെച്ചെന്നാലും അവിടെ കാമുകിമാരുടെ നിരയും സൃഷ്ടിക്കപ്പെടും. ലക്ഷങ്ങള്‍ വിലയുള്ള ബ്രാന്‍ഡഡ് ഡ്രസുകള്‍ ധരിച്ചും കൂളിംഗ് ഗ്ലാസുകള്‍ മാറിമാറി വച്ചും വിലയേറിയ കാറുകളില്‍ സഞ്ചരിച്ചും പ്രണയിനിമാരെ വിസ്മയിപ്പിക്കുന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റെ കാസനോവ. കാസനോവയുടെ പ്രണയജീവിതം കളര്‍ഫുളായി ചിത്രീകരിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍.
റൊമാന്റിക് എന്റര്‍ടെയ്‌നറായ കാസനോവയില്‍ പ്രേക്ഷര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ വിഭവങ്ങളും ഉണ്ടാവുമെന്നും മോഹന്‍ലാലിന്റെ ഒരു പുതിയ മുഖമായിരിക്കും കാസനോവയിലൂടെ പ്രേക്ഷകര്‍ക്ക് കാണാനാവുകയെന്നും റോഷന്‍ ആന്‍ഡ്രൂസ് നേരത്തെ തന്നെ ഉറപ്പുനല്‍കിയിരുന്നു. ലാലിന്റെ ആരാധകര്‍ കാണാന്‍ കൊതിയ്ക്കുന്ന, ലാല്‍ ഇതുവരെ ചെയ്തതില്‍ വെച്ച് തികച്ചും വ്യത്യസ്തമായ കഥാപാത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ കാസനോവയിലെ നായകനെ വിശേഷിപ്പിക്കുന്നത്.
ചിത്രത്തില്‍ തെന്നിന്ത്യലെ പ്രധാന ഗ്ലാമര്‍ നായികമാരാണ് അണിനിരക്കുന്നത്. ശ്രീയ ശരണ്‍, ലക്ഷ്മി റായി, റോമ, സഞ്ജന എന്നിവര്‍ നായികമാര്‍. ജഗതി ശ്രീകുമാര്‍, ലാലു അലക്‌സ്, റിയാസ് ഖാന്‍, ശങ്കര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. നൂറിലേറെ ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ജഗതി ഇതില്‍ നായകന്റെ അസിസ്റ്റന്റ്‌റ് ആയാണ് പ്രത്യക്ഷപ്പെടുന്നത്. ട്രാഫിക്കിന് ശേഷം ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ വരുന്ന സിനിമയാണ് കാസനോവ.
No comments:
Post a Comment
Note: Only a member of this blog may post a comment.