സ്വന്തം ലേഖകന്‍
കൊച്ചി: സൂപ്പര്‍സ്റ്റാര്‍ ദിലീപിന്റെ ഫെയ്‌സ്ബുക്ക് സുഹൃത്താണെന്നു പറഞ്ഞുനടക്കുന്നവര്‍ ഓര്‍ക്കുക. ദിലീപിന് ഫെയ്‌സബുക്കില്‍ അക്കൗണ്ടില്ല. മാത്രമുവല്ല സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ കയറിയിറങ്ങി സമയംകളയുന്ന ടെക്‌നിബാധയുള്ള താരവുമല്ല അദ്ദേഹം. അതായത് ഇപ്പോള്‍ ഫെയ്‌സ്ബുക്കിലുള്ള നിങ്ങളുടെ ചലചിത്രതാരം സുഹൃത്ത് വെറും ഡ്യൂപ്പാണെന്ന്. ദിലീപിന്റെ പേരും പടവുമായി ഫെയ്‌സബുക്കില്‍ ഏതോ ഒരു ഗോവാലക്രഷ്ണനാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ചലിചിത്രവാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഫെയ്‌സ്ബുക്ക് ഡ്യൂപ്പിനെക്കുറിച്ച് ദിലീപ് മനസുതുറന്നത്. ഒപ്പം കുറെ രഹസ്യങ്ങളും.
ചാറ്റിംഗോ ഇന്റര്‍നെറ്റ് ബ്രൗസിംഗോ ഒരിക്കലും തന്നെ ഭ്രമിപ്പിച്ചിട്ടില്ലെന്നും ഗോപാലകൃഷ്ണന്‍ എന്ന ദിലീപ് പറയുന്നു. അതിനുള്ള സമയമൊന്നും തനിക്കില്ല. സിനിമയ്ക്കുവേണ്ടി ഇരുപത്തിനാല് മണിക്കൂറും ചിലവഴിക്കുന്ന ഒരാളാണ് ഞാന്‍. പിന്നെ ഇത്തരത്തിലുള്ള ഇന്റര്‍നെറ്റിലെ ചാറ്റിംഗിന് ഇരിക്കാന്‍ സമയം വേണ്ടെയെന്നാണ് താരത്തിന്റെ ചോദ്യം. ദിലീപ് ഗോപാലകൃഷ്ണന്‍ എന്ന പേരിലാണ് അപരന്‍ അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. ഫെയ്ക്കാണെന്നറിയാതെ ആയിരക്കണക്കിന് ആരാധകരാണ് ദിലീപിന്റെ ഫ്രണ്ട് ലിസ്റ്റിലുള്ളത്. സിനിമകളെക്കുറിച്ച് ചോദിക്കുന്നതിന് വ്യകതമായ മറുപടികളും അപരന്‍ നല്കുന്നുമുണ്ടത്രെ.
മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ദിലീപ് ഇപ്പോള്‍ കൊച്ചിയിലാണ്. പ്രശസ്ത തമിഴ്‌നടന്‍ ഭാഗ്യരാജ് ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രത്തില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച സനുഷയാണ് നായിക. വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ സന്ധ്യമോഹന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ മരുമകനില്‍ നായികയാവുന്നത്. ബിജുമേനോന്‍, നെടുമുടി വേണു, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന്‍, സായ്കുമാര്‍, ഖുശ്ബു, ഷീല, മല്ലിക, റിഷ, അംബിക മോഹന്‍ തുടങ്ങിയവരാണ് മിസ്റ്റര്‍ മരുമകനോടൊപ്പം ഈ ചിത്രത്തില്‍ എത്തുന്നത്. ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന ഹീറ്റ് ചിത്രത്തിനു ശേഷം ഉദയ്കൃഷ്ണ സിബി കെ. തോമസ് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി. സുകുമാര്‍ നിര്‍വഹിക്കുന്നു. പി.ടി. ബിനു, സന്തോഷ് വര്‍മ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് സുരേഷ് പീറ്റേഴ്‌സാണ്.
ഒരുകാലത്ത് വളരെ നല്ല നിലയില്‍ നടത്തിക്കൊണ്ടിരുന്ന ഭരതകലാക്ഷേത്രം ഡ്രാമസ്‌കോപ്പ് ട്രൂപ്പിന്റെ ചുമതല ഇപ്പോഴത്തെ ശോചനീയാവസ്ഥയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അച്ഛന്റെ സമ്മതത്തോടെ മകന്‍ അശോക്‌രാജ് ഏറ്റെടുക്കുന്നു. സ്വന്തം പേര് മാറ്റി അശോക് ചക്രവര്‍ത്തിയെന്നാക്കി പുതിയ രൂപഭാവത്തില്‍ നാടകം അവതരിപ്പിച്ചുവെങ്കിലും ഫലമുണ്ടായില്ല. അതോടെ ബാധ്യത വര്‍ധിക്കുന്നു. എം.ബി.എ. പാസ്സായി വന്ന അശോക്‌രാജിന്റെ ചേട്ടന്‍ ബാബുരാജ് നാട്ടിലെത്തി വീടും പറമ്പുമൊക്കെ പണയപ്പെടുത്തി പുതിയ വ്യവസായത്തിന് തുടക്കം കുറിച്ചെങ്കിലും അതും നഷ്ടത്തിലാണ് കലാശിച്ചത്. കടക്കാരുടെ ശല്യം വര്‍ധിച്ചു. അതിനിടയിലാണ് വീട് ജപ്തി ചെയ്യാന്‍ ഒരു ഉയര്‍ന്ന ബാങ്ക് ഓഫീസര്‍ ബാലസുബ്രഹ്മണ്യം കടന്നുവരുന്നത്. വളരെ തന്ത്രപരമായി അശോക്‌രാജ്, ബാലസുബ്രഹ്മണ്യനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാവുന്നു.
ഇതിനിടയിലാണ് കളിക്കൂട്ടുകാരിയായിരുന്ന രാജലക്ഷ്മി പാരീസില്‍ നിന്ന് ഫാഷന്‍ ഡിസൈനില്‍ ഉന്നത ബിരുദം നേടിയെത്തുന്നത്. ഒന്നുരക്ഷപ്പെടാന്‍ രാജലക്ഷ്മിയെ ചെന്നു കാണാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് അശോക്‌രാജിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരവും സംഭവബഹുലവുമായ മുഹൂര്‍ത്തങ്ങളാണ് കുടുംബ പശ്ചാത്തലത്തില്‍ സന്ധ്യാമോഹന്‍ മിസ്റ്റര്‍ മരുമകനില്‍ ദൃശ്യവത്കരിക്കുന്നത്. അശോക്‌രാജായി ദിലീപും ബാലസുബ്രഹ്മണ്യമായി ഭാഗ്യരാജും ബാബുരാജായി ബിജുമേനോനും രാജലക്ഷ്മിയായി സനുഷയും അഭിനയിക്കുന്നു.
No comments:
Post a Comment
Note: Only a member of this blog may post a comment.