Pages

Tuesday, July 24, 2012

ബന്ധങ്ങളുടെ മാറ്ററിഞ്ഞ് 916



916. മഞ്ഞലോഹത്തിന്റെ പരിശുദ്ധിയുടെ മാനദണ്ഡമാണിത്. 916 സ്വര്‍ണമെന്നാല്‍ തെല്ലിട പോലും മാറ്റു കുറയാത്ത ശുദ്ധ 
സ്വര്‍ണമെന്നര്‍ഥം. ജീവിതബന്ധങ്ങളുടെ കാര്യത്തിലും ഇതേ പരിശുദ്ധി തേടുന്ന കുറച്ചു മനുഷ്യരുടെ കഥയാണ് സംവിധായകന്‍ 
എം. മോഹനന്‍ തന്റെ പുതിയ ചിത്രത്തില്‍ പറയുന്നത്. '916' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട് നഗരത്തിലും 
പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. സിനിമയുടെ കൗതുകങ്ങളെക്കുറിച്ച് സംവിധായകന്‍ സംസാരിക്കുന്നു 
പേരിലെ പുതുമ

ക്ഷസ്ഥര്‍ണത്തിന്റെയോ സ്വര്‍ണക്കച്ചവടക്കാരുടെയോ കഥയല്ല '916'. സൗഹൃദങ്ങളുടെയും ബന്ധങ്ങളുടെയും ആഴത്തെക്കുറിച്ച് പറയുന്ന സിനിമയാണിത്. നല്ല ബന്ധങ്ങള്‍, അതു സുഹൃത്തുക്കളോടായാലും ഉറ്റവരോടായാലും സ്വര്‍ണത്തിന്റെ പ്രയോജനമാണ് ചെയ്യുക. സ്വര്‍ണമെന്നാല്‍ ആഡംബരം മാത്രമല്ല, സമ്പാദ്യം കൂടിയാണ്. ജീവിതത്തില്‍ നല്ല ബന്ധങ്ങളുണ്ടെങ്കില്‍ അതു മികച്ചൊരു നിക്ഷേപത്തിന്റെ ഫലം ചെയ്യും എന്ന് ഈ സിനിമ കാട്ടിത്തരും. സ്‌നേഹമുള്ളവരെ പൊന്നുകൂട്ടി ''പൊന്നുമോളേ, പൊന്നുമോനേ'' എന്നൊക്കെ വിളിക്കുന്നത് കേട്ടിട്ടില്ലേ. സ്വര്‍ണത്തിന് നമ്മുടെ ജീവിതത്തിലുള്ള സ്വാധീനം അത് വ്യക്തമാക്കുന്നു. അതുകൊണ്ടാണ് സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ അളവുകോലായ '916' എന്ന അക്കങ്ങള്‍ സിനിമയ്ക്ക് പേരായി സ്വീകരിച്ചത്. 

രണ്ട് ഡോക്ടര്‍മാര്‍, അവരുടെ ജീവിതം


രണ്ട് ഡോക്ടര്‍മാരുടെ ജീവിതമാണ് ചിത്രത്തിന്റെ കേന്ദ്രപ്രമേയം. അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന ഡോ. ഹരികൃഷ്ണനും മുകേഷ് അവതരിപ്പിക്കുന്ന ഡോ. രമേഷും. ആതുരസേവനം കച്ചവടമാക്കരുതെന്ന ആദര്‍ശനിഷ്ഠയുള്ള വ്യക്തിയാണ് ഹരികൃഷ്ണന്‍. സര്‍ക്കാര്‍ ആസ്പത്രിയില്‍ പാവങ്ങളെ ചികിത്സിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന അദ്ദേഹം സന്തുഷ്ട ജീവിതം നയിക്കുന്നു. പ്ലസ്ടുകാരിയുടെ പിതാവ് കൂടിയാണ് വിഭാര്യനായ ഹരികൃഷ്ണന്‍. സുഹൃത്തായ ഹരികൃഷ്ണന്റെ ആദര്‍ശങ്ങളോട് അനുഭാവമുണ്ടെങ്കിലും സ്വന്തം ജീവിതത്തില്‍ അതൊന്നും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാത്തയാളാണ് ഡോ. രമേഷ്. സ്വന്തമായി ആസ്പത്രി നടത്തുന്നു. ഭാര്യയും ഡോക്ടര്‍ തന്നെ. ഹരികൃഷ്ണന്റെയും രമേഷിന്റെയും ജീവിതങ്ങളിലേക്ക് പ്രശാന്ത് എന്ന ചെറുപ്പക്കാരന്റെ വരവോടെയാണ് സിനിമ സംഭവബഹുലമാകുന്നത്. ബി.ടെക്. പൂര്‍ത്തിയാക്കിയിട്ടും തൊഴില്‍രഹിതനായി അലയുന്ന പ്രശാന്ത് ഡോ. ഹരികൃഷ്ണന്റെ മകളുമായി സൗഹൃദത്തിലാകുന്നു. ആസിഫ് അലിയാണ് ഈ വേഷം ചെയ്യുന്നത്.

ന്യൂജനറേഷനല്ല, ഓള്‍ ജനറേഷന്‍ 

ഇതൊരു ന്യൂജനറേഷന്‍ സിനിമയല്ല. എല്ലാ തലമുറയ്ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രമൊരുക്കുന്നത്. കാലികമായ ഒരുപാടുകാര്യങ്ങള്‍ '916' ല്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ തിയേറ്ററില്‍ നിറഞ്ഞോടുന്ന ന്യൂജനറേഷന്‍ സിനിമകള്‍ പരിശോധിച്ചാലറിയാം, അവയിലൊക്കെ നന്മയുടെ അടിയൊഴുക്കുണ്ട്. 'ഉസ്താദ് ഹോട്ടലും' 'തട്ടത്തിന്‍ മറയത്തു'മൊക്കെ ഉദാഹരണം. ജനങ്ങള്‍ സിനിമയെ വീണ്ടും ഇഷ്ടപ്പെട്ടു തുടങ്ങിയതിന്റെ തെളിവാണ് ഈ ചിത്രങ്ങളുടെ വിജയം. ഈ ട്രെന്‍ഡ് മലയാള സിനിമയ്ക്ക് ഗുണം ചെയ്യും. ന്യൂജനറേഷന്‍ എന്ന പേരില്‍ അറുബോറന്‍ പടങ്ങള്‍ തട്ടിക്കൂട്ടി തിയേറ്ററുകളിലെത്തിച്ചുകൊണ്ട് പ്രേക്ഷകരെ വെറുപ്പിക്കരുത് എന്നേ പറയാനുള്ളൂ. 

താരങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള തിരക്കഥയൊരുക്കുന്ന ട്രെന്‍ഡില്‍ നിന്ന് മലയാളസിനിമ മാറിക്കഴിഞ്ഞു. മികച്ച കഥയ്ക്കും അതുപറയുന്നതിലെ പുതുമകള്‍ക്കുമാണിപ്പോള്‍ പ്രേക്ഷകര്‍ പ്രാധാന്യം നല്‍കുന്നത്. ന്യൂജനറേഷന്‍ സിനിമകളിലെ താരമായതുകൊണ്ടല്ല അനൂപ് മേനോനെ ഈ ചിത്രത്തിലെ നായകനാക്കിയത്. അനൂപിനെ വെച്ച് ആറുവര്‍ഷം മുമ്പേ ഈ സിനിമയെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ ഓരോ കാരണങ്ങള്‍ കൊണ്ട് ചിത്രം നീണ്ടുപോയി. 

'മാണിക്യക്കല്ലി'ന്റെ പുരസ്‌കാരത്തിളക്കം
ശ്രീനിവാസന്‍ തിരക്കഥയൊരുക്കിയ 'കഥ പറയുമ്പോള്‍' എന്ന ചിത്രത്തിലൂടെയാണ് സംവിധാനരംഗത്തെത്തിയത്. തുടര്‍ന്ന് ചെയ്ത 'മാണിക്യക്കല്ല്' എന്ന സിനിമയുടെ കഥയും തിരക്കഥയുമെഴുതിയത് ഞാന്‍ തന്നെയായിരുന്നു. ആ സിനിമയിലൂടെ 2011-ലെ മികച്ച കഥയ്ക്കുള്ള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് നേടാനായതില്‍ അതിയായി സന്തോഷിക്കുന്നു. ഒരധ്യാപകന് വിദ്യാര്‍ഥികളുടെ ജീവിതങ്ങളെ എങ്ങനെയൊക്കെ സ്വാധീനിക്കാനാകും എന്ന ചിന്തയാണ് 'മാണിക്യക്കല്ലി'ലൂടെ പറയാന്‍ ശ്രമിച്ചത്. ഗുരുശിഷ്യബന്ധങ്ങളില്‍ ഒട്ടേറെ മൂല്യച്യുതികള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് എന്റെ മനസ്സിലുണ്ടായ ആശങ്കകളില്‍ നിന്നായിരുന്നു 'മാണിക്യക്കല്ല്' പിറവിയെടുത്തത്. മാതൃഭൂമി ആഴ്ചപതിപ്പിലെ 'ചോക്കുപൊടി', 'മധുരച്ചൂരല്‍' എന്നീ പംക്തികളും സിനിമയുടെ രചനയെ സ്വാധീനിച്ചു.
പൃഥ്വിരാജ് വിരുദ്ധപ്രചാരണത്തില്‍ മുങ്ങിപ്പോയൊരു സിനിമയാണ് 'മാണിക്യക്കല്ല്'. 

പൃഥ്വിയുടെ വിവാഹത്തിനുശേഷം ആദ്യമായിറങ്ങിയ സിനിമയായിരുന്നു അത്. വിവാഹത്തെച്ചൊല്ലി ഒട്ടേറെ വിവാദങ്ങള്‍ ഉയര്‍ന്നത് ചിത്രത്തെയും ബാധിച്ചു. മുഖ്യധാരാമാധ്യമങ്ങള്‍ 'മാണിക്യക്കല്ലി'നെ പൂര്‍ണമായി അവഗണിക്കുകയായിരുന്നു. സിനിമ വ്യാപാരവിജയം നേടിയില്ല എന്നതിലുപരിയായി അതില്‍ ചര്‍ച്ച ചെയ്തകാര്യങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ എത്താതെ പോയി എന്നത് ഇന്നുമെന്നേ വേദനിപ്പിക്കുന്നുണ്ട്. 'മാണിക്യക്കല്ലി'ന് ലഭിച്ച പുരസ്‌കാരം സംവിധായകനെന്ന നിലയില്‍ എന്റെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുകയാണ്. '916'ലും ആ മികവ് കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നു. 

'916'ന്റെ പിന്നിലുള്ളവര്‍

അനൂപ് മേനോന്‍, മുകേഷ് ആസിഫ് അലി എന്നിവര്‍ക്കുപുറമെ കെ.പി.എ.സി. ലളിത, മീര വാസുദേവ്, പാര്‍വണ, മാളവിക മേനോന്‍, മാമുക്കോയ, നന്ദു, കോട്ടയം നസീര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. '916'ന്റെ തിരക്കഥയൊരുക്കിയതും സംവിധായകന്‍ തന്നെ. ക്യാമറ ഫൈസല്‍ അലി. എഡിറ്റിങ് രഞ്ജന്‍ പ്രമോദ്. സംഗീതം എം. ജയചന്ദ്രന്‍. ഗാനരചന റഫീഖ് അഹമ്മദ്, അനില്‍ പനച്ചൂരാന്‍, രാജീവ് നായര്‍, ആദിത്ത് ഐശ്വര്യ. സ്‌നേഹ മൂവീസിന്റെ ബാനറില്‍ കെ.വി. വിജയകുമാര്‍ പാലക്കുന്ന് ആണ് '916' നിര്‍മിക്കുന്നത്. 

Thursday, July 19, 2012

Hwal ( The Bow )(2005)





On a fishing boat at sea, a 60-year old man has been raising a girl since she was a baby. It is agreed that they will get married on her 17th birthday, and she is 16 now. They live a quiet and secluded life, renting the boat to day fishermen and practicing strange divination rites. Their life changes when a teenage student comes aboard...

Youtuve link

http://www.youtube.com/results?search_query=The+bow+%2F+Hwal+Eng+Subs+part+1%2F9&oq=The+bow+%2F+Hwal+Eng+Subs+part+1%2F9&gs_l=youtube-reduced.3..0i33.36307.38692.0.39056.3.3.0.0.0.0.319.913.2-1j2.3.0...0.0...1ac.vZ96uIR8FFI



Shi gan (Time) (2006)







Seh-hee and Ji-woo have dated for two years; jealousy consumes her. She worries he will tire of her face. Then, she disappears. Telling no one, she goes to a plastic surgeon for a new face. Ji-woo has no idea where she is, although when he does respond to other women, someone unseen intervenes. Then, he meets See-hee, and although he tells her he misses Seh-hee, this new relationship blossoms into love. They talk at the same coffee house, visit the same sculpture park, and pose for the same photographs he did with Seh-hee. We know they are the same woman. Has this new face and renewed love made her happy? And what will Ji-woo do when he learns the truth? Is losing face losing self?






Bi-mong (Dream) (2008)






Jin wakes up from a nightmare of a traffic accident. It drives him to the very spot and witnesses an accident, which replicates his dream. He follows the police to the suspect’s home and watches as Ran denies the hit-and-run accusation since she was asleep the entire night. Jin explains his dream to them and asks to be charged instead. He is convinced that there’s an unexplainable connection between the two. They discover that when he dreams, she acts out his dream in her sleep. 








Torrent Link

http://www.torrenthound.com/hash/b6943fe1747250f70a7294b224783da05479c673/torrent-info/Ki-duk-Kim--Bi-mong-aka-Dream-2008-

സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്റര്‍... ആന്റ് സ്പ്രിംഗ്


സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്റര്‍... ആന്റ് സ്പ്രിംഗ് (Spring, summer, fall, winter..., and spring) - 2003

ജീവിതത്തിന്റെ ചാക്രികസ്വഭാവത്തെ കുറിച്ചത്രെ ഈ സിനിമ സംവദിക്കാന്‍ ശ്രമിക്കുക. ഒപ്പം പ്രപഞ്ചത്തിന്റെ എന്ന് കൂടി ആവുമോ? അങ്ങിനെ വിചാരിക്കുന്നതും സംഗതം. ജീവിതത്തിന്റെ പ്രഹേളികയൊന്നും നിശിതമായി സംബോധനചെയ്യപ്പെടുന്നില്ലെങ്കിലും പ്രകൃതി, ജീവിതത്തിന്റെ ചാക്രികതയില്‍ ആവേശിക്കുന്നതിന്റെ പ്രതിഭാപൂരണം ഈ ചിത്രം നല്‍കും.

കിം കി ദോക് മലയാളിക്ക്, മലയാളിയോളം സുപരിചിതനായ കൊറിയന്‍ സംവിധായകനാണ്. ഈ ചിത്രം മുന്നോട്ടു വയ്ക്കുന്ന ജീവിതദര്‍ശനം മലയാളിയെ, ആരെയെങ്കിലുമോ, പിടിച്ചുലയ്ക്കാന്‍ മാത്രം വിപ്ലവാത്മകമോ നവമോ അല്ല എന്ന് തന്നെയാണ് തോന്നുക. ഇന്ത്യന്‍ ദാര്‍ശനികതയുടെ ഏറ്റവും പ്രാഥമികമായ ധാരയാണല്ലോ പുരുഷാര്‍ത്ഥങ്ങളെ കുറിച്ചുള്ള വിചാരരീതി. അതിനെ ഏറ്റവും ലളിതമായി പ്രകാശിപ്പിക്കുകയാണ് ഈ ചിത്രം ചെയ്യുക. ഈ വൃത്തം തലമുറകളില്‍ നിന്നും തലമുറകളിലേക്ക് പ്രവഹിക്കുന്നു എന്ന ശുഭാന്ത്യവും.

സുതാര്യമായ ആശയത്തിന്റെ സുതാര്യമായ സംപ്രേക്ഷണം സാധിച്ചിരിക്കുന്നത്, ഒരു നാടോടി കഥയിലെന്നപോലെ, വശ്യമായ പ്രകൃതിവിന്യാസത്തിന്റെ നടുവിലാണ്. ഓരോ സീനും ഓരോ പടം പോലെ മനോഹരം. ഊട്ടിയില്‍ ക്യാമറ തുറന്നാലും ഇതുപോലിരിക്കും എന്നു പറഞ്ഞുനിര്‍ത്താന്‍ ആവാത്ത വിധം സിനിമയെ കാഴ്ചയുടെ ഗംഭീരമായ അനുഭവം ആക്കുന്നുണ്ട്‌, ഒരേ പരിസരത്തിന്റെ  ഋതുസംക്രമണ പൂര്‍ണ്ണമായ ആവര്‍ത്തനത്തില്‍ പോലും ഈ ചിത്രം. തീര്‍ച്ചയായും അത് ഒരു സംവിധായകന്‍ സിനിമയുടെ ഭാവുകത്വത്തെ ആഴത്തില്‍ നേരിട്ട വിധം കൂടിയാണ്. പരിചിതമല്ലാത്തതും, വ്യക്തമായി നിര്‍വചിക്കാനാവാത്തതുമായ ഈ കിളിവാതില്‍ കാഴ്ചയുടെ അമ്പരപ്പാലാവണം മലയാളി, മാര്‍ക്വിസിനെ പോലെ കിം കി ദോക്കിനെയും മലയാളിയാക്കിയത്.

Youtube Link





ദിലീപ് നടന്‍, ശ്വേത-നടി, ഇന്ത്യന്‍ റുപ്പി മികച്ച ചിത്രം



തിരുവനന്തപുരം: 2011-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയാണ് മികച്ച ചിത്രം. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിന് ദിലീപ് മികച്ച നടനും സാള്‍ട്ട് ആന്റ് പെപ്പറിലെ പ്രകടനത്തിന് ശ്വേതാമേനോന്‍ മികച്ച നടിയ്ക്കുമുള്ള പുരസ്‌കാരം നേടി. പ്രണയം എന്ന ചിത്രം ഒരുക്കിയ ബ്ലസിയാണ് മികച്ച സംവിധായകന്‍. ആഷിക് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്റ് പെപ്പര്‍ ആണ് കലാമൂല്യമുള്ള മികച്ച ജനപ്രിയചിത്രം. 

പി.ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപനാണ് മികച്ച രണ്ടാമത്തെ ചിത്രം. ആദിമധ്യാന്തം സംവിധാനം ചെയ്ത ഷെറിയാണ് മികച്ച നവാഗതസംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ.ഭാഗ്യരാജ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്. ചാപ്പാകുരിശ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലെ പ്രകടനത്തിന് ഫഹദ് ഫാസില്‍ മികച്ച രണ്ടാമത്തെ നടനായപ്പോള്‍ ഊമക്കുയില്‍ പാടുന്നുവെന്ന ചിത്രത്തിലെ അഭിനയത്തിന് നിലമ്പൂര്‍ ആയിഷ മികച്ച രണ്ടാമത്തെ നടിയായി. മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 


41 കഥാചിത്രങ്ങളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. ഒരു ഹൃസ്വചിത്രവും ആറ് ഡോക്യുമെന്ററികളും അവാര്‍ഡിനെത്തി. മികച്ച സിനിമാലേഖനത്തിലുള്ള പുരസ്‌കാരം ജി.പി.രാമചന്ദ്രനാണ്. സി.എസ്.വെങ്കിടേശ്വന്‍ മികച്ച സിനിമാഗ്രന്ഥത്തിനും അവാര്‍ഡ് നേടി. മലയാളസിനിമയെ സംബന്ധിച്ച് 2011 ഒരു വഴിത്തിരിവിന്റ കാലയളവായിരുന്നു. വ്യത്യസ്തമായ കഥാപശ്ചാത്തലവും ആഖ്യാനവുമുള്ള ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയത്. അത് അംഗീകരിച്ചുകൊണ്ടാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചതെന്ന് മന്ത്രി ഗണേഷ്‌കുമാറും ഭാഗ്യരാജും പറഞ്ഞു. 

പുരസ്‌കാരങ്ങള്‍ താഴെ; 


ചിത്രം: ഇന്ത്യന്‍ റുപ്പി (രഞ്ജിത്ത്)
രണ്ടാമത്തെ ചിത്രം: ഇവന്‍ മേഘരൂപന്‍ (പി.ബാലചന്ദ്രന്‍)
സംവിധായകന്‍ ബ്ലസി (പ്രണയം)
നടന്‍: ദിലീപ് (വെള്ളരിപ്രാവിന്റെ ചങ്ങാതി)
നടി ശ്വേതാ മേനോന്‍
രണ്ടാമത്തെ നടന്‍ ഫഹദ് ഫാസില്‍ (ചാപ്പാക്കുരിശ്, അകം)
രണ്ടാമത്തെ നടി നിലമ്പൂര്‍ ആയിഷ (ഊമക്കുയില്‍ പാടുന്നു)
കഥാകൃത്ത് എം.മോഹനന്‍ (മാണിക്യക്കല്ല്)
എഡിറ്റിങ് വിനോദ് സുകുമാരന്‍ (ഇവന്‍ മേഘരൂപന്‍)
കലാമൂല്യമുള്ള ജനപ്രിയചിത്രം: സാള്‍ട്ട് ആന്റ് പെപ്പര്‍ (ആഷിക് അബു)
നവാഗതസംവിധായകന്‍: ഷെറി (ആദിമധ്യാന്തം)
ഛായാഗ്രാഹകന്‍: എം.ജെ.രാധാകൃഷ്ണന്‍ (ആകാശത്തിന്റെ നിറം)
തിരക്കഥ: സഞ്ജയ് ബോബി (ട്രാഫിക്)
ബാലതാരം: മാളവിക (ഊമക്കുയില്‍)
സംഗീതസംവിധായകന്‍: ശരത് (ഇവന്‍ മേഘരൂപന്‍)
ഗാനരചയിതാവ്: ശ്രീകുമാരന്‍ തമ്പി
ഗായകന്‍: സുദീപ്, ഗായിക: ശ്രേയ ഘോഷാല്‍ (രതിനിര്‍വേദം)
ഹാസ്യനടന്‍: ജഗതി ശ്രീകുമാര്‍ (സ്വപ്‌നസഞ്ചാരി)
പശ്ചാത്തലസംഗീതം: ദീപക് ദേവ് (ഉറുമി)
ലേഖനം: നീലന്‍ 
സിനിമാഗ്രന്ഥം: ജി.പി.രാമചന്ദ്രന്‍
ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: സി.എസ്.വെങ്കിടേശ്വരന്‍

Tuesday, July 17, 2012

ആമേന്‍



 ദൃശ്യമനോഹാരിത കൊണ്ട് പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനായി മാറിയ കിം കി ഡുക്കിന്റെ ആമേന്‍. യൂറോപ്പില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച ആമേന്‍ ഒരു യുവതിയുടെ നിഗൂഢയാത്രകളുടെ കാഴ്ച്ചകളുടെ കഥയാണ് പറയുന്നത്. പ്രതികാരഭാവത്തോടെ അവള്‍ നടത്തുന്ന യാത്രകളാണ് ചിത്രത്തിന്റെ പ്രമേയം. ദൃശ്യവിന്യാസത്തിലും സന്നിവേശത്തിലും കാവ്യാത്മകത പുലര്‍ത്തുന്ന മറ്റൊരു കിം കി ഡുക്ക് ചിത്രമാകും ഇതെന്നാണ് നല്ല സിനിമയെ സ്‌നേഹിക്കുന്ന ലോകം പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ ഏറെ ആരാധകരുള്ള കിം കി ഡുക്കിന്റെ പുതിയ ചിത്രം എപ്പോള്‍ കാണാന്‍ കഴിയും എന്ന ചോദ്യമാണ് അവരില്‍ നിന്നുണ്ടാകുന്നത്. സ്പ്രിങ് സമ്മള്‍ ഫാള്‍ വിന്റര്‍ ആന്റ് സ്പ്രിങ്, ദ ബോ, ടൈം, സമരിറ്റിന്‍ ഗേള്‍, ഡ്രീം...തുടങ്ങി മികവുറ്റ ചിത്രങ്ങള്‍ ഒരുക്കിയ ഈ കൊറിയന്‍ സംവിധായകന്‍ പുതുതലമുറയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനായാണ് അറിയപ്പെടുന്നത്. 72 മിനിറ്റ് മാത്രമുള്ള ആമേന്‍ സ്‌പെയിനിലെ സാന്‍ സെബാസ്റ്റിയന്‍ മേളയെ ഇളക്കിമറിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

'ഹോം'- ഹൃദയം കൊത്തിപ്പറിക്കുന്ന ഒരു ചിത്രം



'ഹോം'- ഹൃദയം കൊത്തിപ്പറിക്കുന്ന ഒരു ചിത്രം



ഊര്‍ജ്ജിതമായ വനസംരക്ഷണപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിന് ലോകരാഷ്ട്രങ്ങളോട് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തിരിക്കുന്ന അന്താരാഷ്ട്ര വനവര്‍ഷമാണ് 2011. നാം ഓരോരുത്തരും ജീവിതത്തില്‍ ഒരു തവണയെങ്കിലും കാണേണ്ട ഒരു ചിത്രം (ഇതുവരെ കണ്ടിട്ടില്ലെങ്കില്‍), ഈ വര്‍ഷമെങ്കിലും മനസ്സിരുത്തി കാണേണ്ടതുണ്ട്. 2009-ല്‍ ലോകമൊട്ടാകെ പ്രദര്‍ശിപ്പിച്ച ചിത്രമാണിത്. പേര് - 'ഹോം'. സംവിധായകന്‍ യാന്‍ ആര്‍തസ് ബെര്‍ട്രണ്ട്. 

ഭൂമിക്ക് സമര്‍പ്പിച്ച ഒരു സമ്മോഹനഗീതം എന്ന് വിശേഷിപ്പിക്കന്‍ തോന്നിയാല്‍ അത് ആ ചിത്രത്തെക്കുറിച്ചുള്ള നമ്മുടെ തെറ്റായ വിലയിരുത്തലാവും. അതിഭാവുകത്വം നിറഞ്ഞതായിപ്പോകും ആ പ്രയോഗം. അത്രക്ക് ലളിതമല്ല 'ഹോം'. 
വിസ്മയഭരിതമായ ഒരു ഭൂമിയെ പ്രതിഫലിപ്പിക്കുന്നതിനൊപ്പം 'ഹോം' നമ്മുടെ ഹൃദയം കൊത്തിപ്പറിക്കും - അങ്ങനെ ഒരു ആര്‍ദ്രഹൃദയമാണ് നമുക്കുള്ളതെങ്കില്‍!

ഫൊട്ടൊഗ്രാഫറും മാധ്യമപ്രവര്‍ത്തകനും പിന്നീട് ലോകം കണ്ടതില്‍ വെച്ച് ഏറ്റവും പ്രതിഭാശാലിയായ പരിസ്ഥിതിപ്രവര്‍ത്തകനും ആയ യാന്‍ ആര്‍തസ് ബെര്‍ട്രണ്ട് വാസ്തവത്തില്‍ ഈ വഴിയില്‍ എങ്ങനെ എത്തിയെന്ന് സംശയിക്കാം. ഫ്രാാന്‍സിലെ പ്രശസ്തരായ ആഭരണവ്യാപാരികുടുംബത്തില്‍ ജനിച്ച ആള്‍! അതു തന്നെ ഈ സംശയത്തിന് കാരണം.

കുട്ടിക്കാലത്തു തന്നെ പ്രകൃതിയിലും വന്യജീവികളിലും ആകൃഷ്ടനായി.ഫൊട്ടൊഗ്രാഫിയിലെത്തി ചലചിത്രസംവിധാന സഹായി ആയി. വന്യജീവിസങ്കേതസംരക്ഷകനായി. മുപ്പതാം വയസ്സില്‍ കെനിയയിലെ വനങ്ങളില്‍ ഭാര്യക്കൊപ്പം എത്തി മാസ്സൈ ഗോത്രവര്‍ഗക്കരുടെ കൂടെ താമസിച്ച് ഒരു സിംഹ കുടുംബത്തെ പിന്തുടര്‍ന്ന് പെരുമാറ്റശീലങ്ങള്‍ പഠനവിധേയമാക്കി. 



ബലൂണുകളില്‍ വനന്തരങ്ങള്‍ക്ക് മീതെ സഞ്ചരിച്ചു. ഭൂമിയെ ആകാശത്തുനിന്നു തെളിമയോടെ കാണാന്‍ കഴിഞ്ഞതോടെ ഉണ്ടായ ആശയമാണ് 'ഹോം' എന്ന ചിത്രത്തിന്റെ പിറവിക്കു പിന്നില്‍. 1994-ല്‍ യുനെസെ്കാ ഏര്‍പ്പെടുത്തിയ ഒരു പഠനത്തിലൂടെ യാന്‍ ഭൂമിയിലെ ഏറ്റവും ഭംഗിയുള്ള സ്ഥലങ്ങളുടേ ചിത്രങ്ങളുടേ ഒരു ശേഖരം ഉണ്ടാക്കിയിരുന്നു. 30 ലക്ഷം കോപ്പികളാണ് അതു പുസ്തകമാക്കിയപ്പോള്‍ വിറ്റു പോയത്. 24 ഭാഷകളില്‍ വിവര്‍ത്തനം ചെയ്യുകയുണ്ടായി. ലോകത്തൊട്ടകെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ 120 കോടി ജനങ്ങള്‍ അതു കണ്ടു!. ഒരു ഫൊട്ടൊഗ്രാഫര്‍ക്കും ലഭിച്ചിട്ടില്ലാത്ത ഭാഗ്യം!. 

2006-ല്‍ 'മുകളില്‍ നിന്ന് കാണുമ്പോള്‍' എന്ന ഒരു പരമ്പര തുടങ്ങി. ഭൂമിയും മനുഷ്യന്‍ നേരിടുന്ന വെല്ലുവിളികളും അവന്റെ വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തികളാല്‍ ഭൂമി നേരിടുന്ന വെല്ലുവിളികളും ആയി ഈ പരമ്പര പരിണമിച്ചു. 
'ഹോം' ചിത്രത്തിലെ 90 ശതമാനം ഷോട്ടുകളും ആകാശത്തുനിന്നുള്ളവയാണ്. ഭൂമിയെ ബുദ്ധിയും ഭാവനയും ഉള്ള ഒരു വലിയ പക്ഷി നോക്കിക്കാണുന്നു എന്ന് സങ്കല്‍പ്പിക്കുക. അതാണ് 'ഹോം' എന്ന ചിത്രം. സമ്മോഹനമായ ഭൂമിയെ ആണ് യാന്‍ ചിത്രീകരിച്ചു തന്നിരിക്കുന്നത്, 

ഇതേക്കാള്‍ മനോഹരിയായി ഭൂമിയെ അടുത്തെങ്ങും ആരും നമുക്ക് പ്രദാനം ചെയ്യുമെന്നു തോന്നുന്നില്ല, നമ്മുടെ ഇന്ദ്രിയങ്ങളെ സ്തബ്ദമാക്കുന്ന മനോഹാരിതയാണി ചിത്രം ഉടനീളം കാണിച്ചുതരുന്നത്. അതേ സമയം അതിന് സമാന്തരമായി മനുഷ്യന്‍ മൂലമുണ്ടായ ഇന്നത്തെ ഭൂമിയുടേ ദുരവസ്ഥയിലാണ് യാനിന്റെ ദീര്‍ഘവീക്ഷണക്ഷമമായ ദൃഷ്ടി. 





യാനിന്റെ പ്രവര്‍ത്തിക്ക് തുല്യമായി മറ്റൊന്നില്ല.ചിത്രം തുടങ്ങുന്നത് ചന്ദ്രന്റെ ചക്രവാളത്തില്‍ ഭൂമി ഉദിച്ചുയരുന്ന ഉപഗ്രഹദൃശ്യത്തോടെയാണ്. ആദ്യ പതിനഞ്ചു മിനിറ്റ് അഗ്നിപര്‍വതമേഘങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭൂമിയുടേ ഉത്ഭവസമാനത ബോധ്യപ്പെടുത്തുന്നു. ഭൂമിയിലെ ഏകകോശ ജീവിയുടേ വികാസപരിണാമങ്ങള്‍ യാന്‍ വിശദീകരിക്കുമ്പോള്‍ അതു ശാസ്ത്രപാഠ്യഭാഗത്തിന്റെ സ്വഭാവത്തില്‍ നിന്നു വ്യത്യസ്തമായി നമ്മുടെ ചുറ്റുപാടുകളുടെ നാം കാണാത്ത അതിലളിതമായ ജീവന്റെ ലഘുചിത്രമായി നമുക്ക് ബോധ്യപ്പെടുന്നു. 




പതുക്കെ പതുക്കെ ഭൂമിയുടെ മീതെ ജലാശയങ്ങള്‍ക്ക് മീതെ വനങ്ങള്‍ക്ക് മീതെ പര്‍വതങ്ങള്‍ക്കും സാഗരത്തിനും മരുഭൂമികള്‍ക്കും മീതെ വന്യജിവികക്കു മീതെ കൃഷിയിടങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും മീതെ ജനപഥങ്ങള്‍ക്ക് മീതെ നാഗരികതകള്‍ക്ക് മീതെ നിര്‍ബാധസഞ്ചാരവും മനുഷ്യന്റെ ആയുധങ്ങള്‍ കൊത്തിയെടുത്ത ഭൂമിയുടെ മുറിവുകള്‍ക്ക് മീതെ അനുതാപം ചൊരിഞ്ഞ് പ്രതിഷേധയാത്രയായും യാന്‍ ഈ ചിത്രത്തെ മാറ്റിയെടുക്കുന്നു.



50 രാജങ്ങള്‍ക്ക് മുകളിലുടേ യാനും ഒരു കാമേറാമാനും, ഒരു പൈലറ്റും ഹെലികോപ്പ്റ്ററില്‍ സഞ്ചരിച്ചാണ് 20 മാസം കൊണ്ട് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ഹെലികോപ്റ്ററിന്റെ കീഴ്ഭാഗത്ത ഒരു ഗോളത്തിനു പുറത്ത് ചുറ്റിനീങ്ങാവുന്ന വിധം ക്രമീകരിച്ച ഹയ് ഡെഫനിഷന്‍ സിനിഫ്‌ളാക്‌സ് കാമെറാകളാണ് യാന്‍ ഉപയോഗിച്ചത്. അനക്കം പോലും ഇല്ലാതെ ഈ കാമെറകള്‍ ഭൂമിയെ അകക്കണ്ണുകളില്‍ അവാഹിച്ചെടുത്തിരിക്കുന്നു. 


20 മാസം കൊണ്ട് ശേഖരിച്ച ദൃശ്യങ്ങള്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചാല്‍ 20 ദിവസം വേണ്ടിവരുമായിരുന്നു കണ്ടുതിരാന്‍!. അത്രയും ദൃശ്യങ്ങളില്‍ നിന്നാണ് 90 മിനിറ്റ് ദൈര്‍ഘ്യമുള്ള 'ഹോം' പിറന്നത്. ചിത്രത്തിലുടനീളം ഭൂമിയിലെ ജീവജാലങ്ങള്‍ തമ്മിലുള്ള ജൈവബന്ധം യാന്‍ കേന്ദ്രപ്രമേയമായി വിസ്തരിക്കുന്നു. വൈകിയില്ല യാന്‍ ഓര്‍മ്മിപ്പിക്കുന്നു.

IMDB Link


Youtube Link



virtually a virgin (യഥാര്‍ഥത്തില്‍ ഒരു കന്യക)


ശരിക്കും ഒരു കന്യക


ഒരേ സമയം ലളിതവും സങ്കീര്‍ണവുമായ ചില ജീവിതവ്യവഹാരങ്ങളാണ് പീറ്റര്‍ ബാസ്‌കൊ എന്ന ഹംഗേറിയന്‍ സംവിധായകന്‍ virtually a virgin (യഥാര്‍ഥത്തില്‍ ഒരു കന്യക) എന്ന സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. അനാഥയായ ബൊറോക്ക എന്ന 18 കാരിയെ വേശ്യയാക്കുന്നത് കാമുകന്റെ വഞ്ചനയാണ്.

പാപത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള ചില അടിസ്ഥാന ചോദ്യങ്ങള്‍ പീറ്റര്‍ ബാസ്‌കൊ ഈ ചിത്രത്തില്‍ ഉന്നയിക്കുന്നുണ്ട്. നീ എന്നെ മനസ്സില്‍ കണ്ടുകൊണ്ട് അയാളുടെ കൂടെ കിടന്നോളൂ എന്നു പറഞ്ഞാണ് കാമുകന്‍ ആദ്യം ബെറോക്കയെ ശരീരം വില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. കാമുകന്റെയും അയാളുടെ സംഘാംഗങ്ങളുടെയും പിടിയില്‍ നിന്ന് രക്ഷപ്പെട്ട് മൊറിക് എന്ന യുവാവിനൊപ്പം കഴിയുമ്പോള്‍ ബൊറോക്ക പറയാതെ പറയുന്നത് താന്‍ കന്യക തന്നെയാണെന്നാണ്. നിങ്ങള്‍ നിങ്ങളുടെ ചിന്തയും ബുദ്ധിയും വില്‍ക്കുന്നു, ഞാന്‍ എന്റെ ശരീരം വില്‍ക്കുന്നു. ഇതിലെന്താണ് വ്യത്യാസം എന്നും ബൊറോക്ക ചോദിക്കുന്നുണ്ട്.

ഒരര്‍ഥത്തില്‍ ബൈബിളിലെ മഗ്ദലനമറിയത്തിന്റെ മറ്റൊരു രൂപം തന്നെയാണ് പീറ്റര്‍ ബാസ്‌കൊ ചിത്രീകരിക്കുന്നത്. വേശ്യകളുടെ അസോസിയേഷന്‍ പ്രതിനിധികള്‍ ഒരു വനിതാമന്ത്രിയെ കാണാന്‍ പോകുന്ന രംഗം ചിത്രത്തിലുണ്ട്. തങ്ങളുടെ നിവേദനം വാങ്ങാതെ അറപ്പോടെ മുഖം തിരിച്ചു പോകുന്ന മന്ത്രിയോട് ബൊറോക്ക പറയുന്നു: '' ഞാന്‍ നിങ്ങള്‍ക്ക് കൈയുറ ധരിച്ച് നിവേദനം തരാം.''

തികച്ചും പോസിറ്റീവായ ഒരു ദൃശ്യത്തോടെയാണ് പീറ്റര്‍ സിനിമ അവസാനിപ്പിക്കുന്നത്. പുതിയ ജീവിത സഖാവിനൊപ്പം കേബിള്‍ കാറില്‍ സഞ്ചരിക്കവെ സാങ്കേതികത്തകരാര്‍ നിമിത്തം നിലച്ചുപോകുന്ന കേബിള്‍ കാറിനുള്ളിലിരുന്ന് ബൊറോക്ക മഴ കൊള്ളാതിരിക്കാന്‍ കുട നിവര്‍ത്തുന്നു. പൊടുന്നനെ തിരശ്ശീല മുഴുവന്‍ കുടകള്‍ നിറയുന്നു. കന്യകാത്വത്തിന്റെ മിഥ്യയ്ക്ക് മേലെ ജീവിതം ഉയര്‍ത്തുന്ന സ്‌നേഹത്തിന്റെ കുടയാണിത്.

IMDB Link


കളേഴ്‌സ് ഓഫ് മൗണ്ടന്‍


ചോര പടരുന്ന കൊളംബിയന്‍ മലകള്‍




നിറയെ കുഴിബോംബുകളുള്ള മൈതാനത്തെ ഫുട്‌ബോള്‍ കളി പോലെയാണ് കൊളംബിയയിലെ സമകാലിക ഗ്രാമീണ ജീവിതം. അതാണ് ആര്‍ബേലാസിന്റെ കളേഴ്‌സ് ഓഫ് മൗണ്ടന്‍ എന്ന ചിത്രവും പറയുന്നത്. 

ഒരു ഭാഗത്ത് ആയുധമണിഞ്ഞ് കലാപം നടത്തുന്ന ഗറില്ലകള്‍, മറുഭാഗത്ത് ഗറില്ലാവേട്ടയെന്ന പേരില്‍ പട്ടാളത്തിന്റെ അഴിഞ്ഞാട്ടം. ഇതിനിടയിലാണ് സമകാലിക കൊളംബിയന്‍ ജീവിതം. കര്‍ഷകരുടെ വിമോചനം ആണ് ഇടതുപക്ഷ ആഭിമുഖ്യമുള്ള റെവല്യൂഷണറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ (എഫ്.എ.ആര്‍.സി) എന്ന ഒളിപ്പോരാളികളുടെ ലക്ഷ്യം. ആളുകളെ സംഘത്തില്‍ അണിചേര്‍ക്കാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട് അവര്‍. 

പട്ടാളക്കാര്‍ക്ക് നാട്ടിലെ എല്ലാവരെയും സംശയമാണ്. സംശയത്തിന്റെ പേരില്‍ അവര്‍ കണ്ണില്‍ കണ്ടവരെയെല്ലാം ഉപദ്രവിക്കും. ഭരണകൂടം വലതുപക്ഷ സ്വഭാവമുള്ളതാണ്. അമേരിക്കന്‍ ആഭിമുഖ്യമുള്ള ബഹുരാഷ്ട്ര സൈന്യവും ഇവിടെയുണ്ട്. അവര്‍ക്ക് കൊളംബിയയുടെ ഭൂവിഭവങ്ങളിലാണ് കണ്ണ്. മലകളും താഴ്‌വരകളും ഒഴിപ്പിച്ചെടുക്കാന്‍ അവര്‍ വിചാരിച്ചാല്‍ കഴിയും.

പട്ടാളത്തിന്റെ ഹെലിക്കോപ്റ്ററുകള്‍ നിരന്തരം മലയ്ക്കുമുകളില്‍ വട്ടമിട്ടു പറക്കുന്നുണ്ടാകും. ഇവരുടെ കണ്ണില്‍പെടാതെ വീടുകളില്‍ ഭീതിയോടെയാണ് കൊളംബിയയിലെ ഗ്രാമീണര്‍ ജീവിക്കുന്നത്. പട്ടാളത്തിന്റെ ഹെലികോപ്റ്ററുകള്‍ മലകളില്‍ ഇറങ്ങാതിരിക്കാന്‍ ഗറില്ലകള്‍ കുഴിബോംബ് വെച്ചിട്ടുണ്ട്. ഭൂഭാഗങ്ങളില്‍ ബോംബുകള്‍ കുഴിച്ചിടുമ്പോള്‍ നഷ്ടപ്പെടുന്ന ഒന്നുണ്ട്. കൊളംബിയക്കാര്‍ ഹൃദയം കൊണ്ടറിയുന്ന ലഹരി-ഫുട്‌ബോള്‍.

ഫുട്‌ബോള്‍ മൈതാനങ്ങളിലും കുഴിബോംബുകള്‍ ഉണ്ടാകും. കുട്ടികള്‍ മൈതാനങ്ങളില്‍ നിന്ന് അകറ്റപ്പെടുന്നു. ഒരുകാലത്ത് ലോക ഫുട്‌ബോളിലെ അതികായന്മാരായിരുന്നു കൊളംബിയന്‍ ടീം. 1996ലും 2002ലും ഫിഫ റാങ്കിങ്ങില്‍ നാലാംസ്ഥാനത്തായിരുന്നു ഇവര്‍. സാഹസികനായ ഗോളി ഹിഗ്വിറ്റയുടെ, 'മുടിയനാ'യ ക്യാപ്റ്റന്‍ വാള്‍ഡരമയുടെ, സെല്‍ഫ് ഗോളടിച്ചതിന്റെ പേരില്‍ ഫുട്‌ബോള്‍ ഭ്രാന്തന്‍മാരുടെ വെടിയേറ്റു മരിക്കേണ്ടിവന്ന ആന്ദ്രേ എസ്‌കോബാറിന്റെ, ആസ്പ്രില്ലയുടെ കൊളംബിയ കഴിഞ്ഞവര്‍ഷത്തെ റാങ്കിങ്ങില്‍ 54-ാം സ്ഥാനത്താണ്.

ഇതാണ് 2011-ല്‍ പുറത്തിറങ്ങിയ 'കളേഴ്‌സ് ഓഫ് മൗണ്ടന്‍'(Los colores de la montaña) എന്ന ചിത്രത്തിന്റെ പശ്ചാത്തലം. തിരുവന്തപുരത്തുനടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സുവര്‍ണ ചകോരം നേടിയിരുന്നു കാര്‍ലോസ് സെസാന്‍ അര്‍ബേലാസ് സംവിധാനം ചെയ്ത ഈ ചിത്രം. അര്‍ബേലാസിന്റെ കന്നിച്ചിത്രവുമാണിത്. സലിം അഹമ്മദിനെപ്പോലെ കന്നിച്ചിത്രത്തിലൂടെ തന്നെ ഓസ്‌കര്‍ നോമിനേഷന്‍ നേടാനും കഴിഞ്ഞു. സാന്‍ സെബാസ്റ്റിയന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിനും ആര്‍ബേലാസ് അര്‍ഹനായി. കഴിഞ്ഞ വര്‍ഷത്തെ മികച്ച അഞ്ചു ചിത്രങ്ങള്‍ തെരഞ്ഞെടുത്താല്‍ അതില്‍ ഈ സിനിമ ഉള്‍പ്പെടുത്താതിരിക്കാനാവില്ല.

രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലത്തെ കുറിച്ചു മനസിലാക്കാത്ത ഒരാള്‍ എന്തുസിനിമയാണിത് എന്ന് ചോദിച്ചാല്‍ തെറ്റില്ല. കളിക്കിടെ കുഴിബോംബുകള്‍ നിറഞ്ഞ ഒരു കുന്നിന്‍ ചെരിവില്‍ ഫുട്‌ബോള്‍ പോകുന്നതും അത് വീണ്ടെടുക്കാന്‍ കുട്ടികള്‍ ശ്രമിക്കുന്നതും മാത്രമായി അത് വിലയിരുത്തപ്പെട്ടേക്കും. രാഷ്ട്രീയ സൂചനകളാണ് ഇതിനെ മികച്ച ചിത്രമാക്കുന്നത്.

ലാ പ്രഡേറ ജില്ലയാണ് കഥയ്ക്ക് പശ്ചാത്തലമായ സ്ഥലം. ആന്‍ഡിയന്‍ മേഖലയിലെ അന്ത്യോക്യ എന്ന മലകള്‍ നിറഞ്ഞ വിദൂരഗ്രാമത്തിലാണ് ഇത് ചിത്രീകരിച്ചത്. ഫുട്‌ബോള്‍ തലയ്ക്കുപിടിച്ച മാനുവല്‍ (ഹെര്‍നാന്‍ മൗറീഷ്യോ ഒകാമ്പോ) എന്ന ഒമ്പതുവയസുകാരനാണ് കേന്ദ്ര കഥാപാത്രം. കര്‍ഷകനായ ഏണസ്‌റ്റോ(ഹെര്‍നാന്‍ മെന്‍ഡസ്)വിന്റെയും മിറിയ(കാര്‍മെന്‍ ടോറസ്)ത്തിന്റെയും മകനാണ് അവന്‍. ജൂലിയന്‍ (നോര്‍ബര്‍ട്ടോ സാഞ്ചസ്), വെളുമ്പനായ പൊക്കാ ലൂസ് ( ജെനറോ അരിസ്റ്റിസബാല്‍) എന്നിവരാണ് അവന്റെ സുഹൃത്തുക്കള്‍. കട്ടിക്കണ്ണടയുള്ള പാവത്താന്‍ പൊക്കാ ലൂസിന്റെ നിഷ്‌കളങ്കതയെ മാനുവലും ജൂലിയനും കൂടി പരമാവധി മുതലെടുക്കും. 

തന്റെ പഴയ ഫുട്‌ബോളുമായി വീട്ടുകാരുടെ കണ്ണുവെട്ടിച്ച് മാനുവല്‍ മൈതാനത്തേക്കോടുന്നിടത്താണ് സിനിമയുടെ തുടക്കം. കുറെ കൂട്ടുകാരുണ്ട് അവിടെ കളിക്കാന്‍. പൊക്കാ ലൂസിന് പെട്ടെന്ന് കിതയ്ക്കും. മൈതാനത്ത് രണ്ട് തവണ ഓടുമ്പോഴേക്കും അവന്‍ പുറത്തുപോയി ഇരിക്കും. അവന് അര്‍ജന്റീനയുടെ നീലയും വെള്ളയുമുള്ള ജഴ്‌സിയുണ്ട്. അത് ഒറിജിനലാണ് പോലും. 

അതവന്‍ ആര്‍ക്കും കൊടുക്കില്ല. പൊക്കാ ലൂസിന്റെ കിതപ്പു കണ്ടിട്ട് ജൂലിയനും കൂട്ടാളിയും അവനെ പേടിപ്പിക്കും. വെളുമ്പന്മാര്‍ക്ക് (ആല്‍ബിനോ) ആയുസുകുറവാണെന്നും വേഗം ചത്തുപോകുമെന്നും. എവിടെയെങ്കിലും വയസായ വെളുമ്പനെ കണ്ടിട്ടുണ്ടോ എന്നാണ് അവരുടെ ചോദ്യം. ഇത് കേട്ട് പൊക്കാലൂസിന് സങ്കടമായി. പക്ഷേ മാനുവലിന് അവനോട് സഹതാപമുണ്ട്. 'സാരമില്ല, നിന്നെ ഗോളിയാക്കാം. അന്നേരം അധികം ഓടേണ്ടി വരില്ലെ'ന്ന് പറഞ്ഞാണ് അവന്‍ ആശ്വസിപ്പിക്കുന്നത്.

അങ്ങനെയിരിക്കെ മാനുവലിന്റെ അച്ഛന്‍ അവന് പിറന്നാള്‍ സമ്മാനമായി പുതിയൊരു ഫുട്‌ബോള്‍ സമ്മാനിക്കുന്നു. ഒപ്പം ഗോളികള്‍ ഉപയോഗിക്കുന്ന കൈയുറകളും. ആ പന്തുമായി മൈതാനത്ത് കളിക്കുന്നതിനിടെയാണ് അതുണ്ടായത്. ജൂലിയന്‍ അടിച്ച പന്ത് കുന്നുകള്‍ക്കിടയിലെ താഴ്ന്ന സ്ഥലത്തേക്ക് പോയി. അതേനേരത്ത് ജൂലിയന്റെ അച്ഛന്‍ അതിലൂടെ പന്നിയെ കൊണ്ടുപോകുന്നുണ്ടായിരുന്നു. കുതറിയോടിയ പന്നി പന്തുള്ള സ്ഥലത്തേക്കാണ് ഓടിയത്. പകുതിവഴിയെത്തിയപ്പോള്‍ പന്നിയുടെ കാലുകൊണ്ട് ഒരു കുഴിബോംബു പൊട്ടി. 

പന്നി ചത്തു. മൈനുകള്‍ നിറഞ്ഞ സ്ഥലമായിരുന്നു അത്. ഇതോടെ മാനുവലിന്റെ പന്ത് എടുക്കാന്‍ എല്ലാവര്‍ക്കും പേടിയായി. ഫുട്‌ബോള്‍ മൈതാനത്ത് അപകട സൂചനയായി ചുവന്ന കൊടി സ്ഥാപിക്കുകയും ചെയ്തു. പക്ഷേ ഫുട്‌ബോള്‍ ഉപേക്ഷിക്കാന്‍ മാനുവലിന് പറ്റില്ല. അത് എടുക്കാനുള്ള ശ്രമം മാനുവല്‍ തുടര്‍ന്നു കൊണ്ടിരുന്നു.

സമാന്തരമായി ചില സംഭവങ്ങളും ചിത്രത്തില്‍ നടക്കുന്നുണ്ട്. അവിടത്തെ സ്‌കൂളിലേക്ക് കാര്‍മെന്‍ എന്ന പുതിയ ടീച്ചര്‍ വരുന്നതാണ് അതിലൊന്ന്. കൊളംബിയന്‍ സ്‌കൂള്‍ പഠനത്തിലെ പ്രതിസന്ധി ഇതിലുണ്ട്.

You tube Link Full Movie

ദ സ്‌കിന്‍ ഐ ലിവ് ഇന്‍


അവനോ അതോ അവളോ? ഒരു അല്‍മദോവര്‍ ചോദ്യം




മനുഷ്യാസ്ഥിത്വത്തിന്റെ മുഖ്യഘടകമായ ലൈംഗികവ്യക്തിത്വത്തെ അവന്റെ/അവളുടെ ശാരീരിക ലിംഗാവസ്ഥയില്‍ വരുന്ന മാറ്റം ബാധിക്കുന്നുണ്ടോ? ലിംഗമാറ്റത്തിനു വിധേയമാകുന്ന ഒരു വ്യക്തിയുടെ ലൈംഗികവ്യക്തിത്വവും പൂര്‍ണപരിണാമത്തിനു വിധേയമാകുന്നുണ്ടോ? ആണായി 'മാറുന്ന' പെണ്ണും പെണ്ണായി 'മാറുന്ന' ആണും അങ്ങനെ പൂര്‍ണമായി തന്റെ ലൈംഗിക അസ്തിത്വം മാറ്റുന്നുണ്ടോ? വിഖ്യാത സ്പാനിഷ് ചലച്ചിത്രകാരന്‍ പെഡ്രോ അല്‍മദോവര്‍ തന്റെ പുതിയ രചനയായ 'ദസ്‌കിന്‍ ഐ ലിവ് ഇന്‍' എന്ന സിനിമയിലൂടെ തേടുന്നത് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ്.

അല്‍മദോവറിന്റെ സിനിമകളുടെ മുഖ്യപ്രമേയങ്ങളായ ലൈംഗികവ്യക്തിത്വം ,സ്വവര്‍ഗരതി എന്നിവ 'ദ സ്‌കിന്‍ ഐ ലിവ് ഇന്‍'ന്റെയും പ്രധാന പ്രതിപാദ്യങ്ങളാണ്.തിയറി ജോങ്ക്വെറ്റിന്റെ 'മൈഗേല്‍' എന്ന നോവലിനെ ആധാരമാക്കിയാണ് സമകാലികലോകസിനിമയിലെ പ്രതിഭാശാലിയായ ചലച്ചിത്രകാരനായ പെഡ്രോ അല്‍മദോവര്‍ തന്റെ സിനിമ രൂപപ്പെടുത്തുന്നത്.തന്റെ മുന്‍ കാല ശൈലിയില്‍
നിന്നും വ്യത്യസ്ഥമായി ഒരു ഹൊറര്‍/ത്രില്ലര്‍ സിനിമയുടെ ഘടനയാണ് സം വിധായകന്‍ വിചിത്രമായ കഥാഗതിയുള്ള ഈ സിനിമയില്‍ പരീക്ഷിക്കുന്നത്. അല്‍മദോവറിന്റെ മുന്‍ കാല ചിത്രങ്ങളായ 'വോള്‍വര്‍' , 'ഓള്‍ എബൗട്ട് മൈ മദര്‍' തുടങ്ങിയ സിനിമകളുമായി
താരതമ്യം ചെയ്ത് ഈ സിനിമയെ സമീപിച്ച നിരൂപകര്‍ തെല്ല് നിരാശ പ്രകടിപ്പിക്കുന്നുണ്ട് . പക്ഷെ പുത്തന്‍ വിഷയങ്ങളെ ആവിഷ്‌കരിക്കുമ്പോഴും അല്‍മദോവര്‍ തന്റെ അടിസ്ഥാനപ്രമേയങ്ങളായ ഏകാന്തത,മരണം,ചതി,വ്യാകുലത എന്നിവയെ കൈവെടിയുന്നില്ല എന്നതും ശ്രദ്ധേയമാണ്.

'ദ സ്‌കിന്‍ ഐ ലിവ് ഇന്‍'ലെ പ്രധാനകഥാപാത്രങ്ങളെല്ലാം രഹസ്യങ്ങള്‍ പേറുന്നവരാണ്.സിനിമ തുടങ്ങുമ്പോള്‍ പ്രേക്ഷകന്‍ കാണുന്നത് ശരീരത്തോട് പറ്റിച്ചേര്‍ന്നു കിടക്കുന്ന തരം വസ്ത്രം ധരിച്ചുകൊണ്ട് 'യോഗ ' ചെയ്യുന്ന ഒരു യുവതിയുടെ ക്ലോസപ്പ് ദ്യശ്യങ്ങളാണ്.അവള്‍ ഒരു പരീക്ഷണവസ്തുവാണെന്ന് നാം ഉടന്‍ തന്നെ തിരിച്ചറിയുന്നു.വിഖ്യാതനായ പ്ലാസ്റ്റിക് സര്‍ജനായ ഡോ.റോബര്‍ട്ട് ലെഡ്ഗാഡ് ആണ് പരീക്ഷകന്‍.അദ്ദേഹം ഒരു പുതിയ തരം ചര്‍മ്മത്തിന്റെ കണ്ടുപിടുത്തത്തില്‍ മുഴുകിയിരിക്കുകയാണ്:തീപ്പൊള്ളല്‍ ഏല്‍ക്കാത്ത,വേദന
അനുഭവിക്കാത്ത ഒരു പുത്തന്‍ ചര്‍മ്മം. 'വേര' എന്ന ആ സുന്ദരിയായ യുവതിയെ എന്തു രഹസ്യം ആണ് വലയം
ചെയ്തിരിക്കുന്നത്? അവള്‍ ആരാണ് ? എന്തിനവള്‍ ലെഡ്ഗാഡിനെ അനുസരിക്കുന്നു?
എന്താണ് ലെഡ്ഗാഡിന്റെ യഥാര്‍ഥ ഉദ്ദേശ്യം ?

സിനിമയിലെ മനോഹര ദ്യശ്യങ്ങളുടെ ഉപരിതലത്തിനടിയില്‍ കിടക്കുന്ന രഹസ്യത്തെ,സൗന്ദര്യത്തിന്റെ സ്‌നിഗ്ദ ചര്‍മ്മം മറയ്ക്കുന്ന
വൈക്യതത്തെ,ഭീകരതയെ,രക്തവര്‍ണത്തെ സം വിധായകന്‍ വെളിപ്പെടുത്തുന്നത് സാമ്പ്രദായിക ത്രില്ലറിന്റെ ശൈലി പിന്തുടര്‍ന്നല്ല.ലെഡ്ഗാഡിന്റെയും വേരയുടെയും ഓര്‍മ്മകളെ ഫ്‌ലാഷ്ബാക്ക് രൂപത്തില്‍ വിന്യസിച്ചാണ് കഥയെ പൊതിഞ്ഞിരിക്കുന്ന
രഹസ്യം വെളിവാക്കുന്നത്.കാലത്തിലൂടെ മുന്‍പോട്ടും പുറകോട്ടും സഞ്ചരിക്കുന്നു ഫ്ലാഷ്ബാക്കുകള്‍. ഇവിടെ ഇവിടെ സമ്പൂര്‍ണ നായകനോ വില്ലനോ ഇല്ല.ഡോ.ലെഡ്ഗാഡില്‍ തന്നെ നായകനും വില്ലനും സമ്മേളിച്ചിരിക്കുന്നു.

ലെഡ്ഗാഡ് ശ്രമിക്കുന്നത് മാരകമായി തീപ്പൊള്ളലേറ്റ് ജീവച്ഛവം ആകുകയും ഒരിക്കല്‍ തന്റെ തന്നെ പ്രതിരൂപം കണ്ട് ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന തന്റെ ഭാര്യയെ പുന:സ്യഷ്ടിക്കുക എന്നതാണ്.അതിനായി തന്റെ പ്ലാസ്റ്റിക് സര്‍ജറിയിലുള്ള വൈദഗ്ദ്യം ഉപയോഗിക്കുന്നു ,അയാള്‍.ലെഡ്ഗാഡ് മറ്റെല്ലാം മാറ്റിവെച്ച് ഗവേഷണത്തില്‍ മുഴുകുന്നു.നഗരപ്രാന്തത്തിലുള്ള,മരങ്ങള്‍ മറവു
നല്‍കുന്ന, ഒരു പഴയ മാളികയില്‍ അയാള്‍ തന്റെ പരീക്ഷണശാല ഒരുക്കുന്നു. ഇനി അയാള്‍ക്ക് ഒരു പരീക്ഷണ'മ്യഗം' വേണം,പക്ഷെ അത് ഒരു മനുഷ്യനും ആകണം പക്ഷെ വ്യക്തിജീവിതത്തിലുണ്ടാകുന്ന മറ്റൊരു ദുരന്തം കഥാഗതിയെ മാറ്റിമറിയ്ക്കുന്നു.ഒരു വിവാഹപ്പാര്‍ട്ടിയില്‍ വെച്ച് തന്റെ മകള്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി മനസ്സിലാക്കുന്ന ലെഡ്ഗാഡ് അതിനു കാരണക്കാരന്‍ ആയ വിസന്റ
എന്ന,ഒരു തുണിക്കടക്കാരി സ്ത്രീയുടെ മകനായ യുവാവിനെ പിടികൂടുകയാണ്.

അവനെ തന്റെ മാളികയില്‍ തടവുകാരനാക്കി പാര്‍പ്പിക്കുന്നു, ഡോക്ടര്‍.പിന്നീട് അയാള്‍ മകളുടെ ദുരന്തത്തിനു പകരം വീട്ടുന്നത് വിചിത്രമായ രീതിയില്‍ ആണ് .അതാണ് സിനിമയിലെ ഏറ്റവും വലിയ രഹസ്യം.പകയും രതിയും ഇടകലരുന്ന മനോഘടനയുള്ള അയാള്‍, മകളോടുള്ള അടക്കാനാകാത്ത സ്‌നേഹവും ഭാര്യയോടുള്ള അഭിനിവേശവും മൂലം വിസന്റയെ ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നു,തന്റെ ആ കൂറ്റന്‍ രഹസ്യാത്മക മാളികയില്‍ വെച്ച്.ഹോര്‍മോണുകളും മറ്റ് മരുന്നുകളും നല്‍കി അവനെ ആറ് വര്‍ഷം
കൊണ്ട് 'അവള്‍' ആക്കി മാറ്റുകയാണ് ലെഡ്ഗാഡ്. 'വേര' എന്ന് പേര് നല്‍കി അയാള്‍ അവളെ ഒരു സുന്ദരിയാക്കി മാറ്റുന്നു.ഈ 'വേര'യെ ആണ് നാം ചിത്രത്തിന്റെ തുടക്കത്തില്‍ കാണുന്നത്.

ലെഡ്ഗാഡ് 'വേര'യില്‍ തന്റെ പുത്തന്‍ ചര്‍മ്മം വെച്ചുപിടിപ്പിക്കുന്നു.അതിസൂക്ഷ്മവും ആയാസകരവുമായ ശസ്ത്രക്രിയകള്‍ക്കൊടുവില്‍
അയാള്‍ തന്റെ ദൗത്യത്തില്‍ വിജയം വരിക്കുന്നു :തീപ്പൊള്ളലേല്‍ക്കാത്ത,പ്രാണീദംശനം ഏല്‍ക്കാത്ത അത്ഭുതചര്‍മ്മം. ബാഹ്യമായി ഒരു പൂര്‍ണസ്ത്രീ ആയി മാറിയിരിക്കുന്ന വേര പക്ഷെ ആന്തരികമായി വിസന്റ തന്നെ ആയി അവശേഷിക്കുന്നു.അവനിലെ പുരുഷന്‍ തന്റെ ബാഹ്യശരീരത്തിലെ എല്ലാ പരിണാമങ്ങള്‍ക്കും ശേഷവും പുരുഷനായിത്തന്നെ തുടരുകയാണ്.ലിംഗ അവസ്ഥയും ലൈംഗികസ്വത്വവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 'അവനു' മുന്‍പില്‍ 'അവള്‍' കീഴടങ്ങുന്നു.ലെഡ്ഗാഡില്‍ നിന്നു രക്ഷ നേടാനും പക വീട്ടാനും 'അവനു '
മുന്‍പില്‍ രണ്ട് മാര്‍ഗങ്ങളെ അവശേഷിക്കുന്നുള്ളൂ : ഒന്ന് സ്വയം ഹത്യ അതിന് രണ്ട് തവണ ശ്രമിച്ച് പരാജയപ്പെടുന്നുണ്ട് വേരമറ്റൊന്ന് അയാളെ പ്രലോഭിപ്പിച്ച് കെണിയില്‍ വീഴ്ത്തി രക്ഷപ്പെടുക. രണ്ടാമത്തെ മാര്‍ഗം സുന്ദരിയും ലൈംഗിക ആകര്‍ഷണം തികഞ്ഞവളുമായ വേരയ്ക്ക് വളരെ എളുപ്പമായിരുന്നു. കഥാന്ത്യത്തില്‍ വേര ലെഡ്ഗാഡിനെ ലൈംഗികബന്ധത്തിനിടെ വധിക്കുന്നു.

അവസാന രംഗത്തില്‍ നാം കാണുന്നത് 'വേര' തന്റെ അമ്മയുടെ കടയില്‍ എത്തുന്നതാണ്.താന്‍ ആരാണെന്ന കാര്യം ,തന്റെ യഥാര്‍ഥ സ്വത്വം അവന്‍ വെളിപ്പടുത്തുന്നതോടെ സിനിമ അവസാനിക്കുന്നു.





IMDB Link

http://www.imdb.com/title/tt1189073/

Torrent Link

http://www.torrenthound.com/hash/a5db50109b9b274d069ff2a94a08805be8b4905f/torrent-info/The-Skin-I-Live-In-2011-DVDRip


Monday, July 16, 2012

ദി മില്‍ക്ക് ഓഫ് സോറോ


ഗര്‍ഭിണിയായിരിക്കെ ക്രൂരമായ ബലാത്സംഗത്തിനിരയായ അമ്മ. അവരുടെ ഭീതിയും ഞെട്ടലും സങ്കടവുമെല്ലാം കുഞ്ഞിലേക്ക് പകര്‍ന്നിരുന്നു. അവള്‍ യുവതിയാകുമ്പോള്‍ ആണുങ്ങളോടും വിവാഹജീവിതത്തോടും തോന്നുന്ന ഭയവും വിരക്തിയും. ഇതാണ് പെറുവിയന്‍ സംവിധായികയായ ക്ലോഡിയ യോസയുടെ 'ദി മില്‍ക്ക് ഓഫ് സോറോ' യുടെ പ്രമേയം

ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തില്‍ മാജിക് റിയലിസം എന്ന ആഖ്യാന രീതിയുടെ പ്രയോക്താക്കളില്‍ പ്രമുഖനാണ് പെറുവിയന്‍ എഴുത്തുകാരനായ മരിയോ വര്‍ഗോസ് യോസ. അദ്ദേഹത്തിന്റെ മരുമകളാണ് ക്ലോഡിയ യോസ. സിനിമയില്‍ മാജിക് റിയലിസം ഉപയോഗപ്പെടുത്തിയ സംവിധായികയാണ് ക്ലോഡിയ. യഥാതഥമായ പശ്ചാത്തലത്തിലുള്ള ആഖ്യാനത്തിനിടയ്ക്ക് വിചിത്രമെന്നോ അസംഭവ്യമെന്നോ ഭ്രമാത്കമമെന്നോ തോന്നുന്ന സംഭവങ്ങളോ വിവരണങ്ങളോ കടന്നുവരുന്നതിനെ മാജിക് റിയലിസ്റ്റ് രീതിയെന്ന് ഒറ്റവാചകത്തില്‍ പറയാം. ലാറ്റിന്‍ അമേരിക്കക്കാര്‍ക്ക് അത് വെറും ആഖ്യാനരീതിമാത്രമല്ല. 

തങ്ങളുടെ ജീവിതാവസ്ഥകളെ പ്രതിഫലിപ്പിക്കാനുള്ള ഉപാധി കൂടിയാണ്. ദേശീയതയുടെയും സാമൂഹ്യസ്വത്വത്തിന്റെയും പ്രകാശനമായി അവര്‍ ഈ രീതിയെ കാണുന്നു. അതുകൊണ്ട് അതിന് രാഷ്ട്രീയവുമുണ്ട്. 'ലൈക്ക് വാട്ടര്‍ ഫോര്‍ ചോക്കലേറ്റ്‌സ്', 'അമിലിയെ', 'മിഡ്‌നൈറ്റ് ഇന്‍ പാരിസ്' തുടങ്ങിയവയാണ് ഈ രീതി പ്രയോജനപ്പെടുത്തിയ പ്രധാന സിനിമകള്‍. ക്ലോഡിയ 2009-ല്‍ സംവിധാനം ചെയ്ത 'മില്‍ക്ക് ഓഫ് സോറോ' മാജിക് റിയലിസം ഉപയോഗപ്പെടുത്തിയ സിനിമയാണ്. കഴിഞ്ഞ കേരള അന്താരാഷ്ട ചലചിത്രമേളയില്‍ ബെസ്റ്റ് ഓഫ് ഫിപ്രെസി വിഭാഗത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. 2009-ലെ ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ബിയര്‍ പുരസ്‌കാരം നേടിയ ചിത്രം 2010-ലെ ഓസ്‌കാറിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.

'മില്‍ക്ക് ഓഫ് സോറോ' ഒരു രോഗത്തിന്റെ പേരാണ്. ഗര്‍ഭകാലത്തിനിടയില്‍ ബലാത്സംഗത്തിനിരയാകുന്ന അമ്മമാരില്‍ ഉണ്ടാകുന്ന ഭീതി മുലപ്പാലിലൂടെ ശിശുവിലേക്കും പകരുമെന്ന നാട്ടുവിശ്വാസമാണ് ഈ രോഗത്തന്റെ അടിസ്ഥാനം. സിനിമയുടെ 'la teta asustada' എന്ന സ്പാനിഷ് തലക്കെട്ടിന്റെ അര്‍ഥം 'പേടിച്ചരണ്ട മുലകള്‍' എന്നാണ്. പെറുവിലെ പ്രശ്‌നങ്ങളെ ആസ്പദമാക്കി പഠനം നടത്തിയ അമേരിക്കന്‍ മെഡിക്കല്‍ ആന്ത്രോപോളജിസ്റ്റ് ഡോ.കിംബര്‍ലി തീഡന്റെ 'എന്‍റേ പ്രോജിമോസ്' എന്ന പുസ്തകമാണ് ക്ലോഡിയയുടെ സിനിമയ്ക്ക് പ്രേരണയായത്. ലാറ്റിന്‍ അമേരിക്കയിലെ രാഷ്ടീയ അക്രമങ്ങള്‍ ആണ് തീഡന്റെ വിഷയം. ഇതിന്റെ ഭാഗമായി പെറുവിലെ സ്ത്രീകളുമായി സംസാരിച്ചപ്പോള്‍ പലരും 'മില്‍ക്ക് ഓഫ് സോറോ' എന്ന രോഗത്തെ കുറിച്ച് പറഞ്ഞിരുന്നു. 

അന്നാട്ടുകാരുടെ നാട്ടുവിശ്വാസത്തിന്റെ ഭാഗമാണ് ഇങ്ങനെയൊരു രോഗം. പെറുവിലെ ആന്‍ഡിയന്‍ മേഖലയില്‍ കമ്യൂണിസ്റ്റ് തീവ്രവാദം ശക്തമായിരുന്ന 1980-92 കാലഘട്ടത്തില്‍ മാവോയിസ്റ്റ് ആക്രമണത്തിനും പട്ടാള അടിച്ചമര്‍ത്തലിനും ഇടയില്‍ ബലാത്സംഗത്തിനിരയായ സ്ത്രീകള്‍ക്കിടയിലായിരുന്നു ഇവരുടെ പഠനം. പെറുവിലെ മാവോയിസ്റ്റ് കമ്യൂണിസ്റ്റ് വിഭാഗമായ ഷൈനിങ് പാത്തുകളാണ് ഇവരെ ലൈംഗിക ചൂഷണത്തിനിരയാക്കിയതെന്ന് കിംബര്‍ലി തീഡന്‍ പറയുന്നുണ്ട്. എന്നാല്‍ സിനിമയില്‍ ഏതുവിഭാഗമാണ് ചൂഷകരെന്ന് സംവിധായിക ക്ലോഡിയ സൂചിപ്പിക്കുന്നില്ല. മാവോയിസ്റ്റ് കാലത്ത് പെറുവിന്റെ പകുതിയോളം മേഖലകളില്‍ അടിയന്തരാവസ്ഥയായിരുന്നു. ഈ സ്ഥലങ്ങളിലെ സ്ത്രീകള്‍ പട്ടാളക്കാര്‍ക്ക് അവകാശപ്പെട്ടതാണെന്ന ധാരണയെ ആരും ചോദ്യം ചെയ്യാറില്ലായിരുന്നു. 1992 വരെ ഇവിടെ നടന്ന ബലാത്സംഗങ്ങളെകുറിച്ച് പരാതി പോലുമില്ലായിരുന്നു.


ലിമയ്ക്ക് സമീപമുള്ള മലമ്പ്രദേശത്താണ് 'മില്‍ക്ക് ഓഫ് സോറോ'വിന്റെ കഥ നടക്കുന്നത്. അപൂര്‍വരോഗം ബാധിച്ച ഫോസ്റ്റ (മാഗലി സോളിയര്‍)യാണ് കേന്ദ്ര കഥാപാത്രം. ഫോസ്റ്റയുടെ അമ്മ പെര്‍പീച്വ(ബാര്‍ബാറ ലാസന്‍) തീവ്രവാദകാലത്ത് ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയായിരുന്നു. ഇരുട്ടില്‍ പെര്‍പീച്വ പാടുന്ന ഒരു പാട്ടോടെയാണ് ചിത്രം തുടങ്ങുന്നത്. അതില്‍ അവരുടെ പീഡനകാലത്തിന്റെ ഭീതിദമായ ഓര്‍മകളാണ്. ആ പാട്ടില്‍ ഇങ്ങനെയുണ്ട്:

...അവരെന്നെ ബലാത്സംഗം ചെയ്തു
ഉദരത്തില്‍ നിന്ന് എല്ലാം കാണുന്ന 
മകളോട് ഒരു കരുണയും കാണിച്ചില്ല
എന്നിട്ടും മതിയാകാതെ എന്റെ ഭര്‍ത്താവ്
ജോസഫോയുടെ മൃതമായ ലിംഗം 
അവരെന്നെ തീറ്റിച്ചു, പാവം. അദ്ദേഹത്തിന്റെ
വെടിപ്പുകയേറ്റ് കരിഞ്ഞ ലിംഗം 

മരണക്കിടക്കയിലെ പാട്ടാണത്. ഈ പാട്ട് പൂരിപ്പിച്ചു കൊണ്ടാണ് ഫോസ്റ്റ സ്‌ക്രീനില്‍ എത്തുന്നത്. അവര്‍ ദൈനംദിന കാര്യങ്ങള്‍ പാട്ടിലൂടെയാണ് കാര്യങ്ങള്‍ പറയുന്നതെന്ന് ഇതുകാണുമ്പോള്‍ നമുക്ക് തിരിച്ചറിയാം. അടുത്ത ദൃശ്യം അവരുടെ ദാരിദ്ര്യത്തിലേക്കാണ്. അമ്മാവന്റെ (മറീനോ ബാല്ലന്‍) വീട്ടിലാണ് ഫോസ്റ്റയും അമ്മയും താമസിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് അവര്‍ അയാക്കുച്ചോ ഗ്രാമത്തില്‍ നിന്ന് ഇങ്ങോട്ടേക്ക് വന്നതാണ്.
അമ്മാവന്റെ മകള്‍ മാക്‌സിമ (മറിയ ഡെല്‍ പിലാര്‍ ഗറേറോ)യുടെ കല്യാണം നടക്കാന്‍ പോകുകകയാണ്. അതിനായി വാങ്ങിയ വിവാഹ ഗൗണ്‍ ഇട്ടുനോക്കുകയാണ് മാക്‌സിമ. അതിന് അല്പം നീളം കുറവാണ്. 

രണ്ടോ മൂന്നോ മീറ്റര്‍ കൂടി നീളം വേണമെന്നാണ് അവളുടെ ആവശ്യം. 'നീളക്കുറവൊന്നുമില്ല, ഇനിയും നീളമുണ്ടാക്കാന്‍ മാത്രം എവിടെ പണമിരിക്കുന്നു' എന്ന് അച്ഛന്‍ ചോദിക്കുന്നു. 'ആകെ ഒരു മകളല്ലേയുള്ളൂ, അച്ഛാ, പോരാത്തതിന് വിവാഹം ഒരിക്കലല്ലേയുള്ളൂ' എന്ന നിഷ്‌കളങ്കമായ മകളുടെ ചോദ്യത്തിന് 'എന്റെ കൈയില്‍ ഇനി പണമില്ല' എന്ന മറുപടിയാണ് അയാള്‍ നല്‍കുന്നത്. ഈ തര്‍ക്കത്തിനിടയിലേക്ക് ഫോസ്റ്റ കടന്നുവരുന്നു. വിവാഹത്തെക്കുറിച്ചുള്ള ഇവരുടെ ചര്‍ച്ച കണ്ടപ്പോള്‍ തന്നെ അവളുടെ മൂക്കില്‍ നിന്ന് ചോര ഒഴുകാന്‍ തുടങ്ങി. അതാണവളുടെ രോഗം. 

ഡോക്ടറെ കണ്ടപ്പോഴാണ് അക്കാര്യം വെളിപ്പെടുത്തുന്നത്. ഫോസ്റ്റയുടെ ജനനേന്ദ്രിയത്തിനുള്ളില്‍ ചെറുപ്പത്തില്‍ ഒരു ഉരുളക്കിഴങ്ങ് തിരുകിവെച്ചിട്ടുണ്ട്. ഇത് ശരീരത്തിലെ പ്രത്യേക സാഹചര്യത്തില്‍ വേരുപിടിക്കാന്‍ തുടങ്ങുന്നുണ്ട്. സിനിമയിലെ മാജിക്കല്‍ റിയലിസം കടന്നുവരുന്നത് ഇവിടെയാണ്. അപ്പോഴാണ് രോഗത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പറയുന്നത്. കുട്ടിയായിരുന്ന ഫോസ്റ്റ ബലാത്സംഗം ചെയ്യപ്പെട്ടാലും ഗര്‍ഭിണിയാകരുതെന്ന് കരുതിയാണ് നാടന്‍ ഗര്‍ഭനിരോധനമാര്‍ഗമെന്ന നിലയില്‍ ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നത്. അയാക്കുച്ചോയില്‍ ഫോസ്റ്റയുടെ അയല്‍വാസിയായ സ്ത്രീ ഇങ്ങനെ ചെയ്തിട്ടുണ്ട്. അവര്‍ ഇപ്പോള്‍ സുഖമായി വിവാഹം കഴിച്ചു കഴിയുകയാണെന്ന് അവള്‍ പറയുന്നു. തീവ്രവാദ കാലത്ത് ബലാത്സംഗം ചെയ്യപ്പെട്ട പല അമ്മമാരും മക്കളില്‍ ഇങ്ങനെയൊരുപായം പരീക്ഷിച്ചിട്ടുണ്ട്. 
അടുത്ത സീന്‍ ആകുമ്പോഴേക്കും പെര്‍പീച്വ മരിച്ചു കഴിഞ്ഞു. 

അവരെ സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോയി സംസ്‌കരിക്കണമെന്നാണ് ഫോസ്റ്റയുടെ ആഗ്രഹം. പക്ഷേ, അതിനായി ശവപ്പെട്ടി വേണം. തീരെ വിലകുറഞ്ഞ ശവപ്പെട്ടി പോലും വാങ്ങാനുള്ള പണം ഫോസ്റ്റയ്‌ക്കോ, അവളുടെ അമ്മാവനോ ഇല്ല. അതുകൊണ്ട് ആ പണമുണ്ടാക്കാനായി ലിമയിലെ പ്രശസ്തയായ പിയാനോ വാദകയും സംഗീതജ്ഞയുമായ ഐഡ(സൂസി സാഞ്ചസ്)യുടെ വീട്ടില്‍ ജോലിക്കുപോകുന്നു. അതുവരെ മൃതദേഹം പൊതിഞ്ഞ് വീട്ടില്‍ സൂക്ഷിക്കുകയാണ്. 

സൂക്ഷിക്കുന്നുവെന്ന് പറയാനാവില്ല. സാധനങ്ങള്‍ കൂട്ടിയിട്ട മുറിയില്‍ ശവവും വെച്ചിരിക്കുകയാണ്. കലാകാരിയാണെങ്കിലും ഐഡ ദന്തഗോപുരവാസിയാണ്. ഒറ്റയ്ക്ക് ജീവിക്കുന്ന അവരുടെ വീട് തുറക്കുന്നത് ആളുകള്‍ നിറഞ്ഞ കച്ചവടെത്തരുവിലേക്കാണ്. പക്ഷേ അവിടത്തെ ശബ്ദം ഉള്ളിലേക്ക് കടന്നുവരാതിരിക്കാനും ആരും അവിടേക്ക് വരാതിരിക്കാനും വലിയൊരു വാതില്‍ മറതന്നെ തീര്‍ത്തിട്ടുണ്ട്. ചുമരിലെ ചതുരത്തിലൂടെ നോക്കി ആരാണെന്ന് ഉറപ്പുവരുത്തിമാത്രമേ ആരെയും കടത്തിവിടാവൂ.

ഫോസ്റ്റയോടും അവര്‍ക്ക് പുച്ഛമായിരുന്നു. ഒരിക്കല്‍ അവള്‍ പാടുന്ന ഒരു പാട്ട് ഐഡ കേള്‍ക്കുന്നു. അത് അയാക്കുച്ചോവിലെ ജീവിതത്തെ കുറിച്ചുള്ള നാടോടിഗാനമാണ്. അതു മുഴുവന്‍ പാടാന്‍ അവര്‍ ഫോസ്റ്റയെ പ്രേരിപ്പിക്കുന്നു. പക്ഷേ, ആര്‍ക്കെങ്കിലും മുന്നില്‍ പാടാന്‍ അവള്‍ക്കാകില്ല. എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അറിയാതെ പാടിപ്പോകുന്നതാണ്. ഇതിനിടെ സംഗീതജ്ഞ ഒരു പ്രലോഭനം മുന്നില്‍വെക്കുന്നു. ഫോസ്റ്റ പാടുന്ന ഓരോ പാട്ടിനും തന്റെ നെക്ലേസിലെ ഒരു മുത്തുമണി തരും. 

ഒടുവില്‍ നെക്‌ളേസ് അവള്‍ക്ക് സ്വന്തമാക്കാം. അങ്ങനെ ഓരോ മുത്തുകള്‍ ഫോസ്റ്റയ്ക്കായി അവര്‍ നീക്കിവെക്കുന്നു. ഇതിനിടെ ഐഡ എല്ലാ വര്‍ഷവും നടത്തുന്ന സംഗീതപരിപാടി എത്തുന്നു. തന്റെ വരികള്‍ കേട്ടാണ് ഫോസ്റ്റ വേദിക്കരികിലേക്ക് പോയത്. കേട്ടത് വന്‍ കരഘോഷമായിരുന്നു. അവര്‍ പാടിയതത്രയും ഫോസ്റ്റയുടെ പാട്ടുകളായിരുന്നു. ലിമയിലെ എല്ലാവരും ആ പാട്ടുകേള്‍ക്കാന്‍ എത്തിയിരുന്നു. തിരിച്ച് കാറില്‍ മടങ്ങുമ്പോഴും ഫോണില്‍ അഭിനന്ദന പ്രവാഹമായിരുന്നു.

'എല്ലാവര്‍ക്കും നല്ല ഇഷ്ടമായി' എന്ന ഫോസ്റ്റയുടെ കമന്റ് കേട്ടപ്പോഴാണ് അവളെകുറിച്ച് ഐഡ ഓര്‍ക്കുന്നത്. ആ സാന്നിധ്യം അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. അതോടെ വഴിയിലൊരിടത്ത് 'അവള്‍ നടന്നുവരും' എന്നു പറഞ്ഞ് അവര്‍ കാറില്‍ നിന്ന് ഫോസ്റ്റയെ ഇറക്കിവിടുന്നു. തന്ത്രപൂര്‍വമായ ഉപേക്ഷിക്കലായിരുന്നു അത്. ലിമയിലെ തെരുവുകളൊന്നും അവള്‍ക്ക് പരിചയമില്ല. പകല്‍ പോലും പുറത്തിറങ്ങി നടക്കാന്‍ അവള്‍ക്ക് ഭയമാണ്. ആരെങ്കിലും കൂട്ടുവേണം. അവള്‍ തിരിച്ച് അമ്മാവന്റെ വീട്ടിലാണ് എത്തിയത്. ഐഡ പണം തരില്ലെന്ന് അവള്‍ക്ക് മനസിലായി. മുന്‍കൂര്‍ തുക തരില്ലെന്ന് അവര്‍ നേരത്തെ പറഞ്ഞിരുന്നുതാനും. അധസ്ഥിത വര്‍ഗത്തിന്റെ പീഡനത്തിന്റെ ഓര്‍മകള്‍ പോലും വരേണ്യ കല ചൂഷണം ചെയ്യുകയാണെന്നും വര്‍ത്തമാനത്തിലും അത് തുടരുന്നുവെന്നും സംവിധായിക ക്ലോഡിയ ഇവിടെ പറഞ്ഞുവെക്കുന്നുണ്ട്.


ഫോസ്റ്റയുടെ കഥ പറയുമ്പോള്‍ തന്നെ സമാന്തരമായി മാക്‌സിമയുടെ വിവാഹ ഒരുക്കങ്ങളും കാണിക്കുന്നുണ്ട്. വിവാഹദിനം അടുക്കുന്തോറും അവള്‍ക്കും അമ്മാവനും അസ്വസ്ഥത കൂടുകയാണ്. വിവാഹത്തിന് മുമ്പ് ശവം വീട്ടില്‍ നിന്ന് മാറ്റണമെന്നാണ് അയാളുടെ ആവശ്യം. മരിച്ച മനുഷ്യരോ ദു:ഖഭരിതമായ ഓര്‍മകളോ മാക്‌സിമയുടെ വിവാഹദിനത്തില്‍ ഉണ്ടാകരുതെന്ന് അയാള്‍ ആഗ്രഹിക്കുന്നുണ്ട്. 
സംഗീതജ്ഞയുടെ വീട്ടിലെ പൂന്തോട്ടം പരിപാലിക്കുന്ന നോ(എഫ്രയിന്‍ സോളിസ്)യുമായുള്ള സൗഹൃദമാണ് ചിത്രത്തിലെ മറ്റൊരു സംഭവം. അവള്‍ക്ക് ആത്മവിശ്വാസം പകരാന്‍ അയാള്‍ ശ്രമിക്കുന്നുണ്ട്. 

പൊതുവെ ആണുങ്ങളോട് ചങ്ങാത്തം കൂടാനോ ബന്ധം രൂപപ്പെടുത്താനോ വിവാഹത്തെകുറിച്ച് സംസാരിക്കാനോ ആഗ്രഹിക്കാത്ത അവള്‍ ഒരിക്കല്‍ അയാളോടൊപ്പം വീട്ടിലേക്ക് നടക്കുന്ന ദൃശ്യം ചിത്രത്തിലുണ്ട്. ഐഡയുടെ ഇടപെടലുകളും അവളില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. ഫോസ്റ്റ പൂന്തോട്ടത്തിലെ ഉരുളക്കിഴങ്ങുചെടിയുടെ പൂക്കള്‍ മണപ്പിക്കുന്ന ദൃശ്യം ഇതിനുദാഹരണമാണ്. 

ഭയം, ദാരിദ്ര്യം, അന്ധവിശ്വാസം, ചൂഷണം തുടങ്ങിയ വിഷയങ്ങള്‍ ഒരേ സമയം സിനിമ കൈകാര്യം ചെയ്യുന്നുണ്ട്.
മനോഹരമായ ലോങ്‌ഷോട്ടുകളാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ലോങ്‌ഷോട്ടുകള്‍ പൊതുവെ ലാറ്റിന്‍ അമേരിക്കന്‍ സിനിമകളുടെ പ്രത്യേകതയായി എടുത്തുപറയാവുന്നതാണ്. ഫോസ്റ്റയുടെ വൈകാരികതയെ ആവിഷ്‌കരിക്കുന്ന മനോഹരവും ചടുലവുമായ ക്ലോസപ്പ് ദൃശ്യങ്ങളും ലോങ്‌ഷോട്ടുകളും ഇടകലര്‍ത്തിയാണ് ആഖ്യാനം. ക്ലോസപ്പുകള്‍ അവളുടെ വിഷാദത്തെ പകര്‍ത്തുന്നവയാണ്. മാക്‌സിമയുടെ വിവാഹത്തിന്റെ ഒരുക്കങ്ങളും വിവാഹവും എല്ലാം ലോങ്‌ഷോട്ടുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 

ഫോസ്റ്റയുടെ കാഴ്ചവട്ടത്തിന് പുറത്തുനടക്കുന്ന സംഭവങ്ങളാണ് അവയെന്ന പ്രതീതിയൊരുക്കാനാണിത്. ഉരുളക്കിഴങ്ങ് നീക്കം ചെയ്ത ഫോസ്റ്റ അമ്മാവന്റെ ചുമലിലേറി പോകുന്ന ലോങ്‌ഷോട്ടിലാണ് ചിത്രം അവസാനിക്കുന്നതും. സാധാരണ രംഗം പോലും അസാധാരണമായ ഫ്രെയിമുകളില്‍ പകര്‍ത്തുന്ന സംവിധാന കൗശലം നമുക്ക് കൗതുകം പകരും.

നായികയായ മഗലി സോളിയറിനെ കുറിച്ചും ചിലത് പറയേണ്ടതുണ്ട്. സംഘര്‍ഷമേഖലയായ അയക്കുച്ചോ തന്നെയാണ് അവരുടെ നാട്. ക്ലോഡിയ യോസയുടെ ആദ്യ ചിത്രമായ 'മാഡിനുസ'യിലെ നായികയാണ് മാഗലി. പാട്ടുകാരി കൂടിയാണവര്‍. ഫോസ്റ്റയുടെ സങ്കടങ്ങളും മായികവിഭ്രാന്തികളും പ്രേക്ഷകന്റേതുകൂടിയാക്കി മാറ്റുന്ന തന്മയത്വം ആരും പെട്ടെന്ന് മറക്കില്ല.

ലാറ്റിന്‍ അമേരിക്കന്‍ സിനിമയിലെ സമകാലിക പ്രവണതകളും 'മില്‍ക്ക് ഓഫ് സോറോ'യില്‍ കണ്ടെത്താം. നേരത്തെയുണ്ടായിരുന്ന ദേശീയതയിലധിഷ്ഠിതമായ സിനിമാ സങ്കല്പത്തില്‍ നിന്നുമാറി പ്രാദേശിക സംസ്‌കാരത്തില്‍ ഊന്നിയും വംശീയവും വര്‍ഗപരവുമായ അസ്തിത്വങ്ങളെ നിര്‍വചിച്ചുമാണ് തൊണ്ണൂറുകള്‍ക്കു ശേഷമുള്ള ലാറ്റിന്‍ അമേരിക്കന്‍ സിനിമകള്‍ രൂപം കൊള്ളുന്നത്. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ചേരിയിലെ ജീവിതം ചിത്രീകരിച്ച 'സിറ്റി ഓഫ് ഗോഡ്' ഓര്‍ക്കുക. 'മില്‍ക്ക് ഓഫ് സോറോ'യില്‍ സംഘര്‍ഷബാധിതമേഖലയിലെ സ്ത്രീ ജീവിതത്തെ നിര്‍വചിക്കുകമാത്രമല്ല, അവരെ ശാക്തീകരിക്കുന്ന പ്രത്യാശ കൂടി ക്ലോഡിയ സൂക്ഷിക്കുന്നുണ്ട്.

ഇഡിയറ്റ്‌സ് റിയല്‍ ഫണ്‍ മൂവി



ഒറ്റ രാത്രി കൊണ്ട് സംഭവിച്ച കാര്യങ്ങള്‍ മൂന്ന് പേരുടെ ജീവിതം മാറ്റിമറിക്കുന്നു. പരസ്പരം അറിയാതിരുന്ന, ഒരിക്കല്‍ പോലും കാണാതിരുന്ന അവര്‍ എങ്ങനെയാണ് കണ്ടുമുട്ടുന്നത്. അതാണ് ഇഡിയറ്റ്‌സിലൂടെ ഹ്യൂമറിന്റെ നിറവില്‍ നവാഗതനായ കെ.എസ് ബാവ സ്‌ക്രീനിലെത്തിക്കുന്നത്. സംഗീത് ശിവന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംഗീത് ശിവന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആസിഫ് അലി, ബാബുരാജ്, സനുഷ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി വേഷമിടുന്നു. വിജയരാഘവന്‍, കലാഭവന്‍ ഹനീഫ്, മുന്‍ഷി വേണു, സുനില്‍ സുഗത, കിരണ്‍ രാജ്, പ്രവീണ്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സംഗീത് ശിവന്‍ എഴുതിയ കഥയ്ക്ക് കെ.എസ്.ബാവ, അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം ഒരു ഫണ്‍ മൂവി എന്ന ലേബലിലാണ് എത്തുന്നത്. സംഗീത് ശിവന്റെ നിര്‍മ്മാണ പങ്കാളിയായി ബോളിവുഡിലെ പ്രശസ്തനായ നിര്‍മാതാവ് ടി.പി. അഗര്‍വാളും ഈ ചിത്രത്തിന് പിന്നിലുണ്ട്. 

കൊച്ചിയും പരിസര പ്രദേശങ്ങളും പ്രധാന ലൊക്കേഷനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ കഥയിലെ നിര്‍ണ്ണായക രംഗങ്ങള്‍ നടക്കുന്നത് ഒരു ഫ്ലാറ്റിലാണ്. നഗരത്തിലെ ഒരു ഫ്ലാറ്റില്‍ ഒരാളെ കാത്തിരിക്കുന്ന നായിക. അവള്‍ക്ക് ഫോണ്‍ വഴി സംസാരിച്ച ബന്ധം മാത്രമേ ആ വരുന്ന ആളുമായുളളൂ. കൊച്ചിയിലെ ചെറിയ ക്വട്ടേഷനുകളെടുക്കുന്ന വാടക കൊലയാളിയെയാണ് അവള്‍ പ്രതീക്ഷിക്കുന്നത്. 

എന്നാല്‍ അതേ സമയത്ത് തന്നെ അവിടെ മറ്റൊരു ചെറുപ്പക്കാരന്‍ എത്തുന്നു. അവനിലെ എന്തൊക്കെയോ ഘടകങ്ങള്‍ ആ പെണ്‍കുട്ടിയെ ആകര്‍ഷിക്കുന്നു. പിന്നീട് അവള്‍ പ്രതീക്ഷിച്ച ആള്‍ എത്തുമ്പോള്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഇഡിയറ്റ്‌സിനെ മുന്നോട്ട് നയിക്കുന്നത്. പരസ്പരം പേര്‍ വിളിക്കാവുന്ന സൗഹൃദമൊന്നും അവര്‍ക്കിടയില്‍ ഉണ്ടാകുന്നില്ല. ഫ്രെഡി, മെസി, ആര്‍ത്രി എന്നിങ്ങനെ അവരെ വിളിക്കാം. ഫോര്‍ട്ട് കൊച്ചിയില്‍ കൂള്‍ ബാര്‍ നടത്തുന്നവനാണ് ഫ്രെഡി.നിവൃത്തികേട് കൊണ്ടാണ് അദ്ദേഹം വാടകക്കൊലയാളിയുടെ വേഷം കെട്ടുന്നത്. 

മുമ്പ് എപ്പോഴോ ഒരു കൊലപാതകത്തിന് ശിക്ഷ അനുഭവിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ സാധാരണക്കാരനായി ജീവിക്കാനൊരുങ്ങുമ്പോഴാണ് പുതിയൊരു ക്വട്ടേഷന്‍ കിട്ടുന്നത്. ഈ ക്വട്ടേഷനിലൂടെ തന്റെ എല്ലാ ബാധ്യതകളും നിറവേറ്റാന്‍ കഴിയുമെന്ന് കരുതിയതു കൊണ്ടാണ് ഫ്രെഡി ഏറ്റെടുക്കുന്നത്. അതിനിടയില്‍ വരുന്ന കുഴപ്പങ്ങളും അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍സംഭവിക്കുന്ന കാര്യങ്ങളും ഈ മൂന്ന് പേരുടേയും ജീവിതത്തെ മാറ്റി മറിക്കുകയാണ്. ബാബുരാജാണ് ഫ്രെഡിയെ അവതരിപ്പിക്കുന്നത്. ആസിഫ് അലി മെസിയ്ക്കും ആര്‍ത്രിയ്ക്ക് സനുഷയും ജീവന്‍ നല്കുന്നു.
പ്രമേയത്തിലും അവതരണത്തിലും ഏറെ പുതുമകളുമായെത്തുന്ന ചിത്രത്തിന്റെ അണിയറയിലും പുതിയ മുഖങ്ങളുടെ സാന്നിധ്യവുമുണ്ട്. 


ആസിഫ്-സനുഷ ജോഡിയുടെ ആദ്യചിത്രം 

ബാലതാരമായി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത സനൂഷ നായികയായി തമിഴിലൂടെയാണ് അരങ്ങേറ്റം നടത്തിയത്.ഇപ്പോള്‍ തമിഴില്‍ ശ്രദ്ധേയ താരമായി ഉയര്‍ന്ന സനുഷ ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ നായികയായാണ് മലയാളത്തില്‍ വീണ്ടും എത്തിയത്. മിസ്റ്റര്‍ മരുമകനു ശേഷം ഈ താരം അഭിനയിക്കുന്ന ചിത്രമാണ് ഇഡിയറ്റ്‌സ്. ചിത്രത്തിലൂടെ സനുഷ ആദ്യമായി ആസിഫിന്റെ ജോഡിയായി സ്‌ക്രീനിലെത്തുകയാണ്.

ബാബുരാജിന്റെ ഫ്രെഡി 

'വളരെ സ്റ്റൈലിഷ് പാറ്റേണില്‍ നടക്കുന്ന കഥാപാത്രമാണ് എനിക്കു കിട്ടിയ ഫ്രെഡി. ത്രൂ ഔട്ട് ഹ്യൂമറാണ് ആ കഥാപാത്രത്തിന്റെ പ്രവര്‍ത്തികളിലെല്ലാം. കൈയില്‍ വലിയ ടാറ്റൂവും ഒരു കാതില്‍ കമ്മലും തൊപ്പിയുമൊക്കെയായി ഒരു പ്രത്യേക ലുക്ക് ഫ്രെഡി എന്ന കഥാപാത്രത്തിനുണ്ട്. ഇപ്പോള്‍ ചെയ്ത മിസ്റ്റര്‍ മരുമകന്‍,എന്‍ട്രി, ഡി.വൈ.എസ്.പി.ശങ്കുണ്ണി അങ്കിള്‍, നോട്ടി പ്രൊഫസര്‍ എന്നീ ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ അകലം പ്രാപിക്കുന്ന വേഷമാണിത്. ഫ്രെഡി ഇഡിയററ്‌സിലെ ഒരു നിര്‍ണ്ണായക കഥാപാത്രമാണ്' -ബാബുരാജ്.

ട്രീറ്റ് മെന്റിലെ പുതുമ-സംഗീത് ശിവന്‍

''കഥ പറയുക എന്നതിലുപരി ദൃശ്യങ്ങള്‍ക്ക് ഒരു പാട് പ്രത്യേകത നല്കുന്ന ചിത്രമാണ് ഇഡിയറ്റ്‌സ്. ചിത്രത്തിന്റെ നല്ലൊരു ഭാഗം രാത്രിയില്‍ നടക്കുന്ന സംഭവമായിട്ടാണ് പറയുന്നത്. കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്ത റെയ്‌സിന്റെ ക്യാമറ ചലിപ്പിച്ച പ്രമോദാണ് ഇഡിയറ്റ്‌സിന് സുന്ദര ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. കഥയ്ക്ക് അനുയോജ്യമായ ഒരു ടോണ്‍ ഈ സിനിമയ്ക്ക് കൊണ്ടു വരാന്‍ ശ്രമിക്കുന്നു.ന്യൂ ജനറേഷന്‍ സിനിമകളുടെ ഇടയില്‍ ഇഡിയറ്റ്‌സിനും ഒരു സ്ഥാനം ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.''

ബാച്ചിലര്‍ പാര്‍ട്ടി(സ്ലോമോഷന്‍ ലോകം)



ആദ്യത്തെ മലയാള സിനിമ 1930 നവംബര്‍ 7 നു (വിഗതകുമാരന്‍, സംവിധാനം ജെ സി ഡാനിയേല്‍) പുറത്തിറങ്ങിയെങ്കിലും മലയാള സിനിമ മലയാള സിനിമയായത് അന്‍പതുകളിലും അറുപതുകളിലുമാണ്. അതിനു മുന്‍പുള്ള മലയാള സിനിമ മദിരാശിയിലെ സ്റ്റുഡിയോകളുടെയും അന്യഭാഷാ നിര്‍മാതാക്കളുടെയും ഔദാര്യങ്ങളോ ഒഴിവു സമയ വിനോദങ്ങളോ മാത്രമായിരുന്നു. 

മറ്റു ഭാഷകളെ അപേക്ഷിച്ച് മലയാള സിനിമ തുടക്കം മുതല്‍ തന്നെ സാമൂഹ്യ പ്രശ്‌നങ്ങള്‍, അതതു കാലഘട്ടത്തിന്റെ, ആണ് സിനിമയ്ക്ക് വിഷയമാക്കിയിരുന്നത്. പുരാണ കഥകളും ഭക്തി കഥകളുമായിരുന്നു ഈ സമയത്ത് അന്യ ഭാഷ ചിത്രങ്ങളുടെ വിഷയങ്ങള്‍. തുടക്കത്തില്‍ തന്നെ കഥ, തിരക്കഥ, ഗാനരചന എന്നീ മേഘലകളില്‍ സാഹിത്യകാരന്മാരെ അണിനിരത്താനുള്ള പ്രവണതയും മലയാളത്തില്‍ ഉണ്ടായിരുന്നു. ബഷീര്‍, തകഴി, പി ഭാസ്‌കരന്‍, രാമു കാര്യാട്ട്, ഉറൂബ്, വയലാര്‍, ഓ എന്‍ വി, എം ടി, പൊറ്റക്കാട്, തോപ്പില്‍ ഭാസി, കേശവ ദേവ്, പാറപ്പുറം, എന്‍ പി, മലയാറ്റൂര്‍, മുട്ടത്തു വര്‍ക്കി തുടങ്ങി മലയാള സാഹിത്യത്തിലേയും നാടക രംഗത്തെയും സംഗീതത്തിലെയും മഹാരഥന്മാര്‍ മലയാള സിനിമയുമായി പലതരത്തില്‍ ബന്ധപ്പെട്ടിരുന്നു. 

ഇങ്ങനെ ഒരാമുഖം പറഞ്ഞു തുടങ്ങിയത് ആ കാലഘട്ടത്തില്‍ നിന്നു, സാധാരണക്കാരനോടൊപ്പം നിന്ന, മലയാള സിനിമ പിന്നീട് മാറിയതിനെ കുറിച്ച് പറയാനാണ്. പദ്മരാജനൊക്കെ ശേഷം സിനിമയും സാഹിത്യവും തമ്മിലുള്ള ബന്ധം ഗണ്യമായി കുറഞ്ഞു, അല്ലെങ്കില്‍ ഒട്ടും ഇല്ലാതായി എന്ന് പറയാം. അപൂര്‍വമായി മാത്രം ചില എഴുത്തുകാരുടെ കൃതികള്‍ അഭ്രപാളിയിലേക്ക് പകര്‍ത്തപ്പെട്ടു. കഥയില്ലായ്മയും കെട്ടു കാഴ്ചകളും ഒക്കെയായി മലയാള സിനിമ അധ:പതിച്ചു. എല്ലാ ദേശീയ പുരസ്‌കാര വേളകളിലും സമ്മാനങ്ങള്‍ വാരി കൂട്ടിയിരുന്ന നമ്മുടെ സിനിമ നാമമാത്രമായ പുരസ്‌കാരങ്ങള്‍ കൊണ്ട് ശുഷ്‌കമായി. അഭിനേതാക്കള്‍ സൂപ്പര്‍ താരങ്ങളായി പരിണമിച്ചപ്പോള്‍ ചെരുപ്പിന് പാകത്തില്‍ കാലു മുറിക്കുന്ന പോലെയുള്ള തിരക്കഥകള്‍ വന്നു. 

ഈ പ്രതിസന്ധികള്‍ക്കിടയില്‍ തിയെറ്ററുകളെ നഷ്ടത്തില്‍ നിന്നു കരകയറ്റാന്‍ ഷക്കീല പടങ്ങള്‍ തുണച്ച ഒരു ഘട്ടവും കടന്നു പോയി. തമിഴ് സിനിമയില്‍ ഈ കാലയളവില്‍ നിരവധി മാറ്റങ്ങള്‍ വന്നു. അവിടത്തെ പുതിയ പരീക്ഷണങ്ങള്‍ തമിഴകം മാത്രമല്ല മലയാളവും നെഞ്ചേറ്റി. പതുക്കെയാണെങ്കിലും മാറ്റത്തിന്റെ കാറ്റ് ഇവിടെയും വീശാന്‍ തുടങ്ങി. പുതുമയുള്ള കഥകളും കഥാ പാത്രങ്ങളുമായി മലയാള സിനിമയിലും ജീവന്റെ തുടിപ്പുകള്‍ വന്നു, അവ പ്രേക്ഷകര്‍ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. ഇത്തരമൊരു വേളയില്‍, പഴയകാല സിനിമസാഹിത്യ ബന്ധം പോലെ യുവ എഴുത്തുകാരില്‍ ശ്രദ്ധേയരായ രണ്ടുപേര്‍ സിനിമയിലേക്ക് വരുന്നു എന്നത് ഒരുപാട് ആഹ്ലാദം പ്രദാനം ചെയ്യേണ്ട വസ്തുത തന്നെയാണ്. 


ചാപ കുരിശ്, അന്‍വര്‍, ബിഗ് ബി മുതലായ സിനിമകളുടെ ഭാഗമായിട്ടുണ്ട് ഉണ്ണി ആര്‍. അദ്ദേഹത്തിന്റെ തന്നെ 'ലീല' എന്ന കഥ രഞ്ജിത്ത് സിനിമയാക്കാനും പോവുന്നുണ്ട്. 'കൊമാല' യിലൂടെ വായനയില്‍ പുതിയ ഒരനുഭവം കാഴ്ച വച്ച എഴുത്തുകാരനാണ് സന്തോഷ് എച്ചിക്കാനം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, പദ്മരാജന്‍ പുരസ്‌കാരം, ഡല്‍ഹി കഥാ അവാര്‍ഡ്, മുണ്ടശ്ശേരി അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട് ഇദ്ദേഹം. നവംബര്‍ റെയിന്‍ സിദ്ധാര്‍ത് ഭരതന്റെ 'നിദ്ര' എന്നീ സിനിമകളുമായി സഹകരിച്ചാണ് എച്ചിക്കാനം ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. 

ആഷിക് അബു സന്തോഷ് എച്ചിക്കാനത്തിന്റെ 'ഇടുക്കി ഗോള്‍ഡ്' എന്ന കഥ അതേ പേരില്‍ സിനിമയാക്കുന്നുമുണ്ട് . സീരിയല്‍ രംഗത്തും സജീവമാണ് ഈ കഥാ കൃത്ത്. ഇങ്ങനെ പ്രഗല്‍ഭരായ രണ്ടു എഴുത്തുകാര്‍ അമല്‍ നീരദ് എന്ന നിപുണനായ ചായഗ്രാഹകന്റെ കൂടെ (നല്ല സംവിധായകന്‍ എന്ന് ഇനിയും പറയാറായിട്ടില്ല) ഒന്നിച്ചു ചേരുമ്പോള്‍ പ്രതീക്ഷകള്‍ ഒരുപാട് ഉയരത്തിലാവാനെ തരമുള്ളൂ. സിനിമ ഇറങ്ങുന്നതിനു മുന്‍പുള്ള പോസ്റ്റുകളും പാട്ട് സീനുകളും നടന്മാരുടെ മേയ്ക്ക് ഓവറുകളും ഈ പ്രതീക്ഷ പിന്നെയും ഉയര്‍ത്തി. 

സിനിമ കണ്ടു കഴിയുമ്പോള്‍ പക്ഷെ ഒറ്റ വാക്കില്‍ ഈ ചിത്രത്തെ വിവരിക്കാം, male fantsay യില്‍ ചുട്ടെടുത്ത കുറെ സീനുകള്‍! ഉദാഹരണത്തിന്, സിനിമ തുടങ്ങുമ്പോള്‍ കാണിക്കുന്ന മോഷണ സംഘത്തിലെ ഒരു കുട്ടി ബ്രാ ധരിച്ചിരിക്കുന്ന സീന്‍, തണ്ണിമത്തന്‍ മദ്യത്തില്‍ മുക്കി കഴിക്കുന്നത്, സംസാരിക്കുന്ന തത്തയുടെ കഥ, രമ്യ നമ്പീശന്റെയും പദ്മപ്രിയയുടെയും നൃത്ത/ശരീര പ്രദര്‍ശനം, സിനിമ അവസാനിക്കുന്ന വെടിവയ്പ്പ് സീനുകള്‍, മദ്യപാനവും സിഗരറ്റ് വലിയും നിറഞ്ഞ, കെട്ടുപാടുകളുടെ ഭാരമില്ലാത്ത അരാജക ജീവിതം, (കൗമാര കാലത്തെ ഏറ്റവും വലിയ സ്വപ്നം/ആഗ്രഹം ആവുമല്ലോ ശാസിക്കാനും വിലക്കാനും ആരുമില്ലാതെ തനിക്കു തോന്നിയ പോലെ ജീവിക്കാന്‍ പറ്റുന്ന ഒരു ജീവിതം). ചുരുക്കി പറഞ്ഞാല്‍ ഒരു ബാച്ചിലര്‍ പാര്‍ട്ടി!

ഇതൊന്നുമല്ലാതെ എന്താണ് ഈ സിനിമയില്‍ ഉള്ളതെന്ന് ചോദിച്ചാല്‍ അഞ്ചു ബാല്യ കാല സുഹൃത്തുക്കള്‍, ഏതു വിധേനയും പണം നേടാനുള്ള അവരുടെ ചെയ്തികള്‍, ഒരാളുടെ പ്രണയം, വില്ലന്മാര്‍, വെടിവയ്പ്, സ്ലോ മോഷന്‍, പാട്ട്, ആദ്യ ഫ്രെയിം മുതല്‍ അവസാനം വരെയുള്ള കാതടപ്പിക്കുന്ന എന്നാല്‍ സിനിമയുടെ പാര്‍ട്ടി മൂഡിനു ചേരുന്ന പശ്ചാത്തല സംഗീതം (രാഹുല്‍ രാജ്). കഴിവ് തെളിയിച്ച രണ്ടു കഥാ കൃത്തുക്കള്‍ ഉണ്ടായിട്ടു പുതുമയൊന്നും ഇല്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട്, വലിയ ഒരു പൊളിച്ചെഴുത്ത്! സ്വര്‍ഗം എന്ന സങ്കല്‍പ്പത്തിന്റെ. 

ഒരു തരത്തില്‍ പറഞ്ഞാല്‍ സെമറ്റിക് മതങ്ങളുടെ നില നില്‍പ്പ് തന്നെ സ്വര്‍ഗ്ഗ/നരക വിശ്വാസ പ്രമാണങ്ങളുടെ മുകളിലാണ്. ഈ സിനിമയില്‍ നായകന്മാരും വില്ലന്മാരും എല്ലാം (അല്ലെങ്കില്‍ തന്നെ ആരാണ് യഥാര്‍ത്ഥത്തില്‍ നായകന്‍? വില്ലന്‍?!) മരണപ്പെട്ട ശേഷം എത്തിച്ചേരുന്നത് നരകത്തില്‍. അവിടെ കുഞ്ഞുടുപ്പിട്ട് പാട്ട് പാടി നൃത്തം വയ്ക്കാന്‍ പദ്മപ്രിയയും കൂട്ടുകാരികളും. ഒരു ബഷീറിയന്‍ കഥ പോലെ സമത്വ സുന്ദരമായ ഒരു ലോകം. ശുഭം!

ഒരു കാലത്ത് ശക്തരായ സ്ത്രീ കഥാപാത്രങ്ങളും അഭിനേതാക്കളും ഉണ്ടായിരുന്നു മലയാളത്തില്‍, നായകന്റെ ലേബലില്‍ അല്ലാതെ തന്നെ ഓടിയിരുന്ന സിനിമകളും. പിന്നീട് സുന്ദരമായ ശരീരവും മുഖവുമായി പല നാടുകളില്‍ നിന്നുള്ള നായികമാര്‍ വന്നു മിന്നി മറഞ്ഞു പോവുന്ന കാഴ്ചയായി മാറി.

എല്ലാവരും ഒരു പോലെ സംസാരിക്കുകയും ചെയ്തു (മിക്കപ്പോഴും ഒരേ ആളുകള്‍ തന്നെ ശബ്ദം നല്‍കിയിരുന്നത് കൊണ്ട്. 

ഇപ്പോഴും നായകനേ സ്വന്തം ശബ്ദം ആവശ്യമുള്ളു, നായികക്കില്ല). ഇടയ്ക്ക് ചില ഒറ്റപ്പെട്ട പ്രതിഭാ സ്ഫുരണങ്ങള്‍ ഉണ്ടായെങ്കിലും വിവാഹ ശേഷം അവരും വെള്ളിവെളിച്ചം ഉപേക്ഷിച്ചു. മൂഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രീ എന്ന് പറഞ്ഞ പോലെ വെറും ഐറ്റം ഡാന്‍സ്‌നു മാത്രമായി രണ്ടു നായികമാര്‍ ഈ സിനിമയില്‍. (ഇപോഴുള്ള hype ഒക്കെ കഴിയുമ്പോള്‍ രമ്യ നമ്പീശന് 'അഭിനയിക്കാന്‍' നല്ല റോള്‍ കിട്ടുമെന്ന് പ്രതീക്ഷിക്കാം!) നിത്യ മേനോനും പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.

എന്തായാലും ആമിര്‍ ഖാന് അഭിമാനിക്കാം, അദ്ദേഹത്തിന്റെ 'ഡല്‍ഹി ബെല്ലി' ( 2011) എന്ന ചിത്രത്തിന്റെ സ്വാധീനം ഇനിയും അവസാനിച്ചിട്ടില്ല എന്നുള്ളതില്‍. Johnnie ഠീ സംവിധാനം ചെയ്ത ചൈനീസ് ചിത്രം Exiled (2006) എന്ന പടത്തിന്റെ കോപ്പി ആണ് ഈ സിനിമ എങ്കിലും ഡല്‍ഹി ബെല്ലിയുടെ സ്വാധീനം വളരെ വ്യക്തമാണ്. 

ഇങ്ങനെയൊക്കെ ആണെങ്കിലും അമല്‍ നീരദ് ക്യാമറ കൊണ്ട് വരയ്ക്കുന്ന മനോഹരമായ ഫ്രെയിംസിനെ കുറിച്ച് പറയാതെ വയ്യ. മലയാളത്തില്‍ സാധാരണ കാണാത്ത ഒരു സെന്‍സിബിലിറ്റിയിലൂടെയാണ് അമല്‍ നീരദിന്റെ ക്യാമറ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്നത്. നിത്യ മേനോന്‍, അസിഫ് അലി പ്രണയ രംഗത്തിലെ പാട്ട് സീന്‍, റഹ്മാന്‍ മരിച്ചു വീഴുന്ന രംഗം മുതലായവ ചില ഉദാഹരങ്ങള്‍. പക്ഷേ ഭംഗിയാര്‍ന്ന ചില ദൃശ്യങ്ങള്‍ ചേര്‍ത്ത് വച്ചാല്‍ സിനെമയാവില്ലലോ സാര്‍ 

വാല്‍ക്കഷണം ബാച്ചിലര്‍ പാര്‍ട്ടി കണ്ടിറങ്ങിയ ആളോട് സുഹൃത്ത് ' എത്ര നേരം ഉണ്ട് സിനിമ?'
'സിനിമ സത്യത്തില്‍ ഒന്നര മണിക്കൂര്‍ ഉള്ളു, അമല്‍ നീരദ് ആയതു കൊണ്ട് രണ്ടര മണിക്കൂര്‍, ഒരു മണിക്കൂര്‍ സ്ലോ മോഷന്‍!' 
(കടപ്പാട് വെറുതെ കിട്ടുന്ന sms കള്‍ക്ക് )

ഉസ്താദ് ഹോട്ടല്‍




ഉസ്താദ് ഹോട്ടല്‍ ഒരു പ്രണയ കഥയാണോ? അതോ ഭക്ഷണത്തെ കുറിച്ചുള്ള സിനിമയോ? കുടുംബ ബന്ധങ്ങളെ കുറിച്ചാണോ അതോ മ്യൂസിക് ബാന്‍ഡിനെ പറ്റിയോ? ഇതെല്ലാമാണ് ഉസ്താദ് ഹോട്ടല്‍. നമുക്കറിയാവുന്ന, നമ്മള്‍ കാണുന്ന ബന്ധങ്ങളുടെ, ചില നേരങ്ങളില്‍ കാണാതെ, മനസ്സിലാക്കാതെ പോവുന്ന നോവുകളുടെ കഥ കൂടിയാണിത്. 

ഫൈസി (ദുല്‍ഖര്‍ സല്‍മാന്‍) ജനിക്കുന്നതിനു എത്രയോ മുന്‍പ് തുടങ്ങിയതാണ് അവന്റെ ഉപ്പ (സിദ്ദിക്ക് )അവനു വേണ്ടിയുള്ള കാത്തിരിപ്പ്, പേര് വരെ നേരത്തെ തീരുമാനിച്ചിരുന്നു. മക്കളെയും കൂട്ടി ദുബായില്‍ എത്തിയ റസാക്കിന്റെ ശ്രദ്ധ മുഴുവന്‍ ബിസിനസ്സ് വിപുലീകരിക്കുന്നതിലായിരുന്നു. പെങ്ങന്മാര്‍ വളര്‍ത്തിയ കുട്ടി ആയതുകൊണ്ടാവാം ഫൈസിക്ക് ചെറുപ്പം തൊട്ടേ പാചകത്തിലായിരുന്നു കമ്പം. വലുതായപ്പോള്‍ ഉപ്പയുടെ ആഗ്രഹം പോലെ ബിസിനസ്സുകാരനാവാന്‍ നില്‍ക്കാതെ അവന്‍ വിദേശത്തേക്ക് പറക്കുന്നത് ഷെഫ് ആവുക എന്ന സ്വപ്നം സാക്ഷാത്കരിക്കാനായിരുന്നു. 

സത്യം പുറത്തറിയുമ്പോഴുള്ള പൊട്ടിത്തെറിയും അച്ഛനും മകനും തമ്മിലുള്ള അകല്‍ച്ചയും ഫൈസിയെ കൊണ്ടെത്തിക്കുന്നത് അവരില്‍ നിന്നൊക്കെ അകന്നു ജീവിച്ച ഉപ്പുപ്പാന്റെ (തിലകന്‍) അരികത്തേക്കായിരുന്നു, അയാളുടെ ഉസ്താദ് ഹോട്ടലിലെക്കും. താല്‍ക്കാലികമായ ഒരിടമായിരുന്നു ഉപ്പുപ്പാന്റെ ഈ ഹോട്ടല്‍. അവിടെ നിന്നു പക്ഷേ അവന്‍ പഠിച്ചത് പാചകം എന്ന കച്ചവടത്തെ കുറിച്ചല്ല, ജീവിതം എന്ന സത്യത്തെ കുറിച്ചാണ്. എങ്ങനെ ഭക്ഷണം ഉണ്ടാക്കണം എന്ന് മാത്രമല്ല, എന്തിനു ഉണ്ടാക്കണം എന്ന് കൂടിയാണ്. ഭക്ഷണത്തിലൂടെ വയര്‍ മാത്രം നിറക്കാനല്ല മനസ്സ് കൂടി നിറയ്ക്കാനാണ്. ഓരോ സുലൈമാനിയിലും ചേര്‍ക്കേണ്ട മൊഹബ്ബതിനെ കുറിച്ചാണ്, പിന്നെ കിസ്മത്തിനെ കുറിച്ചും. 

അത്ര എളുപ്പത്തിലല്ല ഫൈസി ഈ പാഠങ്ങള്‍ പഠിക്കുന്നത്. എച്ചില്‍ വൃത്തിയാക്കുന്നത് മുതല്‍ വിളമ്പുന്നതും, സാധനങ്ങള്‍ വാങ്ങുന്നതുമെല്ലാം ഉപ്പൂപ്പ അവനെ പഠിപ്പിക്കുന്നുണ്ട്. ജോലി കാര്യങ്ങളില്‍ വലിപ്പ ചെറുപ്പമില്ല എന്നുള്ള വലിയ സത്യമാണ് ഇതിലൂടെ അവനു പകര്‍ന്നു നല്‍കുന്നത്. ആത്മീയതയുടെ ആരംഭം അവനവനെ അറിയുന്നതിലൂടെ ആണെന്നും. മധുരയിലെക്കുള്ള ഒരു യാത്ര, നിസ്വാര്‍ഥനായി അഗതികള്‍ക്ക് ഭക്ഷണം വിളമ്പുന്ന ഒരു വ്യക്തിയുമായുള്ള കൂടികാഴ്ച എന്നിവ ഫൈസിക്ക് കണ്ണ് തുറന്നു തന്നെ തന്നെയും തന്റെ ചുറ്റുമുള്ളവരെയും ഉപ്പൂപ്പ എന്ന മിസ്റ്റിക് സൂഫി വര്യനെയും കാണാനുള്ളതായിരുന്നു. 

ഓരോ ധാന്യ മണിയിലും അത് കഴിക്കുന്നയാളുടെ നാമം ഉണ്ട് എന്ന ചൊല്ല് പോലെ, അത് പകര്‍ന്നു നല്‍കുകയാണ് തന്റെ കര്‍മ്മം എന്ന് ഫൈസി തിരിച്ചറിയുന്നു. അപ്പോഴേക്കും ഉപ്പൂപ്പ തന്റെ യാത്ര തുടങ്ങിയിരുന്നു, കാണാ തീരങ്ങളിലേക്ക്, പുതു അറിവുകളിലേക്ക്. ആരോ വിളമ്പിയ ഭക്ഷണം കഴിക്കുന്ന കരീംക്കയില്‍ ക്യാമറ ചെന്നവസാനിക്കുമ്പോള്‍ അന്നം കൊടുക്കുന്നവനു അന്നമുണ്ട് എന്ന വലിയ സത്യത്തിലാണ് സിനിമ അവസാനിക്കുന്നത്.

ഈ സിനിമ ചിലര്‍ക്ക് അവകാശപ്പെട്ടതാണ് , auteur theory യില്‍ പറയുന്ന പോലെ ഇത് സംവിധായകന്റെ, അന്‍വര്‍ റഷീദ്‌ന്റെ സിനിമയാണ്, ചെറിയ ഒരു തീം മനോഹരമായ ഫ്രെയ്മുകളായി ആദ്യന്തം ഭംഗിയായി കഥയ്ക്കിണങ്ങുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നവ സിനിമയുടെ ഘടകങ്ങള്‍ എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്ന വയലന്‍സ്, മദ്യപാനം, ലൈംഗിഗതയുടെ തുറന്നു പറച്ചിലുകള്‍ എന്നീ അസ്‌കിതകള്‍ ഒട്ടുമില്ലാതെ ഹൃദയ സ്പര്‍ശിയായി ഒരുക്കിയിട്ടുണ്ട്. 

ആ ഉദ്യമത്തില്‍ ലോകനാഥന്റെ ക്യാമറ 100% സംവിധായകന്റെ കൂടെയുണ്ട്. സുന്ദരിയായിട്ടുണ്ട് ഈ ക്യാമറ കാഴ്ച്ചയില്‍ കോഴിക്കോട്. ഗോപി സുന്ദര്‍ അണിയിച്ചൊരുക്കിയ പാട്ടുകളും BGM ഉം ആണ് മറൊരു ആകര്‍ഷണം. ഇതൊക്കെയാണെങ്കിലും ഇത് തിലകന്റെ സിനിമയാണ്. തനിക്കു പകരം വയ്ക്കാന്‍ ഒരാളില്ല എന്ന് തറപ്പിച്ചു പറഞ്ഞുകൊണ്ട് കരീമയ്ക്കയായി ജീവിക്കുകയാണ് തിലകന്‍. മറ്റു കഥാപാത്രങ്ങളും അവരുടെ റോളുകള്‍ ഭംഗിയാക്കിയിട്ടുണ്ട്, പ്രത്യേകിച്ചും സിദ്ദിക്കും മാമുക്കോയയും. ദുല്‍ഖറും മോശമാക്കിയില്ല.

തിലകനോടോത്തുള്ള കോമ്പിനേഷന്‍ സീനുകളിലാണ് കൂടുതല്‍ തികവ് ദുല്‍ഖറിന്, നായികയോടൊത്ത് പോലും ആ കെമിസ്ട്രി ഇല്ല. അഞ്ജലി മേനോന്റെ ആദ്യ കമേഴ്‌സ്യല്‍ സംരംഭമാണ് ഉസ്താദ് ഹോട്ടല്‍. തന്റെ സാന്നിധ്യം ഈ സിനിമയിലൂടെ അവര്‍ അറിയിക്കുന്നുണ്ടെങ്കിലും ഹാപ്പി ജേര്‍ണി, മഞ്ചാടിക്കുരു എന്നീ സിനിമകളിലെ കൈയൊതുക്കം രണ്ടാം പകുതി ആവുമ്പോഴേക്കും നഷ്ടപ്പെടുന്നുണ്ട്. ഒരു ഘട്ടം കഴിയുമ്പോള്‍ ചില കഥാ പാത്രങ്ങള്‍ പ്രസക്തരല്ലാതാവുന്നു. 

ലളിതമായ ഒരു കഥ വളച്ചുകെട്ടലുകള്‍ ഇല്ലാതെ, പൊടിപ്പും തൊങ്ങലും ചേര്‍ക്കാതെ, കോഴിക്കോടന്‍ നാട്ടു ഭാഷയില്‍ ആവശ്യത്തിനു മസാല ചേര്‍ത്ത് പാകം ചെയ്ത സിനിമയാണ് ഉസ്താദ് ഹോട്ടല്‍. എന്നിരുന്നാലും ചില സ്ഥലങ്ങളില്‍ അല്പം ഉപ്പോ മുളകോ കൂടി രുചിഭംഗം വരുത്തുന്നുണ്ട്. ഉദാഹരണത്തിന് നായിക (നിത്യ മേനോന്‍) നട്ടപ്പാതിരയ്ക്ക് 'അപ്പങ്ങള്‍ എമ്പാടും' പാടി ആടുന്ന സീന്‍. തികച്ചും യാഥാസ്ഥിതികരായ വീട്ടുകാരാണ് എന്ന് നായിക തന്നെ പറഞ്ഞിട്ടുള്ള വീട്ടുകാര്‍ കോഴിക്കോടങ്ങാടിയില്‍ നടന്ന ഈ കലാപരിപാടി അറിയാതെ വരുമോ, അവള്‍ മതില് ചാടി വന്നതാണെങ്കിലും? ആദ്യത്തെ തവണയല്ല റോക്ക് ബാന്‍ഡ് ന്റെ കൂടെയുള്ള ഈ ചുറ്റല്‍ എന്ന് സിനിമയില്‍ വ്യക്തമാക്കുന്നുമുണ്ട്. 

രണ്ടാം പകുതി ആവുമ്പോഴേക്കും വളരെ സ്വാതന്ത്ര്യത്തോടെ ഏതു നേരവും അവള്‍ ബീച്ചിലെ ഉസ്താദ് ഹോട്ടല്‍ ഇല്‍ വന്നിരിക്കുന്നുമുണ്ട്. പെണ്ണ് കാണാന്‍ വരുമ്പോള്‍ അവള്‍ പറയുന്ന പോലെ കുട്ടികളേം പ്രസവിച്ചു വീട്ടില്‍ അടങ്ങിയിരിക്കുന്ന ഒരു ഭാര്യയാവാന്‍ എനിക്ക് പറ്റില്ല എന്നുള്ള തന്റെ അഭിപ്രായം അവള്‍ പ്രാവര്‍ത്തികമാക്കി സ്വതന്ത്രയായി, ഈ ലോകം എന്റേത് കൂടിയാണ് എന്ന് അടിവര ഇടുകയാണെങ്കില്‍ തീര്‍ച്ചയായും അത് നല്ലൊരു സന്ദേശമാണ്. 
നായകന്റെ കണ്ണ് തുറപ്പിച്ച മധുര യാത്ര ഉദ്ദേശശുദ്ധി ഉള്ളതാണെങ്കിലും എഡിറ്ററുടെ കത്രിക കാണാതെ വല്ലാതെ ദീര്‍ഘിച്ചു പോവുന്നുണ്ട്, പഴയൊരു സാരോപദേശ കഥയുടെ മാതൃകയില്‍. കുത്സിത ശ്രമങ്ങള്‍ നായകന്‍ കണ്ടെത്തുന്നതും യുക്തിക്ക് നിരക്കാത്തതായി, കടം വീട്ടാനുള്ള പണം ഉണ്ടാവുന്നതും.

Download Usthad Hotel(2012) Malayalam Songs Here:

1.Vathilil  - Hariharan , Chorus
2.Appangal - Anna Katharina Valayil
3.Mel Mel - Naresh Iyer ,  Anna Katharina Valayil
4.Subhanalla - Navin Iyer , Chorus